സ്വയം ചിന്തിക്കുക, വോട്ടു ചെയ്യുമ്പോൾ കോമൺ സെൻസ് ഉപയോഗിക്കുക...!!



എനിക്ക് വീട്ടുജോലിക്ക് ഒരാൾ വേണം.


  • 1. പണികൾ എല്ലാം അറിഞ്ഞിരിക്കണം.
  • 2. നല്ല ആരോഗ്യം വേണം.
  • 3. അത്യാവശ്യം ചെറുപ്പം ആയിരിക്കണം.
  • 4. ഏകദേശം ... ഇത്ര രൂപ മാസം കൊടുക്കും.
  • 5. ചികിത്സാ ചെലവുകൾ എല്ലാം സ്വയം വഹിക്കണം.
  • 6. മാസത്തിൽ 4 ദിവസം ലീവ്..
  • 7.കള്ളം പറയരുത്.
  • 8. മോഷണം, കുറ്റകൃത്യങ്ങൾ എന്നിവയിൽ പെട്ട ആളാകരുത്.


ഒരു ശെരാശെരി മലയാളി വീട്ടുജോലിക്ക് ആളെ വയ്ക്കുമ്പോൾ പറയുന്ന കുറച്ചു കണ്ടിഷൻസ് ആണ് മുകളിൽ പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ട് നമ്മൾ ഇത്രയും സെലക്റ്റീവ് ആകുന്നു..?

നമ്മുടെ കുട്ടികൾ,
നമ്മുടെ വീട്,
നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ പൈസ,
സാധന സമഗ്രഹികൾ..
ഇതെല്ലാം കുറച്ചു നേരത്തേക്ക് ആണെങ്കിൽ കൂടി, ഒരു വീട്ടു ജോലിക്കാരിയെ ഏൽപിച്ചു പുറത്തു പോകാൻ നേരം നെഞ്ച് ഒന്ന് പിടക്കും അല്ലേ..?
പിന്നെന്താ, പൊതു തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഈ പറഞ്ഞ രീതിയിൽ നമുക്ക് നമ്മുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സാധിക്കാത്തത്..?

ഗൾഫിൽ ഒക്കെ ഒരു സാദാ പണി കിട്ടണമെങ്കിൽ കൂടി മെഡിക്കൽ ഫിട്നെസ് നിർബന്ധമാണ്. കഴിഞ്ഞ മന്ത്രി സഭയിലെ അംഗങ്ങളുടെ ചികിത്സാ ചെലവ് പരിശോധിക്കണം, ഇതെല്ലാം നമ്മുടെ, നികുതിദായകരുടെ പൈസ ആണ്. ചെറുപ്പക്കാരൻ ആയ, ആരോഗ്യവാൻ ആയ പ്രതിനിധിയെ ജയിപ്പിച്ചിരുന്നെങ്കിൽ, ഈ ചിലവ് നമുക്ക് ലഭിക്കാമായിരുന്നില്ലേ..?

നമ്മുടെ പൈസ കൈകാര്യം ചെയ്യാൻ കള്ളനെ എൽപ്പിക്കുമോ...?
ഏതു പാർട്ടിയും ആയിക്കോട്ടെ, അഴിമതി ആരോപണം നേരിടുന്നവനെ പൊട്ടിക്കുക.

നമ്മുടെ കാര്യങ്ങൾ നോക്കാൻ ഉള്ള ദാസൻ ആണ് ഒരു ജനപ്രതിനിധി. വെറുതെ പറയുന്നത് അല്ല, അവന്റെ ശമ്പളവും, വണ്ടീം, കിടക്കയും എല്ലാം കണക്കുവച്ചു എഴുതി വാങ്ങുന്നുണ്ട്. കൂടാതെ, കാലാവധി തികച്ചാൽ പെൻഷനും.

അങ്ങനെ ഉള്ള ഈ ജോലിക്ക്, നമുക്ക് പെട്ടന്ന് സമീപിക്കാവുന്ന വ്യക്തി ആകണം നമ്മുടെ ജനപ്രതിനിധി. അല്ലാതെ തിരഞ്ഞെടുപ്പ് കാലത്തു മുകളിൽ നിന്നും നൂലിൽ കെട്ടി ഇറക്കുന്നവൻ ആകരുത്.

ജാതി, മത, രാഷ്ട്രീയ ഫോർമുലകൾക്കിടയിലൂടെ, കുറച്ചു പ്രായോഗികമായി ചിന്തിച്ചു വോട്ട് ചെയ്താൽ, നമ്മുടെ നാടിന്റെ പരിച്ഛേദം ആയി നല്ല കുറെ വ്യക്തികളെ നമുക്ക് തിരഞ്ഞെടുക്കാൻ ആകും.

ഈ പറഞ്ഞത് എല്ലാ പാർട്ടിക്കാരെയും ചേർത്ത് തന്നെയാണ്.

സ്വയം ചിന്തിക്കുക,
വോട്ടു ചെയ്യുമ്പോൾ കോമൺ സെൻസ് ഉപയോഗിക്കുക...!!

Post a Comment

[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget