പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ കൊടിമരപീഠത്തിന് പൊന്‍തിളക്കം.
കൊടിമരം പിച്ചളകൊണ്ട് പൊതിഞ്ഞ് സ്വര്‍ണ്ണംപൂശി. 41 അടി ചുറ്റളവില്‍ 4 അടി ഉയരത്തിലാണ് കൊടിമരത്തിന്റെ പീഠം അലങ്കരിച്ചിട്ടുള്ളത്. തൃശ്ശൂര്‍ അതിരൂപതയിലെ ഏറ്റവും ഉയരംകൂടിയ കൊടിമരമാണ് പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലുള്ളത്.
കുരിശ്ശ്, കാസ, മുന്തിരിവള്ളി, പൂക്കള്‍ എന്നിവ കൊടിമരപീഠത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചകൊണ്ട് ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി രാജേഷും സംഘവുമാണ് കൊടിമരപീഠത്തിന്റെ അലങ്കാരജോലികള്‍ പൂര്‍ത്തിയാക്കിയത്.
പാവറട്ടി ഇടവകാംഗമായ റോയല്‍ ബില്‍ഡേഴ്‌സ് ഡെവലപ്പേഴ്‌സ് ഉടമ വി.സി. ജെയിംസ് വഴിപാടായി സമര്‍പ്പിച്ചതാണിത്.
13.7.2016 ബുധനാഴ്ച രാവിലെ 7.00ന് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിച്ചളപൊതിഞ്ഞ കൊടിമരപീഠം ആശീര്‍വദിച്ചു
photo vargheese pavaratty
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.