ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തിനിടയില്‍ നാളികേരം കുടുങ്ങി ഓട്ടോറിക്ഷ മറിഞ്ഞു. ചിറ്റാട്ടുകര നീലങ്കാവില്‍ ജോയിയുടെ ഓട്ടോയാണ് മറിഞ്ഞത്. ഗുരുവായൂരിലേക്ക് യാത്രക്കാരുമായി പോകുന്നതിനിടെ കാശ്മീര്‍ റോഡിനു സമീപം വച്ചായിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവറും യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മാസങ്ങള്‍ക്കു മുമ്പ് കാശ്മീര്‍ റോഡിനു സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചിരുന്നു. സ്ഥിരം അപകടമേഖലയായിട്ടും മുന്നറിയിപ്പു അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
Post a Comment