photo from: www.thehindu.com
തൃശൂരിൽ വേരുകളുള്ള അനെറ്റ് ഫിലിപ്പാണ് ബെർകിലി കോളജ് ഓഫ് മ്യൂസിക്കിന്റെ റഹ്മാൻ കവർ ഗാനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. സാരിയുടുത്തു വേദിയിലെത്തുന്ന, നീളൻ മുടിയുള്ള അനെറ്റ് ലോകമറിയുന്ന സംഗീതജ്ഞയാണ്. തൃശൂരിൽ വേരുകളുള്ള പോത്തൻ ഫിലിപ്പിന്റെയും മേരി ഫിലിപ്പിന്റെയും മകളായി ഡൽഹിയിൽ ജനിച്ചു സിംഗപ്പൂരിൽ ബാല്യം ചിലവഴിച്ച ആനെറ്റ് ഇന്നു ബോസ്റ്റണിലെ ബെർക്കിലി കോളജ് ഓഫ് മ്യൂസിക്കിൽ വോയസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാണ്. ബെർക്കിലി ഇന്ത്യൻ എൻസേംബിളിന്റെ സ്ഥാപക, അനെറ്റ് ഫിലിപ്പ് ക്വിന്റെറ്റ്, ആർട്ടിസ്റ്റ് അൺലിമിറ്റഡ് തുടങ്ങിയ സംഗീത സംഘങ്ങളുടെ മുൻനിരക്കാരി, വിമൻ ഓഫ് വേൾഡ് എന്ന ലോക സംഗീത ട്രൂപ്പിലെ അംഗം തുടങ്ങിയ നിലകളിലെല്ലാം അനെറ്റ് ഇന്നു ശ്രദ്ധേയ. ബസ്റ്റർ വില്യംസ്, ഐർട്ടോ മോറ്റെ, എ.ആർ. റഹ്മാൻ തുടങ്ങിയവരുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യവവുമാണിവർ.
തന്റെ ബെർക്കിലി സംഘവുമായി ഏതാനും ദിവസം മുൻപ് അനെറ്റ് ഇന്ത്യയിലെത്തിയിരുന്നു. സംഗീത വഴികളിലൂടെ നിരന്തരം യാത്ര ചെയ്യുകയാണിവർ. അഞ്ചാം വയസിൽ പിയാനോയിൽ വിരൽ തൊട്ടു തുടങ്ങിയതാണ് അനെറ്റിന്റെ സംഗീത യാത്ര. ഇറ്റാലിയൻ സംഗീതജ്ഞൻ ലൂച്ചിയാനോയുടെ ആൽബങ്ങളായിരുന്നു പ്രചോദനം. അന്നു തുടങ്ങിയ യാത്ര ഇന്നും തുടരുന്നു."
news: manorama
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.