18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യകിരണം സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ പ്രദര്‍ശനവും ഞായറാഴ്ച നടക്കും.
തൃശ്ശൂര്‍ ജനറല്‍ ആസ്പത്രിയിലെ ഒ.പി. കോംപ്ലെക്‌സില്‍ രാവിലെ ഒമ്പതിന് മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പും തൃശ്ശൂര്‍ ആരോഗ്യകേരളവും ചേര്‍ന്നാണ് ക്യാമ്പ് നടത്തുന്നത്.
നെഫ്രോളജി,ന്യൂറോളജി,,കാര്‍ഡിയോളജി,പീഡീയാട്രിക് സര്‍ജറി എന്നീ സൂപ്പര്‍ സെഷ്യാലിറ്റി ചികിത്സ സൗകര്യങ്ങളും ശിശുരോഗം, മനോരോഗം, ഇ.എന്‍.ടി., ത്വക്ക് രോഗം, നേത്രരോഗം, ദന്തരോഗം എന്നിവയില്‍ സ്‌പെഷാലിറ്റി ചികിത്സകളും ക്യാമ്പില്‍ ലഭ്യമാകും.
ജനനവൈകല്യങ്ങള്‍, ന്യൂനതകള്‍, ബാല്യകാല അസുഖങ്ങള്‍,വളര്‍ച്ചയിലെ കാലതാമസവും വൈകല്യങ്ങളും എന്നീ നാലു വിഭാഗങ്ങളിലെ 30 രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കും.മറ്റ് രോഗങ്ങളുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍മാരുടെ റഫറന്‍സ് കാര്‍ഡോടെ പങ്കെടുക്കാം.
ലാബ് പരിശോധന, എക്‌സ്‌റേ, കാഴ്ച പരിശോധന, മരുന്ന് വിതരണം എന്നീ സൗകര്യങ്ങളുണ്ടാകും. .
പത്രസമ്മേളനത്തില്‍ ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഇന്‍ ചാര്‍ജ് ഡോ.ടി.എസ്.സിദ്ധാര്‍ഥന്‍,ജില്ല മെഡിക്കല്‍ ഓഫീസ് സി.എച്ച്.ഓഫീസര്‍ ഡോ.കെ.ആര്‍.ഉണ്ണികൃഷ്ണന്‍,ഡാനി,സുരേഷ്,സെസി എന്നിവര്‍ പങ്കെടുത്തു.
Post a Comment