ജൈവപച്ചക്കറി കൃഷിയിലേക്ക്പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി സെന്‍റ് ജോസഫ്സ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിനു മുന്നിലുള്ള പത്ത് സെന്‍റ് സ്ഥലത്താണ് ജൈവപച്ചക്കറി കൃഷി നടപ്പിലാക്കുന്നത്. പിഞ്ചു കുട്ടികള്‍ക്ക് പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും ഒപ്പമുണ്ട്. പ്ലാസിറ്റിക് മള്‍ച്ചറിംഗ് നടത്തിയാണ് പച്ചക്കറി കൃഷി ആരംഭിച്ചിട്ടുള്ളത്.
പച്ചക്കറി ചെടികള്‍ക്കാവശ്യമായ വെള്ളവും വളവും കൃത്യമായ ആളില്‍ ഡ്രിപ് ഇറിഗേഷന്‍ വഴി ഓരോ ചെടിയുടെയും കടയിലേക്ക് എത്തും. മത്തന്‍, പയര്‍, വെള്ളരി, വഴുതന, വെണ്ട, മുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ വിവിധ ഗ്രൂപ്പുകളിലായ തിരിച്ചാണ് പച്ചക്കറി പരിപാലനം നടത്തുന്നത്.
പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. ഖാദര്‍മോന്‍ ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ കെ. ബിന്ദു, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ ബെസി ജോര്‍ജ്, പിടിഎ പ്രസിഡന്‍റ് ബൈജു ലൂവീസ്, പ്രധാന അധ്യാപകന്‍ കെ.ജെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment