Articles by "ആരോഗ്യം"


പാവറട്ടി തീര്‍ഥകേന്ദ്രത്തിലെ യൂത്ത് സി.എല്‍.സി. ഒരുക്കുന്ന സൗജന്യ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കും. പാവറട്ടി പള്ളിനട സ്‌കൂളില്‍ രാവിലെ ഒന്‍പതിന് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്യും.

പാവറട്ടി ഗ്രാമപ്പഞ്ചായത്തില്‍ സംസ്ഥാന മൃഗസംരംക്ഷണ വകുപ്പിന്റെ ഗോരക്ഷാ പദ്ധതിയുടെ 22-ാം ഘട്ടത്തിന് തുടക്കമായി.

ജൂണ്‍ 26ന് മുന്‍പായി പഞ്ചായത്തിലെ 260 ഓളം കന്നുകാലികളെ കുളമ്പുരോഗത്തില്‍നിന്ന് പ്രതിരോധിക്കാനുള്ള കുത്തിവെപ്പ് എടുപ്പിക്കും. 

പദ്ധതി ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഐ.കെ. ഹരിക്ക് വാക്‌സിനേഷന്‍ കിറ്റ് കൈമാറി നിര്‍വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. പി.ഡി. രാഗേഷ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗങ്ങളായ ഗ്രേസി ഫ്രാന്‍സിസ്, രവി ചെറാട്ടി, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കെ.എച്ച്. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.


പഞ്ചായത്തിലെ നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ അനധികൃതമായി മൽസ്യ വിൽപന നടത്തുന്നവരെ ഒഴിപ്പിച്ചു. പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് പൊലീസ് സംരക്ഷണത്തോടെയായിരുന്നു നടപടി. മരുതയൂർ കവലയിലും ചിറ്റാട്ടുകര റോഡിലും തട്ടുകളിട്ട് കച്ചവടം നടത്തുന്നവരെയാണ് ഒഴിപ്പിച്ചത്. ഗ്രാമസഭയിലെ പരാതിയെ തുടർന്ന് വഴിയോരക്കച്ചവടക്കാരുടെ മലിനീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിനും പരാതി ലഭിച്ചിരുന്നു. പാവറട്ടി സെന്ററിൽ പഞ്ചായത്തിന്റെ മൽസ്യ മാർക്കറ്റ് ഉണ്ട്.

 ഇവിടെ ഉയർന്ന വാടകയും നികുതിയും കൊടുത്ത് ഒരു വിഭാഗം കച്ചവടം നടത്തുമ്പോൾ വാടകയോ നികുതിയോ നൽകാതെ മാർക്കറ്റിനു പുറത്ത് വഴിയോരങ്ങളിൽ കച്ചവടം നടത്തുന്നു എന്ന പരാതിയാണ് നടപടിക്കു വഴി വച്ചത്. മാർക്കറ്റിൽ കച്ചവടം നടത്തുന്നവർക്ക് വരുമാന നഷ്ടം ഉണ്ടാക്കുന്നതായി പരാതിയുണ്ട്. നേരത്തെ പാവറട്ടി സെന്ററിൽ തെക്ക് പുളിഞ്ചേരിപ്പടി, വടക്ക് സംസ്കൃത കോളജ്, കിഴക്ക് കൾച്ചറൽ സെന്റർ, പടിഞ്ഞാറ് സെന്റ് ജോസഫ് റോഡ് അതിർത്തിക്കുള്ളിൽ അനധികൃത മൽസ്യവിൽപന നടത്തുന്നത് പഞ്ചായത്ത് അധികൃതർ നിരോധിച്ചിട്ടുണ്ട്.

മരുതയൂർ സെന്ററിലും സ്ഥിരം സംവിധാനത്തിൽ മൽസ്യ വിൽപന പാടില്ല. അതിർത്തിക്ക് പുറത്ത് സൈക്കിളിലോ ബൈക്കിലോ ചലിക്കുന്ന തള്ള് വണ്ടിയിലോ മൽസ്യ വിൽപന നടത്തുന്നതിൽ തടസമില്ല. ഇത് ലംഘിച്ചവർക്കെതിരെ നേരത്തെ അറിയിപ്പ് നൽകിയാണ് ഇന്നലെ നടപടി സ്വീകരിച്ചത്. .

അതേ സമയം മാർക്കറ്റിലെ ലേല തുക ഉയർന്നതാണെന്നും അതിനാൽ മൽസ്യ മാർക്കറ്റിൽ തരക് സമ്പ്രദായം ഏർപ്പെടുത്തി താഴ്ന്ന വരുമാനക്കാരെയും ഉപജീവനം നടത്താൻ അനുവദിക്കണമെന്നും ആവശ്യമുണ്ട്. മൽസ്യ മാർക്കറ്റിൽ ഇപ്പോൾ ലേലത്തിനെടുത്തവരുടെ സമയ പരിധി കഴിഞ്ഞിരിക്കുകയാണ്. മുറികൾ പുതുതായി ലേലം ചെയ്ത് നൽകിയിട്ടില്ല. മുറികൾ പഞ്ചായത്ത് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്.

ഇവിടെ പുറത്തിരുന്ന് കച്ചവടം നടത്തുന്നവർ ഇപ്പോൾ അനധികൃത കച്ചവടമാണ് നടത്തുന്നതെന്നും ഇവരുടെ മൽസ്യ മാലിന്യങ്ങൾ കാനയിലേക്ക് ഒഴുക്കുന്നത് ആരോഗ്യ വകുപ്പും പഞ്ചായത്തും കണ്ടില്ലെന്ന് നടിക്കുകയാണെന്നും നടപടി നേരിട്ട വഴിയോര കച്ചവടക്കാർ പറയുന്നു.



ആരോഗ്യ വിഭാഗം പ്രദേശത്തെ ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി - മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും ബേക്കറി ഉത്പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഹോട്ടലുകള്‍, ടീ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രമേ നല്‍കാവൂ. ക്യൂബ് ഐസ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണം തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ മെഡിക്കല്‍ ടീമിന്റെ സേവനം പാവറട്ടി സാന്‍ജോസ് ആസ്​പത്രിയില്‍ ലഭ്യമാക്കും. മുല്ലശ്ശേരി ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ.ടി. സുജ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍, എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളുടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ചാവക്കാട് താലൂക്കാസ്​പത്രിയില്‍ 24 മണിക്കൂറും ഗൈനക്കോളജിസ്റ്റിന്റെ സേവനമുണ്ടായിരിക്കുമെന്ന് സൂപ്രണ്ട് ഡോ.എ.എ. മിനിമോള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

താലൂക്കാസ്​പത്രിയില്‍ ഇപ്പോള്‍ രണ്ട് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ലഭിക്കുന്നുണ്ട്. ഗര്‍ഭനിര്‍ണയം മുതല്‍ പ്രസവം വരെയുള്ള എല്ലാ ചികിത്സകളും ടെസ്റ്റുകളും സീസേറിയന്‍ എന്നിവയും സൗജന്യമായാണ് ചെയ്തുകൊടുക്കുന്നത്. ഗര്‍ഭിണികള്‍ക്ക് പ്രസവ ദിവസം മുതല്‍ ആസ്​പത്രി വിടും വരെ സൗജന്യഭക്ഷണവും നല്‍കുന്നു.

ആസ്​പത്രിയില്‍നിന്ന് പോകുമ്പോള്‍ യാത്രാച്ചെലവിനായി 500 രൂപയും നല്‍കുന്നുണ്ടെന്ന് ഡോ. മിനിമോള്‍ അറിയിച്ചു. ജനനീ സുരക്ഷാ യോജന (ജെ.എസ്.വൈ.) പദ്ധതിപ്രകാരം പ്രസവാനുകൂല്യമായി 600 രൂപ വേറെയും നല്‍കുന്നുണ്ട്.

18 വയസ്സുവരെ കുട്ടികള്‍ക്ക് എല്ലാ ചികിത്സയും ടെസ്റ്റുകളും ആരോഗ്യ കിരണം ആര്‍.ബി.എസ്.കെ. പദ്ധതി വഴി സൗജന്യമായി നല്‍കുന്നുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ വഴി എല്ലാ മാസവും ഒമ്പതിന് ഗര്‍ഭിണികള്‍ക്ക് പ്രത്യേകം ക്ലിനിക്കുകള്‍ സൗജന്യമായി സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ സ്ത്രീരോഗ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.

പാവറട്ടി ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ ഡോ. റാണി മേനോൻസ് െഐ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ നേത്രിചികിത്സാ ക്യാമ്പ് നാളെ നടത്തും. 

പാവറട്ടി സാൻജോസ് പാരിഷ് ഹാളിൽ രാവിലെ 10നു പാവറട്ടി സബ് ഇൻസ്പെക്ടർ എസ്.അരുൺ ഉദ്ഘാടനം ചെയ്ുയം. 

കണ്ണിന്റെ സമ്മർദം, ഗ്ലൂക്കോമ പരിശോധനയും തിമിര രോഗ നിർണയവും ക്യാമ്പിൽ ഉണ്ടായിരിക്കും


ജന്‍ ഔഷധി കശ്മീർ റോഡിൽ പ്രവർത്തനമാരംഭിച്ചു
ഫോൺ : 0487-2645557, 9495957594

ഷുഗര്‍,കാര്‍ഡിയാക്‌, ബ്ലഡ്‌ പ്രഷര്‍,ഗാസ്‌ട്രോ ചികിത്സയ്‌ക്കുള്ളവയും വൈറ്റമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നീവ വാഭാഗങ്ങളില്‍ പെടുന്ന  മരുന്നുകള്‍ അനായാസം ലഭ്യമാണ്‌.

ഭാരത സര്‍ക്കാര്‍ മുഖേനആരംഭിച്ചു മരുന്നു കടകളുടെ ഒരു ശ്യംഖലയാണ്‌ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍, മികച്ച ഗുണനിലവാരമുള്ള ജനറിക്‌ മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ഇവിടെ നിന്നു ലഭിക്കും



പാവറട്ടി ഗ്രാമപ്പഞ്ചായത്തില്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യകര്‍മസേന രൂപവത്കരിച്ചു. ഓരോ വാര്‍ഡില്‍നിന്നും ആറ് വളന്റിയര്‍മാര്‍ വീതമാണ് ഉള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധി വ്യാപനം തടയുകയാണ് ലക്ഷ്യം.
വാര്‍ഡ്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആശാ വര്‍ക്കര്‍മാരും കര്‍മസേനാംഗങ്ങളും നടത്തും. ആരോഗ്യകര്‍മസേന രൂപവത്കരണ യോഗം ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി. വത്സല ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഷീല വാസു അധ്യക്ഷത വഹിച്ചു.
മുല്ലശ്ശേരി ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജീവ്, വാര്‍ഡ് മെമ്പര്‍മാരായ എം.ടി. മണികണ്ഠന്‍, ശോഭ രഞ്ജിത്ത്, ഷൈനി ഗിരീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷിബു പ്രിയദര്‍ശനന്‍, ബീന നന്ദിനി, സിന്ധു, സുഹറ എന്നിവര്‍ പ്രസംഗിച്ചു.


ജനങ്ങളില്‍ ഭീതിപരത്തി പാവറട്ടി മേഖലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. പനി ബാധിച്ച് ചികിത്സതേടിയവരില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വെന്‍മേനാട് ആശാരിപ്പടിയില്‍ ഗൃഹനാഥന്‍ ഉള്‍പ്പെടെ മൂന്നു പേരാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലുള്ളത്.

ഗൃഹനാഥനാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ബാക്കിയുള്ളവര്‍ക്ക് സാധാരണ പനിയാണെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. മനപ്പടിയിലും ഒരു യുവാവ് ചികിത്സതേടിയിരുന്നു. പാവറട്ടി, മനപ്പടി, വെന്‍മേനാട്, ആശാരിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് പനി പടര്‍ന്നു പിടിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊതുകുനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കൂത്താടി നശീകരണവും ഇവയെ പുകച്ചുകളയുകയുമാണ് ചെയ്യുന്നത്. ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

ലോക ഹൃദയദിനാചരണത്തിന്‍റെ ഭാഗമായി തൃശൂര്‍ അമല കാര്‍ഡിയാക് സെന്‍ററില്‍ സൗജന്യ പരിശോധനാ ക്യാമ്പിലേക്ക് 19 വരെ പേരു രജിസ്റ്റര്‍ ചെയ്യാം. നാല്പതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാ ണ് അവസരം. ഫോണ്‍: 2304061. 

പാവറട്ടി: തീര്‍ത്ഥകേന്ദ്രത്തില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സൗജന്യ കര്‍ക്കടക ഔഷധക്കഞ്ഞി വിതരണം തുടങ്ങി. കര്‍ക്കടകം ഒന്ന് മുതല്‍ ഏഴ് വരെയാണ് ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നത്. വൈകീട്ട് 5.30 മുതല്‍ 6 വരെ തീര്‍ത്ഥകേന്ദ്രം പാരിഷ് ഹാളിലാണ് വിതരണം.
സമുദായമഠത്തില്‍ വിജയനാണ് ഔഷധക്കഞ്ഞി ഒരുക്കുന്നത്. പാവറട്ടി തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ഷിജോ പൊട്ടത്തുപറമ്പില്‍ ഔഷധക്കഞ്ഞി ആശീര്‍വദിച്ചു. ട്രസ്റ്റി അഡ്വ. ജോബി ഡേവിഡ്, സെന്റ് വിന്‍സന്റ് ഡിപോള്‍ സംഘം പ്രസിഡന്റ് സി.ജെ. ജോസഫ്, ഒ.ജെ. ജസ്റ്റിന്‍, ടി.എല്‍. ഔസേപ്പ്, കെ.സി. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യകിരണം സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ പ്രദര്‍ശനവും ഞായറാഴ്ച നടക്കും.

തൃശ്ശൂര്‍ ജനറല്‍ ആസ്​പത്രിയിലെ ഒ.പി. കോംപ്ലെക്‌സില്‍ രാവിലെ ഒമ്പതിന് മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പും തൃശ്ശൂര്‍ ആരോഗ്യകേരളവും ചേര്‍ന്നാണ് ക്യാമ്പ് നടത്തുന്നത്.

നെഫ്രോളജി,ന്യൂറോളജി,,കാര്‍ഡിയോളജി,പീഡീയാട്രിക് സര്‍ജറി എന്നീ സൂപ്പര്‍ സെഷ്യാലിറ്റി ചികിത്സ സൗകര്യങ്ങളും ശിശുരോഗം, മനോരോഗം, ഇ.എന്‍.ടി.,  ത്വക്ക് രോഗം, നേത്രരോഗം, ദന്തരോഗം എന്നിവയില്‍ സ്‌പെഷാലിറ്റി ചികിത്സകളും ക്യാമ്പില്‍ ലഭ്യമാകും.

ജനനവൈകല്യങ്ങള്‍, ന്യൂനതകള്‍, ബാല്യകാല അസുഖങ്ങള്‍,വളര്‍ച്ചയിലെ കാലതാമസവും വൈകല്യങ്ങളും എന്നീ നാലു വിഭാഗങ്ങളിലെ 30 രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കും.മറ്റ് രോഗങ്ങളുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍മാരുടെ റഫറന്‍സ് കാര്‍ഡോടെ പങ്കെടുക്കാം.


ലാബ് പരിശോധന, എക്‌സ്‌റേ, കാഴ്ച പരിശോധന, മരുന്ന് വിതരണം എന്നീ സൗകര്യങ്ങളുണ്ടാകും. .


പത്രസമ്മേളനത്തില്‍ ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഇന്‍ ചാര്‍ജ് ഡോ.ടി.എസ്.സിദ്ധാര്‍ഥന്‍,ജില്ല മെഡിക്കല്‍ ഓഫീസ് സി.എച്ച്.ഓഫീസര്‍ ഡോ.കെ.ആര്‍.ഉണ്ണികൃഷ്ണന്‍,ഡാനി,സുരേഷ്,സെസി എന്നിവര്‍ പങ്കെടുത്തു.


പാവറട്ടി  എളവള്ളിയിൽ കർഷക കൂട്ടായ്മയിൽ കേളി ഓർഗാനിക് വെളിച്ചെണ്ണയുടെ ഉൽപാദനം തുടങ്ങി. മേഖലയിൽ നാളികേര സംഭരണം ശക്തിപ്പെടുത്തുക, മായങ്ങളില്ലാത്ത ഓർഗാനിക് വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ നാട്ടുകാർക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സംരംഭം സി.എൻ.ജയദേവൻ എംപി ഉദ്ഘാടനം ചെയ്തു.

മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി.മോഹനൻ, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.എ.പ്രസാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.സന്ധ്യ, കൃഷി ഓഫിസർ എസ്.സുജീഷ്, മാതൃക കർഷകൻ കുമാരൻ ഏറത്ത് എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ജെ.ഒനീൽ, ജില്ല വ്യവസായ വികസന അസിസ്റ്റന്റ് ഓഫിസർ ലിനോ ജോൺസൺ എന്നിവർ ക്ലാസെടുത്തു."


മുളങ്കുന്നത്തുകാവ്: സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്​പത്രികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ നല്‍കിവന്ന 'അമ്മയും കുഞ്ഞും' പദ്ധതി ജൂലായ് 7 മുതല്‍ നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ആസ്​പത്രിയില്‍ പ്രസവം കഴിഞ്ഞ് പോകുന്നതുവരെ ദിനംപ്രതി നൂറു രൂപയും ഡിസ്ചാര്‍ജ് ചെയ്ത് പോകുമ്പോള്‍ 500 രൂപയും ഈ പദ്ധതിപ്രകാരം ലഭിച്ചിരുന്നു. അമ്മയ്ക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നതും പദ്ധതിയുടെ ഭാഗമായിരുന്നു.


photo : www.saddahaq.com


പാവറട്ടി  സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിലെ സാൻ ജോസ് കാരുണ്യനിധി ഒരുക്കിയ സൗജന്യ ഡയാലിസിസ് കേന്ദ്രം ഞായറാഴ്ച തുറക്കും. തീർഥകേന്ദ്രത്തിന് കീഴിലുള്ള സാൻജോസ് പാരിഷ് ആശുപത്രിയിൽ രണ്ട് നിയന്ത്രണങ്ങളോടുകൂടിയ സജ്ജീകരണങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോൺസൺ അരിമ്പൂർ, കൺവീനർ ജയിംസ് ആന്റണി ചിരിയങ്കണ്ടത്ത്, ജോയിന്റ് കൺവീനർ ഒ.ജെ.ഷാജൻ എന്നിവർ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത കാരുണ്യവർഷത്തിൽ അഞ്ച് കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പാവറട്ടി ഇടവകയിൽ സാൻ ജോസ് കാരുണ്യനിധി ലക്ഷ്യമിട്ടിരിക്കുന്നത്.

ഇതിൽ ആദ്യത്തേതാണ് 30 ലക്ഷം രൂപ ചെലവ് വരുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രം. ജാതിമത ഭേദമെന്യേ നിർധനരായ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ഡയാലിസിസ് ചെയ്ത് കൊടുക്കുന്നതെന്ന് മാനേജിങ് ട്രസ്റ്റി ജോബി ഡേവിസ്, നിധിയുടെ ട്രഷറർ വി.സി.ജയിംസ് എന്നിവർ പറഞ്ഞു. ഇതിനുള്ള അപേക്ഷ പള്ളി ഓഫിസിൽ നിന്നു ലഭിക്കും. രണ്ട് യന്ത്രങ്ങളിലും കൂടി നിത്യേന 12 രോഗികൾക്ക് വരെ ഡയാലിസിസ് നടത്താനുള്ള സൗകര്യമുണ്ട്. ഓരോ വർഷവും ഇതിന് വേണ്ട അനുബന്ധ ചെലവുകൾ 15 ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്.

ഇതും സാൻജോസ് കാരുണ്യനിധിയിൽ നിന്ന് വഹിക്കും. ഇതിന് പുറമെ വിവാഹ സഹായ പദ്ധതി, പാലിയേറ്റീവ് കെയർ, ഭവന നിർമാണം, പകൽ വീട് എന്നിവയാണ് സാൻജോസ് കാരുണ്യനിധി വിഭാവനം ചെയ്തിട്ടുള്ള മറ്റ് പദ്ധതികൾ. സൗജന്യ ഡയാലിസിസ് കേന്ദ്രം ഞായറാഴ്ച വൈകിട്ട് രണ്ടിന് സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ മുഖ്യാതിഥിയാകും.
"



രണ്ട് ഡോക്ടര്‍മാരും അവധിയിലായതോടെ പാവറട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ദുരിതം. 



തീരദേശ മേഖലകളില്‍ നിന്നെത്തുന്ന നൂറോളം രോഗികളെ പരിശോധിക്കാനെത്തുന്നത് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ഒരു ഡോക്ടറാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ ഡോക്ടറെ കാണാതെ മടങ്ങുന്നത് പതിവാകുന്നു. രണ്ടു ഡോക്ടര്‍മാരുടെ സേവനമാണ് മുമ്പ് ലഭിച്ചിരുന്നത്. ഒരു ഡോക്ടര്‍ പ്രസവാവധിയിലും മറ്റൊരു ഡോക്ടര്‍ ചിക്കന്‍പോക്‌സിനെ തുടര്‍ന്നും അവധിയിലാണ്.

മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍നിന്നുള്ള ഒരു ഡോക്ടര്‍ മാത്രമാണ് ദിവസേന നൂറിലധികം രോഗികള്‍ വരുന്ന പാവറട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പരിശോധനയ്ക്കായി എത്തിയിരുന്നത്. 

എന്നാല്‍ മിക്കദിവസങ്ങളിലും ഈ സേവനവും മുടങ്ങുന്നു. അവധിയില്‍ പോയ ഡോക്ടര്‍ തിരിച്ചെത്തിയെങ്കിലും ഡോക്ടര്‍മാരുടെ കുറവ് ഇനിയും പരിഹരിക്കാനായിട്ടില്ല.

ഡോക്ടറെ കാണാതെ മടങ്ങുന്നവര്‍ക്ക് അത്യാവശ്യം വേണ്ട മരുന്നുകള്‍ കുറിപ്പ് നോക്കി സ്റ്റാഫ് നഴ്‌സും ഫാര്‍മസിസ്റ്റും നല്‍കുകയാണ് ചെയ്യുന്നത്. മഴക്കാലമായതോടെ നിരവധി രോഗികളാണ് ചികിത്സതേടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. കുത്തിവെപ്പും, ലാബ് പരിശോധനയും ആവശ്യമെങ്കിലും നിര്‍ദേശിക്കാന്‍ ഡോക്ടര്‍ ഇല്ലാത്തത് രോഗികളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.

മൂന്നുമാസം കൂടുമ്പോള്‍ കൂടേണ്ട എച്ച്.എം.സി. മീറ്റിങ്ങും പാവറട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൂടിയിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റ് , ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 11 പേരടങ്ങുന്ന കമ്മിറ്റിയാണിത്.

പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് വിഭാഗത്തില്‍ രണ്ട് ഒഴിവുകളും ഇനിയും പരിഹരിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാരും രോഗികളും ആരോപിച്ചു.

ptoto : /www.humanosphere.org, news : www.mathrubhumi.com



ഹോട്ടലുകളില്‍ മീന്‍വിഭവങ്ങളുടെ വില പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പിടിവീഴും. വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനുള്ള പ്രത്യേക സ്‌ക്വാഡാണ് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.


തൃശ്ശൂര്‍ നഗരത്തിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. കാന്റീന്‍, പരിസരത്തെ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ സിവില്‍ സ്‌പ്ലൈസ്, റവന്യു, പോലീസ്, അളവുതൂക്ക വകുപ്പുകളുടെ സംയുക്തസ്‌ക്വാഡാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്.  തലപ്പിള്ളി താലൂക്ക് സ്‌പ്ലൈ ഓഫീസര്‍ ടി. അയ്യപ്പദാസാണ് നേതൃത്വം വഹിച്ചത് .

മീനിന്റെ വില ഓരോ ദിവസവും വ്യത്യസ്തമായിരിക്കും എന്നതിനാലും ഓരോ ഇനം മത്സ്യത്തിനും വെവ്വേറെ വില ആയിരിക്കുമെന്നതിനാലും വില പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍ നല്‍കിയ വിശദീകരണം.

എന്നാല്‍, ഇതിന്റെ മറവില്‍ ഉപഭോക്താക്കളില്‍നിന്ന് മീന്‍ വിഭവങ്ങള്‍ക്ക് തോന്നുംപടി വില ഈടാക്കുകയാണ്. വില പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌ക്വാഡ് മുന്നറിയിപ്പ് നല്‍കി.



ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി. പ്രതാപന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ. ജയചന്ദ്രന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. പോള്‍സണ്‍, കെ.വി. വിനോഷ്, അളവ്തൂക്ക ഇന്‍സ്‌പെക്ടര്‍ പി.ജെ. ജിന്‍സന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന കടാംകുളം സൗന്ദര്യവല്‍ക്കരിക്കുന്നു. ജനപ്രതിനികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് പാവറട്ടി പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ കടാംകുളം സംരക്ഷിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ കുളത്തിനുസമീപം വൃക്ഷതൈകള്‍ നട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ കുളത്തിന് സംരക്ഷണമായി കമ്പിവേലികെട്ടും. കുളത്തില്‍ മാലിന്യം തള്ളുന്നത് പതിവാകുകയും മാലിന്യംകൊണ്ട് പ്രദേശത്തെ റോസ്  ഗാര്‍ഡന്‍ നിവാസികള്‍ ഉള്‍പ്പെടെയുള്ളര്‍ ദുരിതത്തിലാവുകയും ചെയ്തതോടെയാണ് കുളം സൗന്ദര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളം പഞ്ചാത്ത് ഏറ്റെടുക്കുന്നതിനുള്ള നടപടി മുന്നോട്ടുപോകുകയാണ്. പഞ്ചായത്ത് കുളം ഏറ്റെടുത്ത് നീന്തല്‍കുളം ആക്കുകയാണ് ലക്ഷ്യം. 

ആറാം വാർഡിലെ  പള്ളികുളം സൗന്ദര്യവല്‍ക്കരിക്കാന്‍ പള്ളി തീരുമാനിച്ചി രുന്നു . എന്നാൽ  പ്രവർത്തനങ്ങൾ ഒന്നും  ഇതുവരെ നടന്നിട്ടില്ല 

ജന്‍ ഔഷധി കേരളത്തില്‍ വന്നു. കേരളത്തിലെ ആദ്യത്തെ സ്‌റ്റോര്‍ ത്യശ്ശൂരില്‍
സ്ഥലം 19/44/6 സെന്റര്‍ പോയിന്റ്‌, എംജി റോഡ്‌, ത്യശ്ശൂര്‍, 0487-2380990
ഷുഗര്‍,കാര്‍ഡിയാക്‌, ബ്ലഡ്‌ പ്രഷര്‍,ഗാസ്‌ട്രോ ചികിത്സയ്‌ക്കുള്ളവയും വൈറ്റമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നീവ വാഭാഗങ്ങളില്‍ പെടുന്ന 400 ല്‍പരം മരുന്നുകള്‍ അനായാസം ലഭ്യമാണ്‌.

ഭാരത സര്‍ക്കാര്‍ മുഖേനആരംഭിച്ചു മരുന്നു കടകളുടെ ഒരു ശ്യംഖലയാണ്‌ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍, മികച്ച ഗുണനിലവാരമുള്ള ജനറിക്‌ മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ഇവിടെ നിന്നു ലഭിക്കും


കോഞ്ചിറ മുത്തിയുടെ എട്ടാമിടം തിരുനാള്‍ ഭക്തി നിര്‍ഭരമായി.തിരുനാളിന്റെ ഭാഗമായി അമല ആസ്​പത്രിയില്‍ മാറാരോഗത്താല്‍ വലയുന്നവര്‍ക്കും അപകടത്തില്‍ പെടുന്നവര്‍ക്കുമായി വിശ്വാസികള്‍ രക്തം ദാനം ചെയ്തു. അമ്പതോളം പേര്‍ രക്തദാനത്തില്‍ പങ്കാളികളായി. തീര്‍ത്ഥകേന്ദ്രത്തില്‍ നടന്ന കുര്‍ബ്ബാനയ്ക്ക് ഫാ. ബാബു അപ്പാടന്‍ കാര്‍മ്മികനായി. വികാരി ഫാ. പോള്‍സണ്‍ പാലത്തിങ്കല്‍, സഹ വികാരി ഫാ. സതീഷ് പറത്തോട്ട് എന്നിവര്‍ സഹകാര്‍മ്മികരായി

 

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget