പാവറട്ടി പൂവ്വത്തൂരില്‍ കാലപ്പഴക്കംവന്ന കെട്ടിടം തകര്‍ന്നുവീണു. . ബസ്സ്റ്റാന്‍ഡിന് എതിര്‍വശം രണ്ടുനിലയുള്ള കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കെട്ടിടം വീഴുന്ന സമയത്ത് പ്രദേശത്ത് ആളില്ലാതിരുന്നതിനാല്‍ അപകടമൊഴിവായി. സമീപത്തായി വീടുകളും സ്ഥിതിചെയ്യുന്നുണ്ട്. കെട്ടിടത്തിന്റെ ഒരുഭാഗത്ത് സൈക്കിള്‍ക്കടയും മറ്റൊരു ഭാഗത്ത് മോട്ടോര്‍സൈക്കിള്‍ കടയും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കെട്ടിടങ്ങള്‍ക്കും വിള്ളലുണ്ട്.
കാലപ്പഴക്കത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ മുമ്പ് ബാര്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കെട്ടിടം പൂട്ടിക്കിടക്കുകയായിരുന്നു. അപകടസാധ്യതയുള്ള ശേഷിക്കുന്നഭാഗം പൊളിച്ചുനീക്കാന്‍ ധാരണയായിട്ടുണ്ട്.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.