Articles by "തിരുനാളുകൾ"



ബൈബിള്‍ മാതൃകയില്‍ വൈദ്യുതി ദീപങ്ങള്‍ മിഴി തുറന്നതോടെ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ തുടങ്ങി. പാവറട്ടി ആശ്രമകേന്ദ്രം പ്രിയോര്‍ ഫാ.ജോസ് ചിറ്റിലപ്പിള്ളി ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു. തുടര്‍ന്ന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാന്‍ഡ് വാദ്യ മത്സരം അരങ്ങേറി.

ശനിയാഴ്ച രാവിലെ നൈവേദ്യപൂജയ്ക്കുശേഷം നേര്‍ച്ചയൂട്ട് തുടങ്ങും. വൈകീട്ട് 5.30-ന് സമൂഹബലിയ്ക്ക് മാര്‍. പോളി കണ്ണൂക്കാടന്‍ കാര്‍മികനാകും. 7.30-ന് ആഘോഷമായ കൂടുതുറക്കല്‍. തുടര്‍ന്ന് പാവറട്ടി തിരുനാള്‍ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും 101 കലാകാരന്‍മാരും അണിനിരക്കുന്ന തിരുനടയ്ക്കല്‍ മേളം അരങ്ങേറും. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മുതല്‍ ഒന്‍പത് വരെ തുടര്‍ച്ചയായി ദിവ്യബലി. 10-ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി. വൈകീട്ട് തിരുനാള്‍ പ്രദക്ഷിണം നടക്കും. വൈകീട്ട് ഏഴിന് കാക്കശ്ശേരി, പുതുമനശ്ശേരി, പാലുവായ്, വിളക്കാട്ടുപാടം എന്നീ മേഖലകളില്‍നിന്ന് ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടുകൂടിയുള്ള വളയെഴുന്നെള്ളിപ്പുകള്‍ പാവറട്ടി സെന്ററില്‍ സംഗമിക്കും.

തുടര്‍ന്ന് തേര്, മുത്തുക്കുടകള്‍ എന്നിവയോടുകൂടി പള്ളിയങ്കണത്തിലേക്ക് പുറപ്പെടും. തുടര്‍ന്ന് വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഗാ ബാന്‍ഡ് വാദ്യ മത്സരം 




പാവറട്ടി: തിരുനാളിന്റെ ഭാഗമായി 701 അംഗ വൊളന്റിയര്‍ സേന സജ്ജമായി. തിരുനാള്‍ ദിവസങ്ങളായ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സേനയെ തയ്യാറാക്കിയിട്ടുള്ളത്. പള്ളിപ്പരിസരം മുഴുവന്‍ സി.സി.ടി.വി. ക്യാമറ നിരീക്ഷണത്തിലായിരിക്കും. തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി വൊളന്റിയര്‍ ഹെല്‍പ്പ് ഡെസ്‌ക്, അടിയന്തര മെഡിക്കല്‍ സേന, വൊളന്റിയര്‍മാര്‍ക്ക് വോക്കി ടോക്കി സൗകര്യം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്കുള്ള മേഖലകളില്‍ നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിക്കും. ഇരുചക്രവാഹനങ്ങള്‍ക്കും നാലുചക്രവാഹനങ്ങളും വേറെ വേറെ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. സുരക്ഷാനിര്‍ദേശ യോഗം പാവറട്ടി എസ്.ഐ. അനില്‍കുമാര്‍ ടി. മേപ്പള്ളി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ അധ്യക്ഷനായി. ട്രസ്റ്റിമാരായ ഒ.ജെ. ആന്റണി, എ.ടി. ആന്റോ, ജനറല്‍ ക്യാപ്റ്റന്‍ ജില്‍സ് സി. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




പാവറട്ടി: തിരുനാളിന്റെ ഭാഗമായി പാവറട്ടിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഗതാഗതനിയന്ത്രണം. പറപ്പൂര്‍ -കാഞ്ഞാണി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ പൂവത്തൂര്‍ താമരപ്പിള്ളിവഴി കടന്നു പോകണം. ഗുരുവായൂര്‍-ചാവക്കാട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ചിറ്റാട്ടുകര താമരപ്പിള്ളിവഴി കടന്നുപോകണം. പറപ്പൂര്‍ -കാഞ്ഞാണി ഭാഗങ്ങളില്‍നിന്നുവരുന്ന ചെറു വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് നടത്താന്‍ മനപ്പടി ഭാഗത്തും ഗുരുവായൂര്‍ -ചാവക്കാടുഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ സംസ്‌കൃത കോളേജിന് സമീപവും ചിറ്റാട്ടുകരഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കള്‍ച്ചറല്‍ സെന്റര്‍ ഗ്രൗണ്ട്, വി.കെ.ജി. ഗ്രൗണ്ട് എന്നിവിടങ്ങളിലും കുണ്ടുവക്കടവു ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ പുതുമനശ്ശേരി സാന്‍ജോസ് സ്‌കൂള്‍ ഗ്രൗണ്ടിലും നിര്‍ത്തിയിടണം. കൂടാതെ പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.



പാവറട്ടി: പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തില്‍ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ തുടങ്ങി.

ദീപാലങ്കാരം സ്വിച്ച് ഓണ്‍ പാവറട്ടി ആശ്രമദേവാലയം ഫാ. വര്‍ഗീസ് കാക്കശ്ശേരി നിര്‍വഹിച്ചു. ശനിയാഴ്ച വൈകീട്ട് കൂടുതുറക്കല്‍ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിപ്പ് എന്നിവയ്ക്ക് ഫാ. വില്‍സന്‍ പിടിയത്ത് കര്‍മികനാകും. തിരുനാള്‍ ദിവസമായ ഞാറയാഴ്ച 10.30-ന് പാട്ടുകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം. വൈകീട്ട് പെരിങ്ങാട് കാത്തലിക് അസോസിയേഷന്റെ അവാര്‍ഡ് ദാനവും കലാസന്ധ്യയും ഉണ്ടാകും.


കാക്കശേരി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാൾ ആഘോഷം തുടങ്ങി. ദേവാലയം ദീപാലങ്കാരത്തിന് നവനാൾ കുർബാനയ്ക്ക് ശേഷം ഫാ. ടോണി റോഡ് വാഴപ്പിള്ളി സ്വിച്ച് ഓൺ നടത്തി. ഫാ. സനോജ് അറങ്ങാശേരി അധ്യക്ഷനായി. ട്രസ്റ്റിമാരായ ഇ.എൽ. ജോസ്, പി.സി. ഫ്രാൻസിസ്, ജനറൽ കൺവീനർ സി.ജെ. ലിജു എന്നിവർ പ്രസംഗിച്ചു.

 തുടർന്ന് നടൻ ശിവജി ഗുരുവായൂരിന്റെ നാടകം അരങ്ങേറി. ഇന്നും നാളെയുമാണ് പ്രധാന തിരുനാൾ ആഘോഷം. ഇന്ന് വൈകിട്ട് 5.30ന് ജപമാല, ലദീഞ്ഞ്, കുർബാന, പ്രസുദേന്തി വാഴ്ച്ച, കൂടുതുറക്കൽ രൂപം എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. അതിരൂപത വികാരി ജനറൽ മോൺ. ജോർജ് കോമ്പാറ മുഖ്യ കാർമികത്വം വഹിക്കും. പത്ത് വരെ മാതാവിന് കിരീട സമർപ്പണം. തുടർന്ന് വെടിക്കെട്ട്.

നാളെ രാവിലെ പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം വഹിക്കും. ഫാ. യേശുദാസ് ചുങ്കത്ത് സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, നേർച്ച ഊട്ട് രാത്രി 8.30ന് ഡിജെ വെടിക്കെട്ട് ഉണ്ടാകും.


സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ എട്ടാമിടം തിരുനാൾ ആഘോഷിച്ചു. തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ലിജോ ചിറ്റിലപ്പിള്ളി സന്ദേശം നൽകി. തുടർന്ന് ആഘോഷമായ ഭണ്ഡാരം എണ്ണൽ നടന്നു. വൈകിട്ട് പാവറട്ടി ടാക്സി ഡ്രൈവേഴ്സ്, നാട്ടുകൂട്ടം മനപ്പടി, സെന്റർ ഓട്ടോ ഡ്രൈവേഴ്സ്, ഹെഡ്‌ലോഡ് വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകൾ മെഗാ വളയെഴുന്നള്ളിപ്പുകളുമായി എത്തി. തെക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ രാഗദീപം മുണ്ടത്തിക്കോടും കൈരളി ചാലക്കുടിയും തമ്മിൽ ബാൻഡ് വാദ്യ മൽസരം നടന്നു. ആഘോഷങ്ങൾക്ക് വികാരി ഫാ. ജോസഫ് പൂവത്തൂക്കാരൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. റോജോ എലുവത്തിങ്കൽ, ഫാ. ബെന്നി കൈപ്പുള്ളിപറമ്പൻ, ട്രസ്റ്റിമാരായ ടി.ടി.ജോസ്, സി.പി.തോമസ്, ഇ.ജെ.ടി.ദാസ്, ബോസ് ആന്റണി എന്നിവർ നേതൃത്വം നൽകി.





പ്രസിദ്ധ തീര്‍ത്ഥകേന്ദ്രമായ പാവറട്ടി സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ 141 - നാം തിരുനാളിന് കൊടികയറി. പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയില്‍ ഇന്നു വെള്ളിയാഴ്ച രാവിലെ നടന്ന ദിവ്യബലിക്കുശേഷം , പാവറട്ടി തീര്‍ത്ഥകേന്ദ്രംവികാരി റവ. ഫാ. ജോസഫ് പൂവ്വത്തൂക്കാരനാണ് കൊടിയേറ്റം നിര്‍വഹിച്ചത്.

വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം മുദ്രണം ചെയ്ത ശുഭ്രപതാക  വാനിലേക്ക് ഉയര്‍ന്നപ്പോള്‍ 141-ാം തിരുനാളിന്റെ വരവറിയിച്ചുകൊണ്ട് കതിന മുഴങ്ങി. 

കപ്പേളയില്‍ നടന്ന വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന പ്രദക്ഷിണം തീര്‍ത്ഥകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നതോടെ ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പു വന്ദനം എന്നിവ നടന്നു. തുടര്‍ന്ന് 141 ഇനത്തില്‍പ്പെട്ട 2500 ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

വര്‍ണക്കുടകള്‍ വിരിയിച്ച വെടിക്കെട്ട് കൊടിയേറ്റച്ചടങ്ങിന് ചാരുതയേകി. നവനാള്‍ ആചരണത്തിന്റെ ഭാഗമായി ഇന്ന് മാതാപിതാക്കളുടെ ദിനമായി ആചരിക്കും .  


പാവറട്ടി വിശേഷം 

28.04.17 -വെളളി -  കൊടികയറ്റം (5.30 am)

റവ. ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍, വികാരി പാവറട്ടി തീര്‍ത്ഥകേന്ദ്രം

 (5.00 pm)
നിയോഗം : സമര്‍പ്പിതര്‍
കാര്‍മ്മികന്‍ : റവ. ഫാ. ആന്‍റ്റോസ് എലുവത്തിങ്കല്‍, (അസി. വികാരി, തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍)


29.04.17-ശനി    (5.00 pm)
നിയോഗം : amതാപിതാക്കള്‍
കാര്‍മ്മികന്‍ : റവ. ഫാ. സൈജോ തൈക്കാട്ടില്‍ (മേരിamത മേജര്‍ സെമിനാരി, മുളയം)


30.04.17-ഞായര്‍ (5.00 pm)
നിയോഗം : കുട്ടികള്‍
കാര്‍മ്മികന്‍ : റവ. ഫാ. മനോജ് താണിക്കല്‍ (ഡയറക്ടര്‍, സെന്‍റ് മേരീസ് പ്രെയര്‍ സെന്‍റര്‍, പഴുവില്‍)


01.05.17-തിങ്കള്‍  (5.00 pm)
നിയോഗം : യുവജനങ്ങള്‍
കാര്‍മ്മികന്‍ : റവ. ഫാ. ജോസ് പുലിക്കോട്ടില്‍ (വികാരി, ഗുരുവായൂര്‍)


02.05.17- ചൊവ്വ (5.00 pm)
നിയോഗം :  ജീവതാന്തസ്സില്‍ പ്രവേശിക്കാത്തവര്‍
കാര്‍മ്മികന്‍ : റവ. ഫാ. ഡണ്‍സ്റ്റണ്‍ ഒലക്കേങ്കില്‍ (അസി. വികാരി, കല്ലൂര്‍ ഈസ്റ്റ്)


03.05.17-ബുധന്‍
(10.00 am)  കാര്‍മ്മികന്‍ : റവ. ഫാ. വില്‍സന്‍ പിടിയത്ത്, (വികാരി, കല്ലൂര്‍ ഈസ്റ്റ്)
(5.00 pm) നിയോഗം :  രോഗികള്‍
കാര്‍മ്മികന്‍ : റവ. ഫാ.ഷിജോ പൊട്ടത്തുപറമ്പില്‍ (അസി. വികാരി, കോട്ടപ്പടി)


04.05.17-വ്യാഴം  (5.00 pm)
നിയോഗം : ദമ്പതികള്‍
കാര്‍മ്മികന്‍ : റവ. ഫാ.സോളി തട്ടില്‍   (വികാരി,  മുല്ലശ്ശേരി)


05.05.17-വെള്ളി (5.00 pm)
നിയോഗം : തൊഴിലാളികള്‍
മലങ്കര റീത്ത്
കാര്‍മ്മികന്‍ : റവ. ഫാ. റോബിന്‍ കളത്തിവിളയില്‍
(വികാരി, കാക്കത്തോട് സെന്‍റ് ബെനഡിക്ട് മലങ്കര കാത്തലിക് ചര്‍ച്ച്, പത്തനംതിട്ട)


06.05.17 ശനി 

നൈവേദ്യ പൂജ ( 10.00 am) 

റവ. ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍, വികാരി പാവറട്ടി തീര്‍ത്ഥകേന്ദ്രം

കൂട് തുറക്കല്‍ - സമൂഹ ബലി  (5.30 pm)

മുഖ്യകാര്‍മ്മികന്‍ :  മാർ  റാഫേല്‍ തട്ടില്‍

സഹകാര്‍മ്മികര്‍ :  റവ. ഫാ. ലിജോയ് എലുവത്തിങ്കല്‍ (അസി. വികാരി, amമ്പ്ര)

07 .05.17 ഞായര്‍ തിരുനാള്‍  


പുലര്‍ച്ചെ 2 മണി മുതല്‍ തുടര്‍ച്ചയായി ദിവ്യബലി

9.00 am ഇംഗ്ലീഷ് കുര്‍ബ്ബാന  - ഫാ. ബാബു പാണാട്ടുപറമ്പില്‍
 (വികാരി, അരണാട്ടുകര)

10.00 am ആഘോഷമായ  തിരുനാള്‍ പാട്ടുകുര്‍ബ്ബാന

മുഖ്യകാര്‍മ്മികന്‍ :  റവ. ഫാ.ഡേവീസ് പുലിക്കോട്ടില്‍ (വികാരി, വെണ്ടോര്‍)
സന്ദേശം :   റവ. ഫാ. ജിയോ തെക്കിനിയത്ത് (ഡയക്ടര്‍, ആനിമേഷന്‍ സെന്‍റര്‍ അളഗപ്പനഗര്‍)

3.00 pm  ദിവ്യബലി - തമിഴ്
മുഖ്യകാര്‍മ്മികന്‍ - റവ. ഫാ. ആന്‍റണി വാഴപ്പിള്ളി ഇങക
സന്ദേശം - റവ ഫാ. സെബി വെള്ളാനിക്കല്‍ ഇങക
 സഹ കാര്‍മ്മികന്‍ - റവ ഫാ. ജോയ് അറയ്ക്കല്‍ ഇങക

4.00 pm  ദിവ്യബലി -  റവ. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ ഛഇഉ (വൈസ് റെക്ടര്‍, സെന്‍റ് തോമസ് മോണാസ്ട്രി, പടവരാട്)
തുടര്‍ന്ന് ഭക്തിനിര്‍ഭരamയ തിരുനാള്‍ പ്രദക്ഷിണം

 7.30 pm ദിവ്യബലി



08.05.17- തിങ്കള്‍ (5.00 pm)
കാര്‍മ്മികന്‍: റവ. ഫാ. റവ. ഫാ. സിന്‍സണ്‍ എടക്കളത്തൂര്‍ (അസി. വികാരി, മണ്ണുത്തി)


09.05.17-ചൊവ്വ (5.00 pm)
കാര്‍മ്മികന്‍: റവ. ഫാ. ജസ്റ്റിന്‍ കൈതാരത്ത് (പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ്, നോര്‍ത്ത് തങ്ങാലൂര്‍)

10.05.17-ബുധന്‍ (5.00 pm)
കാര്‍മ്മികന്‍: റവ. ഫാ. പ്രിന്‍സ് ചിരിയങ്കണ്ടത്ത് (അസി, വികാരി, വടക്കാഞ്ചേരി)


11.05.17-വ്യാഴം (5.00 pm)
കാര്‍മ്മികന്‍: റവ. ഫാ. ഫ്രാജോ വാഴപ്പിള്ളി (അസി. വികാരി, തിരൂര്‍)

12.05.17-വെള്ളി (5.00 pm)
കാര്‍മ്മികന്‍: റവ. ഫാ. സനോജ് അറങ്ങാശ്ശേരി (പ്രിസ്റ്റ് ഇന്‍ ചാര്‍ജ്ജ് , കാക്കശ്ശേരി)


13.05.17- ശനി (5.00 pm)
കാര്‍മ്മികന്‍: റവ. ഫാ. സാജന്‍ മറോക്കി (അസി. വികാരി, വെണ്ടോര്‍)

14.05.17  ഞായര്‍ എട്ടാമിടം
ദിവ്യബലി 5.30 am , 6.30 am, 7.30 am, 8.30 am

10.00 am ആഘോഷamയ തിരുനാള്‍ പാട്ടുകുര്‍ബ്ബാന
മുഖ്യകാര്‍മ്മികന്‍ :  റവ. ഫാ. നോബി അമ്പൂക്കന്‍ (വികാരി, കോട്ടപ്പടി)
സന്ദേശം :   റവ. ഫാ. ലിജോ ചിറ്റിലപ്പിള്ളി (ഡയറക്ടര്‍, നെസ്റ്റ്)

ദിവ്യബലി 05.00pm , 07.00  pm

FILE PHOTO

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ 141-ാം മദ്ധ്യസ്ഥ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും.

 രാവിലെ 5.30ന് വി. അന്തോണീസിന്റെ കപ്പേളയില്‍ ദിവ്യബലിക്ക് ശേഷം റവ. ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും. തുടര്‍ന്ന് 141 ഇനത്തില്‍പ്പെട്ട 2500 ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും.

മെയ് 5, 6, 7 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷം.

കൊടികയറ്റം മുതൽ എല്ലാദിവസവും ദിവ്യബലിയുണ്ടാകും. മേയ് അഞ്ചിന് ഏഴരയ്ക്ക് പാവറട്ടി സെന്റ് തോമസ് ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്യും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ബാന്‍ഡ് വാദ്യമത്സരവും നടക്കും.

 ആറിന് 10ന് നടക്കുന്ന നൈവേദ്യപൂജയ്ക്കുശേഷം രണ്ടുലക്ഷത്തോളം പേര്‍ക്കുള്ള ഊട്ട് നേര്‍ച്ച നടക്കും. അഞ്ചരയ്ക്ക് തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ സമൂഹബലിയുണ്ടാകും. ഏഴരയ്ക്ക് കൂടുതുറക്കല്‍, കരിമരുന്ന് പ്രയോഗം, തിരുനടയ്ക്കല്‍ മേളം. 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തിച്ചേരും.

 തിരുനാള്‍ ദിനമായ ഏഴിന് വെളുപ്പിന് രണ്ടുമുതല്‍ തുടര്‍ച്ചയായി ദിവ്യബലികളുണ്ടാകും. നാലിന് തിരുനാള്‍ പ്രദക്ഷിണവും കരിമരുന്ന് പ്രയോഗവുമുണ്ടാകും.

 എട്ടിന് ഏഴരയ്ക്ക് മരിച്ചവര്‍ക്കുവേണ്ടിയുള്ള അനുസ്മരണബലി സമര്‍പ്പിത സംഗമം. 14നാണ് എട്ടാമിട തിരുനാള്‍.

 തിരുനാളിന്റെ ഭാഗമായി ദേവാലയത്തിന് കീഴിലുള്ള സാന്‍ജോസ് ആസ്​പത്രിയില്‍ സൗജന്യ ഒ.പി. പ്രവര്‍ത്തിക്കും. സൗജന്യ ഡയാലിസിസും നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.



എളവള്ളി സെന്‍റ് ആന്‍റണീസ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്‍റെ ഊട്ടുതിരുനാളിനു കൊടികയറി. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫാ. സിബിയാണ് കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചത്. തിങ്കളാഴ്ചയാണ് ഊട്ടുതിരുനാള്‍ ആഘോഷിക്കുന്നത്. കൊടികയറ്റം മുതല്‍ ഊട്ടുതിരുനാള്‍ വരെയുള്ള ദിവസങ്ങളില്‍ നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി വൈകീട്ട് ആറുമണിക്ക് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും.

തിരുനാള്‍ ദിനത്തില്‍ വൈകീട്ട് 5.30നുള്ള ദിവയ്ബലിക്ക് ഫാ. ഷാജു ചിറയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സിജോ ജോസ് ചാലിശേരി തിരുനാള്‍ സന്ദേശം നല്‍കും. തിരുനാളിന്‍റെ വിജയത്തിനായി വികാരി ഫാ. ബാസ്റ്റ്യന്‍ ആലപ്പാട്ട് ചെയര്‍മാനും ജോബി ചക്രമാക്കല്‍, ബാബു വടക്കന്‍ എന്നിവര്‍ ട്രസ്റ്റിമാരും പൈലി കുത്തൂര്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ ആഘോഷ കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.


 




തിരുനാളിനോടനുബന്ധിച്ച് പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സംഗീതവിരുന്ന് നടത്തി. പാവറട്ടി ജീസസ് യൂത്ത് ഒരുക്കിയ റീജോയ്‌സ് സ്വര്‍ഗീയ സംഗീതവിരുന്നിലാണ് മനോജ് ജോര്‍ജിന്റെ വിസ്മയ സംഗീതം നിറഞ്ഞത്. തൃശ്ശൂര്‍ ജീസസ് യൂത്ത് ടാലന്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മ്യൂസിക് ഫ്യൂഷന്‍, നൃത്തം തുടങ്ങിയവയും അരങ്ങേറി. വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ഫിജോ ആലപ്പാടന്‍ ഉപഹാര സമര്‍പ്പണം നടത്തി. ടിജോ വി. തോമസ്, എ.എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.



തിരുനാളിനോടനുബന്ധിച്ച് പാവറട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച  വൈകീട്ട് അഞ്ച് മുതലാണ് ഗതാഗത നിയന്ത്രണം.

പറപ്പൂര്‍-കാഞ്ഞാണി ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ മനപ്പടി ഭാഗത്ത് യാത്ര അവസാനിപ്പിക്കണം. മനപ്പടി മനപ്പറമ്പിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടത്.

ഗുരുവായൂര്‍-ചാവക്കാട് ഭാഗങ്ങളില്‍നിന്ന് വരുന്നവ സംസ്‌കൃത കോളേജിന് സമീപം യാത്ര അവസാനിപ്പിക്കണം. ഫെഡറല്‍ ബാങ്കിനു സമീപം നിര്‍ത്തിയിടണം.

ചിറ്റാട്ടുകര ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കള്‍ച്ചറല്‍ സെന്ററിന് സമീപം യാത്ര അവസാനിപ്പിക്കണം. കള്‍ച്ചറല്‍ സെന്റര്‍ ഗ്രൗണ്ട്, വി.കെ.ജി. ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഇവ നിര്‍ത്തിയിടേണ്ടത്.

കുണ്ടുവക്കടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതുമനശ്ശേരി സാന്‍ജോസ് പബ്ലിക് സ്‌കൂളിന് സമീപം നിര്‍ത്തിയിടണം.

കൂടാതെ പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വളന്റിയര്‍ ജനറല്‍ ക്യാപ്റ്റന്‍ ജിയോ ജോണ്‍, വൈസ് ക്യാപ്റ്റന്‍ വി.ജി. തോംസണ്‍ എന്നിവര്‍ പറഞ്ഞു.


പ്രകാശം ചൊരിയാൻഒരുങ്ങീട്ടാ.....
എൽ.ഇ.ഡി പിക്സൽ പ്രകാശപൂരമൊരുക്കാൻ ലക്ഷക്കണക്കിന്കുഞ്ഞു ബൾബുകൾഇന്ന് മിഴി തുറക്കും

സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ദേവാലയ ദീപാലങ്കാരം ആകര്‍ഷകമാക്കാന്‍ ഒരുക്കങ്ങള്‍ പുര്തിയാകുന്നു

ഇത്തവണ ദേവാലയ ദീപാലങ്കാരം ഒരുക്കുന്നത് C.J. LIGHT & സൌണ്ടിലെ ജീവനക്കാരാണ്. 6500 Sq Feet ദീപാലങ്കാരം ഒരുക്കാൻ പതിനഞ്ചോളം തൊഴിലാളികള്‍ രണ്ടാഴ്ചയോളമായി ദേവാലയദീപാലങ്കാരം മനോഹരമാക്കാനുള്ള കഠിനപരിശ്രമത്തിലാണ്.
 ദീപാലങ്കാര കമ്മിറ്റി കണ്‍വീനര്‍ പി.പി.ഫ്രാന്‍സിസും സഹപ്രവര്‍ത്തകരുമാണ് ഇവര്‍ക്ക് നേതൃത്വം കൊടുക്കുന്നത്. \
ഒന്നരലക്ഷം എല്‍.ഇ.ഡി. പിക്‌സല്‍ ബള്‍ബുകള്‍ ഉപയോഗിച്ചാണ് ദീപാലങ്കാരം. വിശുദ്ധരൂപങ്ങളും വചനങ്ങളും എല്‍.ഇ.ഡി. പിക്‌സല്‍ ബാള്‍ബുകളില്‍ തെളിയും. . മൂന്നരലക്ഷം രൂപ ചെലവിലാണ് ദീപാലങ്കാരം. ഇത്തവണ ദീപാലങ്കാരത്തിന് എല്‍ഇഡി ബള്‍ബുകളാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. നൂറോളം കംപ്യൂട്ടര്‍ ഡിസൈനുകളും ദീപാലങ്കാരത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.

പാവറട്ടി ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ദൃശ്യ വിസ്മയം പകരുന്ന ദേവാലയത്തിലെ ദീപാലംങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിക്കുക.



പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തുടക്കംകുറിച്ച്  ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ് കര്‍മവും ബാന്‍ഡുവാദ്യ മത്സരവും  നാളെ വെള്ളിയാഴ്ച നടക്കും.

വൈകിട്ട് 7.30ന് പാവറട്ടി ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട്  സ്വിച്ച്ഓണ്‍ നിര്‍വഹിക്കുന്നതോടെ തീര്‍ഥകേന്ദ്രം ബഹുവര്‍ണ ദീപ പ്രഭയില് മുങ്ങും.

[fquote]തുടര്‍ന്ന് തെക്കുഭാഗം വെടിക്കെട്ടു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാന്‍ഡുവാദ്യ മത്സരവും  നടക്കും. [/fquote]
ഒന്നരലക്ഷം എല്‍.ഇ.ഡി. പിക്‌സല്‍ ബള്‍ബുകള്‍ ഉപയോഗിച്ചാണ് ദീപാലങ്കാരം. വിശുദ്ധരൂപങ്ങളും വചനങ്ങളും എല്‍.ഇ.ഡി. പിക്‌സല്‍ ബാള്‍ബുകളില്‍ തെളിയും. പാവറട്ടി സി.ജെ. ലൈറ്റ് ആന്‍ഡ് സൗണ്ടാണ് ദീപാലങ്കാരം ഒരുക്കുന്നത്. 
ദേവാലയവും പരിസരവും തോരണങ്ങളാല് നിറഞ്ഞു കഴിഞ്ഞു.
പാരിഷ് ഹാളില് ഊട്ടുസദ്യക്കുള്ള ഒരുക്കങ്ങള് തകൃതിയായി തുടങ്ങി കഴിഞ്ഞു. പാരിഷ് ഹാളിലേക്കുള്ള വഴിയില് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സൗകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് തീര്‍ഥ കേന്ദ്രത്തിലേക്കെത്തുന്ന ലക്ഷകണക്കിന് നാനാജാതി മതസ്ഥരായ ഭക്തജനങ്ങളെ സ്വീകരിക്കാന് പാവറട്ടിയും പരിസരങ്ങളും ഒരുങ്ങി കഴിഞ്ഞു

ശനിയാഴ്ച രാവിലെ പത്തിന് നൈവേദ്യപൂജയ്ക്കുശേഷം വിശുദ്ധന്റെ നേര്‍ച്ചയൂട്ട് തുടങ്ങും. തുടര്‍ച്ചയായി 30മണിക്കൂര്‍ നേര്‍ച്ചയൂട്ട് വിളമ്പും.

വൈകിട്ട് 7.30ന് നടക്കുന്ന കൂടുതുറക്കല്‍ ശുശ്രൂഷയ്ക്ക് അഭിലാബാദ് രൂപത മെത്രാന്‍ മാര്‍. പ്രിന്‍സ് പാണേങ്ങാടന്‍ കാര്‍മ്മികനാകും.


സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വി. യൗസേപ്പിതാവിന്റെ ഊട്ട് തിരുനാളിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് ഊട്ട്‌സദ്യ ഒരുക്കുന്നത്. ഊട്ടിനാവശ്യമായ വസ്തുക്കള്‍ ഇതിനകംതന്നെ കലവറയില്‍ എത്തി.



2500 കിലോ മാങ്ങ, 220 കിലോ നേന്ത്രക്കായ, മത്തങ്ങ, കുമ്പളങ്ങ, വെണ്ടയ്ക്ക, മതിയായ അരി എന്നിവയും കലവറയിലെത്തി. രാവിലെ പച്ചക്കറികളുടെ വെഞ്ചരിപ്പിനുശേഷം അച്ചാറിനായി മാങ്ങ ചെത്തിത്തുടങ്ങി.

സമുദായമഠത്തില്‍ വിജയനാണ് ഊട്ടുശാലയിലെ രുചിവട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.

ശനിയാഴ്ച രാവിലെ 10ന് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നൈവേദ്യപൂജ നടക്കും. തുടര്‍ന്ന് നേര്‍ച്ചയൂട്ട് ആശീര്‍വ്വാദവും നേര്‍ച്ചയൂട്ടും ആരംഭിക്കും.

നേര്‍ച്ചഭക്ഷണ വിതരണം ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുവരെ തുടരും.

ഊട്ടുശാലയില്‍ ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് നേര്‍ച്ചസദ്യ ഉണ്ണാന്‍ സൗകര്യമുണ്ട്. ഊട്ടുസദ്യയ്ക്ക് ചോറ്, സാമ്പാര്‍, ഉപ്പേരി, അച്ചാര്‍ എന്നിവയാണ് വിളമ്പുക.

കണ്‍വീനര്‍ സേവ്യര്‍ അറയ്ക്കല്‍, ടി.എല്‍. ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് ഊട്ടുസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
തിരുനാള്‍ ഊട്ടിന് എത്താന്‍ കഴിയാത്തവര്‍ക്കായി അരി, അവില്‍, ചോറ് എന്നിവയുടെ നേര്‍ച്ച പാക്കറ്റുകളും തയ്യാറാക്കിയിട്ടുണ്ട്.

file photo



വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 140-ാം മാദ്ധ്യസ്ഥതിരുനാളിന് വെള്ളിയാഴ്ച കൊടി കയറി. കൊടിയേറ്റത്തോടനുബന്ധിച്ച് പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേള ദീപാലങ്കാരപ്രഭയിലായി. വെള്ളിയാഴ്ച രാവിലെ 5.30ന് കപ്പേളയില്‍ നടന്ന ദിവ്യബലിയ്ക്കുശേഷം തൃശ്ശൂര്‍ അതിരൂപതവികാരി ജനറല്‍ മോണ്‍. തോമസ് കാക്കശ്ശേരിയാണ് പുതിയകൊടിമരത്തില്‍ കൊടിയേറ്റകര്‍മ്മം നിര്‍വ്വഹിചത് .

 വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടേയും അകമ്പടിയോടെ പള്ളിനടയില്‍നിന്നാരംഭിച്ച പ്രദക്ഷിണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. പ്രദക്ഷിണം ദേവാലയത്തിലെത്തിയശേഷം ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവയുണ്ടായി. 140 -ാം മധ്യസ്ഥ തിരുനാളിന്റെ വിളംബരമായി 140 കതിനവെടികള്‍ മുഴങ്ങി. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടായി.

കൊടിയേറ്റദിവസം മുതല്‍ ദിവസവും വൈകിട്ട് അഞ്ചിന് നവനാള്‍ ആചരണം തുടങ്ങും. 

തിരുനാള്‍ദിനംവരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി, വചനസന്ദേശം, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുകര്‍മ്മങ്ങളുണ്ടാകും. 15, 16, 17 തീയതികളിലാണ് തിരുനാളാഘോഷം.




സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന്‍റെയും കാരുണ്യ വര്‍ഷാചരണത്തിന്‍റെയും ഭാഗമായി അഞ്ചുകോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും . ഇടവകയിലെ സാന്‍ജോസ് കാരുണ്യനിധി വഴിയാണു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

സാന്‍ജോസ് പാരിഷ് ഹോസ്പിറ്റലുമായി സഹകരിച്ച് ജാതിമതഭേദമന്യേ നിര്‍ധനരായ രോഗികള്‍ക്കു സൗജന്യ ഡയാലിസിസ് പദ്ധതി ആരംഭിക്കും. ഒരു ദിവസം എട്ടു ഡയാലിസിസുകള്‍ സൗജന്യമായി നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
 ഇടവക അതിര്‍ത്തിയിലുള്ള വീടില്ലാത്തവര്‍ക്കായി കാരുണ്യ ഭവന പദ്ധതി, വയോജനങ്ങള്‍ക്കായി പകല്‍വീട്, നിര്‍ധന യുവതികള്‍ക്ക് വിവാഹസഹായം, പാലിയേറ്റീവ് കെയര്‍ യൂണിറ്റും സൗജന്യ ചികിത്സാ സഹായവും ലഭ്യമാക്കല്‍ തുടങ്ങിയവയാണു തിരുനാളിനോടനുബന്ധിച്ചു തുടക്കം കുറിക്കുന്നത്.

തിരുനാള്‍ കൊടിയേറ്റം മുതല്‍ 10 ദിവസം സാന്‍ജോസ് പാരിഷ് ഹോസ്പിറ്റലില്‍ ഒപി ടിക്കറ്റ് സൗജന്യമായി നല്‍കും. തീര്‍ഥകേന്ദ്രത്തിലെ സാധുജന സംരക്ഷണ നിധിയില്‍നിന്നും വിവിധ ഭക്തസംഘടനകള്‍ വഴിയും ചികിത്സ-വിവാഹ-പഠന സഹായങ്ങളും നല്‍കിവരുന്നുണ്ട്. സാന്‍ജോസ് കാരുണ്യനിധിയുടെ ധനശേഖരണാര്‍ഥം പതിനഞ്ചു മുതല്‍ പതിനെട്ടുവരെയുള്ള തിയതികളില്‍ പാവറട്ടി പള്ളിനടയില്‍ കാരുണ്യ എക്സ്പോ-2016 സംഘടിപ്പിച്ചിട്ടുണ്ട്.


തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 140-ാം മാധ്യസ്ഥ തിരുനാളിനോടനുബന്ധിച്ച് 1001 അംഗ സന്നദ്ധ സേനക്ക് പരിശീലനം നല്‍കി. ഗുരുവായൂര്‍ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ആര്‍.ജയചന്ദ്രന്‍ പിള്ള സന്നദ്ധ സേനക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്തു.


അഞ്ച് വൈസ് ക്യാപ്റ്റന്‍മാരും 50 കണ്‍വീനര്‍മാരും 950 വോളണ്ടിയര്‍മാരുമടങ്ങുന്ന സന്നദ്ധ സേന തിരുനാള്‍ ദിവസങ്ങളില്‍ സേവനസന്നദ്ധരായി രംഗത്ത് ഉണ്ടാകും. സന്നദ്ധ സേനക്ക് സന്ദേശങ്ങള്‍ കൈമാറുന്നതിനായി വോക്കി ടോക്കി ഉപയോഗിക്കും. സന്നദ്ധ സേനക്ക് തൊപ്പിയും പേര്, ഫോട്ടോ, സ്ഥലം, സമയം എന്നിവ പതിച്ച ബാഡ്ജും ഉണ്ടായിരിക്കും. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഹെല്‍പ്പ് ഡസ്ക്കും അടിയന്തര വൈദ്യസഹായവും ഒരുക്കുന്നുണ്ട്.

പാവറട്ടി സെന്‍ററിലും പരിസരപ്രദേശങ്ങളിലും പാര്‍ക്കിംഗ് കര്‍ശനമായി തിരുനാള്‍ ദിവസങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. പ്രധാന റോഡിലൂടെ തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ ഭാഗികമായി മാത്രമേ കടത്തിവിടുകയുള്ളൂ. പാര്‍ക്കിംഗിനായി നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതും സന്നദ്ധ സേനാംഗങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തരീതിയിലാണ് ഇത്തവണ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.

തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഗുരുവായൂര്‍ സിഐ എം.കൃഷ്ണന്‍, പാവറട്ടി എസ്ഐ എസ്.അരുണ്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ ജിയോ ജോണ്‍, ഫാ. ഫിജോ ആലപ്പാടന്‍, ഫാ. സഞ്ജയ് തൈക്കാട്ടില്‍, തീര്‍ഥകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഇ.എല്‍.ജോയ്, വോളണ്ടിയര്‍ വൈസ് ക്യാപ്റ്റന്‍ വി.ജി.തോംസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ 140-ാം മദ്ധ്യസ്ഥ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും.

രാവിലെ 5.30ന് വി. അന്തോണീസിന്റെ കപ്പേളയില്‍ ദിവ്യബലിക്ക് ശേഷം അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശ്ശേരി കൊടിയേറ്റ് നിര്‍വ്വഹിക്കും.

15, 16, 17 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷം. 

കൊടിയേറ്റ് ദിവസം മുതല്‍ നവനാള്‍ ആചരണം തുടങ്ങും. ദിവസവും വൈകീട്ട് അഞ്ചിന് ദിവ്യബലിയും നൊവേനയും ഉണ്ടാകും. 15ന് വൈകീട്ട് 7.30ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് നിര്‍വ്വഹിക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ബാന്‍ഡ്വാദ്യ മത്സരവും ഉണ്ടാകും.

16ന് രാവിലെ ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ഊട്ടുസദ്യ ആരംഭിക്കും. വൈകീട്ട് 5.30ന് അദീലാബാദ് രൂപത ബിഷപ്പ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹബലിയും തുടര്‍ന്ന് 7.30ന് ആഘോഷമായ കൂടുതുറക്കല്‍ ശുശ്രൂഷയും നടക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. രാത്രി 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തിച്ചേരുന്നതോടെ തെക്ക് വിഭാഗത്തിന്റെ കരിമരുന്ന് പ്രകടനവും ഉണ്ടാകും.

 തിരുനാള്‍ ദിവസമായ 17ന് പുലര്‍ച്ചെ 2 മുതല്‍ രാവിലെ ഒന്‍പത് വരെ തുടര്‍ച്ചയായി ദിവ്യബലി. പത്തിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ജെയ്‌സണ്‍ വടക്കേത്തല കാര്‍മ്മികനാകും. രാത്രി ഏഴിന് വടക്ക് ഭാഗത്തിന്റെ കരിമരുന്ന് പ്രകടനം ഉണ്ടാകും.

24നാണ് എട്ടാമിടം തിരുനാള്‍. എട്ടാമിടം വരെ വൈകീട്ട് ഏഴിന് കലാസാംസ്‌കാരിക പരിപാടികള്‍ ഉണ്ടാകുമെന്ന് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ട്രസ്റ്റിമാരായ ഇ.എല്‍. ജോയ്, സി.എ. സണ്ണി, പബ്‌ളിസിറ്റി കണ്‍വീനര്‍ വി.ജെ. വര്‍ഗ്ഗീസ് എന്നിവര്‍ പറഞ്ഞു.

കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് അഞ്ചുകോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.



മുല്ലശ്ശേരി നല്ല ഇടയന്റെ ദേവാലയത്തില്‍ തിരുനാളിന് ചിറ്റിശ്ശേരി പള്ളി വികാരി ഫാ. ജോബ് വടക്കന്‍ കൊടിയേറ്റി. 8, 9, 10, 11 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷം.

ഏഴിന് ദേവാലയത്തില്‍ അല്‍മായ സംഗമം നടക്കും. എട്ടിന് നേര്‍ച്ച ഊട്ട്, ഒന്‍പതിന് കമ്പിടി, പത്തിന് പ്രധാന തിരുനാള്‍ ആഘോഷം എന്നിവ നടക്കും. 11ന് ഇടവകദിനം ആഘോഷിക്കും.

വികാരി ഫാ. സോളി തട്ടില്‍, അസി. വികാരി ഫാ. ചാള്‍സ് തെക്കേതൊട്ടിയില്‍, കൈക്കാരന്‍മാരായ ഇ.ജെ. ആന്റണി, കെ.പി. ജോണി, ബാബു ഫ്രാങ്കോ, കണ്‍വീനര്‍ ഷാഫി എടക്കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget