വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 140-ാം മാദ്ധ്യസ്ഥതിരുനാളിന് വെള്ളിയാഴ്ച കൊടി കയറി. കൊടിയേറ്റത്തോടനുബന്ധിച്ച് പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേള ദീപാലങ്കാരപ്രഭയിലായി. വെള്ളിയാഴ്ച രാവിലെ 5.30ന് കപ്പേളയില്‍ നടന്ന ദിവ്യബലിയ്ക്കുശേഷം തൃശ്ശൂര്‍ അതിരൂപതവികാരി ജനറല്‍ മോണ്‍. തോമസ് കാക്കശ്ശേരിയാണ് പുതിയകൊടിമരത്തില്‍ കൊടിയേറ്റകര്‍മ്മം നിര്‍വ്വഹിചത് .
വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടേയും അകമ്പടിയോടെ പള്ളിനടയില്‍നിന്നാരംഭിച്ച പ്രദക്ഷിണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. പ്രദക്ഷിണം ദേവാലയത്തിലെത്തിയശേഷം ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവയുണ്ടായി. 140 -ാം മധ്യസ്ഥ തിരുനാളിന്റെ വിളംബരമായി 140 കതിനവെടികള്‍ മുഴങ്ങി. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടായി.
കൊടിയേറ്റദിവസം മുതല്‍ ദിവസവും വൈകിട്ട് അഞ്ചിന് നവനാള്‍ ആചരണം തുടങ്ങും.
തിരുനാള്‍ദിനംവരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി, വചനസന്ദേശം, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുകര്‍മ്മങ്ങളുണ്ടാകും. 15, 16, 17 തീയതികളിലാണ് തിരുനാളാഘോഷം.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.