വെന്മേനാട് കുണ്ടു കുടുംബഭഗവതിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനഉത്സവം ആഘോഷിച്ചു. ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി പുത്തന്‍വീട്ടില്‍ രാജു എന്‍. പറവൂര്‍, ചെറായി പ്രവീണ്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. കൊടിയേറ്റം, കലശപൂജ, എഴുന്നള്ളിപ്പ് എന്നിവ നടത്തി. പ്രസാദഊട്ടിനുശേഷം വാദ്യമേള അകമ്പടിയോടെ എഴുന്നള്ളിപ്പുണ്ടായി. വൈകിട്ട് ദീപാരാധനയ്ക്കുശേഷം താലംവരവ്, അത്താഴപ്പൂജ, ഗുരുതി എന്നിവ നടന്നു. ക്ഷേത്രം ഭാരവാഹികളായ കെ.സി. കറപ്പുക്കുട്ടി, കെ.കെ. ശ്രീനിവാസന്‍, കെ.കെ. സുരേന്ദ്രന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Post a Comment