Articles by "കായികം"

പാവറട്ടി: ബള്‍ഗേറിയയില്‍ ലോക ബധിര കായികമേളയില്‍ പങ്കെടുത്ത് ഇന്ത്യയുടെ അഭിമാനമായി ശ്രീജിഷ്ണ നാട്ടില്‍ തിരിച്ചെത്തി. മൗനത്തിന്‍റെ ലോകത്ത് ആത്മവിശ്വാസം കരുത്താക്കി ലോംഗ് ജംപിലും ഹൈജംപിലും രാജ്യാന്തര രംഗത്ത് മികവ് തെളിയിച്ചാണ് ശ്രീജിഷ്ണ നാട്ടില്‍ തിരിച്ചെത്തിയത്. ലോക ബധിര കായികമേളയില്‍ ഹൈജംപില്‍ അഞ്ചാംസ്ഥാനവും ലോംഗ് ജംപില്‍ ഏഴാം സ്ഥാനവും ശ്രീജിഷ്ണ കരസ്ഥമാക്കി.


പെരുവല്ലൂര്‍ സ്വദേശിയും ബസ് കണ്ടക്ടറുമായ സുരേഷ് ബാബുവിന്‍റേയും ലിജിയുടേയും മകളാണ് ശ്രീജിഷ്ണ. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ബധിര കായിക മേളയില്‍ പങ്കെടുത്ത ഏക പെണ്‍കുട്ടിയാണ് ഈ കൊച്ചുമിടുക്കി. കോഴിക്കോട് എരിഞ്ഞിപ്പാലത്തെ കരുണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്കൂള്‍ ഫോര്‍ ദ ഡഫില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശ്രീജിഷ്ണ

തിരുവനന്തപുരത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് എന്ന സ്ഥാപനത്തില്‍ ഡിഗ്രിക്ക് ചേര്‍ന്ന് പഠനവും കായിക പരിശീലനവും തുടരുന്നതിനുള്ള ഒരുക്കത്തിലാണ്.



 ലോക ബധിര കായികമേളയില്‍ പങ്കെടുത്ത് ഇന്ത്യയുടെ അഭിമാന താരമായി തിരിച്ചെത്തിയ ശ്രീജിഷ്ണയ്ക്കു അനുമോദനങ്ങളുമായി മുരളി പെരുനെല്ലി എംഎല്‍എ പെരുവല്ലൂരിലെ വീട്ടിലെത്തി. മുഖ്യമന്ത്രിയും കായികമന്ത്രിയുമായി ബന്ധപ്പെട്ട് നിര്‍ധന കുടുംബാംഗമായ ശ്രീജിഷ്ണയുടെ ഉപരിപഠനത്തിനും കായികപരിശീലനത്തിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു എംഎല്‍എ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഉഷാ വേണു, ശ്രീദേവി ജയരാജന്‍, ഗീതാ ഭരതന്‍, എ.ആര്‍.സുഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു.

photo manorama


 ഗുരുവായൂര്‍: ലോക സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലേക്ക് പോകുന്ന ശ്രീകൃഷ്ണ സ്കൂളിലെ ഹൈജംപ് താരം കെ.എസ്.അനന്തുവിനും പരിശീലകന്‍ സി.എം.നെല്‍സനും ഗുരുവായൂര്‍ അര്‍ബണ്‍ ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് സ്പോര്‍ട്ട്സ് കിറ്റും സാമ്പത്തീക സഹായവും നല്‍കി.

അര്‍ബണ്‍ ബാങ്ക് ചെയര്‍മാന്‍ വി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ആന്‍റോ തോമസ്, പി.യതീന്ദ്രദാസ്, കെ.പി.ഉദയന്‍, അരവിന്ദന്‍ പല്ലത്ത്, ആര്‍.എ.അബൂബക്കര്‍, എം.എസ്.ശിവദാസ്, പി.സത്താര്‍, കെ.ഐ.വാസു, ലൈലാ മജീദ്, സുബൈദ ഗഫൂര്‍, ശബരി നാഥന്‍, സുരേഷ് മാടാഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 
മഴയിലും മരുതയൂരിനെ ആവശത്തിലാക്കി പഞ്ചീസ് ഏറ്. പണ്ട് മരുതയൂര്‍ ദേശത്തെ പ്രധാന വിനോദങ്ങളില്‍ ഒന്നായിരുന്നു ഇത്. മരുതയൂര്‍ ക്ഷേത്രത്തിനു സമീപമുള്ള ക്ഷേത്ര ആലിന്‍ചുവട്ടിനു താഴെയായിരുന്നു കളി പണ്ട് നടന്നിരുന്നത്. നാടന്‍ കളികള്‍ ‚അന്യംനിന്നുപോയ കൂട്ടത്തില്‍ പഞ്ചീസ് കളിയും ദേശക്കാര്‍ മറന്നു.

തുടര്‍ന്ന് പഴമക്കാരില്‍നിന്ന് കളിയെപ്പറ്റി അടുത്തറിഞ്ഞ മരുതയൂര്‍ ദേശം കൂട്ടായ്മ അന്യംനിന്നുപോയ കളിയെ പുനര്‍ജീവിപ്പിക്കുകയായിരുന്നു.

രണ്ടാം വര്‍ഷമാണ് മരുതയൂര്‍ ദേശം പഞ്ചീസ് ഏറ് മഹോത്സവം ഒരുക്കുന്നത്. വിവിധ പ്രദേശങ്ങളില്‍നിന്നായി എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 96 കളങ്ങളില്‍ 8 കരുക്കള്‍ ആറ് കവിടികള്‍ എറിഞ്ഞ് പോയിന്റ് നേടിയാണ് പഞ്ചീസ് കളി മുന്നോട്ടുപോകുക

മത്സരത്തില്‍ മരുതയൂര്‍ ആജ്ഞനേയ ടീം ഒന്നാം സ്ഥാനവും ശ്രീമുരുകന്‍ ടീം രണ്ടാം സ്ഥാനവും നേടി. ഭാരവാഹികളായ അജീഷ് അരയംപറമ്പില്‍, കെ.എസ്. സോമന്‍, സോമന്‍ പൊന്നോത്ത്, രഞ്ജിത്ത് വെണ്ണക്കല്‍, പ്രദോസ് അമ്പാടി തുടങ്ങിയര്‍ നേതൃത്വം നല്‍കി. ...


photo manorama


പാവറട്ടി വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫാ. ആന്റണി എടക്കളത്തൂര്‍ മെമ്മോറിയല്‍ ജില്ലാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി.

സെന്റ് തോമസ് ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വിനു ആധ്യക്ഷ്യം വഹിച്ചു. വി.എസ്. സെബി, ഫാ. വര്‍ഗീസ് കാക്കശ്ശേരി, ഫാ. സേവി പുത്തിരി, ഖാദര്‍, ഷെല്‍വിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ആദ്യ മത്സരത്തില്‍ ബ്രഹ്മകുളം വോളിബോള്‍ ക്ലബ്ബിനെ വോളി അക്കാദമി വിലങ്ങന്നൂര്‍ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ വോളി ക്ലബ് ചാവക്കാടിനെ ബുള്ളറ്റ് പാവറട്ടി പരാജയപ്പെടുത്തി.

പാവറട്ടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉച്ചതിരിഞ്ഞ് 4.30നാണ് മത്സരം. ഞായറാഴ്ച ടൂര്‍ണ്ണമെന്റ് സമാപിക്കും.


തൃശ്ശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന വേനല്‍ക്കാല നീന്തല്‍ പരിശീലനത്തിന്റെ രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ അക്വാട്ടിക് കോംപ്‌ളക്‌സില്‍ ആരംഭിച്ചു.

രജിസ്‌ട്രേഷന് ഫോണ്‍: 0487-2332099



photo the hindu



ചലഞ്ചേഴ്സ് ചേറ്റുവയുടെ അവധിക്കാല ഫുട്ബോള്‍ പരിശീലനം ഗ്രാമപഞ്ചായത്തംഗം ഇര്‍ഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് റിയാദ് കുന്നത്തുപടി അധ്യക്ഷത വഹിച്ചു. ഗോജു ഫാറൂക്ക്, ജംഷില്‍ മൂസ എന്നിവര്‍ പ്രസംഗിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ദിവസേന രാവിലെ 6.30 മുതല്‍ 8.30വരെയാണ് ക്യാമ്പ്. എം.എം. ഷെഫിയാണ് പരിശീലകന്‍.
താല്പര്യമുള്ളവര്‍ 9995106010 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. 
അഞ്ച് വയസ് മുതല്‍ 15 വയസുവരെയുള്ളവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം.

ചിറ്റാട്ടുകര എം.ആര്‍.സി. വി.ഡി. ജോയ് വടക്കൂട്ട് ഞാറയില്‍ അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ മഴ മൂലം മാറ്റി വെച്ച രണ്ടാം സെമിഫൈനല്‍ തിങ്കളാഴ്ച നടക്കും. മത്സരത്തില്‍ തൃശ്ശൂര്‍ റിയല്‍ ലൈന്‍സും ചിറ്റാട്ടുകര എം.ആര്‍.സി.യും ഏറ്റുമുട്ടും. ചിറ്റാട്ടുകര ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് 5.30നാണ് മത്സരം.



വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി നെഹൃു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് തുടങ്ങി. ഫുട്‌ബോള്‍ പരിശീലകന്‍ എ.എല്‍. കുരിയാക്കോസിന്റെ നേതൃത്വത്തില്‍ 35ഓളം കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

ചാവക്കാട് എസ്.ഐ. കെ.കെ. രാജേഷ്‌കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ക്‌ളബ് പ്രസിഡന്റ് സന്തോഷ് ദേശമംഗലം അധ്യക്ഷത വഹിച്ചു. റെജി വിളക്കാട്ടുപാടം, ശ്രീജിത്ത് ശങ്കര്‍, ഡൊമിനിക്ക് സാവിയോ, നിഹാദ് എടക്കഴിയൂര്‍, കെ.സി. അഭിലാഷ്, ടി.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

 

 എം.ആര്‍.സി. ചിറ്റാട്ടുകരയുടെ നേതൃത്വത്തില്‍ വി.ഡി. ജോയ് വടൂക്കൂട്ട് ഞാറയില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി.

ഉദ്ഘാടന മത്സരത്തില്‍ എഫ്.സി. ടെക്‌നിക് കോഴിക്കോട് തൃശ്ശൂര്‍ ഓഷന്‍ ടേങ്കേഴ്‌സിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. പാവറട്ടി എസ്.ഐ. എസ്. അരുണ്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍.സി. പ്രസിഡന്റ് വര്‍ഗീസ് മാനത്തില്‍ അധ്യക്ഷത വഹിച്ചു. ടി.സി. മോഹന്‍, ആലീസ് പോള്‍, എം.ആര്‍.സി. സെക്രട്ടറി ജസ്റ്റിന്‍ േതാമസ്, വൈസ് പ്രസിഡന്റ് കെ.വി. മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ എം.ആര്‍.സി. ചിറ്റാട്ടുകരയും നവജീവന്‍ എടപ്പാളും ഏറ്റുമുട്ടും. ചിറ്റാട്ടുകര ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് 5.30നാണ് മത്സരം. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച സമാപിക്കും


ഇത് തൃശൂർ- പാവറട്ടിയുടെ സ്വന്തം "മുഹമ്മദ്‌ റിയാസ്". 35- മത് ദേശിയ ഗയിംസിൽ നെറ്റ് ബാൾ മത്സരത്തിൽ വെങ്കലം ലഭിച്ച കേരള ടീമിലെ മിന്നും താരം.തൃശൂർ, പാവറട്ടി വെന്മേനാട് തിരുത്തിയിൽ മുഹമ്മദ്‌ അബ്ദുൽ കാദറിന്റെയും (ജമ്പോ ഇലക്ട്ട്രോണിക്സ് ദുബായ് ),പാലയൂർ ഇരിങ്ങത്തയിൽ റംലയുടേയും മകനാണ്.തിരുവനന്തപുരം മാര്‍ബസാലിയസ് എഞ്ചിനീയറിംഗ് കോളജിൽ രണ്ടാം വര്‍ഷ കമ്പ്യൂട്ടർ എഞ്ചിനീയറിംങ്ങിന് പഠിക്കുമ്പോളാണ് റിജാസ് ദേശീയ ഗെയിംസിൽ പങ്കെടുത്തത്.ഇപ്പോൾ തൃശൂർ കേരള വർമ്മ കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.പാവറട്ടി സെന്റ് ജോസഫ്സ് ഹൈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും,പ്ലസ് റ്റു പഠനവും പൂർത്തിയാക്കിയ ഈ യുവ കായിക താരം പാവറട്ടി സെന്റ്‌ ജോസഫ്സിലെ പി റ്റി മാസ്റ്റർ ജോയ് പീറ്ററിന്റെ ശിക്ഷണത്തിൽ ആണ് ഫുട്ബോളും,ബാസ്ക്കറ്റ് ബോളും സ്വായത്തമാക്കിയത്.സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ച റിജാസ് നേരത്തെ ബാസ്‌ക്കറ്റ് ബാൾ മത്സരങ്ങളിലും,ഫുട്ബോൾ മത്സരങ്ങളിലും തൃശൂര്‍ ജില്ലക്കുവേണ്ടി കളിച്ചിട്ടുണ്ട്.വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി തലങ്ങളിലും ഈ മൂല്യമേറിയ താരം തന്റെ കായിക മികവു തെളിയിച്ചിട്ടുണ്ട്.


ഉമ്മ റംലത്തിന്റെ കലവറയില്ലാത്ത പിന്തുണയും,സഹോദരന്മാരായ റംഷാദ് (ഐ റ്റി എൻജിനിയർ ദുബായ്),റാസിഖ് (സിവിൽ എൻജിനിയർ ദുബായ്) എന്നിവരുടെ നിതാന്ത ജാഗ്രതയോടെയുള്ള പ്രോത്സാഹനവും,ബാപ്പ മുഹമ്മദ്‌ അബ്ദുൽ കാദറിന്റെ സഹകരണവും എല്ലാം കൂടി ഒത്തു ചേരുന്നതാണ് മുഹമ്മദ്‌ റിയാസ് എന്ന ദേശീയ താരത്തിന്റെ കായിക ക്ഷമതയുടെ പൊൻ തിളക്ക രഹസ്യം.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ മലയാളിയായ,പാവറട്ടിയുടെ കായിക രംഗത്തെ സ്വകാര്യ അഹങ്കാരം ഒ.എല്‍ . തോമസ് എന്ന പ്രതിഭക്ക് ശേഷം ഒരു ദേശീയ ചാമ്പ്യനെ കൂടി നമുക്ക് സ്വന്തമായി ലഭിച്ചിരിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.മാത്ര്ഭൂമിയുടെ സ്ഥാപക മുന്നണി പോരാളിയും,സ്വാതന്ത്ര്യ സമര സേനാനിയുമായ വി എ കേശവന്‍ നയാര്‍,മദ്രാസ് അസ്സംബ്ലി സ്പീക്കര്‍ ആയിരുന്ന ഗോപാല കുട്ടി മേനോന്‍,ഇന്‍ഡ്യയിലെ പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ഡോക്റ്റര്‍ അയ്യപ്പന്‍, കോഴിക്കോട് ഫറൂക്ക് കോളേജ് സ്ഥാപകന്‍ മവ്‌ലാനാ അബുസ്സബാഹ് മവ്‌ലവി, പ്രഗല്‍ഭ സംസ്ക്ര്‍ത പണ്ഡിതന്‍ "സംസ്ക്ര്‍ത ഭാജനം" എന്നറിയപ്പെടുന്ന പി റ്റി കുരിയാക്കോസ് മാസ്റ്റര്‍,, പാവറട്ടിയുടെ സര്‍വതോന്മുഖമായ വികസനത്തിനും,പുരോഗതിക്കും അക്ഷീണം യത്നിച്ച വികസന നായകന്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ കല്ല്യെത്ത്‌ അബ്ദു സാഹിബ് തുടങ്ങിയ ബഹുമുഖ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ സാംസ്ക്കാരിക പാവറട്ടിയുടെ പരിശുദ്ധ മണ്ണില്‍ കായിക യശ്ശസ് ഉയര്‍ത്തി മുന്നേറുന്ന ഈ യുവ താരം പാവറട്ടിയുടെ ഭാവിയും,പ്രതീക്ഷയുമാണ്.

