തുർക്കിയിൽ നടന്ന ലോക സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ഹൈജംപിൽ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ശ്രീകൃഷ്ണ ഹൈസ്കൂളിലെ കെ.എസ്.അനന്തുവിനു സഹപാഠികളും അധ്യാപകരും നഗരസഭാംഗങ്ങളും ഉജ്വല വരവേൽപ് നൽകി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ പരിശീലകൻ സി.എം.നെൽസണിന്റെ നേതൃത്വത്തിൽ അധ്യാപകർ അനന്തുവിനെ സ്വീകരിച്ചു. ഗുരുവായൂരിൽ കിഴക്കേനട റെയിൽവേ ഗേറ്റിനു മുന്നിൽ അനന്തുവിനെയും പരിശീലകൻ സി.എം.നെൽസണെയും പുഷ്പഹാരങ്ങൾ അണിയിച്ചു വിദ്യാർഥികളും അധ്യാപകരും വരവേറ്റു.
സ്കൂൾ പ്രിൻസിപ്പൽ പി.രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് പി.സരസ്വതി അന്തർജനം, പിടിഎ പ്രസിഡന്റ് അശോക്‌കുമാർ, നഗരസഭ വൈസ് ചെയർമാൻ കെ.പി.വിനോദ്, സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ ദേവൻ, സുരേഷ് വാരിയർ, കൗൺസിലർമാരായ അഭിലാഷ് വി. ചന്ദ്രൻ, ടി.കെ.വിനോദ്കുമാർ, ശ്രീദേവി ബാലൻ എന്നിവർ സ്വീകരിച്ചു.
തുറന്ന ജീപ്പിൽ പഞ്ചവാദ്യത്തിന്റെയും സൈക്കിളുകളുടെയും അകമ്പടിയിൽ മഞ്ജുളാൽ പരിസരത്ത് എത്തിയപ്പോൾ നഗരസഭാധ്യക്ഷ പി.കെ.ശാന്തകുമാരിയും കൗൺസിലർമാരും ചേർന്നു മധുരം നൽകി. തിങ്കളാഴ്ച 2.30നു സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വീകരണ യോഗം കെ.വി.അബ്ദുൽഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ പി.കെ.ശാന്തകുമാരി അധ്യക്ഷയാകും. photo, news : manoroma
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.