Articles by "സാംസ്കാരികം"



5 ദിവസത്തെ മേളയില്‍ 50 ഷോര്‍ട്ട് ഫിലിമുകള്‍,  10 ഡോക്യൂമെന്‍ററികള്‍, രാജ്യാന്തര സിനിമകള്‍, ഓപ്പണ്‍ഫോറം, ജോണ്‍ എബ്രഹാം പുരസ്കാരം വിതരണം

മള്‍ട്ടിപ്ളക്സിനും മാളുകള്‍ക്കും പകരം പാടത്തെ നിലാവില്‍, നനുത്ത മഞ്ഞില്‍ ചുക്കുകാപ്പി യോടൊപ്പം  കപ്പലണ്ടിയും  കൊറിച്ച് സിനിമ ആസ്വദിക്കാന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രമേളയ്ക്ക് വേദിയൊരുങ്ങി. ഇത് നാലാം തവണയാണ് അഞ്ചുദിവസങ്ങളിലായി  വിളക്കാട്ടുപാടത്ത് മേള സംഘടിപ്പിക്കുന്നത്.  നാട്ടിന്‍ പുറത്തെ സാധാരണക്കാരായ ചലച്ചിത്ര പ്രേമികള്‍ക്ക് നല്ല സിനിമകള്‍ കാണിക്കുക എന്ന ലക്ഷ്യത്തോടെ,  ദേവസൂര്യ കലാവേദി, ജനകീയ ചലച്ചിത്രവേദിയുടെ സഹകരണത്തോടെ ഒരു നാടിന്‍റെ ഉത്സവമായി   ദേവസൂര്യ ചലച്ചിത്രേമേള സംഘടിപ്പിക്കുന്നത്.
പി.കെ. ബിജുവിന്‍റെ 'ഓത്ത്' ആണ് ഉദ്ഘാടനച്ചിത്രം,  വനിതാവേദിയുടെ നേതൃത്വത്തില്‍ ഒറ്റമുറിവെളിച്ചം, പെണ്ണൊരുത്തി  എന്നീ ചലച്ചിത്രങ്ങള്‍.   ബാലവേദിയുടെ നേതൃത്വത്തില്‍ വില്ലേജ് റോക്ക് സ്റ്റാര്‍സ്,  സീനിയര്‍ സിറ്റിസണ്‍സിന്‍റെ നേതൃത്വത്തില്‍ 'പരിയേറും പെരുമാള്‍', 'സൈറത്ത്' എന്നിവയും സമാപനദിനത്തില്‍ 'ഇരട്ടജീവിത'വും പ്രദര്‍ശിപ്പിക്കും. ഇവയ്ക്കു പുറമെ മത്സര വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50ല്‍ പരം ഷോര്‍ട്ട് ഫിലുമുകളും 10 ഡോക്യൂമെന്‍ററികളും പ്രദര്‍ശിപ്പിക്കും.  മികച്ച ഹൃസ്വചിത്രത്തിനും ഡോക്യുമെന്‍ററിക്കും ജോണ്‍ എബ്രഹാം പുരസ്കാരം വിതരണം സംഘടിപ്പിക്കുന്നു. ദിവസവും പ്രമുഖ സംവിധായകകരുമായി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു.


പാവറട്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക കുടുംബസംഗമം നടത്തി. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.പി. തോമസ് അധ്യക്ഷനായി. സെക്രട്ടറി ആന്റോ ലിജോ ചരിത്രാവതരണം നടത്തി.

കേരാച്ചന്‍ ലക്ഷ്മണന്റെ ചൊല്‍ക്കവിതകള്‍, റാഫി നീലങ്കാവിലിന്റെ നാരങ്ങപ്പാല് ചൂണ്ടക്ക രണ്ട് എന്ന പുസ്തകത്തിന്റെ നാലാം പതിപ്പ് എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബു വടക്കയില്‍, മേരി ജോയ്, ഒ.ജെ. ഷാജന്‍, സി.എഫ്. ജോര്‍ജ്, അനീഷ്, എന്‍.ജെ. ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



വിളക്കാട്ടു പാടം ദേവസൂര്യകലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന് ജോണ്‍ എബ്രഹാം പുരസ്‌കാര വിതരണത്തോടെ സമാപനമായി.

അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ രണ്ടു വിദേശ ചിത്രങ്ങളടക്കം ഏഴു സിനിമകളും മുപ്പത് ഹ്രസ്വചിത്രങ്ങളും നാല് ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു. മികച്ച ഹ്രസ്വചിത്രമായി കണക്ഷ നോഫ് സ്​പിരിറ്റ് , ഡോക്യുമെന്ററിയില്‍ പെരുന്തോട് വലിയ തോടും തിരഞ്ഞെടുത്തു.

'അതിജീവനം' സ്‌പെഷല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക ഉദ്ഘാടനം ചെയ്തു. ഗുരുവായുര്‍ നഗരസഭാ കൗണ്‍സിലര്‍ ബിന്ദു അജിത്ത് കുമാര്‍ അധ്യക്ഷയായി.

കലാസംവിധായകന്‍ ജെയ്‌സണ്‍ ഗുരുവായൂര്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. ജനകീയ ചലച്ചിത്ര വേദിയുടെ പുതിയ ചിത്രമായ വിസിലിന്റെ ലോഗോ പ്രകാശനം നടത്തി. റാഫി നീലങ്കാവില്‍, കെ.സി.അഭിലാഷ്, സൈനുദീന്‍ ഖുറൈഷി, ടി.എസ്. അമല്‍, ബാലന്‍ ഇരിപ്പശേരി, റെജി വിളക്കാട്ടുപാടം, സുധ പ്രജീഷ്, ദേവൂട്ടി, വേണു ബ്രഹ്മകുളം, ടി.കെ. സുരേഷ് , സുബ്രഹ്മണ്യന്‍ ഇരിപ്പശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.


 വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആന്‍ഡ് പബ്ലിക്ക് ലൈബ്രറിയില്‍ പുസ്തകം പരിചയപ്പെടുന്നതിനും ചര്‍ച്ചയ്ക്കുമായി പൊതുവേദി ഒരുങ്ങുന്നു. 'പുസ്തകപ്പൂമുഖം' എന്ന പരിപാടിയില്‍ മാസംതോറും ഒരു പുസ്തകചര്‍ച്ചയും രചയിതാവിന്റെ എഴുത്തനുഭവങ്ങള്‍ പങ്കിടുകയും ചെയ്യുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത് .

കേരള സംഗീത നാടക അക്കാദമി അവാര്‍ഡുജേതാവ് മനോഹര്‍ പാവറട്ടി ഉദ്ഘാടനം ചെയ്തു. സന്തോഷ് ദേശമംഗലം അധ്യക്ഷനായി.

ഈ വര്‍ഷത്തെ നവോത്ഥാന ശ്രേഷ്ഠപുരസ്‌കാരം നേടിയ ബജിത ഗുരുവായൂര്‍, റാഫി നീലങ്കാവില്‍ എന്നിവരെ ആദരിച്ചു. റെജി വിളക്കാട്ടുപാടം, ദാമോദരന്‍ മെമ്പള്ളി, ലിജോ പനയ്ക്കല്‍, അഭിലാഷ് കെ.സി., സുബ്രഹ്മണ്യന്‍ ഇരിപ്പശ്ശേരി, വേണു ബ്രഹ്മകുളം എന്നിവര്‍ പ്രസംഗിച്ചു.


വിളക്കാട്ടുപാടം ദേവസൂര്യ മൂന്നാമത് ഗ്രാമീണ ചലച്ചിത്രോത്സവം വെള്ളിയാഴ്ച തുടങ്ങും. ജനകീയ ചലച്ചിത്രവേദി, തൃശ്ശൂര്‍ ഐ.എഫ്.എഫ്.ടി. എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചിത്രമായി പതിനൊന്നാം സ്ഥലം എന്ന സിനിമയും രവികലയും ജീവിതവും എന്ന ഡോക്കുമെന്ററി പ്രദര്‍ശനവും ഉണ്ടാകും.

അഞ്ചു ദിവസങ്ങളിലായാണ് ചലച്ചിത്രമേള ഒരുക്കിയിട്ടുള്ളത്. വൈകീട്ട് 6.30-നാണ് പ്രദര്‍ശനം. സമാപന ദിവസമായ ആറിന് ഷോട്ട് ഫിലിം ഡോക്കുമെന്ററി എന്നിവയില്‍ ഏര്‍പ്പെടുത്തിയ ജോണ്‍ എബ്രഹാം പുരസ്‌കാര വിതരണം നടക്കും.

നാലിന് രാവിലെ 10-ന് ദേവസൂര്യ കലാവേദിയുടെ നേതൃത്വത്തില്‍ മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാന്‍വാസില്‍ കൈയൊപ്പ് ചാര്‍ത്തും.

മുല്ലശേരി ഉപജില്ല ശിശുദിനം മരുതയൂർ ഗവ. യുപി സ്കൂളിൽ ആഘോഷിച്ചു. നിരോധനാജ്ഞ ഉള്ളതിനാൽ റാലി നടന്നില്ല. പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി പി.എസ്.അമർനാഥ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ എം.ആർ.മീര അധ്യക്ഷയായി. എഇഒ കെ.എം.പ്രേംകുമാർ, പ്രധാന അധ്യാപിക സി.എൽ.അന്നമ്മ, ജനപ്രതിനിധികളായ വി.കെ.രവീന്ദ്രൻ, ബി.ആർ.സന്തോഷ്, മിനി ലിയോ, മേരി ജോയ്, മീന ഗിരീഷ്, അസ്മാബി നിസാർ, സി.പി.വൽസല, സബീഷ് മരുതയൂർ, കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ സി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മൽസര വിജയികൾക്കു പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് അബു വടക്കയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.



വിളക്കാട്ടു പാടം ദേവസൂര്യ കലാവേദി & പബ്ലിക്ക് ലൈബ്രറിയിൽ സീനിയർ സിറ്റിസൺസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐ വി ദാസിന്റ അനുസ്മരണത്തോടെ വായന പക്ഷാചരണത്തിന് സമാപനമായി.

ബാലവേദി കുട്ടികൾ അക്ഷരദീപം കൊളുത്തി പി എൻ പണിക്കർ അനുസ്മരണത്തോടെ ആരംഭിച്ച വായന പക്ഷാചരണത്തിൽ വിവിധ ദിവസങ്ങളിൽ സതീശൻ സ്മാരക വിദ്യഭ്യാസ അവാർഡു വിതരണം ഇ-വിജ്ഞാന കേന്ദ്രം ഉദ്ഘാടനം എന്നിങ്ങനെ വിവിധങ്ങളായ പരി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഗുരുവായുർ നഗരസഭ കൗൺസിലർ ബിന്ദു അജിത്ത് കുമാർ പുതിയ സീനിയർ സിറ്റിസൺ അംഗങ്ങൾക്ക് സൗജന്യ മെമ്പർഷിപ്പ് വിതരണത്തോടെ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ചെയർമാൻവേണു ബ്രഹ്മകുളം അധ്യക്ഷനായിരുന്നു സുബ്രമുണ്യൻ ഇരിപ്പശ്ശേരി ഐ വി ദാസ് അനുസ്മരണം നടത്തി റെജി വിളക്കാട്ടു പാടം, ഡൊമിനിക് സേവിയർ, കെ എസ് രാമൻ, ബാലൻ ഇരിപ്പശ്ശേരി, കെ എസ് ലക്ഷ്മണൻ,സ്മിജിത സുരേഷ് എന്നിവർ പ്രസംഗിച്ചു

കാവുകളെ അറിയാനും സൈക്കിള്‍ സവാരിയുടെ പ്രാധാന്യം എത്തിക്കാനും പാവറട്ടി സൈക്കിള്‍ ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ കാവുകളിലേക്ക് ഒരു മഴക്കാല സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. പാവറട്ടിയിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്‍നമ്പൂതിരിയുടെ ചെറുവക്കര മനയിലേക്കായിരുന്നു സൈക്കിള്‍യാത്ര.

ചെറുവക്കര മനയിലെ കാവ് ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. നമ്പൂതിരിയുടെ മകന്‍ രാമചന്ദ്രന്‍ കാവുകളുടെ ഉത്ഭവത്തെക്കുറിച്ചും അവയുടെ പ്രാധാന്യത്തെയും സൈക്കിള്‍ ക്‌ളബ്ബ് അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. വെന്മേനാട്, കാക്കശ്ശേരി ഭാഗങ്ങളിലെ മനകളും സന്ദര്‍ശിച്ചു.

പാവറട്ടി സെന്ററില്‍നിന്നാരംഭിച്ച മഴക്കാല സൈക്കിള്‍യാത്ര പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജെയ്ഫ് ജോണി അധ്യക്ഷനായി. റാഫി നീലങ്കാവില്‍, എന്‍.ജെ. ജെയിംസ്, ജില്‍സ് തോമസ്, സദറുദ്ദീന്‍ ചാവക്കാട്, ഷിജില്‍ പാവറട്ടി എന്നിവര്‍ പങ്കെടുത്തു.


അന്തരിച്ച ഫാ. ഗബ്രിയേലിന് പൂർവ വിദ്യാലയമായ പാവറട്ടി സെന്റ് ജോസഫ്സിന്റെ ആദരാഞ്ജലികൾ. ഫാ. ഗബ്രിയേലിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പാവറട്ടി സെന്റ് ജോസ്ഫ്സിലായിരുന്നു. 1932ലാണ് അദ്ദേഹം ഈ സ്കൂളിൽനിന്ന് എസ്എസ്എൽസി വിജയിച്ചത്.

 സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഗബ്രിയേലച്ചന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ചു സ്റ്റാഫ് അംഗങ്ങൾ പുഷ്പാർച്ചന നടത്തി. സ്കൂൾ മാനേജർ ഫാ. ജോസഫ് ആലപ്പാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ വി.എസ്.സെബി, എ.ഡി.തോമസ്, ജോബി ജോസ്, എഡ്‌വിൻ പിന്റോ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.


ഇനി അഞ്ചുനാള്‍ കൗമാര മനസ്സുകളുടെ തുടിപ്പറിയാന്‍ കലാസ്വാദകരുടെ കണ്ണും കാതും അച്ചടിയുടെ നാട്ടിലേക്ക്.
കലയെയും കലാകാരന്മാരെയും മനസ്സറിഞ്ഞ് പിന്തുണച്ച കുന്നംകുളത്തിന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ലെന്നത് തെളിയിക്കുന്നതായി കലോത്സവത്തിനായി ആഴ്ചകള്‍ നീണ്ട ഒരുക്കങ്ങള്‍. ചൊവ്വാഴ്ച മുതല്‍ പുതുപ്രതിഭകള്‍ 15 വേദികളിലായി മാറ്റുരയ്ക്കും.

കലോത്സവത്തിന് തുടക്കം കുറിച്ച് തൃശ്ശൂര്‍ റോഡിലെ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. സുമതി പതാക ഉയര്‍ത്തും. ഘോഷയാത്ര ജവഹര്‍ സ്‌ക്വയറില്‍നിന്ന് 2.30ന് ആരംഭിക്കും. സീനിയര്‍ ഗ്രൗണ്ടില്‍ സമാപിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന സമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. ബിജു എം.പി. അധ്യക്ഷനാകും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആദ്യ ദിനമായ ചൊവ്വാഴ്ച യുവസര്‍ഗശേഷിയുടെ വസന്തമാണ് വേദികളില്‍ വിരിയുക. 600 ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന രചനാ മത്സരങ്ങള്‍ക്ക് 30 മുറികള്‍ ഒരുക്കിയിട്ടുണ്ട്.

വടക്കാഞ്ചേരി റോഡിലെ ലോട്ടസ് പാലസില്‍ ജനറല്‍ വിഭാഗം രചനാ മത്സരങ്ങള്‍. സംസ്‌കൃതോത്സവത്തിലെ രചനാ മത്സരങ്ങള്‍ ചിറളയം ബഥനി കോണ്‍വെന്റ് സ്‌കൂളിലും അറബിക് കലോത്സവത്തിന്റെ രചനാ മത്സരങ്ങള്‍ ഗുരുവായൂര്‍ റോഡിലെ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂളിലും നടക്കും.

സീനിയര്‍ ഗ്രൗണ്ടില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ബാന്‍ഡ് മേള മത്സരവും ഉണ്ടാകും. രണ്ടാംദിനമായ ബുധനാഴ്ച വേദികള്‍ ഉണരും. 15 വേദികളിലായി 7500 ഓളം വിദ്യാര്‍ഥികള്‍ കലാസ്വാദകര്‍ക്കായി അണിനിരക്കും.

മന്ത്രി എ.സി. മൊയ്തീന്റെയും സംഘാടക സമിതികളുടെയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സമാപന സമ്മേളനം. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി.എന്‍. ജയദേവന്‍ എം.പി. സമ്മാനങ്ങള്‍ വിതരണം ചെയ്യും.

പാവറട്ടി  വിളക്കാട്ടുപാടം ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ജോണ്‍ എബ്രഹാം അനുസ്മരണവും 'അമ്മ അറിയാന്‍' സിനിമാ പ്രദര്‍ശനവും തിങ്കളാഴ്ച നടത്തും. ദേവസൂര്യ ഹാളില്‍ 5.30ന് നടക്കുന്ന പരിപാടി ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും നടക്കും.

തൃശ്ശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി നാല് മുതല്‍ എട്ട് വരെയാണ് ഗ്രാമീണ ചലച്ചിത്രോത്സവം. 

ജോണ്‍ എബ്രഹാം സ്മാരക പുരസ്‌കാരത്തിനായി ഡോക്യുമെന്ററികളുടെയും ഹ്രസ്വചലച്ചിത്രങ്ങളുടെയും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9495013174, 9746287696.



അന്തര്‍ദ്ദേശീയ യോഗദിനത്തോടനുബന്ധിച്ച് പാവറട്ടി പാലുവായ് വിസ്ഡം കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി റഷ്യന്‍ യുവാവിന്റെ യോഗ പരിശീലനം. കോളേജിലെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് റഷ്യന്‍ യോഗ പരിശീലകന്‍ യൂറി പ്രാവികോവ് ക്‌ളാസ്സെടുത്തത്. മോസ്‌കോ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്‌ളീഷ്- റഷ്യന്‍ഭാഷാ അധ്യാപകനായി സേവനം അനുഷ്ഠിക്കുകയാണ്.

രണ്ടുവര്‍ഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. ബിഹാര്‍ സ്‌കൂള്‍ ഓഫ് യോഗയില്‍നിന്നാണ് യോഗ അഭ്യസിച്ചത്. യൂറിയുടെ യോഗ പരിശീലനക്‌ളാസ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. കേരള കളരിപ്പയറ്റ് അസോ. സംസ്ഥാന പ്രസിഡന്റ് കെ.പി. കൃഷ്ണദാസ്, വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മല കേരളന്‍, കോളേജ് പ്രിന്‍സിപ്പല്‍ ലയോണി ലാസര്‍, ഡയറക്ടര്‍മാരായ കെ.ബി. ഹരിദാസ്, എം.സി. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.


ദേവസൂര്യയിൽ വായനാദിനാചരണം അക്ഷരദീപം കൊളുത്തി ഗുരുവായുർ നഗരസഭ വൈസ് ചെയർമാൻ KP വിനോദ് ഉദ്ഘാടനം ചെയ്തു. +2, SSLC ഉന്നത വിജയം നേടിയവരെയും LLS സ്കോളർഷിപ് ജേതാവിനെയും ചടങ്ങിൽ ആദരിച്ചു.സൗജന്യ തയ്യൽ പരിശീലനത്തിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്ക് NYK യുടെ സർട്ടിഫിക്കറ്റ് നൽകി പരിശീലക പ്രിൻസിറെജി ക്ക് ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ 200 ഓളം പേർ പങ്കെടുത്തു പരിപാടി വൻവിജമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ


ലോക വായനാവാരാചരണത്തിന്റെ ഭാഗമായായി താളിയോലഗ്രന്ഥങ്ങളും പഴയകാല പത്രവാര്‍ത്തകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയ  ദേവസ്വം ലൈബ്രറിയുടെ പ്രദര്‍ശനം പഴമയുടെ വായനാലോകത്തേയ്ക്ക് വെളിച്ചം വീശുന്നതായി.


 ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ,എല്‍.എഫ്. കേളേജ് എന്നിവയിലെ വിദ്യാര്‍ത്ഥികളും  പ്രശസ്ത എഴുത്തുകാരി പെപിതാ സേത്തുമായുള്ള സംവാദവും ശ്രദ്ധേയമായി


ദേവസ്വം ഭരണസമിതിയംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞുണ്ണി അദ്ധ്യക്ഷനായി. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി, അഡ്വ. ഗിരിജാ ചന്ദ്രന്‍, വി.പി. ഉണ്ണികൃഷ്ണന്‍, കെ.യു. കൃഷ്ണകുമാര്‍, മുരളി പുറനാട്ടുകര, ലൈബ്രേറിയന്‍ രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

പ്രദര്‍ശനം ശനിയാഴ്ചയും ഞായറാഴ്ചയും ഉണ്ടാകും. 

ഞായറാഴ്ച 11ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പെപിതാ സേത്തിനേയും പ്രൊഫ. കെ.പി. ശങ്കരനേയും ആദരിക്കും.

photo : http://guruvayurdevaswom.nic.in/


പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി. ദാസിന്‍റെ ജന്മദിനമായ ജൂലൈ ഏഴുവരെയുള്ള 19 ദിവസങ്ങള്‍ വായനാപക്ഷമായി ആചരിക്കുമെന്നു ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ .

ഇന്നു വൈകീട്ട് നാലരയ്ക്ക് തൃശൂര്‍ വെളിയന്നൂരിലെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയിലെയും താലൂക്കുകളിലെയും മികച്ച ലൈബ്രറികള്‍ക്കു മന്ത്രി പുരസ്കാരങ്ങള്‍ നല്കും. 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസി ഡന്‍റും എംഎല്‍എയുമായ മുരളി പെരുനെ ല്ലി അധ്യക്ഷനാകും. ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

ജില്ലയിലെ മികച്ച ലൈബ്രറിയായി വടൂക്കര സന്മാര്‍ഗദീപം ഗ്രാമീണ വായനശാലയും താലൂക്കിലെ മികച്ച ലൈബ്രറികളായി പുതൂര്‍ക്കര ദേശീയവായനശാല (തൃശൂര്‍), പുത്തന്‍ചിറ ഗ്രാമീണ വായനശാല (മുകുന്ദപുരം), പാറന്നൂര്‍ ജനകീയ വായനശാല (തലപ്പിള്ളി), നാട്ടിക ബീച്ച് ഗ്രാമീണ ഗ്രന്ഥശാല (ചാവക്കാട്), എറിയാട് മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സ്മാരക ലൈബ്രറി (കൊടുങ്ങല്ലൂര്‍), വെസ്റ്റ് കൊരട്ടി ജ്ഞാനോദയം വായനശാല (ചാലക്കുടി) എന്നിവയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

താലൂക്ക്-വായനശാല തലങ്ങളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികള്‍ വായനാപക്ഷാചരണത്തില്‍ സംഘടിപ്പിക്കുമെന്ന് കൗണ്‍സില്‍ സെക്രട്ടറി  പറഞ്ഞു.



അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വിവേകാനന്ദ യോഗ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ഏഴ് ദിവസത്തെ സൗജന്യ യോഗ ക്യാമ്പ് സംഘടിപ്പിക്കുന്നു.

18 മുതല്‍ 24 വരെ ശ്രീനാരായണ വിദ്യാനികേതന്‍ സ്‌കൂളിലാണ് ക്യാമ്പ്. രജിസ്‌ട്രേഷന്‍, രക്തപരിശോധന എന്നിവ 18ന് രാവിലെ ഒമ്പതിന് ആരംഭിക്കും. ഫോണ്‍: 8086466042



വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്  മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവടങ്ങളിൽ  രാജസ്ഥാന്‍ ബി.ഡി.ഒ. പരിശീലനസംഘം സന്ദര്‍ശനം നടത്തി. ജെയ്പ്പൂര്‍ ഇന്ദിരാഗാന്ധി പഞ്ചായത്ത്രാജ് സംസ്ഥാന്‍ അസി. ഡയറക്ടര്‍ ഡോ. പ്രവീണ്‍ കച്ചോരിയയുടെ നേതൃത്വത്തിലുള്ള 25 പേരാണ് പഠനത്തിന്റെ ഭാഗമായി പഞ്ചായത്തിലും ബ്ലോക്കിലുമെതിയത് .

കിലയിലെ പ്രൊഫ. ടി. രാഘവിന്റെ നേതൃത്വത്തിലെത്തിയ സംഘത്തെ ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് വി.കെ. രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിൽ  പ്രസിഡണ്ട് ശ്രീമതി. രതി എം ശങ്കർ ഇവരെ സ്വീകരിച്ചു. ഇ.എം. എസ് കോൺഫറൻസ് ഹാളിൽ വിവിധ പദ്ധതികളെ കുറിച്ച് വിവരണങ്ങൾ നൽകി. വിവിധ ഓഫീസുകളും,ആസ്പത്രികളും സംഘം സന്ദർശിച്ചു.

മുല്ലശ്ശേരി ബിഡിഒ അനീഷ് ജെ. അലയ്ക്കാപ്പിള്ളി ബ്ലോക്ക് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബി.ഡി.ഒ.യുടെ ചുമതലകള്‍, ബ്ലോക്കിലെ വിവിധ പദ്ധതികള്‍, പ്രവര്‍ത്തനരീതി, ഭരണസമിതി അംഗങ്ങളുടെ ചുമതല തുടങ്ങിയവയെക്കുറിച്ച് രാജസ്ഥാന്‍ സംഘം മനസ്സിലാക്കി.

രാജസ്ഥാനിലെ പഞ്ചായത്ത്രാജ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തിലെ പഞ്ചായത്ത്രാജ് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ സംഘം കേരളത്തിലെത്തിയത്.



വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിയുടെയും വായനശാലയുടെയും വാര്‍ഷികം എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. സായ്‌സഞ്ജീവനി ട്രസ്റ്റ് അംഗം ഡോ. ഹരിനാരായണന്‍ അധ്യക്ഷനായി. കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. സുബിലയുടെ മാതാപിതാക്കള്‍, ജില്ലയിലെ മികച്ച കാര്‍ഷിക വിദ്യാര്‍ഥി അവാര്‍ഡ് നേടിയ ആര്യസരസന്‍, കഥകളി ആചാര്യന്‍ കലാമണ്ഡലം ജോണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സന്തോഷ് ദേശമംഗലം, കേരാച്ചന്‍ ലക്ഷ്മണന്‍, പ്രസാദ് കാക്കശ്ശേരി, സൈജോ കണ്ണനായ്ക്കല്‍, റാഫി നീലങ്കാവില്‍, കെ.സി. അഭിലാഷ്, ടി.കെ. സുനില്‍, റെജി വിളക്കാട്ടുപാടം, പി.കെ. ഷെറിന തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹരിത സാംസ്‌കാരികവേദി മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഭൗമദിനം ആചരിച്ചു. പാവറട്ടി പബ്‌ളിക്ക് ലൈബ്രറിക്കു സമീപം വൃക്ഷത്തൈ നട്ടു. മുല്ലശ്ശേരി പഞ്ചായത്തംഗം ഷെരീഫ് ചിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഹരിത സാംസ്‌കാരികവേദി പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ അധ്യക്ഷനായി. ഉമ്മര്‍ ചക്കനാത്ത്, ഷെക്കീര്‍, കബീര്‍വാവ, ഷെഫീഖ് വെന്‍മേനാട്, അനസ് കേച്ചേരി, വി.പി. ലത്തീഫ്, നൗഫല്‍ കൊല്ലിങ്ങില്‍ എന്നിവര്‍ പ്രസംഗിച്ചു

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget