Articles by "Pavaratty Feast 2017"


സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ എട്ടാമിടം തിരുനാൾ ആഘോഷിച്ചു. തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ലിജോ ചിറ്റിലപ്പിള്ളി സന്ദേശം നൽകി. തുടർന്ന് ആഘോഷമായ ഭണ്ഡാരം എണ്ണൽ നടന്നു. വൈകിട്ട് പാവറട്ടി ടാക്സി ഡ്രൈവേഴ്സ്, നാട്ടുകൂട്ടം മനപ്പടി, സെന്റർ ഓട്ടോ ഡ്രൈവേഴ്സ്, ഹെഡ്‌ലോഡ് വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകൾ മെഗാ വളയെഴുന്നള്ളിപ്പുകളുമായി എത്തി. തെക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ രാഗദീപം മുണ്ടത്തിക്കോടും കൈരളി ചാലക്കുടിയും തമ്മിൽ ബാൻഡ് വാദ്യ മൽസരം നടന്നു. ആഘോഷങ്ങൾക്ക് വികാരി ഫാ. ജോസഫ് പൂവത്തൂക്കാരൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. റോജോ എലുവത്തിങ്കൽ, ഫാ. ബെന്നി കൈപ്പുള്ളിപറമ്പൻ, ട്രസ്റ്റിമാരായ ടി.ടി.ജോസ്, സി.പി.തോമസ്, ഇ.ജെ.ടി.ദാസ്, ബോസ് ആന്റണി എന്നിവർ നേതൃത്വം നൽകി.


പുണ്യശ്ളോകനായ ബഹു. വറതച്ചന്‍റെ ഡയറിക്കുറിപ്പുകള്‍ ഒരു നൂറ്റാണ്ട് മുന്‍പ് പാവറട്ടിയില്‍ നിലനിന്ന് പോന്ന സാമൂഹികസംവിധാനങ്ങളിലേക്കും പളളി ചരിത്രത്തിലേക്കും വെളിച്ചം വീശുന്നവയാണ്.

പാരട്ടി ഇടവകയുടെ വികാരിയായി തന്നെ ചുമതല പ്പെടുത്തി. ചിറ്റാട്ടുകര ഇടവക വിഭജിച്ചുണ്ടായ ഇട വകയാണ്. പളളി അതി ലളിതം. പനമ്പുകൊണ്ട് മറച്ച ഭിത്തിയും ഓലമേഞ്ഞ മേല്‍പ്പുരയും. വി.യൗസേ പ്പിതാവിന്‍റെ നാമധേയത്തിലാണ് പളളി സ്ഥാപിച്ചത്. വെറും പത്തുവര്‍ഷമേ ആയിട്ടുളളൂ നിലവില്‍ വന്നിട്ട്. അതുകൊണ്ട് ബാലാരിഷ്ടതകള്‍ ഏറെ. സെമിത്തേരി കെട്ടണം. ഉറപ്പുളള പളളി മേടയുണ്ടാക്കണം. അങ്ങനെ നിരവധി ആവശ്യങ്ങള്‍. ഒട്ടു മിക്കവരും ദരിദ്രര്‍.
ഏതായാലും വി.യൗസേപ്പിതാവിന്‍റെ അനുഗ്രഹ ത്താല്‍ ഈ ഗ്രാമം ഉണരുകയാണ്. പാടങ്ങളും വെളളക്കെട്ടു കളും തോടുകളും നിറഞ്ഞ പ്രദേശത്ത് ആളനക്കം.
എല്‍ത്തുരുത്ത് കര്‍മ്മലീത്ത ഗൊവേന്തപ ട്ട ക്കാര് പാരട്ടിയില്‍ നോട്ടമിട്ടു. അല്‍പം കിഴക്കോട്ട് മാറി ഏതാനും ഏക്ര സ്ഥലം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അടുത്തു തന്നെ അവര്‍ ഗൊവേന്തയും സ്കൂളുമൊക്കെ പണി യുമെന്ന് കേട്ടു. അതും ഈ പ്രദേശക്കാരുടെ സമഗ്ര വളര്‍ച്ചക്ക് കളമൊരുക്കുമെന്ന് കണ്ട് എല്ലാവിധ ഒത്താശകളും തന്‍റെ ഭാഗത്തു നിന്നുണ്ടായി.

മാര്‍ യൗസേപ്പിതാവിന്‍റെ തിരുനാള്‍ വളരെ ആ വേശത്തോടെയും ആഹ്ളാദത്തോടെയുമാണ് നടത്തിയ ത്. ഇടവക ജനങ്ങളില്‍ അത്ഭുത പൂര്‍വ്വമായ കൂട്ടായ്മ. മറ്റുപല ഇടവകകളിലും ഇത്രത്തോളം കണ്ടിട്ടില്ല. അതിന്‍റെ അനുഗ്രഹവും ഇടവകക്ക് ഭാവിയില്‍ ഏറെ ഗുണം ചെ യ്യും. 



എന്നാല്‍ പെരുന്നാളും ആലവാരങ്ങളും കഴി ഞ്ഞപ്പോള്‍ കടത്തിലായി. പല അച്ചന്‍മാര്‍ക്കും കുര്‍ബാ നപ്പണം കൊടുത്തിട്ടില്ല. അവര്‍ക്കിക്കാര്യത്തില്‍ അത്ര സന്തോഷവുമില്ല. പ്രത്യേകിച്ചും താനായി ഇടപെടുമ്പോള്‍. കിട്ടുന്ന കാശു മുഴുവന്‍ പലര്‍ക്കായി വിതരണം ചെയ്യുന്ന തന്‍റെ സ്വഭാവം അവര്‍ക്കിടയില്‍ വിമര്‍ശനത്തി് ഹേതു വായി. തന്‍റെ ഈ സ്വഭാവ വ്യത്യസ്തത മൂലം അവര്‍ക്കി ടയില്‍ താന്‍ അനഭിമതനായി തീരുന്നു. ഇടവക പളളി യില്‍ നിന്ന് തനിക്ക് കിട്ടുവാനുളള പണം അടിയന്തിരമായി വേണമെന്നാവശ്യപ്പെട്ട് പളളി യോഗത്തിന് ഉടനെ കത്ത യച്ചു. അവര്‍ നൂറ് രൂപ സംഘടിപ്പിച്ചു തന്നു.


സെന്റ് ജോസഫ്സ് തീർഥ കേന്ദ്രത്തിൽ എട്ടാമിടം തിരുനാൾ നാളെ ആഘോഷിക്കും. രാവിലെ 5.30 മുതൽ 8.30 വരെ തുടർച്ചയായി കുർബാന. പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ലിജോ ചിറ്റിലപ്പിള്ളി സന്ദേശം നൽകും. തുടർന്ന് ആഘോഷമായ ഭണ്ഡാരം തുറക്കൽ.

വൈകിട്ട് അഞ്ചിനും ഏഴിനും കുർബാന, നാട്ടുകൂട്ടം മനപ്പടിയുടെ വളയെഴുന്നള്ളിപ്പ് ഏറെ പുതുമകളോടെ രാത്രി ഏഴിന് പുറപ്പെടും. സൂപ്പർ വോയ്സ് കുരിയച്ചിറയുടെ ബാൻഡ് വാദ്യം അകമ്പടിയാകും. കോട്ടപ്പടി ബാൻഡ് വാദ്യ സംഘവുമായി പാവറട്ടി സെന്റർ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയനും ഓട്ടോ ഡ്രൈവേഴ്സ് വളയെഴുന്നള്ളിപ്പുകളുമായി എത്തും.

രാത്രി എട്ടിന് തെക്ക് സൗഹൃദ വേദി ബാൻഡ് വാദ്യ മൽസരം സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ട്രൂപ്പുകളായ രാഗദീപം മുണ്ടത്തിക്കോടും കൈരളി ചാലക്കുടിയുമാണ് ബാൻഡ് വാദ്യ മൽസരത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് മർച്ചന്റ്സ് വെൽഫെയർ കമ്മിറ്റിയുടെ മ്യൂസിക്കൽ നൈറ്റ് ഉണ്ടാകും.


