Articles by "രാഷ്ട്രീയം"



എന്തു പ്രതിസന്ധിയുണ്ടായാലും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ അടിമുടി നവീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണം ആദരവ് - 2016 എന്ന പരിപാടി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം എന്നതാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് ഇതു നടപ്പാക്കാന്‍ സാധിക്കുക. ഇതൊരു പരിപാടിയല്ല, മറിച്ച് വരുംതലമുറയ്ക്കുവേണ്ടിയുള്ള ഒരു യജ്ഞമാണ്. അതിന് എല്ലാവരുടേയും പിന്തുണവേണമെന്നും മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ആവശ്യപ്പെട്ടു. പഠനം പാല്‍പായസമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും ഹൈടെക് ആക്കും. വിദ്യാര്‍ഥികളുടെ പക്ഷത്തുനിന്നുകൊണ്ടുള്ള മാറ്റങ്ങള്‍ക്കാണു സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നത്. സ്കൂളുകളിലെ മുഴുവന്‍ ലബോറട്ടറികളും ആധുനികവത്കരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവത്കരിക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി. അടുത്തവര്‍ഷം മുതല്‍ എന്‍ട്രന്‍സുകള്‍ക്ക് അപേക്ഷിക്കാനുള്ള സംവിധാനം എല്ലാ പ്ലസ്ടു ക്ലാസുകളിലും ഏര്‍പ്പെടുത്തുമെന്നും എത്ര പാവപ്പെട്ടവര്‍ക്കുപോലും മെഡിക്കല്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതാനുള്ള സൗകര്യമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ സമ്പ്രദായത്തിലും കാതലായ മാറ്റങ്ങളുണ്ടാകും- അദ്ദേഹം സൂചിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായി. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടികള്‍ക്കു മന്ത്രി വി.എസ്. സുനില്‍കുമാര്‍ പുരസ്കാരങ്ങള്‍ നല്‍കി. ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ സ്കൂളുകളെ സി.എന്‍. ജയദേവന്‍ എംപി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ഭാരവാഹികള്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മോന്‍സി വര്‍ഗീസ് മോട്ടിവേഷന്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍ സ്വാഗതവും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. ആമിന നന്ദിയും പറഞ്ഞു.


photo http://www.mathrubhumi.com/



തെരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെടുന്ന വരുടെ പരാതി പരിഹരിക്കുന്നതിനു സമിതി രൂപീകരിക്കുവാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി.

ഒരു വീട്ടില്‍ നിന്ന് ഭാര്യക്കും ഭര്‍ത്താവിനും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടെങ്കില്‍ ഒരാളെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കും. പുരുഷന്മാര്‍ ലഭ്യമാണമെങ്കില്‍ സ്ത്രീ ജീവനക്കാരെ നിയോഗിക്കരുതെന്നും സര്‍ക്കുലറില്‍ ഉണ്ട്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രണ്ടു വയസില്‍ താഴെയുളള കുട്ടികളുളളവര്‍ എന്നിവരെ ഒഴിവാക്കണം.



ആരോഗ്യപ്രശ്നമുളളവരെയും മുന്‍ഗണനാടിസ്ഥാനത്തില്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പു ജോലിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോള്‍ ജില്ലയിലെ എല്ലാ ഓഫീസിന്‍റെ യും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഒന്നോ രണ്ടോ ഓഫീസുകളില്‍ നിന്നായി ഡ്യൂട്ടിക്കു നിയോഗിക്കുന്നത് ഒഴിവാക്കി ആ ക്ഷേ പരഹിതമായി ജോലി ഏ ല്‍പ്പിച്ചു നല്‍കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.



എനിക്ക് വീട്ടുജോലിക്ക് ഒരാൾ വേണം.


  • 1. പണികൾ എല്ലാം അറിഞ്ഞിരിക്കണം.
  • 2. നല്ല ആരോഗ്യം വേണം.
  • 3. അത്യാവശ്യം ചെറുപ്പം ആയിരിക്കണം.
  • 4. ഏകദേശം ... ഇത്ര രൂപ മാസം കൊടുക്കും.
  • 5. ചികിത്സാ ചെലവുകൾ എല്ലാം സ്വയം വഹിക്കണം.
  • 6. മാസത്തിൽ 4 ദിവസം ലീവ്..
  • 7.കള്ളം പറയരുത്.
  • 8. മോഷണം, കുറ്റകൃത്യങ്ങൾ എന്നിവയിൽ പെട്ട ആളാകരുത്.


ഒരു ശെരാശെരി മലയാളി വീട്ടുജോലിക്ക് ആളെ വയ്ക്കുമ്പോൾ പറയുന്ന കുറച്ചു കണ്ടിഷൻസ് ആണ് മുകളിൽ പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ട് നമ്മൾ ഇത്രയും സെലക്റ്റീവ് ആകുന്നു..?

നമ്മുടെ കുട്ടികൾ,
നമ്മുടെ വീട്,
നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ പൈസ,
സാധന സമഗ്രഹികൾ..
ഇതെല്ലാം കുറച്ചു നേരത്തേക്ക് ആണെങ്കിൽ കൂടി, ഒരു വീട്ടു ജോലിക്കാരിയെ ഏൽപിച്ചു പുറത്തു പോകാൻ നേരം നെഞ്ച് ഒന്ന് പിടക്കും അല്ലേ..?
പിന്നെന്താ, പൊതു തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഈ പറഞ്ഞ രീതിയിൽ നമുക്ക് നമ്മുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സാധിക്കാത്തത്..?

ഗൾഫിൽ ഒക്കെ ഒരു സാദാ പണി കിട്ടണമെങ്കിൽ കൂടി മെഡിക്കൽ ഫിട്നെസ് നിർബന്ധമാണ്. കഴിഞ്ഞ മന്ത്രി സഭയിലെ അംഗങ്ങളുടെ ചികിത്സാ ചെലവ് പരിശോധിക്കണം, ഇതെല്ലാം നമ്മുടെ, നികുതിദായകരുടെ പൈസ ആണ്. ചെറുപ്പക്കാരൻ ആയ, ആരോഗ്യവാൻ ആയ പ്രതിനിധിയെ ജയിപ്പിച്ചിരുന്നെങ്കിൽ, ഈ ചിലവ് നമുക്ക് ലഭിക്കാമായിരുന്നില്ലേ..?

നമ്മുടെ പൈസ കൈകാര്യം ചെയ്യാൻ കള്ളനെ എൽപ്പിക്കുമോ...?
ഏതു പാർട്ടിയും ആയിക്കോട്ടെ, അഴിമതി ആരോപണം നേരിടുന്നവനെ പൊട്ടിക്കുക.

നമ്മുടെ കാര്യങ്ങൾ നോക്കാൻ ഉള്ള ദാസൻ ആണ് ഒരു ജനപ്രതിനിധി. വെറുതെ പറയുന്നത് അല്ല, അവന്റെ ശമ്പളവും, വണ്ടീം, കിടക്കയും എല്ലാം കണക്കുവച്ചു എഴുതി വാങ്ങുന്നുണ്ട്. കൂടാതെ, കാലാവധി തികച്ചാൽ പെൻഷനും.

അങ്ങനെ ഉള്ള ഈ ജോലിക്ക്, നമുക്ക് പെട്ടന്ന് സമീപിക്കാവുന്ന വ്യക്തി ആകണം നമ്മുടെ ജനപ്രതിനിധി. അല്ലാതെ തിരഞ്ഞെടുപ്പ് കാലത്തു മുകളിൽ നിന്നും നൂലിൽ കെട്ടി ഇറക്കുന്നവൻ ആകരുത്.

ജാതി, മത, രാഷ്ട്രീയ ഫോർമുലകൾക്കിടയിലൂടെ, കുറച്ചു പ്രായോഗികമായി ചിന്തിച്ചു വോട്ട് ചെയ്താൽ, നമ്മുടെ നാടിന്റെ പരിച്ഛേദം ആയി നല്ല കുറെ വ്യക്തികളെ നമുക്ക് തിരഞ്ഞെടുക്കാൻ ആകും.

ഈ പറഞ്ഞത് എല്ലാ പാർട്ടിക്കാരെയും ചേർത്ത് തന്നെയാണ്.

സ്വയം ചിന്തിക്കുക,
വോട്ടു ചെയ്യുമ്പോൾ കോമൺ സെൻസ് ഉപയോഗിക്കുക...!!


അറിയാനുള്ള അവകാശം 


തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.


വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

രേഖകള്‍ ലഭ്യമല്ലെങ്കില്‍

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍ ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

വികസന പദ്ധതികളുടെ വിവരങ്ങള്‍

വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget