Articles by "കരിയർ"


തൃശ്ശൂര് വിമല കോളേജില്‍ എം.എസ്.ഡബ്‌ള്യു. എയ്ഡഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളും കോളേജ് വെബ്‌സൈറ്റില്‍ (www.vimalacolege.edu.in) നിന്നും ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 20.
ഫോണ്‍: 0487 2332080.


എരുമപ്പെട്ടി ഗവ. ഐ.ടി.ഐ. യില്‍ ആഗസ്തില്‍ ആരംഭിക്കുന്ന ദ്വിവത്സര കോഴ്‌സായ സിവില്‍ ട്രേഡില്‍ പ്ലംബര്‍ ട്രേഡില്‍ അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 04885 262777



സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂരില്‍ ചീരാച്ചിയിലുള്ള വിദ്യ പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടാണ് ജില്ലയിലെ അംഗീകാരമുള്ള ഏകസ്ഥാപനം. പ്‌ളസ്ടു 45 ശതമാനത്തോടെ പാസായ 33 വയസ്സിനു താഴെയുള്ളവര്‍ക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം.


ഫോട്ടോ http://www.vpms.in/


തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് 650 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

അപേക്ഷകള്‍ 25 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരും പ്‌ളസ്ടു കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് പാസ്സായവരോ / വി.എച്ച്.എസ്.ഇ. (എം.എല്‍.ടി.) പാസ്സായവരോ ആയിരിക്കണം.

ഏതെങ്കിലും ഗവണ്‍മെന്റ് ആസ്​പത്രികളില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റായി ഏറ്റവും കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്കായി തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുടെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ 23ന് 10ന് ഹാജരാകണം.



ആരോഗ്യവകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രജിസ്റ്റര്‍ നമ്പര്‍ 105937 മുതല്‍ 107684 വരെയുള്ളവരുടെ അഭിമുഖം നടത്തുന്നു. 11, 12 തിയ്യതികളില്‍ തൃശ്ശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസിലാണ് അഭിമുഖം. ഏഴിനുള്ളില്‍ അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.


MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget