മരുതയൂര്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറ്റി. ക്ഷേത്രം തന്ത്രി വടക്കേടത്ത് താമരപ്പിള്ളി ദാമോദരന്‍നമ്പൂതിരി കൊടിയേറ്റുകര്‍മ്മം നിര്‍വ്വഹിച്ചു. 15വരെയാണ് ഉത്സവാഘോഷം.ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉത്സവക്കഞ്ഞിവിതരണം, രാത്രി എട്ടിന് വിവിധ കലാപരിപാടികള്‍, ബുധനാഴ്ചരാത്രി എട്ടിന് സിനിമാപ്രദര്‍ശനം, വ്യാഴാഴ്ചരാത്രി എട്ടിന് പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവ നടക്കും.സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ ആറാട്ടുചടങ്ങുകളോടെ ഉത്സവം സമാപിക്കും.
Post a Comment