പ്രകാശം ചൊരിയാൻഒരുങ്ങീട്ടാ.....
എൽ.ഇ.ഡി പിക്സൽ പ്രകാശപൂരമൊരുക്കാൻ ലക്ഷക്കണക്കിന്കുഞ്ഞു ബൾബുകൾഇന്ന് മിഴി തുറക്കും സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ദേവാലയ ദീപാലങ്കാരം ആകര്‍ഷകമാക്കാന്‍ ഒരുക്കങ്ങള്‍ പുര്തിയാകുന്നു
ഇത്തവണ ദേവാലയ ദീപാലങ്കാരം ഒരുക്കുന്നത് C.J. LIGHT & സൌണ്ടിലെ ജീവനക്കാരാണ്. 6500 Sq Feet ദീപാലങ്കാരം ഒരുക്കാൻ പതിനഞ്ചോളം തൊഴിലാളികള്‍ രണ്ടാഴ്ചയോളമായി ദേവാലയദീപാലങ്കാരം മനോഹരമാക്കാനുള്ള കഠിനപരിശ്രമത്തിലാണ്.
ദീപാലങ്കാര കമ്മിറ്റി കണ്‍വീനര്‍ പി.പി.ഫ്രാന്‍സിസും സഹപ്രവര്‍ത്തകരുമാണ് ഇവര്‍ക്ക് നേതൃത്വം കൊടുക്കുന്നത്. \ഒന്നരലക്ഷം എല്‍.ഇ.ഡി. പിക്‌സല്‍ ബള്‍ബുകള്‍ ഉപയോഗിച്ചാണ് ദീപാലങ്കാരം. വിശുദ്ധരൂപങ്ങളും വചനങ്ങളും എല്‍.ഇ.ഡി. പിക്‌സല്‍ ബാള്‍ബുകളില്‍ തെളിയും. . മൂന്നരലക്ഷം രൂപ ചെലവിലാണ് ദീപാലങ്കാരം. ഇത്തവണ ദീപാലങ്കാരത്തിന് എല്‍ഇഡി ബള്‍ബുകളാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. നൂറോളം കംപ്യൂട്ടര്‍ ഡിസൈനുകളും ദീപാലങ്കാരത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
പാവറട്ടി ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ദൃശ്യ വിസ്മയം പകരുന്ന ദേവാലയത്തിലെ ദീപാലംങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിക്കുക.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.