Articles by "ഉത്സവം"


പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടിയ മുല്ലശ്ശേരി പറമ്പന്‍തളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം കണ്ണിനും കാതിനും വിസ്മയമായി.


രാവിലെ മുതല്‍ വിവിധ ദേശങ്ങളില്‍ നിന്നായി ശൂലധാരികള്‍, കടാരംവലി എന്നിവ ക്ഷേത്രത്തിലെത്തി. ഉച്ചയ്ക്ക് ശേഷം 27 ദേശങ്ങളില്‍ നിന്നുള്ള പീലിക്കാവടികളും, പൂക്കാവടികളും നിശ്ചലദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും ക്ഷേത്രത്തിലെത്തി.
വിവിധ വാദ്യമേളങ്ങളോടുകൂടിയെത്തിയ കാവടികൂട്ടങ്ങള്‍ ജനസാഗരത്തില്‍ ആവേശം നിറച്ചു.

ഷഷ്ഠി ദിവസത്തെ പ്രധാന ചടങ്ങായ പാല്‍, പനിനീര്‍, ഇളനീര്‍, ഭസ്മം,പഞ്ചാമൃതം എന്നിവകൊണ്ട് അഭിഷേകങ്ങള്‍ നടന്നു. തന്ത്രി താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. ക്ഷേത്രത്തിലെ മറ്റുപൂജാകര്‍മങ്ങള്‍ക്ക് എമ്പ്രാന്തിരിമാരായ സുന്ദരന്‍, ദിനേശന്‍, രഞ്ജിത്ത് എന്നിവര്‍ കാര്‍മികരായി.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. ലെനിന്‍, മാനേജര്‍ എം.വി. രത്‌നാകരന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വെന്‍മേനാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. ക്ഷേത്രം മേല്‍ശാന്തി ശശിനമ്പൂതിരി കൊടിയേറ്റു കര്‍മം നടത്തി. ക്ഷേത്രം ഊരാളന്‍ എ.വി. വല്ലഭന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

കൊടിയേറ്റത്തോടെ ക്ഷേത്രത്തില്‍ വിളക്കുകള്‍ക്ക് തുടക്കമായി. തിങ്കളാഴ്ച രണ്ടാംവിളക്ക്, ചൊവ്വാഴ്ച വലിയ വിളക്ക്, ഉത്സവ ബലി എന്നിവ നടക്കും.

ബുധനാഴ്ച ഗ്രാമപ്രദക്ഷിണം , പള്ളിവേട്ട, എന്നിവ ഉണ്ടാകും. സമാപന ദിവസമായ വ്യാഴാഴ്ച ആറാട്ടിന് ശേഷം ഉത്സവം കൊടിയിറങ്ങും. തുടര്‍ന്ന് ആറാട്ടു കഞ്ഞി വിതരണം , ശിവക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ എന്നിവ നടക്കും.

ഉത്സവസമാപനം വരെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, കാഴ്ചശ്ശീവേലി , കേളി, തായമ്പക, എഴുന്നള്ളിപ്പ് തുടങ്ങിയവ ചടങ്ങുകള്‍ നടക്കും.

ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവങ്ങള്‍ക്കും പെരുന്നാളിനും പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് കേന്ദ്രസംഘത്തിന് മുമ്പാകെ ശക്തമായ ആവശ്യം. വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് ആരാധനാലയ ഭാരവാഹികള്‍,പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് തെളിവെടുപ്പിനെത്തിയ കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഷൈലേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നില്‍ തൃശ്ശൂരിലേതടക്കം പൂരസംഘാടകരും പള്ളികളുടെ പ്രതിനിധികളുമാണ് ഇക്കാര്യം ഉന്നയിച്ചത്. നിയന്ത്രണങ്ങള്‍ പാലിച്ചും സുരക്ഷ ഉറപ്പാക്കിയും നടത്തുന്ന വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന ആവശ്യം അവര്‍ ആവര്‍ത്തിച്ചു.

പരമ്പരാഗതമായി നടത്തുന്ന ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് ആചാരമാണ്.അത് നിരോധിക്കുകയല്ല വേണ്ടത്. വഴിപാടായാണ് മിക്കവരും ഇതിനെ കാണുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലം അണുവിമുക്തമാവുന്ന തരത്തില്‍ ശുദ്ധീകരണം നടക്കുന്നതായും വിനോദ സഞ്ചാരരംഗത്തും വെടിക്കെട്ടിന് പ്രസക്തി ഉണ്ടെന്നും അവര്‍ വാദിച്ചു. വെടിക്കെട്ട് സമാഗ്രികളുടെ നിര്‍മ്മാണത്തിനും പൊട്ടിക്കുന്നതിനുമൊക്കെ അനുമതി കിട്ടാന്‍ ഏക ജാലക സംവിധാനം വേണമെന്നതായിരുന്നു മറ്റൊരാവശ്യം. നിലവില്‍ അനുമതി ലഭിക്കാന്‍ പല ഓഫീസുകളിലും കയറിയിറങ്ങേണ്ടിവരുന്നതായി ദേവസ്വം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാതെ പടക്കങ്ങള്‍ നിര്‍മ്മിക്കാമെന്ന് നിര്‍മ്മാതാക്കള്‍ വിശദീകരിച്ചു. വര്‍ഷങ്ങളായി വെടിക്കെട്ട് നടക്കുന്നുണ്ട്.പുറ്റിങ്ങല്‍ ഒഴിച്ച് മറ്റിടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായിട്ടില്ല.തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്ന സമയം പുലര്‍ച്ചെ മൂന്നുമുതല്‍ അഞ്ചുമണിവരെയാണ്. നിയമാനുസൃത ഇളവുതേടിയാണ് പൂരം വെടിക്കെട്ടു നടക്കുന്നത്.തെളിവുകള്‍ സംഘാടകര്‍ നിരത്തി.

നിലവിലുള്ള വെടിക്കെട്ട് നിയമപരമാക്കണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവന്‍കുട്ടി ആവശ്യപ്പട്ടു.ഇപ്പോള്‍ കനത്ത സുരക്ഷയിലാണ് തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നടക്കുന്നത്. നിര്‍ദ്ദേശിച്ചാല്‍ ഇനിയും സുരക്ഷ കൂട്ടാം.15 കിലോഗ്രാം വെടിമരുന്ന് ഉപയോഗിക്കാനാണ് നിലവില്‍ അനുമതി.ഈ അളവ് കൂട്ടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. നിരോധനം പരിഹാരമല്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷും ചൂണ്ടിക്കാട്ടി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വെടിക്കെട്ട് നടത്തുന്നതെന്ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിസെക്രട്ടറി എം.ശിവദാസും തിരുവില്വാമല തലക്കോട്ടുകാവ് ദേശത്തിന് വേണ്ട്ിയെത്തിയ രാജ്കുമാറും പറഞ്ഞു. തെളിവ് നല്‍കാനെത്തിയ പൂരപ്രേമിസംഘമടക്കമുള്ളവര്‍ ഇത്തരത്തിലുള്ള വാദങ്ങള്‍ അവതരിപ്പിച്ചു.

കാഞ്ഞൂര്‍ സെന്റ്‌ഫൊറേന ചര്‍ച്ചിലെ വികാരി ഫാ.ഏഞ്ചലോ ചക്കാനത്ത്,പാവറട്ടി സെന്റെ ജോസഫ്‌സ് ചര്‍ച്ച് ട്രസ്റ്റി ഇ.ജെ.ടി.ദാസ്,ഉത്രാളിക്കാവ് പൂരം കമ്മിറ്റിയിലെ ടി.ജി.അശോകന്‍,നടക്കാവ് ക്ഷേത്ര പ്രതിനിധി അജയന്‍ ഒ.ബി, ഫെസ്റ്റിവല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര,വെടിക്കെട്ട് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രസിഡണ്ട് സി.ആര്‍ നാരായണന്‍കുട്ടി, കേരളാേേ ക്ഷത്രകാര്യസംഘ് സെക്രട്ടറി വി.വാസുദേവന്‍ തുടങ്ങിയവരും നേരിട്ട് തെളിവ് നല്‍കി. മറ്റുള്ളവര്‍ രേഖാമൂലവും.വെടിക്കെട്ടിനെ എതിര്‍ത്തുള്ള ഏതാനും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു. വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാതാക്കളുമായി പ്രത്യക ചര്‍ച്ചയും നടത്തി.

സ്‌ഫോടക വസ്തുവിഭാഗം ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഷാഹു(നാഗ്പൂര്‍),ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍മാരായ കുല്‍ക്കര്‍ണി(എറണാകുളം),കെ.സുന്ദരേശന്‍(ശിവകാശി) എന്നിരായിരുന്നു കേന്ദ്ര സംഘത്തിലുള്ള മറ്റംഗങ്ങള്‍.എ.ഡി.എം സി.കെ.അനന്തകൃഷ്ണനും സിറ്റിപോലീസ് കമ്മീഷണര്‍ ടി.നാരായണനും ജില്ലാ അസൂത്രണഭവനില്‍ നടന്ന തളിവെടുപ്പില്‍ സംബന്ധിച്ചു.


റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍-ഷൈലേന്ദ്രസിങ്


തൃശ്ശൂര്‍: വെടിക്കെട്ട് സംബന്ധിച്ച തെളിവെടുപ്പിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി ആദ്യം കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന് വാണിജ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഷൈലേന്ദ്രസിങ് പറഞ്ഞു.ചൊവ്വാഴ്ച പാലക്കാട്ടും തെളിവെടുപ്പുണ്ട്. വിശദമായ പഠനത്തിന് ശേഷമേ റിപ്പോര്‍ട്ട് നല്‍കൂ.ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പറയാനാവില്ല.

ആരുടെ പ്രീതിക്കാണ് ആരാധനാലയങ്ങളില്‍ അനധികൃത വെടിക്കോപ്പുകള്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം തെളിവെടുപ്പിനിടെ ചോദിച്ചു.ലൈസന്‍സ് നിബന്ധനയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് ഉപയോഗിക്കുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോഴായിരുന്നു ഈ പരാമര്‍ശം.

മിക്കപ്പോഴും ലൈസന്‍സില്ലാതെയും വെടിക്കോപ്പുകള്‍ നിര്‍മ്മിക്കുന്നതായി തെളിവ് നല്‍കാനെത്തിയവര്‍ ചൂണ്ടിക്കാട്ടി.ടൂറിസ്റ്റുകളടക്കമുളളവര്‍ക്ക് ആകര്‍ഷകമായ ഇനമാണ് വെടിക്കെട്ടെന്ന് വെടിക്കെട്ട് വിദഗ്ധന്‍ പി.ശശിധരന്‍ നിവേദനത്തില്‍ പറഞ്ഞു.വെടിക്കെട്ടിന് എതിരല്ലെന്ന് പറഞ്ഞ് പൊതു പ്രവര്‍ത്തകനായ വിനോദ് എതിര്‍ വാദങ്ങള്‍ നിരത്തി.ക്ഷേത്ര-പളളി ഭാരവാഹികളടക്കം മുന്നോറോളം പേര്‍ജില്ലാ ആസൂത്രണഭവനില്‍ തെളിവെടുപ്പിനെത്തി.
തൃശൂര്‍ പൂരം ആചാരപരമായ കാര്യമാണെന്നും അതിനു വഴിയൊരുക്കണമെന്നുമാവശ്യപ്പെട്ടും ദേവസ്വം ഭാരവാഹികള്‍ കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രത്യേക സമിതിയെ തെളിവെടുപ്പിനു നിയോഗിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് തൃശ്ശൂര്‍ പൂരത്തിന് നിര്‍ണായകമാണ്.

http://www.mathrubhumi.com/



ഒരു തുമ്പപ്പൂവിൻ ചിരിയായി.🌸
ചിങ്ങനിലാവിന്ടെ തിലകമായി.🙂
സുന്ദരസ്വപ്നങ്ങളുടെ തേരിലേറി,ഒരു പൊന്നോണം വരവായി.
🌸🌼🌸🌼🌸🌼🌸
ഹൃദയം നിറഞ്ഞ ഓണാശംസകൾ.
☘☘☘☘☘☘☘☘
😃Happpy Onam 😃
🌼🌸🌼🌸🌼🌸🌼

മരുതയൂര്‍ ദുര്‍ഗ്ഗാദേവീക്ഷേത്രത്തില്‍ ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചന നടത്തി. താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് പറമ്പന്‍തളി വില്ലേജ് മാരാരുടെ പ്രമാണികത്വത്തില്‍ ഡബിള്‍ തായമ്പക എന്നിവ അരങ്ങേറി.


അടുത്ത പൂരത്തിന് നാളുകുറിച്ചു; 2017ല്‍ മേയ് അഞ്ചിനാണ് (മേടം 22) തൃശൂര്‍പൂരം. ഇനി നാളുകളെണ്ണിയുള്ള കാത്തിരിപ്പാണ്. മാറ്റങ്ങളോടെയാകും 2017ല്‍ പൂരമെന്നാണു സൂചന. പരവൂര്‍ ദുരന്തപശ്ചാത്തലത്തില്‍ വെടിക്കെട്ടിനും, ആനയെഴുന്നെള്ളിപ്പിനുമുണ്ടായ നിയന്ത്രണങ്ങളെ കണക്കിലെടുത്ത് വെടിക്കെട്ട്, എഴുന്നെള്ളിപ്പ് ഉള്‍പ്പെടെയുള്ള തൃശൂര്‍ പൂരത്തിന്‍റെ ഘടനയിലും മാറ്റം വരുത്താന്‍ ഒരുങ്ങുകയാണു തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍.

പൂരം എഴുന്നെളളിപ്പിനും വെടിക്കെ ട്ടിനും കൂടുതല്‍ നിയന്ത്ര ണങ്ങള്‍ വന്ന സാഹചര്യത്തില്‍ അതിന് അനുസൃതമായി പൂരം പരിഷ്കരിക്കുന്ന കാര്ത്തില്‍ കൂട്ടായി ആലോചിച്ചു തീരുമാന മെടുക്കാനാണു ശ്രമം.

ആചാരങ്ങളിലും ചടങ്ങുകളിലും മാറ്റാംവരുത്താതെയും പൂരത്തി ന്‍റെ പൊലിമ ചോരാതെയും കാലാനുസൃത മായ മാറ്റങ്ങള്‍ വരുത്താനാണ് ആലോചി ക്കുന്ന ത്. വെടിക്കെട്ടിലായിരിക്കും പ്രധാന മാറ്റം. ലേസര്‍ വെടി ക്കെട്ടുള്‍പ്പെടെയുള്ള ആധുനികത സാങ്കേതികവിദ്യകള്‍ ആവിഷ്കരിക്കണമെന്ന് ആഭ്യന്തരമന്ത്രി തൃശൂരില്‍ ദേവസ്വങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഏതു വിഭാഗങ്ങളിലെല്ലാം മാറ്റം വേണമെന്നത് സംബ ന്ധിച്ച് പൂരപ്പങ്കാളികളായ മറ്റ് ദേവസ്വങ്ങളുടെയും ആചാര്യന്മാരുടെയും ജനകീയ അഭിപ്രായങ്ങളും കണക്കിലെടുത്താവും മാറ്റംഉണ്ടാകുക.


മരുതയൂര്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറ്റി. ക്ഷേത്രം തന്ത്രി വടക്കേടത്ത് താമരപ്പിള്ളി ദാമോദരന്‍നമ്പൂതിരി കൊടിയേറ്റുകര്‍മ്മം നിര്‍വ്വഹിച്ചു. 15വരെയാണ് ഉത്സവാഘോഷം.ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉത്സവക്കഞ്ഞിവിതരണം, രാത്രി എട്ടിന് വിവിധ കലാപരിപാടികള്‍, ബുധനാഴ്ചരാത്രി എട്ടിന് സിനിമാപ്രദര്‍ശനം, വ്യാഴാഴ്ചരാത്രി എട്ടിന് പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവ നടക്കും.സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ ആറാട്ടുചടങ്ങുകളോടെ ഉത്സവം സമാപിക്കും.


വെന്മേനാട് മഹാവിഷ്ണുക്ഷേത്രത്തില്‍ പൂവ്വങ്കാവിലമ്മയുടെ താലപ്പൊലി മഹോത്സവം ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ നാലിന് പള്ളിയുണര്‍ത്തല്‍, വിശേഷാല്‍ പൂജകള്‍, 10.30ന് ശീവേലി എഴുന്നള്ളിപ്പ്, ഗജരാജന്‍ വരടിയം ജയറാമിന് ഗജരാജപട്ടം സമര്‍പ്പിക്കല്‍,

ഉച്ചതിരിഞ്ഞ് 3ന് പൂരം എഴുന്നള്ളിപ്പ്, സന്ധ്യയ്ക്ക് മുത്തപ്പന്‍കോവില്‍ കമ്മിറ്റി, സംഘശക്തി പൂരാഘോഷ കമ്മിറ്റി, തനിമ ക്‌ളബ്ബ് എന്നീ ആഘോഷക്കമ്മിറ്റികളുടെ നിലക്കാവടി, പീലിക്കാവടി, നാഗസ്വരം, തമ്പോലം, ശിങ്കാരിമേളം എന്നിവ ക്ഷേത്രത്തിലെത്തും.

 ദീപാരാധനയ്ക്കുശേഷം കേളി, തായമ്പക, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ്, രാത്രി 11.30ന് പൂരം എഴുന്നള്ളിപ്പ്.

പൂവത്തൂര്‍ സുബ്രഹ്മണ്യന്‍ കോവിലില്‍ പൂരമഹോത്സവം ശനിയാഴ്ച ആഘോഷിക്കും. രാവിലെ 5.30ന് നടതുറക്കല്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. കക്കാട്ട്മന ആനന്ദന്‍ നമ്പൂതിരി ഗുരുവായൂര്‍ മുഖ്യകാര്‍മ്മികനാകും.
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാവടി, നാദസ്വരം, ശിങ്കാരിമേളം എന്നിവ ക്ഷേത്രത്തിലെത്തും.

ഉച്ചയ്ക്ക് വിവിധ കമ്മിറ്റികളുടെ പൂരം എഴുന്നെള്ളിപ്പുകള്‍ ക്ഷേത്രത്തിലെത്തും. ദീപാരാധനയ്ക്കുശേഷം വിശേഷാല്‍ പൂജകള്‍, തായമ്പക എന്നിവ നടക്കും. തുടര്‍ന്ന് വിവിധ സെറ്റുകളുടെ ഭസ്മക്കാവടികള്‍ രാത്രി 11ഓടെ ക്ഷേത്രത്തിലെത്തും.

മരുതയൂര്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ പൂരാഘോഷം വര്‍ണ്ണാഭമായി. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ക്ഷേത്രത്തിലെ പൂരം എഴുന്നള്ളിപ്പിന് ഊട്ടോളി മഹാദേവന്‍ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് ആയിലൂര്‍ അനന്തനാരായണന്‍ പ്രമാണികത്വം വഹിച്ചു. വൈകീട്ടോടെ തെക്കേ സമുദായം, പടിഞ്ഞാറേ സമുദായം, ഭാരതാംബ പൂരാഘോഷ കമ്മിറ്റി, ബ്‌ളാക്ക്‌സ്റ്റോണ്‍.
നമസ്‌തേ പൂരാഘോഷ കമ്മിറ്റി, സംഘസാരഥി, പാര്‍ത്ഥസാരഥി, ദേവസേന, ഉത്സവ കലാവേദി എന്നീ ആഘോഷ കമ്മിറ്റികളുടെ പൂരാഘോഷം ക്ഷേത്രിത്തിലെത്തി. കൂട്ടി എഴുന്നെള്ളിപ്പില്‍ എട്ട് ഗജവീരന്മാര്‍ അണിനിരന്നു. വെളളിത്തിരുത്തി ഉണ്ണിയുടെ പ്രമാണികത്വത്തില്‍ ഗംഭീരമേളം നടന്നു.
തെയ്യം, തിറയാട്ടം, കാവടി, വിവിധ വാദ്യമേളങ്ങള്‍ എന്നിവ പൂരാഘോഷത്തിന് മാറ്റ് കൂട്ടി. വൈകീട്ട് ദീപാരാധന, വര്‍ണമഴ, കേളി, താലംവരവ്, തായമ്പക, ഗാനമേള എന്നിവ നടന്നു. ക്ഷേത്രം മാനേജിങ് ട്രസ്റ്റി പി. സുരേന്ദ്രനാഥ്, എക്‌സി ഓഫീസര്‍ ജി. അനില്‍, പ്രസിഡന്റ് പി. രാജഗോപാലന്‍, സെക്രട്ടറി എ.വി. മണികണ്ഠന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget