പാലയൂര്‍ മാര്‍ തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ മാര്‍ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷത്തിന്‍റെ ഭാഗമായി ഒന്നരലക്ഷം എല്‍ഇഡി ബള്‍ബ് ഉപയോഗിച്ചാണ് പള്ളിയുടെ നടശാലയും മണിമാളികയും ദീപാലങ്കാരം നടത്തുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍, കണ്‍വീനര്‍ ലജു വര്‍ഗീസ്, ജോയിന്‍റ് കണ്‍വീനര്‍ എഡ്വിന്‍ തോമസ് എന്നിവര്‍ അറിയിച്ചു.
നാട്ടിലെ ഇടവകക്കാര്‍ക്ക് പുറമെ പാലയൂര്‍ ഇടവകക്കാരായ ഖത്തര്‍ ബ്രദേഴ്സും യുഎഇ കൂട്ടായ്മയും ചേര്‍ന്നാണ് മണിമാളികയിലും പള്ളിയുടെ വിശാലമായ നടപുരയിലും തോമാശ്ലീഹായുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ലൈറ്റില്‍ ഒരുക്കിയിട്ടുള്ളത്.
പാലുവായ് മഠം കപ്പേള മുതല്‍ ചാവക്കാട് ബസ്സ്റ്റാന്‍ഡ് വരെയും പാലയൂര്‍ മുതല്‍ മുതുവട്ടൂര്‍ വരെയും പള്ളി മുതല്‍ എടപ്പുള്ളിവരെയുമുള്ള ഏതാണ്ട് എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ റോഡരികില്‍ എല്‍ഇഡി ബള്‍ബ് കൊണ്ട് ദീപക്കാഴ്ച ഒരുക്കുന്നതും ഇത്തവണ ആദ്യമായാണ്.
കുരുത്തോല മെടഞ്ഞ് അരങ്ങ് ഒരുക്കുന്നതും പാലയൂര്‍ തിരുനാളിന്‍റെ അപൂര്‍വ കാഴ്ചയാണ്. ചരിത്രസ്മാരകങ്ങള്‍ കാണുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post a Comment