പൂവത്തൂർ സെന്റ് ആന്റണീസ് യുപി സ്കൂളിൽ പഴമയുടെ പ്രദർശനം സംഘടിപ്പിച്ചു. ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ലാത്ത ആധാരപ്പെട്ടി, തേക്കൊട്ട, എഴുത്ത് പലക, മുദ്ര, കൊമ്പോറം, ചൂട്ട്, വല്ലം, നാഴി, ചുണ്ണാമ്പ് പാത്രം, ആഭരണപ്പെട്ടി മരപാത്രങ്ങൾ തുടങ്ങിയവയാണ് പ്രദർശനത്തിനെത്തിച്ചത്.
പഴയ തലമുറയുടെ ജീവിത രീതി പുതിയ തലമുറയ്ക്ക് പകർന്ന് നൽകാൻ നല്ല പാഠം ക്ലബിന്റെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് ടി.ഡി. ഷൈൻ ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോ–ഓർഡിനേറ്റർ സി.ജെ. പ്രമിൻ ചാക്കോ, പ്രധാന അധ്യാപകൻ സി.എഫ്. ഷാജു എന്നിവർ പ്രസംഗിച്ചു."
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.