തൃശൂര്‍ ബിഎസ്എന്‍എല്ലും 4ജിയാകുന്നു


ബിഎസ്എന്‍എല്‍ 4 ജി സേവനം ഈ സാമ്പത്തിക വര്‍ഷം മുതല്‍ തുടങ്ങുമെന്നു പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു.

തൃശൂര്‍ ജില്ലയില്‍ ബിഎസ്എന്‍എല്ലിനു നിലവില്‍ 6.75 ലക്ഷം മൊബൈല്‍ ഉപയോക്താക്കളാണുള്ളത്. 2.5 ലക്ഷം കൂടുതല്‍ മൊബൈല്‍ കണക്ഷനുകളാണു തൃശൂര്‍ ബിഎസ്എന്‍എല്‍ ഈ സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്നത്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ കണക്കനുസരിച്ച് 13.1 ലക്ഷം കണക്ഷനുകളാണു മറ്റു കമ്പനികളില്‍നിന്നും ബിഎസ്എന്‍എല്ലിലേയ്ക്കു വന്നത്. ഇതില്‍ 1.01 ലക്ഷം കണക്ഷനുകള്‍ തൃശൂര്‍ എസ്എസ്എയിലാണ്.

തൃശൂര്‍ എസ്എസ്എയില്‍ 162, 3 ജി ബിടിഎസുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഡോ. മാത്യു പറഞ്ഞു. നിലവിലുള്ള 4318 വൈമാക്സ് കണക്ഷനുകള്‍ക്കു പുറമേ 2100 കണക്ഷനുകളാണു ജില്ലയില്‍ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.

പരിധിയില്ലാതെ 750, പരിധിയോടെ 850 എന്നിങ്ങനെയാണു വൈമാക്സ് പ്ലാനുകള്‍. വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞനിരക്കില്‍ കോളുകളും ഡാറ്റ ഉപയോഗവും നല്‍കുന്ന സ്റ്റുഡന്‍റ് സ്പെഷല്‍ പ്ലാനുകളും ആരംഭിച്ചിട്ടുണ്ട്. 118 രൂപയുടെ പ്ലാന്‍ വൗച്ചര്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ആദ്യമാസം 1 ജിബിയുടെ സൗജന്യ ഡാറ്റ ലഭിക്കും.

ലാന്‍ഡ് ലൈനിന്‍റെ ഉപയോഗവും കൂടിവരികയാണ്. സൗജന്യ രാത്രികാല കോള്‍ സൗകര്യം നിരവധി പേരാണ് ഉപയോഗിച്ചുവരുന്നത്. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ. വിനോദ്കുമാര്‍, ജോസഫ് ജോണ്‍, കെ.ആര്‍ കൃഷ്ണന്‍, പി. സുരേഷ് എന്നിവരും പങ്കെടുത്തു.  

Post a Comment

[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget