പാവറട്ടി തിരുനെല്ലൂര്‍ എസ്കെഎസ്എസ്എഫ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നാളെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ പാവറട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തിരുനെല്ലൂര്‍എഎംഎല്‍പി സ്കൂളില്‍ രാവിലെ എട്ടിനു മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കും. ഇതോടനുബന്ധിച്ച് ആധുനിക ഭക്ഷണരീതിയും ഹൃദ്രോഗവും എന്ന വിഷയത്തെക്കുറിച്ചുള്ള പഠനക്ലാസിനു ഡോ. ഗീവര്‍ സക്കറിയ നേതൃത്വം നല്‍കും.
ഹൃദ്രോഗവിഭാഗം, മൂത്രാശയ രോഗവിഭാഗം, മെഡിക്കല്‍ സര്‍ജറി വിഭാഗം, ജനറല്‍ വിഭാഗം എന്നിവയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം മെഡിക്കല്‍ ക്യാമ്പില്‍ ലഭ്യമാണ്.
മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ.ഹുസൈന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9605096844, 7034229717 എന്ന നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.