തിരുനാൾ ആഘോഷത്തിന് ആവേശക്കടൽ തീർത്ത് തിരുനാൾ സൗഹൃദവേദി ഒരുക്കിയ തിരുനടയ്ക്കൽ മേളം. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 101 കലാകാരന്മാരും ചേർന്നാണു പാണ്ടിമേളത്തിന്റെ പെരുമഴ പെയ്യിച്ചത്. രണ്ടര മണിക്കൂർ നീണ്ട വാദ്യവിസ്മയം ആസ്വാദകരെ ഹരംകൊള്ളിച്ചു. മേളം ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

പാവറട്ടി തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ വിശുദ്ധന്റെ കൂടുതുറക്കല്‍ ശുശ്രൂഷ നടന്നു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന സമൂഹബലിക്കുശേഷമാണ് അള്‍ത്താരയിലെ വിശുദ്ധന്റെ രൂപക്കൂട് തുറന്നത്.

തുടര്‍ന്ന് വിശുദ്ധ യൗസേപ്പിതാവിന്റെയും കന്യകാമറിയത്തിന്റെയും പത്രോസ് ശ്‌ളീഹായുടെയും തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചും പള്ളിയുടെ മുഖമണ്ഡപത്തില്‍ സ്ഥാപിച്ച രൂപക്കൂടില്‍ പ്രതിഷ്ഠിച്ചു.

തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍, ഫാ. ലിജോയ് എലുവത്തിങ്കല്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് പള്ളി വക വെടിക്കെട്ട് നടന്നു. മട്ടന്നൂരും 101 കലാകാരന്‍മാരും അണിനിരന്ന തിരുനടയ്ക്കല്‍മേളം ആവേശമായി. രാത്രിയില്‍ വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തിയതോടെ വടക്കുവിഭാഗത്തിന്റെ വെടിക്കെട്ട് നടന്നു. തിരുനാള്‍ പ്രധാന ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമുതല്‍ ഒന്‍പതുവരെ തുടര്‍ച്ചയായി ദിവ്യബലി.

പത്തിനു നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികനാകും. വൈകീട്ട് നാലിന് ദിവ്യബലിക്കുശേഷം വിശുദ്ധന്റെ ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണമുന്നോടിയായി ഇടവകയിലെ സിമന്റ് -പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ട് നടക്കും. രാത്രി ദിവ്യബലിക്കുശേഷം തെക്കുവിഭാഗത്തിന്റെ വെടിക്കെട്ടുമുണ്ടാകും.


തിരുനാളിനോടനുബന്ധിച്ച് യൗസേപ്പിതാവിന്റെ കൂട് തുറക്കൽ ചടങ്ങ് നടന്നു. പതിനായിരങ്ങൾ പ്രാർഥന വിശുദ്ധിയോടെ പാവറട്ടി തീർഥകേന്ദ്രത്തിലെത്തി. അൾത്താരയുടെ മുകളിൽ സ്ഥാപിച്ച വിശുദ്ധന്റെ രൂപക്കൂട് സമൂഹ കുർബാനയ്ക്ക് ശേഷം രാത്രി 7.30ന് തുറന്നതോടെ പള്ളിക്കകവും പരിസരവും പ്രാർഥനയിൽ മുഖരിതമായി.

ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ആഘോഷമായ കുർബാന. തുടർന്ന് യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിനൊപ്പം പരിശുദ്ധ കന്യകമറിയത്തിന്റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങൾ പള്ളിവാതിൽ വരെ എഴുന്നള്ളിച്ച് പുറത്തെ മുഖമണ്ഡപത്തിൽ രൂപക്കൂടിൽ പ്രതിഷ്ഠിച്ചു. തിരുനാൾ സൗഹൃദവേദി തിരുനടയ്ക്കൽ മേളം നടത്തി.

വളയെഴുന്നള്ളിപ്പുകൾ രാത്രി 12ന് ദേവാലയത്തിലെത്തി സമാപിച്ചു. ഇന്ന് രാവിലെ എട്ട് വരെ തുടർച്ചയായി കുർബാന. ഒൻപതിന് ഇംഗ്ലിഷ് ഭാഷയിലുള്ള കുർബാനയ്ക്ക് ഫാ. ബാബു പാണാട്ടുപറമ്പിൽ കാർമികത്വം വഹിക്കും. പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിയോ തെക്കിനിയത്ത് സന്ദേശം നൽകും. മൂന്നിന് തമിഴ് ഭാഷയിൽ കുർബാനയ്ക്ക് ഫാ. ആന്റണി വാഴപ്പിള്ളി കാർമികത്വം വഹിക്കും. വിശുദ്ധന്റെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായി തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ ബാന്‍ഡ് വാദ്യ മത്സരം ആസ്വാകമനം നിറച്ചു. ഏഞ്ചല്‍വോയ്‌സ് മൂവാറ്റുപുഴയും ന്യൂ സംഗീത് തിരൂരും തമ്മിലായിരുന്നു മത്സരം.

ഫ്രന്റ്‌സ് ഓഫ് കാക്കശ്ശേരി, പൂവ്വത്തൂര്‍ ബോയ്‌സ് ഓണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേവാലയത്തിലെത്തിയ ബാന്‍ഡ് വാദ്യം കാണികള്‍ക്ക് ആവേശമായി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ ബാന്‍ഡ് വാദ്യ മത്സരം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എ.ജെ. ജോയ്, ജോപോള്‍, ജിന്‍സ്, വി.എല്‍. സേവിയര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


പാവറട്ടി പള്ളിയുടെ അള്‍ത്താര അലങ്കരിക്കുന്നതിനായി ബെംഗളൂരു, ഊട്ടി എന്നിവിടങ്ങളില്‍നിന്ന് പൂക്കളെത്തി. 2000 കാര്‍ണിഷ്, 1500 ഡച്ച്‌റോസ്, 120 ലില്ലിയാം, 200 ഗ്‌ളാഡിസ് തുടങ്ങിയ പൂക്കളാണ് എത്തിയത്.

വെള്ള, മഞ്ഞ, പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള കാര്‍ണീഷ് പൂക്കളാണ് എത്തിയിട്ടുള്ളത്. പി.വി. കുര്യന്‍, വി.ജെ. തോമാച്ചന്‍ എന്നിവര്‍ വഴിപാടായി സമര്‍പ്പിച്ചതാണ് പൂക്കള്‍. ഊട്ടി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നെത്തിയ പൂക്കള്‍ക്കൊണ്ട് അള്‍ത്താര അലങ്കാരം പൂര്‍ത്തിയായതായി കണ്‍വീനര്‍ ആന്റോ ലിജോ, എ.ജെ. വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.

ജെറി പറ പൂക്കള്‍ക്കൊണ്ടാണ് പള്ളിയുടെ ആനവാതില്‍ അലങ്കരിച്ചിരിക്കുന്നത്.

തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് വെയ്ക്കുന്ന മുഖമണ്ഡപവും വിവിധ വര്‍ണങ്ങളിലുള്ള തോരണങ്ങള്‍, അലങ്കാരവിളക്കുകള്‍ എന്നിവകൊണ്ട് മനോഹരമാക്കി.

പാവറട്ടി: തിരുനാളിന് വിശുദ്ധന്റെ പ്രദക്ഷിണവഴി വര്‍ണതോരണങ്ങളാല്‍ അലങ്കരിച്ചു. വെള്ളി, പിങ്ക് നിറത്തിലാണ് തോരണങ്ങള്‍.

125 കിലോ അരങ്ങുകള്‍ ഉപയോഗിച്ചാണ് പ്രദക്ഷിണവഴി അലങ്കരിച്ചത്. തോരണങ്ങള്‍ക്കിടയില്‍ പൂക്കെട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രദക്ഷിണവഴിയില്‍ പള്ളിയുടെ പ്രധാന കവാടം മറ്റൊരു ആകര്‍ഷണമാണ്. 60 അടി നീളത്തിലും 35 അടി ഉയരത്തിലും 30,000 ബള്‍ബുകളും ഉപയോഗിച്ചാണ് പ്രധാനകവാടം ഒരുക്കിയിട്ടുള്ളതെന്ന് കണ്‍വീനര്‍ വി.ആര്‍. ആന്റോ പറഞ്ഞു.

പള്ളി വഴികളായ കോണ്‍വെന്റ്, ഇറച്ചിക്കട റോഡിലും വര്‍ണതോരണങ്ങള്‍ കെട്ടിയിട്ടുണ്ട്.

ജോയ് പൂവ്വത്തൂരിന്റെ നേതൃത്വത്തില്‍ 20 തൊഴിലാളികള്‍ ഒരു മാസം കൊണ്ടാണ് വര്‍ണതോരണങ്ങള്‍ തയ്യാറാക്കിയത്. തിരുനാള്‍ ദിവസം ഞായറാഴ്ച വൈകീട്ട് നാലുമണിയുടെ ദിവ്യബലിക്ക് ശേഷം വിശുദ്ധരെ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഈ വഴിയിലൂടെ കടന്നുപോകും.

പാവറട്ടി: നേര്‍ച്ചയൂട്ടിന്റെ കലവറ ഒരുക്കം തുടങ്ങി. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് ഇത്തവണ നേര്‍ച്ച ഊട്ട് ഒരുക്കുന്നത്. ഊട്ടിലെ പ്രധാന ഇനമായ ചെത്തുമാങ്ങ അച്ചാറിനായി 2800 കിലോ മാങ്ങ അമ്മമാരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ ചെത്തി തയ്യാറാക്കി.

വികാരി ഫാ. ജോസഫ് പൂവ്വത്തൂരിന്റെ കാര്‍മികത്വത്തില്‍ ആശീര്‍വാദത്തിന് ശേഷമാണ് കലവറ ഒരുക്കം തുടങ്ങിയത്. 250 ചാക്ക് അരി, ഏഴ് ടണ്‍ കിലോ പച്ചക്കറി തുടങ്ങിയ വിഭവങ്ങള്‍ കലവറയിലെത്തി. ചോറ്, സാമ്പാര്‍, ഉപ്പേരി, ചെത്തുമാങ്ങ അച്ചാര്‍ എന്നിവയാണ് നേര്‍ച്ച ഊട്ടില്‍ വിളുന്നതെന്ന് കണ്‍വീനര്‍ സേവ്യര്‍ അറയ്ക്കല്‍ പറഞ്ഞു.

മണിക്കൂറില്‍ ആയിരം കിലോ അരി കഴുകി വൃത്തിയാക്കി എടുക്കാവുന്ന യന്ത്രവും ഒരേ സമയം എട്ട് ചാക്ക് അരി ആവിയില്‍ പാകം ചെയ്യുന്നതിനുള്ള മൂന്ന് സ്റ്റീമര്‍ സംവിധാനവും കലവറയില്‍ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ പത്തിന് നൈവേദ്യപൂജയ്ക്ക് ശേഷം ആശീര്‍വദിച്ച് നേര്‍ച്ച ഊട്ട് തുടങ്ങും. തുടര്‍ച്ചയായി 30 മണിക്കൂര്‍ നേര്‍ച്ചയൂട്ട് തുടരും.



തിരുനാളിന്റെ ഭാഗമായി പാവറട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം.

ശനിയാഴ്ച രാവിലെ പത്തുമുതല്‍ ഗതാഗത നിയന്ത്രണ ക്രമീകരണം തുടങ്ങും. തൃശ്ശൂര്‍ കാഞ്ഞാണി-ചാവക്കാട് റൂട്ടിലോടുന്ന ബസുകളും മറ്റു വാഹനങ്ങളും മനപ്പടിയിലെത്തി തിരികെ പോകണം. അമല-പറപ്പൂര്‍ വഴി വരുന്ന ബസുകളും മറ്റു വാഹനങ്ങളും താമരപ്പിള്ളി കിഴക്കേത്തല ചിറ്റാട്ടുകര വഴി പാവറട്ടി ബസ്സ്റ്റാന്‍ഡിലെത്തി ചാവക്കാട്ടേക്ക് പോകണം.

ചാവക്കാട് ഗുരുവായൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകളും മറ്റു വാഹനങ്ങളും പാവറട്ടി ബസ്സ്റ്റാന്‍ഡില്‍ വന്ന് ചിറ്റാട്ടുകര കിഴക്കേത്തല താമരപ്പിള്ളി വഴി തൃശ്ശൂരിലേക്ക് പോകണം

വാഹനങ്ങള്‍ പാര്‍ക്കിങ് നടത്തുന്നതിന് പാവറട്ടി ഹൈസ്‌കൂള്‍ ഗ്രൗണ്ട്, കള്‍ച്ചറല്‍ സെന്റര്‍, വി.കെ.ജി. സ്റ്റോര്‍, പുതുമനശ്ശേരി ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ട്, മനപ്പടി മനപ്പറമ്പ്, വി.ബി.എസ്. ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇരുന്നൂറിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.



പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്‌ വിശ്വാസികൾക്ക്‌ തൊഴുതുവണങ്ങുന്നതിനായും വഴിപാട്‌ സമർപ്പണത്തിനായും വളകളും ലില്ലിപ്പൂക്കളും എത്തിച്ചു. ചെറുതും വലുതുമായിട്ടുള്ള ലില്ലിപ്പൂക്കളും വളകളുമാണ്‌ സ്വർണംപൂശി ദേവാലയത്തിലെത്തിച്ചത്‌.
ശനിയാഴ്ച രാവിലെ ആദ്യ കുർബാനയ്ക്കുശേഷം വളകൾ വിശ്വാസികൾക്ക്‌ വിതരണംചെയ്യും. തുടർന്ന്‌ വൈകീട്ടോടെ വിതരണംചെയ്യുന്ന വളകൾ വാദ്യമേളങ്ങളുടെയും മുത്തുക്കുടയുടെയും അകമ്പടിയോടെ വളയെഴുന്നള്ളിപ്പായി ദേവാലയത്തിലെത്തിക്കും.
ലില്ലിപ്പൂക്കൾ വഴിപാടായി വിശുദ്ധന്റെ തിരുസ്വരൂപത്തിലും പള്ളിയുടെ മുഖമണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ തിരുസ്വരൂപത്തിനു സമീപവും കാണിക്കയായി സമർപ്പിക്കും. വിശുദ്ധന്റെ രൂപത്തിൽ ചാർത്തുന്നതിനായിട്ടുള്ള കിരീടവും തയ്യാറായിട്ടുണ്ട്‌.



ആരോഗ്യ വിഭാഗം പ്രദേശത്തെ ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി - മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും ബേക്കറി ഉത്പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഹോട്ടലുകള്‍, ടീ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രമേ നല്‍കാവൂ. ക്യൂബ് ഐസ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണം തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ മെഡിക്കല്‍ ടീമിന്റെ സേവനം പാവറട്ടി സാന്‍ജോസ് ആസ്​പത്രിയില്‍ ലഭ്യമാക്കും. മുല്ലശ്ശേരി ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ.ടി. സുജ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍, എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളുടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


കാൽ നൂറ്റാണ്ട് പിന്നിട്ട പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ രണ്ട് പ്രശസ്ത ഗാനങ്ങൾക്ക് പുതുമയുള്ള ആലാപനം നൽകി തിരുനാൾ ആഘോഷം വ്യത്യസ്തമാക്കുകയാണ് പാവറട്ടിയിലെ യുവജനങ്ങൾ. മലയാളികളുടെ മനം കവർന്ന ഗായകൻ എം.ജി.ശ്രീകുമാറും കുരുന്നു ഗായിക ശ്രേയക്കുട്ടിയുമാണ് ആലാപനത്തിൽ പുതുമകൾ സൃഷ്ടിക്കുന്നത്. വടക്കൂട്ട് കൊട്ടേമാർ തറവാട്ടിലെ പരേതനായ നിക്കോളാസ് രചിച്ച് സി.സി.ജോസ് ഈണമിട്ട ‘പരിപാവനപാദംതേടി’ എന്ന ഗാനമാണ് എം.ജി.ശ്രീകുമാർ ആലപിക്കുന്നത്.

മേരി ഫാൻസി രചിച്ച് ഡേവിസ് അറയ്ക്കൽ ഈണമിട്ട ‘സ്വർണാഭ തൂകുന്ന ദീപനാളങ്ങളിൽ’ എന്ന ഗാനമാണ് ശ്രേയക്കുട്ടി ആലപിക്കുന്നത്. ഓർക്കസ്ട്രേഷനിലും ചിത്രീകരണത്തിലും പുതുമകൾ നിറച്ചാണ് ഗാനങ്ങളുടെ പുനരവതരണം. ഇടവക അംഗങ്ങളായ ജെബിൻ ജോസഫ് സംവിധാനം ചെയ്യുന്ന പുനരവതരണത്തിന് നിർമാണ നിർവഹണവുമായി ജിജോ തോമസാണ് ഒപ്പം. ബ്രോൺസൺ പൗലോസാണ് റിഥം ക്രമീകരിക്കുന്നതും പ്രോഗ്രാമിങ് നടത്തുന്നതും.

ഗാനങ്ങളുടെ പുതിയ ആലാപനം ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ഗാനങ്ങൾ തിരുനാൾ ദിവസങ്ങളിൽ തീർഥകേന്ദ്രത്തിന്റെ തിരുമുറ്റത്ത് പ്രദർശിപ്പിക്കും. രണ്ട് ലക്ഷം രൂപ ചെലവിട്ട് ചിത്രീകരിച്ച ഗാനങ്ങൾ യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങി സമൂഹ മാധ്യമങ്ങളിലൂടെ സൗജന്യമായി എല്ലാവർക്കും സമ്മാനിക്കും.



വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ തിരുനാള്‍ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് പള്ളിനടയില്‍ കൂട്ട ഉപവാസം തുടങ്ങി .

ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നടപടിയായില്ലെങ്കില്‍ ശനിയാഴ്ച അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. പ്രതിഷേധത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു. പാവറട്ടി തിരുനാള്‍ സംയുക്ത വെടിക്കെട്ട് കമ്മിറ്റി, ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്

140 വര്‍ഷമായി പള്ളി ആചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് നടന്നുവരുന്നുണ്ട്. കഴിഞ്ഞവര്‍ഷം കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ഉണ്ടായിട്ടുപോലും ഡിസ്‌പ്ലേ ചൈനീസ് വെടിക്കെട്ടിന് പാവറട്ടിക്ക് അനുമതി ലഭിച്ചിരുന്നു. ഈ വര്‍ഷം എല്ലാം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തിരുനാളിന് ഒരുതരത്തിലുള്ള ഫാന്‍സി വെടിക്കെട്ടുപോലും നടത്തില്ലെന്ന നിലപാടിലാണ് പാവറട്ടി തിരുനാള്‍ സംയുക്ത വെടിക്കെട്ട് കമ്മിറ്റി.

പാവറട്ടി സെന്റ് ജോസഫ് പള്ളി തിരുനാളിന് വെടിക്കെട്ട് ലൈസന്‍സിനുള്ള അപേക്ഷ കളക്ടര്‍ നിരസിച്ചു. വെടിക്കെട്ട് നടത്തുന്നത് ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുള്ളതിനാലാണ് വിലക്കെന്ന് കളക്ടര്‍ എ. കൗശിഗന്‍ പറഞ്ഞു. അനധികൃത വെടിക്കെട്ട് നടക്കാതിരിക്കാന്‍ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം.

വെടിക്കെട്ടു നടത്തുന്ന സ്ഥലത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 17 വീടുകള്‍, കോണ്‍വെന്റ്, സ്‌കൂളുകള്‍, ഓഡിറ്റോറിയം, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഉണ്ടെന്ന് ചാവക്കാട് തഹസില്‍ദാര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എല്ലാ താമസക്കാരുടെയും സമ്മതപത്രങ്ങള്‍ ലഭിച്ചിട്ടുമില്ല.

വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കാന്‍ താത്കാലിക ഷെഡ് നിര്‍മിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് നടത്തുന്നതിന്റെ പരിസരത്ത് ജനം തിങ്ങിപ്പാര്‍ക്കുന്നു. പലസ്ഥാപനങ്ങളുമുണ്ട്. വെടിക്കെട്ട്സ്ഥലത്തു നിന്ന് സുരക്ഷിതമായി ജനങ്ങളെ മാറ്റി നിര്‍ത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ ജനത്തെ ഒഴിപ്പിക്കുന്നതിനോ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനോ സൗകര്യമോ സ്ഥലമോ പള്ളി പരിസരത്ത് ഇല്ലെന്നും പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്-കളക്ടറുടെ പത്രക്കുറിപ്പില്‍ പറയുന്നു.


പാവറട്ടി തിരുനാളിനോടനുബന്ധിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഒന്നരലക്ഷം അരി-അവില്‍ നേര്‍ച്ചപ്പൊതികള്‍ തയ്യാറായി. തീര്‍ഥകേന്ദ്രത്തിലെ ഫ്രാന്‍സിസ്‌കന്‍സ് അല്‍മായ സഭയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേരാണ് നേര്‍ച്ച പാക്കറ്റ് ഒരുക്കിയത്. ചോറ് പാക്കറ്റുകളും തിരുനാള്‍ തലേദിവസമായ ശനിയാഴ്ച ഒരുക്കുമെന്ന് ഫ്രാന്‍സീസ്‌കന്‍സ് അല്‍മായ സഭ പ്രസിഡന്റ് ടി.കെ. ജോസ്, കെ.കെ. തോമസ്, ടി.എല്‍. മത്തായി എന്നിവര്‍ പറഞ്ഞു.

