Articles by "സ്വാന്തനം"


ഒരുപാട് പേർക്ക് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശുകൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഒരു സംശയം , ആ കൊടുക്കുന്ന പൈസ അർഹതപ്പെട്ട കൈകളിൽ എത്തുമോ എന്ന് .

അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം അത് അർഹതപ്പെട്ടവർക്ക് എത്തും എന്നത് തന്നെ ആണ് അതിനു ഉത്തരം .

കാരണങ്ങൾ പലതാണ്

1 . ഈ ഫണ്ട് അക്കൗണ്ട് വഴി ആണ് നിങ്ങൾ സർക്കാരിലേക്ക് എത്തിക്കുന്നത് , അതിന്റെ കണക്ക് നിങ്ങൾക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ കൊടുക്കാവുന്നതാണ്, ആ പണം നിങ്ങൾക്ക് ടാക്സ് ഫ്രീ ആക്കാൻ കഴിയും എന്നതിനാൽ .

2. നിങ്ങൾ കൊടുക്കുന്ന ഓരോ രൂപയും സി എ ജി യുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ ആണ്. കയ്യിട്ടു വാരൽ പോയിട്ട് വക മാറ്റി ചിലവഴിച്ചാൽ പോലും ചോദ്യം വരും , ഉത്തരം നിയമ സഭയിൽ കൊടുക്കേണ്ടിയും വരും.

3. നിങ്ങൾ ഈ നൽകുന്ന പണം ഒരാൾക്ക് അനുവദിച്ചു കിട്ടാൻ നാട്ടിലെ ചോട്ടാ നേതാക്കാമാരുടെ കാൽ പിടിക്കേണ്ട , ഓൺലൈൻ ആയി അപ്ലൈ ചെയ്താൽ മതി. 10,000 രൂപവരെ കലക്ടർക്കും 15,000 രൂപവരെ റവന്യൂ സ‌്പെഷ്യൽ സെക്രട്ടറിക്കും 25,000 രൂപവരെ റവന്യൂമന്ത്രിക്കും സഹായധനം അനുവദിക്കാം. മൂന്നുലക്ഷം രൂപവരെയുള്ളവയിൽ മുഖ്യമന്ത്രിക്ക‌് തീരുമാനമെടുക്കാം. അതിനുമുകളിൽ മന്ത്രിസഭയുടെ അനുമതി വേണം.

4 . ഈ സർക്കാർ വന്ന് ഇത്രയും കാലത്തിനുള്ളിൽ കൊടുത്തത് 423 കോടി രൂപയാണ് 234899 പേർക്ക് സഹായം ആയി കൊടുത്തത് .

ഇക്കാരണങ്ങൾ കൊണ്ട് നിങ്ങള്ക്ക് ധൈര്യമായി മുഖ്യ മന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം, അർഹതപ്പെട്ടവർക്ക് അവരുടെ കയ്യിൽ എത്തിയിരിക്കും .

ഇത്രയും പറഞ്ഞത് നാട്ടിലെ നിഷ്പക്ഷർക്ക് വേണ്ടി ആണ് . .

നിങ്ങൾക്ക് ധൈര്യമായി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം..

1.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് വരുന്നത്. ഇടുന്നതും എടുക്കുന്നതും ബാങ്ക് അക്കൗണ്ട് വഴിയാണ്. അദ്ദേഹത്തിന് വ്യക്തിപരമായി ഓപ്പറേറ്റ് ചെയ്യാൻ പറ്റില്ല. ധനകാര്യ സെക്രട്ടറിക്കേ പറ്റു.

2. ഈ നിധിയുടെ അഡ്മിനിസ്ട്രേഷൻ റവന്യൂ (DRF) വകുപ്പാണ് നിർവ്വഹിക്കുന്നത്. എന്നു വെച്ചാൽ സ്വന്തം പേരിലുള്ള അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ധനകാര്യ സെക്രട്ടറിക്ക്  പറ്റില്ല.അതിന് റവന്യൂ വകുപ്പ് സെക്രട്ടറി ഇറക്കുന്ന ഇണ്ടാസ്(G0) വേണം.

3. കളക്ടർക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക , മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സർക്കാർ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭക്കേ അധികാരമുള്ളൂ.ഇത് ഇപ്പോൾ വരുത്തിയ മാറ്റമാണ്.

4. CMDRF പൂർണ്ണമായും വെബ് മാനേജ്ഡ് ആണിപ്പോൾ. എന്നു പറഞ്ഞാൽ ആർക്കും ട്രാക്ക് ചെയ്യാൻ കഴിയും.

5.ആർക്കും വിവരാവകാശം വെച്ച് കിട്ടുന്ന കാര്യങ്ങളാണ് CMDRF ന്റേത്.

ഇനി തീരുമാനിക്ക് ഇതിനേക്കാൾ വിശ്വാസ്യമായ സംവിധാനമേതെന്ന്.

#ഒരുപാട്പേരുടെ പോസ്റ്റുകൾ കാണാനിടയായി മുഖ്യമന്ത്രി ഈ പൈസ പറ്റിക്കും എന്നൊക്കെയാണ്  പോസ്റ്റുകൾ
ദയവുചെയ്ത്  ഇങ്ങനെയുള്ള അവസ്ഥയിൽ നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഷെയർ ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു
 രാഷ്ട്രീയം എല്ലാം മാറ്റിവച്ച് നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ട  സമയമാണിത് എന്ന് ഓർമിപ്പിക്കുന്നു

Donations now accepted through UPI mobile app like BHIM, paytm, Tez, Phonepe also.
(VPA : keralacmdrf@sbi) / Scan the QR Code to donate


For Bank Counter Payment


Beneficiary Name :  Principal Secretary (Fin), Treasurer CMDRF

Bank Name : State Bank of India (SBI)

Account Number : 67319948232

Branch : City Branch, Thiruvananthapuram

IFSC : SBIN0070028



For offline Contribution: Cheque/Demand Draft can be drawn in the favour of Principal Secretary (Finance), Treasurer CMDRF, payable at Thiruvananthapuram.  The same may be posted/mailed to the following address:

Principal Secretary (Finance)

Treasurer CMDRF

Secretariat

Thiruvananthapuram – 695 001

Kerala, INDIA

FOR ANY QUERIES YOU MAY CALL Government Contact Centre @ 155300 from any BSNL land line or 0471 155300 For BSNL Mobile users. For Other Network Users 0471 2115054/2115098 to reach us for receipts or any follow-up activities.



"ദുരിതം''എന്നത് വെള്ളപൊക്കമുള്ള സ്ഥലങ്ങളിൽ മാത്രമല്ല. നമ്മുടെ അയൽ വീടുകളിലും ഉണ്ടാവാം. അനുകൂലമല്ലാത്ത കാലാവസ്ഥ കാരണം പുറത്ത് ജോലിക്ക് (മഴ കാരണം തടസപെടുന്ന ജോലികൾക്ക്‌) പോകാൻ കഴിയാത്ത ഗൃഹനാഥൻമാരുള്ള വീടുകൾ പട്ടിണിയിലേക്ക് പോകാൻ സാദ്ധ്യതയുണ്ട്. ഒരു പക്ഷേ നാമത് അറിയാതെ പോയേക്കാം. വാട്ട്സ്ആപ്പിലും ഫെയ്സ് ബുക്കിലും   നാം വാർത്തകൾ പങ്ക് വെക്കുന്നതിനിടയിൽ നമ്മുടെ തൊട്ടടുത്ത വീടുകളിൽ പട്ടിണിയില്ല എന്ന് അവരോട് നേരിട്ട് ക്ഷേമാന്വേഷണം നടത്തി ഉറപ്പ് വരുത്തണം. ഇതിൽ ജാതി, മതം, രാഷ്ടീയം, സംഘടന, മറ്റ് വിഭാഗീയതകൾ തടസമാകരുത്. പട്ടിണി എന്ന സ്ഥിതി മരണ ശേഷം മാത്രം പുറത്തറിയുന്ന ഒന്നാണ് .

ദയവായി ഇതിനെ അവഗണിക്കാതിരിക്കുക..

 ദയവായി സഹകരിക്കുക....

 നമുക്ക് പ്രയത്നിക്കാം.....


നിത്യോപയോഗസാധനങ്ങളുമായി കുട്ടനാട്ടിൽ സ്നേഹവണ്ടികളെത്തി


വി.യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിലെ സാൻജോസ് കാരുണ്യനിധിയുടെ നേതൃത്വത്തിൽ ആലപ്പുഴ കുട്ടനാട്ടിലെ ദുരിതാശ്വാസക്യാമ്പിലേക്ക് നിത്യോപയോഗസാധനങ്ങൾ എത്തിച്ചു. 24 മണിക്കൂറുകൊണ്ട് അഞ്ചുലക്ഷംരൂപയുടെ സാധനങ്ങളാണ് ‘കുട്ടനാട്ടിലേയ്ക്കൊരു സ്നേഹവണ്ടികളിൽ’ എത്തിച്ചത്.

പാവറട്ടിയിലെ പ്രദക്ഷിണ കമ്മിറ്റി, വിവിധ സ്‌കൂളുകൾ, വ്യാപാരികൾ, സഹ.ബാങ്ക്, ലയൺസ് ക്ലബ്ബ്, സന്നദ്ധ സംഘടനകൾ, സ്വകാര്യവ്യക്തികൾ തുടങ്ങിയവർ സ്നേഹവണ്ടിയിലേക്ക് നിത്യോപയോഗസാധനങ്ങൾ നൽകിയിരുന്നു.

പാവറട്ടി പള്ളിനടയിൽനിന്ന് പുറപ്പെട്ട ‘സ്നേഹവണ്ടി’ യാത്ര വികാരി ഫാ. ജോസഫ് പൂവത്തൂക്കാരൻ ഫ്ലാഗ് ഓഫ് ചെയ്തു. സമാഹരിച്ച നിത്യോപയോഗസാധനങ്ങൾ കുട്ടനാട്ടിലെ ജനങ്ങൾക്ക് നൽകുന്നതിനായി ആലപ്പുഴ കളക്‌ടറേറ്റിലും, പുളിങ്കുന്നു വലിയപള്ളിയിലും കൈമാറി.



ഉയരക്കൂടുതല്‍കൊണ്ട് ദുരിതമനുഭവിക്കുന്ന കമറുവിന് സി.കെ.സി.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ക്രിസ്മസ് കാരുണ്യം. കമറുവിന്റെ കുടുംബത്തിന്റെ കഷ്ടതകള്‍ കണ്ടാണ് സി.കെ.സി.യിലെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക ക്രിസ്മസ് കാരുണ്യമായി നല്കിയത്

കേരളത്തില്‍ ഉയരം കൂടിയവരില്‍ ഒരാളാണ് പാവറട്ടി സ്വദേശി കമറു. 7.2 അടിയാണ് കമറുവിന്റെ ഉയരം. ചെറുപ്രായത്തില്‍ അപസ്മാരരോഗത്തിന് നടത്തിയ ചികിത്സയുടെ പാര്‍ശ്വഫലമാണ് കമറുവിനെ ഉയരക്കാരനാക്കിയത്. ഇപ്പോഴും രോഗാവസ്ഥയിലായതിനാല്‍ കാര്യമായ ജോലിക്ക് പോകാന്‍ പറ്റില്ല.


. വാര്‍ഡ് അംഗം മിനി ലിയോ കാരുണ്യപദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ അല്‍ഫോണ്‍സ അധ്യക്ഷയായി.


സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ സാന്‍ജോസ് കാരുണ്യനിധിയുടെ കാരുണ്യഭവനങ്ങള്‍ക്ക് കട്ടിള വെച്ചു. എട്ടു വീടുകളാണ് നിര്‍മിക്കുന്നത്. ജാതിമതഭേദമെന്യേ തിരഞ്ഞെടുക്കുന്ന ആളുകള്‍ക്കാണ് കാരുണ്യഭവനങ്ങള്‍ നല്‍കുക.

വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ കട്ടിളവെപ്പ് ആശീര്‍വദിച്ചു. കാരുണ്യനിധി കണ്‍വീനര്‍ ജെയിംസ് ആന്റണി, മാനേജിങ് ട്രസ്റ്റി എ.ടി. ആന്റോ, സി.ഡി. ചാക്കോ, ഒ.ജെ. ഷാജന്‍, വി.സി. ജെയിംസ്, ഒ.ജെ. ആന്റണി എന്നിവര്‍ പങ്കെടുത്തു. പാവറട്ടി തിരുനാളിന് മുന്പായി കാരുണ്യഭവനങ്ങളുടെ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

എളവള്ളി പണ്ടറക്കാട്ട് താമസിക്കാന്‍ സൗകര്യമില്ലാതെ ശുചിമുറിയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയ്ക്ക് ഗ്രാമപ്പഞ്ചായത്തും സുമനസ്സുകളും ചേര്‍ന്ന് താമസസൗകര്യമൊരുക്കി. കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടിന് സമീപം ചക്കരപ്പുള്ളി പരേതനായ രാജേന്ദ്രന്റെ ഭാര്യ അമ്മുക്കുട്ടിക്കാണ് ഇതോടെ ദുരിതത്തിന് ആശ്വാസമായത്.

അമ്മുക്കുട്ടിയുടെ ദുരിതം കണ്ടറിഞ്ഞ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക, വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍, വാര്‍ഡ് അംഗം നളിനി ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് താത്കാലിക സൗകര്യമൊരുക്കിയത്.

പാതി ഓലമേഞ്ഞ ഭാഗത്തുനിന്ന് കൂടുതല്‍ ഭാഗം ഷീറ്റ് മേഞ്ഞാണ് താത്കാലിക സൗകര്യമൊരുക്കിയത്. വീട്ടുപകരണങ്ങള്‍ മാറ്റി ആ ഭാഗത്ത് കൂടുതല്‍ സൗകര്യം ഒരുക്കി.

ശുചിമുറിയില്‍ കഴിഞ്ഞിരുന്ന അമ്മുക്കുട്ടിക്ക് ഇനി താത്കാലിക ഷെഡില്‍ കഴിയാം. കിടക്കുന്നതിനായി സഹചാരിയുടെ നേതൃത്വത്തില്‍ കട്ടില്‍ നല്‍കി. മുരളി പെരുനെല്ലി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും അമ്മുക്കുട്ടിയെ സന്ദര്‍ശിച്ചു.

വീടിന് ചുറ്റുമുള്ള വെള്ളക്കെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒഴിവാക്കി. അമ്മുക്കുട്ടിയുടെ ദുരിതം അറിഞ്ഞ് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി, സന്നദ്ധസംഘടനകള്‍, സുമനസ്സുകള്‍ എന്നിവര്‍ സഹായങ്ങളുമായി എത്തി.

വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആന്‍ഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗുരുവായൂര്‍ നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ലെനിന്‍ തെക്കൂട്ടയില്‍ അധ്യക്ഷനായി. റെജി വിളക്കാട്ടുപാടം, കെ.സി. അഭിലാഷ്, ടി.കെ. സുരേഷ്, സി.ആര്‍. ബിജു എന്നിവര്‍ പ്രസംഗിച്ചു.

കിയോസ്‌കുകള്‍ സ്ഥാപിക്കാത്ത തീരദേശമേഖലകളില്‍ കുടിവെള്ളവുമായി പ്രവാസി മലയാളികള്‍.

മരുതയൂര്‍ കാളാനി മേഖലയില്‍ രണ്ട് കിയോസ്‌കുകള്‍ സ്ഥാപിച്ചെങ്കിലും കുടിവെള്ള ക്ഷാമത്തിന് ശമനമായിട്ടില്ല. ഈ സാഹചര്യത്തിലാണ്  വാര്‍ഡിലെ തന്നെ വീടുകളിലെ ശുദ്ധജലമുള്ള കിണറുകളില്‍നി നിന്നും വിതരണത്തിനായുള്ള വെള്ളം ശേഖരിച്ചു  പ്രവാസിമലയാളികള്‍ കുടിവെള്ളവുമായി എത്തിയത്.

കടുത്ത വേനലില്‍ ഒന്നാം വാര്‍ഡ് മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ കിയോസ്‌കുകള്‍ ഇല്ലാത്ത മേഖലയില്‍  വേനലില്‍ ആശ്വാസമായി പ്രവാസിമലയാളികള്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്.


പാവറട്ടി  വി. യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ആശ്വാസകിരണ്‍ പദ്ധതിയുടെ ഡയാലിസിസ് വെന്റിലേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വഹിച്ചു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വദിച്ചു.

തീര്‍ത്ഥകേന്ദ്രത്തിനു കീഴിലുള്ള സാന്‍ജോസ് ആസ്​പത്രിയിലാണ് സൗജന്യ ഡയാലിസിസ് വെന്റിലേറ്റര്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഖത്തര്‍ പോപ്പുലര്‍ ഗ്രൂപ്പ് എം.ഡി. പി.എ. ലതേഷാണ് വെന്റിലേറ്റര്‍ യന്ത്രം സമര്‍പ്പിച്ചത്. ആശ്വാസകിരണ്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. ജെയിംസ്, ട്രസ്റ്റിമാരായ ഇ.ജെ.ടി. ദാസ്, സി.പി. തോമസ്, ആസ്​പത്രി മേട്രന്‍-സിസ്റ്റര്‍ അനീറ്റ, ബോര്‍ഡ് അംഗങ്ങളായ വി.ഒ. സണ്ണി, എന്‍.ജെ. ഡേവിസ്, ജോസഫ് തരകന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാവറട്ടി: ക്രിസ്മസ് ദിനം ശ്രമദാന ദിനമാക്കി വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ചായമടിച്ച് വൃത്തിയാക്കിയാണ് ദേവസൂര്യ ക്രിസ്മസ് ആഘോഷിച്ചത്. 32 കട്ടിലുകള്‍, കബോര്‍ഡ്, ഗ്‌ളൂക്കോസ് സ്റ്റാന്‍ഡ് സ്റ്റൂള്‍, മേശ, സ്ട്രച്ചര്‍, റാക്ക്, ഓക്‌സിജന്‍ സ്റ്റാന്‍ഡ് തുടങ്ങിയവയാണ് ചായമടിച്ചത്. സാമൂഹികാരോഗ്യകേന്ദ്രത്തിലെ രോഗികള്‍ക്ക് ക്രിസ്മസ് കേക്ക് നല്കി. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഹുസൈന്‍, വാര്‍ഡ് അംഗം ക്‌ളമന്റ് ഫ്രാന്‍സിസ്, ലിജോ പനക്കല്‍, സുബ്രഹ്മണ്യന്‍ ഇരിപ്പശ്ശേരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവസൂര്യ ഭാരവാഹികളായ കെ.സി. അഭിലാഷ്, റെജി വിളക്കാട്ടുപാടം എന്നിവര്‍ ശ്രമദാനത്തിന് നേതൃത്വം നല്‍കി.




















സൗജന്യ സേവനങ്ങളുമായി രാജ്യത്തെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍ ആസ്​

പത്രി 'ശാന്തിഭവന്‍ പാലിയേറ്റീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കെയര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ' 20ന് പല്ലിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ അതിരൂപത അധ്യക്ഷനും അഭയം പാലിയേറ്റീവ് കെയര്‍ ചെയര്‍മാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത ഹോസ്​പിറ്റലിന്റെ ആശീര്‍വാദകര്‍മ്മം ഉച്ചതിരിഞ്ഞ് 4ന് നിര്‍വ്വഹിക്കും. വൈകുന്നേരം ആറിന് പൊതുസമ്മേളനം നടക്കും.
ഹോസ്​പിറ്റലിന് സമീപത്തുള്ള റോക്ക് ഗാര്‍ഡനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ച കരുണയുടെ രൂപം സ്ഥാപിക്കും. ഉച്ചയ്ക്കു രണ്ടിനു പല്ലിശ്ശേരി പള്ളിയില്‍നിന്ന് ആസ്​പത്രിയിലേക്ക് കരുണയുടെ രൂപവുമായി കരുണയുടെ പ്രദക്ഷിണം നടക്കും. വൈകുന്നേരം നാലിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആസ്​പത്രിയുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വ്വഹിക്കും.
വൃക്കരോഗികളെ വീട്ടില്‍നിന്ന് വാഹനത്തില്‍ ആസ്​പത്രിയിലെത്തിച്ച് ഡയാലിസിസ് നല്‍കിയശേഷം തിരികെ വീട്ടിലെത്തിക്കുന്ന സേവനമാണ് നല്‍കുക. ഡയാലിസിസിനുവേണ്ടി 0480 2790077, 2793131 എന്നീ ഫോണ്‍ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുണ്ടോയെന്നു പരിശോധിക്കാന്‍ ആസ്​പത്രിയില്‍ ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നുണ്ട്. ഈ ഇന്‍സ്റ്റിറ്റിയൂട്ടിനു കീഴിലുള്ള മെഡിക്കല്‍ ലബോറട്ടറിയിലാണ് സൗജന്യമായി ലാബ് പരിശോധനകള്‍ നടത്തുക. പഞ്ചായത്തു തലത്തില്‍ എല്ലാ ഞായറാഴ്ചയും 200 പേര്‍ക്കാണു പരിശോധന സൗകര്യം.
ഈ സേവനം ലഭിക്കേണ്ടവര്‍ ഈ മാസം 21 മുതല്‍ ഡിസംബര്‍ 15 വരെ 7510512009 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് മൊബൈല്‍ ബുക്കിങ് നടത്തണം. ശാന്തിഭവന്‍ ആസ്​പത്രിയുടെ ഉദ്ഘാടനം സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും പിന്നീട് സൗജന്യ പരിശോധനാസൗകര്യം ഉറപ്പുവരുത്തും.


http://shanthibhavanpicrt.org/images/shanthibhavan.pdf


Drawing inspiration from the proclamation of Year of Mercy by His Holiness Pope Francis, the St. Joseph Parish Shrine, Pavaratty has taken the initiative to build houses for the homeless.

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ സാന്‍ജോസ് കാരുണ്യനിധി ഒരുക്കുന്ന എട്ട് കാരുണ്യഭവനങ്ങളുടെ ശിലാസ്ഥാപനം ബുധനാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് വി. കുര്‍ബ്ബാനയ്ക്കുശേഷം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശീര്‍വദിക്കും.

കാരുണ്യനിധിയുടെ രണ്ടാംഘട്ട ജീവകാരുണ്യപ്രവര്‍ത്തനമാണ് കാരുണ്യഭവനം. തീര്‍ത്ഥകേന്ദ്രത്തിന് 750 മീറ്റര്‍ അകലെ 14 സെന്റ് സ്ഥലത്താണ് രണ്ടുനിലകളില്‍ എട്ട് വീടുകള്‍ നിര്‍മ്മിക്കുന്നത്.

ഒന്നേകാല്‍ക്കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ജാതിമതഭേദമെന്യേയാണ് എട്ട് വീടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുന്നതെന്ന് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, കാരുണ്യനിധി ജോ. കണ്‍വീനര്‍ ഒ.ജെ. ഷാജന്‍ എന്നിവര്‍ പറഞ്ഞു.

കാരുണ്യനിധി എന്റെ ലക്ഷം എന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിക്കും. ട്രസ്റ്റി സി.പി. തോമസ്, ജെയിംസ് ആന്റണി സി., വി.സി. ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിന്റെ നിര്‍മ്മല്‍ ഭവന്‍ നിര്‍മ്മാണത്തിന് വിളക്കാട്ടുപാടം ദേവസൂര്യയുടെ ശ്രമദാനം.
തീര്‍ത്ഥകേന്ദ്രം കുടുംബകൂട്ടായ്മയുടെ കേന്ദ്രസമിതി നിര്‍മ്മിച്ചു നല്‍കുന്ന നിര്‍മ്മല്‍ ഭവനത്തിന്റെ കല്‍പ്പണി പൂര്‍ണ്ണമായും ദേവസൂര്യ അംഗങ്ങള്‍ ഏറ്റെടുത്തു.
നെഹ്രു യുവകേന്ദ്രയുടെ, ചാവക്കാട് ബ്ലോക്കുതലത്തില്‍ മികച്ച ശ്രമദാന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈവര്‍ഷത്തെ പുരസ്‌കാരം ലഭിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നിര്‍മ്മല്‍ ഭവന്റെ നിര്‍മ്മാണ ശ്രമദാനം ഏറ്റെടുത്തത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വെള്ളി ജോയുടെ കുടുംബത്തിനാണ് ഭവനം നിര്‍മ്മിച്ചു നല്‍കുന്നത്.
ഭവനത്തിന്റെ കട്ടിളവെപ്പ് കര്‍മ്മം തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ നിര്‍വഹിച്ചു. ട്രസ്റ്റിമാരായ അഡ്വ. ജോബി ഡേവിഡ്, ഇ.എല്‍. ജോയ്, പി.ഐ. ഡേവിഡ്, എ.എല്‍. കുരിയാക്കോസ്, ദേവസൂര്യ അംഗം റെജി വിളക്കാട്ടുപാടം എന്നിവര്‍ പങ്കെടുത്തു.

അഗതികളുടെ അമ്മയായ മദർ തെരെസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേളയിൽ അഗതികളോടും തെരുവിന്റെ മക്കളോടുമൊപ്പം ഭക്ഷണം പങ്കിട്ട് തങ്ങൾക്കുള്ളത് മറ്റുള്ളവർക്ക് കൂടി പങ്ക് വെച്ച് നൽകാനുള്ള സന്ദേശം പകരുന്ന പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രം വികാരി ഫാ.ജോൺസൺ അരിമ്പൂർ. തീർഥകേന്ദ്രം ട്രസ്റ്റി അഡ്വ.ജോബി ഡേവിഡ് സൗജന്യമായി നൽകിയ ഭൂമിയിൽ മൂന്ന് മാസമായി അബോധാവസ്ഥയിൽ ചികിൽസയിൽ കഴിയുന്ന ജോയ് വെള്ളറയ്ക്ക് മദർ തെരേസ ഭവനം നിർമിച്ച് നൽകുന്നതിന് തറക്കല്ലിട്ടു. തീർഥകേന്ദ്രത്തിന്റെയും ജോബിയുടെയും ഈ സൽപ്രവൃത്തി മദർ തെരെ സയുടെ വിശുദ്ധ പ്രഖ്യാപന വേളയിൽ മായാത്ത മുദ്രയാകും.


പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തിലെ പ്രദക്ഷിണ വെടിക്കെട്ടു കമ്മിറ്റിയുടെ അപകട സഹായനിധി സമാഹരണപദ്ധതി തുടങ്ങി. സിമന്റ്- പെയിന്റ് തൊഴിലാളികള്‍ക്കായാണ് സഹായനിധി സമാഹരണം. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു.

ഒബേര അഡ്വര്‍ടൈസിങ് ഉടമ വേണുഗോപാല്‍ ആദ്യ സഹായത്തുക തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന് കൈമാറി.
പ്രദക്ഷിണക്കമ്മിറ്റി പ്രസിഡന്റ് ഇ.എല്‍. ജോയി അധ്യക്ഷനിയി. മുല്ലശ്ശേരി ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.ജെ. ജെയിംസ്, സാംസണ്‍ ചിരിയങ്കണ്ടത്ത്, സി.െക. തോബിയാസ്. പി.എല്‍. സൈമണ്‍, ട്രസ്റ്റി അഡ്വ. ജോബി ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു.


ട്രിച്ചൂര്‍ ലയണ്‍സ് ക്‌ളബ്ബും മണപ്പുറം ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന 'അങ്കണവാടികള്‍ പുനരുദ്ധാരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍, പെയിന്റിങ്, ഫ്‌ലോറിങ്, റൂഫിങ്, ടോയ്‌ലറ്റ്, കളിസാമഗ്രികള്‍, യൂണിഫോം തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരിക്കും സഹായം ലഭിക്കുക.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം:

 പ്രൊജക്ട് മാനേജര്‍, 'അങ്കണവാടി പുനരുദ്ധാരണം', ലയണ്‍സ് ക്‌ളബ്ബ് ഓഫ് ട്രിച്ചൂര്‍, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, സെമിത്തേരി റോഡ്, തൃശ്ശൂര്‍ - 680001.

ഫോണ്‍: 9388426377.


പാവറട്ടി തിരുനെല്ലൂര്‍ എസ്കെഎസ്എസ്എഫ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നാളെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ പാവറട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിരുനെല്ലൂര്‍എഎംഎല്‍പി സ്കൂളില്‍ രാവിലെ എട്ടിനു മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കും. ഇതോടനുബന്ധിച്ച് ആധുനിക ഭക്ഷണരീതിയും ഹൃദ്രോഗവും എന്ന വിഷയത്തെക്കുറിച്ചുള്ള പഠനക്ലാസിനു ഡോ. ഗീവര്‍ സക്കറിയ നേതൃത്വം നല്‍കും.

ഹൃദ്രോഗവിഭാഗം, മൂത്രാശയ രോഗവിഭാഗം, മെഡിക്കല്‍ സര്‍ജറി വിഭാഗം, ജനറല്‍ വിഭാഗം എന്നിവയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം മെഡിക്കല്‍ ക്യാമ്പില്‍ ലഭ്യമാണ്. 

മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ.ഹുസൈന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9605096844, 7034229717 എന്ന നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.





തൃശൂര്‍ നഗരത്തില്‍ കിടപ്പാടമില്ലാതെ അലയുന്നതു യാചകരും വീട്ടുവേലക്കാരും പെറുക്കികളും അടക്കമുള്ള തൊണ്ണൂറോളം സ്ത്രീകള്‍. കിടപ്പാടമില്ലാത്ത ഇക്കൂട്ടര്‍ക്കു രാപ്പാര്‍ക്കാന്‍ 'ശുഭരാത്രി.' ഒരുങ്ങി

രാത്രി തലചായ്ക്കാന്‍ ഇടമില്ലാതെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അലയുന്ന സ്ത്രീകളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുവന്ന് താമസിപ്പിക്കുന്ന ഇവിടെ അത്താഴവും സൗജന്യമായി നല്‍കും. രാവിലെ ഇവരെ അതതു സ്ഥലങ്ങളില്‍ തിരിച്ചെത്തിക്കുകയും ചെയ്യുന്നതാണു 'ശുഭരാത്രി' പദ്ധതി.

തോപ്പ് സ്റ്റേഡിയത്തിന് എതിര്‍വശത്താണു സ്ത്രീ സുരക്ഷാ പുനരധിവാസ മന്ദിരം ഒരുങ്ങിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ബത്സേദ ചാരിറ്റബിള്‍ ട്രസ്റ്റാണ് 'ശുഭരാത്രി' പദ്ധതി നടപ്പാക്കുന്നത്.

 ഉദ്ഘാടനം ഇന്നു വൈകുന്നേരം 5.30 നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത ജയരാജന്‍, ജില്ലാ കളക്ടര്‍ വി. രതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു സബ് കളക്ടര്‍ ഹരിത വി. കുമാര്‍, ബത്സേദ മാനേജിംഗ് ട്രസ്റ്റി ത്രേസ്യ ഡയസ് അറിയിച്ചു.

പാവറട്ടി: മരുതയൂരിലെ സഹോദരിമാര്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെ താമസിക്കാന്‍ താല്ക്കാലിക വീടായി. 12-ാം വാര്‍ഡ് അമ്പാടി റോഡില്‍ പേലി വീട്ടില്‍ അയ്യപ്പക്കുട്ടിയുടെ മക്കളായ വിലാസിനി, ‚ശാരദ, വാസന്തി എന്നിവരാണ് ഷീറ്റുമേഞ്ഞ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്നത്.

ചെറിയ കൂരയില്‍ നിവര്‍ന്നു നില്ക്കാന്‍പോലും കഴിയാത്ത സഹോദരിമാരുടെ ദുരിതജീവിതം അറിഞ്ഞെത്തിയ ബി.ജെ.പി. പാവറട്ടി പഞ്ചായത്തു കമ്മിറ്റി വീട് ഷീറ്റ് മേഞ്ഞു നവീകരിച്ചു 
അഞ്ചുസെന്റ് സ്ഥലത്താണ് ഈ കുടുംബം താമസിക്കുന്നത്.
ഇവരുടെതന്നെ മറ്റൊരു വീട് പണിപൂര്‍ത്തിയാക്കാതെ കിടക്കുകയാണ്. ബാങ്കില്‍നിന്നെടുത്ത തുക തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കുടുംബം. ഈ കടബാധ്യത ഒഴിവാക്കി പൂര്‍ത്തിയാകാത്ത വീടിന്റെ പണി പൂര്‍ത്തീകരിച്ച് സഹോദരിമാര്‍ക്ക് ആശ്വാസം പകരാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

അവിവാഹിതരായ വിലാസിനിയും ശാരദയും വിവാഹിതയായ വാസന്തിയും മകന്‍ സാഗറുമാണ്. ഈ വീട്ടില്‍ താമസിക്കുന്നത്.
താല്ക്കാലിക ഭവനത്തിന്റെ താക്കോല്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സഹോദരിമാര്‍ക്ക് നല്‍കി. ജില്ലാ സെക്രട്ടറി െജസ്റ്റിന്‍ ജേക്കബ്ബ് മണ്ഡലം പ്രസിഡന്റ് സര്‍ജു തൊയക്കാവ്, എം.എസ്. ശശി, എ. പ്രമോദ്, വി.വി. ബാബു, പി.എ. രാജന്‍, എം.എ. അര്‍ജ്ജുനന്‍, പി.എ. ലതേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടാഴ്ചകൊണ്ട് സുമനസ്സുകളുടെ ശ്രമദാനത്തിലാണ് വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.


പാവറട്ടി സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ വാര്‍ഷിക പൊതുയോഗം നടന്നു. കോര്‍പറേറ്റ് മാനേജര്‍ ഫാ. തോമസ് ചക്കാലമറ്റത്ത് ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികളുടെ കിടപ്പുരോഗികളായ മാതാപിതാക്കള്‍ക്കായുള്ള സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.  

സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ വീടുകളിൽ തന്നെ കിടപ്പുരോഗികളായ 20 പേർക്കാണ് ആദ്യ ഘട്ടത്തിൽ മാസം തോറും 500 രൂപ വീതം പെൻഷനായി നൽകുന്നത്. 

ഇതിലേക്കായി  വിദ്യാർഥികൾ സ്വരൂപിച്ച തുക ബാങ്കിൽ നിക്ഷേപിച്ചു. 50000 രൂപയുടെ ചെക്ക് സ്കൂൾ മാനേജർ ഫാ. ജോസഫ് ആലപ്പാട്ടിനു നൽകി ദേവമാത കോർപറേറ്റ് മാനേജർ ഫാ. തോമസ് ചക്കാലമറ്റത്ത്  സാന്ത്വന പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്‍റ് പി.കെ. രാജന്‍ അധ്യക്ഷനായി. മാനേജരും പ്രിന്‍സിപ്പലുമായ ഫാ. ജോസഫ് ആലപ്പാട്ട് പ്രതിഭകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.വി. ലോറന്‍സ് മാസ്റ്റര്‍, സ്റ്റാഫ് അസോ. സെക്രട്ടറി എഡ്വിന്‍ ക്രിസ്റ്റഫര്‍ പിന്‍റോ, ഗ്രാമപഞ്ചായത്ത് മെംബര്‍ ഗ്രേസി പുത്തൂര്‍, ഫസ്റ്റ് അസിസ്റ്റന്‍റ് ഇ.എല്‍.ജോസഫ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.



MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget