Articles by "പാവറട്ടി വിശേഷം"


വായനപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി പാവറട്ടി പബ്ലിക് ലൈബ്രറിയില്‍ വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.

വായന എങ്ങനെ ആസ്വദിക്കാം എന്ന വിഷയത്തെക്കുറിച്ച് കവി കേരാച്ചന്‍ ലക്ഷ്മണന്‍ ക്ലാസെടുത്തു. ലൈബ്രറി പ്രസിഡന്റ് ഹംസ കണിയന്ത്ര അധ്യക്ഷത വഹിച്ചു. ലൈബ്രേറിയന്‍ വി.ജെ. ജോജു പുസ്തക പരിചയം നടത്തി. എന്‍.ജെ. ജെയിംസ്, ആന്റോ ലിജോ, ഡൊമിനിക് സാവിയോ, മെര്‍ലി ജേക്കബ്, നൈസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

പാവറട്ടി ഇടവകാംഗവും കാക്കശ്ശേരിക്കാരുടെ സ്വന്തവുമായ സിറിയക്ക് വടക്കനച്ചനു കണ്ണീർ പ്രണാമം...... സംസ്ക്കാര കർമ്മങ്ങൾ (27/04/2017) ഉച്ചക്ക് 1.30 മുതൽ പാവറട്ടി സെന്റ്.ജോസഫ് തീർത്ഥകേന്ദ്രത്തിൽ വെച്ച് അഭിവന്ദ്യ പിതാക്കൻമാരുടെ സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്നു. അജപാലന സേവനത്തിനായി ജീവിതം മുഴുവൻ പ്രയത്നിച്ച വടക്കനച്ചൻ കാക്കശ്ശേരിക്കാർക്ക് എന്നും മറക്കാനാവാത്ത ഓർമ്മയായിരിക്കും. ആദ്യമായി കപ്പേളയിൽ കുർബ്ബാന ചൊല്ലിയ (1984) വടക്കനച്ചൻ, ഇക്കഴിഞ്ഞ മാതാവിന്റെ തിരുന്നാളിനും (2016) കാക്കശ്ശേരി പള്ളിയിലെ നിറസാന്നിദ്ധ്യ മായിരുന്നു.പുതിയ പള്ളി പണിയുന്നതിനും, ഹാൾ നിർമ്മാണത്തിനും അകമഴിഞ്ഞു സഹായിച്ച വടക്കനച്ചൻ എന്നും കാക്കശേരിക്കാരുടെ ഹൃദയങ്ങളിൽ ജീവിക്കും.

അധികൃതരുടെ കണക്കുകൂട്ടല്‍ പാളി. തീരദേശ കുടിവെള്ളപദ്ധതിയിലെ മാറ്റിവെച്ച മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാനായില്ല.


മരുതയൂര്‍ പ്രഥാമികാരോഗ്യകേന്ദ്രവളപ്പിലെ കുടിവെള്ളപദ്ധതിയുടെ മോട്ടോറും പമ്പ് ബോക്‌സുമാണ് കേടായതിനെത്തുടര്‍ന്ന് മാറ്റി പുതിയത് സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം അധികൃതര്‍ മൂന്ന് എച്ച്.പി.യുടെ മോട്ടോറാണ് മാറ്റിവെച്ചത്.

എന്നാല്‍, ഈ മോട്ടോര്‍ ഉപയോഗിച്ച് കുണ്ടുവക്കടവ് റോഡിലെ ജല അതോറിറ്റിയുടെ ജലസംഭരണിയിലേക്ക് പമ്പ് ചെയ്തപ്പോള്‍ വെള്ളം എത്തിയില്ല. എച്ച്.പി. കുറഞ്ഞ മോട്ടോര്‍ ആയതിനാല്‍ ജലസംഭരണിയിലേക്ക് വെള്ളം കയറുന്നില്ല.

പമ്പ് ചെയ്യുന്നതിന്റെ ശക്തി കുറഞ്ഞതാണ് വെള്ളം കയറാതിരിക്കാന്‍ കാരണമെന്നറിയുന്നു.
നേരത്തെ ഏഴര എച്ച്.പി.യുടെ മോട്ടോറായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പ്രാഥമികാരോഗ്യകേന്ദ്രവളപ്പില്‍നിന്ന് കുണ്ടുവക്കടവിലെ ജലസംഭരണിയിലേക്ക് ഏകദേശം 500 മീറ്റര്‍ ദൂരമുണ്ട്. 14ഓളം വളവുകള്‍ തിരിഞ്ഞ് വേണം പൈപ്പുവഴി വെള്ളമെത്താന്‍. ഈ വെള്ളം 24 അടിയിലേറെ ഉയരത്തില്‍ പൊങ്ങിയാണ് ജലസംഭരണി നിറയുന്നത്.ഇതൊന്നും മൂന്ന് എച്ച്.പി.യുടെ മേട്ടോര്‍വെച്ചാല്‍ നടക്കില്ലെന്ന് എസ്റ്റിമേറ്റും ഡിസൈനും തയ്യാറാക്കുമ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ ഏറെ വൈകിയാണ് കേടായ മോട്ടോര്‍ മാറ്റിയത്. പുതിയ മോട്ടോര്‍ എത്തിയതോടെ ശുദ്ധജലക്ഷാമം മാറുമെന്ന പ്രതീക്ഷയിലായിരുന്നു തീരദേശ നിവാസകള്‍.

പഞ്ചായത്ത് 2016 -17 പദ്ധതിയിലുള്‍പ്പെടുത്തി 64,000 രൂപയാണ് മോട്ടോര്‍ മാറ്റി സ്ഥാപിക്കാന്‍ ചെലവഴിച്ചത്. എച്ച്.പി. കൂടിയ മോട്ടോര്‍ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടു.

http://www.mathrubhumi.com

വ്യാപാരമേഖലയില്‍ ചുമട്ടുതൊഴിലാളി കൂലി പുതുക്കി നിശ്ചയിച്ചു. വിവിധ യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനം. ഐ.എന്‍.ടി.യു.സി. പാവറട്ടി യൂണിറ്റ് പ്രസിഡന്റ് വി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുണ്‍ഗോപി, ബി.എം.എസ്. ഭാരവാഹികളായ സേതു തിരുവെങ്കിടം, വി.കെ. ബാബു, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.എല്‍. റാഫേല്‍, സണ്ണി തൊടുവില്‍ എന്നിവര്‍ പ്രസംഗിച്ചു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget