വാതില്‍ അടയ്ക്കാതെ ഓടിയ ബസ്സില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീണു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ബസ് തടഞ്ഞു. തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആദ്യം പാവറട്ടി സാന്‍ജോസ് ആസ്പത്രിയിലും തുടര്‍ന്ന് അമല ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ്.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലിന് പാവറട്ടി ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന വളവിലാണ് സംഭവം. തൃശ്ശൂര്‍-അമല-പറപ്പൂര്‍ റൂട്ടിലോടുന്ന ദേവ ബസ്സിനു പകരം റൂട്ടിലോടിയിരുന്ന ബ്‌ളൂസ്റ്റാര്‍ ബസ്സാണ് വാതില്‍ തുറന്നുവെച്ച് ഓടിയത്.
സ്‌കൂള്‍ വിട്ട് പാവറട്ടി പള്ളിനടയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി ബസ്സില്‍ കയറിയത്. ഈ സമയം ബസ്സിന്റെ രണ്ട് വാതിലും തുറന്നുവെച്ച നിലയിലായിരുന്നു. പാവറട്ടി ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന വലിയ വളവില്‍ അമിത വേഗത്തിലെത്തിയ ബസ് വളയ്ക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി മുന്‍ഭാഗത്തെ വാതില്‍ വഴി റോഡിലേക്ക് തെറിച്ചുവീണത്.
യാത്രക്കാരിയായ സ്ത്രീയും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ ആസ്പത്രിയിലെത്തിച്ചത്.
ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാതിലുകളാണ് ബസ്സിനുണ്ടായിരുന്നത്. ഇതിനാല്‍ കണ്ടക്ടര്‍ക്കോ ക്‌ളീനര്‍ക്കോ ബസ് വാതില്‍ അടയ്ക്കാന്‍ കഴിയില്ലായിരുന്നു. ഡ്രൈവറാണ് ഈ വാതില്‍ സംവിധാനം ഉപയോഗിക്കേണ്ടിയിരുന്നത്. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. പാവറട്ടി പോലീസ് സ്ഥലത്തെത്തി. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment