തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് പ്രദക്ഷിണവഴിയും മുഖമണ്ഡപവും വര്‍ണ്ണതോരണങ്ങളാല്‍ അലംകൃതമായി. പ്രദക്ഷിണവഴി വെള്ളിനിറത്തിലുള്ള തോരണങ്ങളാല്‍ മനോഹരമാക്കിയിരിക്കയാണ്.
നൂറ് കിലോ വെള്ളി അരങ്ങും 25 കിലോ പിങ്ക് അരങ്ങും ഉപയോഗിച്ചാണ് വീഥി മോടിപിടിപ്പിച്ചിരിക്കുന്നത്. വിശുദ്ധരെ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഈ പ്രദക്ഷിണവീഥിയിലൂടെയാണ് നടക്കുക. പള്ളിയുടെ ഇരുവശങ്ങളിലെ റോഡുകളും തോരണങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. പ്രദക്ഷിണ വഴിയില്‍ പള്ളിയുടെ കൊടിമരത്തിനു സമീപമായി അറുപത് അടി നീളത്തില്‍ കവാടവും ഒരുത്തിയിട്ടുണ്ട്.
തിരുസ്വരൂപങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി എഴുന്നള്ളിച്ചുവെയ്ക്കുന്ന ദേവാലയ മുഖമണ്ഡപത്തിലെ പന്തലുകളില്‍ മാലാഖമാരുടെ രൂപങ്ങള്‍ സ്ഥാപിച്ചും കവാടങ്ങളിലും വശങ്ങളിലും തായ്‌ലന്റില്‍ നിന്നും എത്തിച്ച 700 ഓളം മൊക്കോറ ഓര്‍ക്കിഡ് പൂക്കള്‍കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. വഴിപാടായി ലഭിച്ച വെള്ള കാര്‍ണിഷ് പൂക്കള്‍ കൊണ്ടാണ് ബൊക്ക അലങ്കാരം പൂര്‍ത്തിയാക്കിയതെന്ന് കണ്‍വീനര്‍ സി.എ. ജിന്റോ പറഞ്ഞു.
അള്‍ത്താരയുടെ മുകള്‍ ഭാഗം കടുംപച്ച നിറത്തിലുള്ള സൈപ്രസ് ഇലകളും തുണിയില്‍ നിര്‍മ്മിച്ച 1200 വെള്ള ലില്ലിപ്പൂക്കളും ഇടകലര്‍ത്തി താഴ്ഭാഗം ലില്പിപ്പൂക്കളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.
ഒന്നരലക്ഷത്തോളം രൂപ ചെലവ് വരുന്ന അലങ്കാരപ്പണിക്ക് നേതൃത്വം നല്‍കുന്നത് കണ്‍വീനര്‍ (പള്ളി & മണ്ഡപം കൺവീനർ) ജിന്റൊ സി ആന്റണിയും കൂട്ടുകാരും അരങ്ങ് നേതൃത്വം നല്‍കുന്നത് കൺവീനർ പി .ജെ പോൾസൺ
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.