ഹൈന്ദവഭവനങ്ങളില്‍ ചേട്ടാഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ വരവേല്‍ക്കുന്ന കര്‍ക്കടകസംക്രമദിനമാണ് വെള്ളിയാഴ്ച. പഴയകാലത്തെ നാട്ടാചാരത്തിന്റെ ഓര്‍മ്മകളുണര്‍ത്തി പലവീടുകളിലും കര്‍ക്കടക സംക്രാന്തിയുടെ ആചാരച്ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും.
വീടും പരിസരവും ആദ്യം അടിച്ചുവാരി വൃത്തിയാക്കും. പഴയകുട്ടയിലോ മുറത്തിലോ ചൂല്‍, കരിക്കട്ട, പച്ചമഞ്ഞള്‍, ചോറുരുള, അരി, ഉപ്പ്, മുളക്, ചേമ്പിന്‍തണ്ട്, കൂവ്വ എന്നിവ വെയ്ക്കും. നാട്ടാചാരത്തില്‍ ചില സ്ഥലങ്ങളില്‍ സാധനങ്ങള്‍ക്ക് മാറ്റമുണ്ടാകാം. സന്ധ്യയ്ക്ക് ഗൃഹനാഥ വീടിനകത്തും പുറത്തും നടന്ന് കുറ്റിച്ചൂല്‍കൊണ്ട് തല്ലി ചേട്ടാഭഗവതി പുറത്ത്, ശ്രീഭഗവതി അകത്ത് എന്ന് വിളിച്ചുപറയും. പഴയ മുറത്തിലെ സാധനങ്ങള്‍ അകലെക്കൊണ്ടുപോയി കളഞ്ഞശേഷം കുളിച്ചുവന്നാണ് ശ്രീഭഗവതിയെ വരവേല്‍ക്കുക.
വീടിന്റെ മുന്‍വശത്ത് നിലവിളക്ക് തെളിയിച്ച് മഹാലക്ഷ്മിയായ ശ്രീഭഗവതിയെ വരവേല്‍ക്കും.
കര്‍ക്കടകം ഒന്ന് ശനിയാഴ്ച മുതല്‍ 'ശീവോതിയ്ക്ക് വെയ്ക്കല്‍' എന്നറിയപ്പെടുന്ന ശ്രീഭഗവതിപൂജ വീടുകളില്‍ തുടങ്ങും. ദശപുഷ്പങ്ങളും തുളസിയും ഭഗവതിയുടെ പ്രതിരൂപമായ വാല്‍ക്കണ്ണാടിയും വെച്ച് ആരാധിക്കും. കണ്‍മഷി, ചാന്ത്, കുങ്കുമം, നെല്ല്, അരി, ചന്ദനം, അലക്കിയവസ്ത്രം, വെറ്റില, അടയ്ക്ക എന്നിവയും വാല്‍ക്കണ്ണാടിയുടെ മുന്നിലുണ്ടാകും.
സ്ത്രീകള്‍ മുക്കുറ്റിച്ചാന്ത് അണിയുന്നതും വിശേഷതയാണ്. രാമചരിതം വീടുകളില്‍ അലയടിക്കും.
news mathrubhumi.com
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.