ശനി, ഞായര്‍ ദിവസങ്ങളിലാണ് അരി-അവില്‍ നേര്‍ച്ച ഭക്തര്‍ക്ക് വിതരണം ചെയ്യുന്നത്. ശനിയാഴ്ച രാവിലെ തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ നൈവേദ്യ പൂജനടത്തി ഊട്ട് ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ചപ്പൊതികളുടെ വിതരണവും ആരംഭിക്കും.

വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ തിരുനാള്‍ ദീപക്കാഴ്ചയ്ക്ക് ഒരുക്കങ്ങളായി.



 ഒന്നരലക്ഷം എല്‍.ഇ.ഡി. ബള്‍ബുകള്‍കൊണ്ടാണ് ദീപാലങ്കാരം ഒരുക്കുന്നത്.

പള്ളിയുടെ മുഖമണ്ഡപത്തിനു മുകളില്‍ എല്‍.ഇ.ഡി. പിക്‌സല്‍ ബള്‍ബുകള്‍കൊണ്ട് എല്‍.ഇ.ഡി.വാള്‍ ഒരുക്കും. 16 അടി ഉയരത്തിലും 24 അടി വീതിയിലുമാണ് ഇത്. 24,000ത്തോളം ബള്‍ബുകള്‍ ഇതിനുമാത്രമായി ഉപയോഗിക്കുന്നുണ്ട്. പള്ളിയുടെ തിരുനാള്‍ ആഘോഷങ്ങള്‍, പ്രധാനചടങ്ങുകളുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ തെളിയും.

6500 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ദീപാലങ്കാരം ഒരുക്കുന്നതെന്ന് ഇലൂമിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി.എല്‍. ഷാജു, പി.പി. ഫ്രാന്‍സിസ് എന്നിവര്‍ പറഞ്ഞു. സഹോദരങ്ങളായ സി.ജെ. ജെന്‍സണ്‍, സി.ജെ. ജിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ 25 തൊഴിലാളികള്‍ മൂന്നാഴ്ചയായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

വെള്ളിയാഴ്ച രാത്രി 7.30ന് ദീപാലങ്കാരം പാവറട്ടി സെന്റ് തോമസ് ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് സ്വിച്ചോണ്‍ ചെയ്യും.

തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 141-ാം മാധ്യസ്ഥ തിരുനാളിനോടനുബന്ധിച്ച് 1001 അംഗ സന്നദ്ധ സേനക്ക് പരിശീലനം നല്‍കി. 

വി. യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 141-ാം മാദ്ധ്യസ്ഥ തിരുനാളില്‍ 1001 പുരുഷന്മാരും 101 അംഗ വനിതാ വൊളന്റിയര്‍മാരും അടങ്ങിയ സേന രൂപവത്കരിച്ചു.

തിരുനാള്‍ ദിവസങ്ങളായ മേയ് അഞ്ച്, ആറ്, ഏഴ് ദിവസങ്ങളിലാണ് സേനയെ തയ്യാറാക്കിയത്. തീര്‍ത്ഥകേന്ദ്രത്തില്‍ ചുറ്റും നിരീക്ഷണ ക്യാമറ സ്ഥാപിക്കും. തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി വൊളന്റിയര്‍ ഹെല്‍പ്പ് ഡസ്‌ക്, അടിയന്തര മെഡിക്കല്‍ സൗകര്യം എന്നിവ ഉണ്ടാകും.

വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കും. സുരക്ഷാ നിര്‍ദേശയോഗം പാവറട്ടി എസ്.ഐ. എസ്. അരുണ്‍ഷാ ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ.ജോസഫ് പൂവ്വത്തൂക്കാരന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.ഐ. രാധാകൃഷ്ണന്‍, വൊളന്റിയര്‍ സേനാ ക്യാപ്റ്റന്‍ ഫെബിന്‍ ഫ്രാന്‍സിസ്, ട്രസ്റ്റിമാരായ ടി.ടി. ജോസ്, സി.പി. തോമസ്, ഇ.ജെ.ടി. ദാസ്, ബോസ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget