
പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ സാന്‍ജോസ് കാരുണ്യനിധി ആസ്പത്രിയില്‍ ഒരുക്കിയ സൗജന്യ ഡയാലിസിസ് കേന്ദ്രം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
കാരുണ്യ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യനിധി ചെയര്‍മാന്‍ ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. മുരളി പെരുനെല്ലി എം.എല്‍.എ. മുഖ്യാതിഥിയായി.
നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനായി രണ്ട് മെഷീനുകളാണ് ഒരുക്കിയിട്ടുള്ളത്. ജാതിമത ഭേദമെന്യേ ആര്‍ക്കും സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാണമെന്ന് തീര്‍ഥകേന്ദ്രം അധികൃതര്‍ അറിയിച്ചു. ഒരുദിവസം 12 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനാകും. ഇതിനാവശ്യമായ അപേക്ഷകള്‍ പള്ളിയില്‍ ലഭ്യമാണ്.
പഞ്ചായത്തു പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍, ജനപ്രതിനിധികളായ മിനി ഗിരീഷ്, മിനി ലിയോ, വി.കെ. ജോസഫ്, കാരുണ്യനിധി അംഗങ്ങളായ ജെയിംസ് ആന്റണി, ഒ.ജെ. ഷാജന്‍, വി.സി. ജെയിംസ്, പള്ളിട്രസ്റ്റി അഡ്വ. ജോബി ഡേവിഡ്, പ്രദീപ്ചന്ദ്രന്‍, ഡോ. വിവേക് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post a Comment