അടുത്ത പൂരത്തിന് നാളുകുറിച്ചു; 2017ല്‍ മേയ് അഞ്ചിനാണ് (മേടം 22) തൃശൂര്‍പൂരം. ഇനി നാളുകളെണ്ണിയുള്ള കാത്തിരിപ്പാണ്. മാറ്റങ്ങളോടെയാകും 2017ല്‍ പൂരമെന്നാണു സൂചന. പരവൂര്‍ ദുരന്തപശ്ചാത്തലത്തില്‍ വെടിക്കെട്ടിനും, ആനയെഴുന്നെള്ളിപ്പിനുമുണ്ടായ നിയന്ത്രണങ്ങളെ കണക്കിലെടുത്ത് വെടിക്കെട്ട്, എഴുന്നെള്ളിപ്പ് ഉള്‍പ്പെടെയുള്ള തൃശൂര്‍ പൂരത്തിന്‍റെ ഘടനയിലും മാറ്റം വരുത്താന്‍ ഒരുങ്ങുകയാണു തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍.
പൂരം എഴുന്നെളളിപ്പിനും വെടിക്കെ ട്ടിനും കൂടുതല്‍ നിയന്ത്ര ണങ്ങള്‍ വന്ന സാഹചര്യത്തില്‍ അതിന് അനുസൃതമായി പൂരം പരിഷ്കരിക്കുന്ന കാര്ത്തില്‍ കൂട്ടായി ആലോചിച്ചു തീരുമാന മെടുക്കാനാണു ശ്രമം.
ആചാരങ്ങളിലും ചടങ്ങുകളിലും മാറ്റാംവരുത്താതെയും പൂരത്തി ന്‍റെ പൊലിമ ചോരാതെയും കാലാനുസൃത മായ മാറ്റങ്ങള്‍ വരുത്താനാണ് ആലോചി ക്കുന്ന ത്. വെടിക്കെട്ടിലായിരിക്കും പ്രധാന മാറ്റം. ലേസര്‍ വെടി ക്കെട്ടുള്‍പ്പെടെയുള്ള ആധുനികത സാങ്കേതികവിദ്യകള്‍ ആവിഷ്കരിക്കണമെന്ന് ആഭ്യന്തരമന്ത്രി തൃശൂരില്‍ ദേവസ്വങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഏതു വിഭാഗങ്ങളിലെല്ലാം മാറ്റം വേണമെന്നത് സംബ ന്ധിച്ച് പൂരപ്പങ്കാളികളായ മറ്റ് ദേവസ്വങ്ങളുടെയും ആചാര്യന്മാരുടെയും ജനകീയ അഭിപ്രായങ്ങളും കണക്കിലെടുത്താവും മാറ്റംഉണ്ടാകുക.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.