ഇപ്പോൾ ചാണ്ടീഗഡിൽ നടക്കുന്ന സീനിയർ നേഷണൽ നെറ്റ്ബോൾ മത്സരത്തിൽ ശക്തമായ മത്സരത്തിലൂടെ സെമി ഫൈനലിലേക്ക് കടന്ന കേരള ട്ടീമിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച്‌ മുന്നേറുകയാണ് ഈ ഇരുപത്തിഒന്നുകാരൻ. കഠിനാദ്ധ്വാനത്തിന്റെയും ,തീവ്ര പരിശീലനത്തിന്റെയും പിൻബലത്തിൽ പാവറട്ടിയുടെ കായിക പ്രശസ്തി ദേശാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ റിജാസിന്റെ പങ്ക് നിസ്തുലമാണ്. ഇന്ന് (30-03-2016) നടക്കുന്ന കേരള-ദൽഹി സീനിയർ നേഷണൽ നെറ്റ് ബോൾ മത്സരത്തിൽ റിജാസിന്റെയും,നമ്മുടെയും ട്ടീമായ കായിക കേരളം വിജയ പഥത്തിൽ എത്താനായി നമുക്ക് ഒരുമയോടെ പ്രാർഥിക്കാം.

വാർത്ത‍  : സിദ്ധീഖ് കൈതമുക്ക്-

അഖിലേന്ത്യ ഫ്‌ളഡ്‌ലിറ്റ് സെവന്‍സ് ഫുട്‌ബോള്‍ മേള പറപ്പൂരില്‍ തുടങ്ങി. 

എടക്കളത്തൂര്‍ ദേശാഭിമാനി കലാകായിക സംസ്‌കാരിക വേദി, പറപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. 

ഉദ്ഘാടന മത്സരത്തില്‍ കോഴിക്കോട് ഫിറ്റ്വെല്‍ ജയ എഫ്.സി. തൃശ്ശൂരിനെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഫുട്‌ബോള്‍ മേള കേരള പോലീസ് ഡെപ്യൂട്ടി കമാന്‍ഡന്റ് സി.വി. പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. വി.എസ്. മാധവന്‍ നമ്പൂതിരി അധ്യക്ഷനായി. തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി. എടക്കളത്തൂര്‍ , സി.വി. ജോണി, കെ.സി. ഷാജു, തോമസ് ചിറമല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


ശനിയാഴ്ച ശാസ്താ തൃശ്ശൂര്‍, അല്‍മദീന ചെര്‍പ്പുളശേരി എന്നീ ടീമുകള്‍ ഏറ്റുമുട്ടും. പറപ്പൂര്‍ സെന്റ് ജോണ്‍സ് പള്ളി ഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് മത്സരം.


MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget