പാവറട്ടി തിരുനാള്‍: ആരോഗ്യവകുപ്പിന്‍റെ മിന്നല്‍ പരിശോധന

തീര്‍കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ചും സേഫ് കേരള പരിപാടിയുടെ ഭാഗമായി പാവറട്ടിയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി.

ഹോട്ടലുകള്‍, ശീതല പാനീയ കടകള്‍, ബേക്കറികള്‍, ടീസ്റ്റാളുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പാവറട്ടി സെന്‍ററിലെ അഞ്ച് ബേക്കറികള്‍, ഒരു ഹോട്ടല്‍, ഒരു ശീതളപാനീയ കട എന്നിവ താല്‍ക്കാലികമായി അടപ്പിച്ചു. പഴകിയതും കേടുവന്നതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെടുത്തു നശിപ്പിച്ചു.

നിര്‍മാണ തിയതിയും വിലയും വിലാസവും രേഖപ്പെടുത്താത്ത ഉല്പന്നങ്ങള്‍ വില്‍ക്കരുതെന്ന് കച്ചവടക്കാര്‍ക്ക് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. വീടുകളോട് ചേര്‍ന്നുള്ള കാറ്ററിംഗ് സ്ഥാപനങ്ങളും മത്സ്യമാംസ വില്‍പ്പന ശാലകളിലും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തും.

തിരുനാളിനോടനുബന്ധിച്ച് ഊട്ടുശാലയിലും ഹോട്ടലുകളിലും താല്‍ക്കാലിക ഭക്ഷണ പാനീയകടകളിലും ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡ് ധരിക്കണം. രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി ഹെല്‍ത്ത് കാര്‍ഡ് സ്ഥാപന ഉടമകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കണം.

കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ സൂപ്രണ്ട് ഡോ. കെ.ടി. സുജയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പു ജീവനക്കാരായ കെ.എസ്. രാമന്‍, പി.സി. മനോജ്, എം. രവിചന്ദ്രന്‍, കെ. എ. ജിതിന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.  ടലല ാീൃല മേ: വുേേ://ംംം.റലലുശസമ.രീാ/ഹീരമഹിലംെ/ഘീരമഹറലമേശഹിലംെ.മുഃെ?ശറ=248156&ഉശശെേറ=ഗഘ8വെേമവെ.ശഠകങ്വേഅ0.റുൗള

Post a Comment

Emoticon
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget