തൃശൂര്‍പൂരം വെടിക്കെട്ട് കര്‍ശന നിയന്ത്രണങ്ങളോടെ പതിവുപടി തുടരും. സുരക്ഷ ഉറപ്പുവരുത്തി, ചട്ടവും വ്യവസ്ഥകളും പാലിച്ച് വെടിക്കെട്ടു നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്കി.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തൃശൂര്‍പൂരം വെടിക്കെട്ടും പാവറട്ടി പള്ളി തിരുനാള്‍ വെടിക്കെട്ടും സംബന്ധിച്ച് ധാരണയായത്. വെടിക്കെട്ട് നടത്താനുള്ള ലൈസന്‍സിനു ഡപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സിനു ശിപാര്‍ശ ചെയ്യുമെന്ന് കളക്ടര്‍ വി. രതീശന്‍ അറിയിച്ചു.
[fquote]കൊല്ലം പരവൂരിലെ വെടിക്കെട്ടുദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആശങ്കകള്‍ക്കു വിരാമമിട്ടാണ് തൃശൂര്‍പൂരം വെടിക്കെട്ടും പാവറട്ടി പള്ളി തിരുനാള്‍ വെടിക്കെട്ടും പതിവുപോലെ തുടരാന്‍ ധാരണയായത്. [/fquote]
തൃശൂര്‍പൂരത്തിനു മുന്‍കാലങ്ങളിലെ പോലെ ഒരുവിഭാഗത്തിന് 2000 കിലോഗ്രാം കരിമരുന്ന് ഉപയോഗിച്ച് വെടിക്കെട്ട് നടത്താം. കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സും, പോലീസും, റവന്യൂ അധികൃതരും അടങ്ങുന്ന പ്രത്യേകസംഘം സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തും.
കരിമരുന്നിന്‍റെ നിര്‍ദിഷ്ട അളവും നിശ്ചിത രാസവസ്തുക്കളും സംഘം പരിശോധിക്കും. അളവില്‍കൂടുതലോ, മറ്റു രാസവസ്തുക്കളോ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ഇവ പിടിച്ചെടുത്തു നിര്‍വീര്യമാക്കും.
വെടിക്കെട്ട് പണിപ്പുരകളില്‍ ഇന്നുമുതല്‍ സംഘം പരിശോധനയും നിരീക്ഷണവും ആരംഭിക്കും. ശബ്ദതീവ്രത 125 ഡെസിബെലില്‍ കൂടുതലില്ലെന്ന്
ഉറപ്പുവരുത്തും. വെടിമരുന്നുനിരത്തുന്ന ഭാഗത്തുനിന്നും നിശ്ചിത അകലത്തില്‍ ആളുകളെ മാറ്റിനിര്‍ത്തും. ആവശ്യമെങ്കില്‍ ബാരിക്കേഡുകള്‍വച്ച് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തും. പഴക്കം ചെന്ന കെട്ടിടങ്ങളില്‍ ആളുകളെ അനുവദിക്കരുതെന്ന നിര്‍ദേശം നിലനിര്‍ത്തും.
ഇന്നര്‍ ഫുട്പാത്തിലേക്കു പ്രവേശനമുണ്ടാകില്ല. ഫയര്‍ ആന്‍ഡ് റസ്ക്യൂ സാന്നിധ്യവും ഉറപ്പാക്കും. യുനെസ്കോ പൈതൃക പദ്ധതിയില്‍പെട്ട വടക്കുന്നാഥന്‍റെ മ്യൂറല്‍ പെയിന്‍റിംഗുകള്‍ക്കു കേടുപാടുകള്‍ ഉണ്ടാകാത്തവിധം സംവിധാനങ്ങള്‍ ഒരുക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രഹരശേഷി കുറയ്ക്കണമെ ന്നും ദേവസ്വം ഭാരവാഹികളോട് ആവ ശ്യപ്പെട്ടിട്ടുണ്ടെന്നു കളക്ടര്‍ പറഞ്ഞു.
മുന്‍കാലങ്ങളിലെ പോലെ പാവറട്ടി പള്ളി തിരുനാള്‍ വെടിക്കെട്ട് നടത്താനും യോഗത്തില്‍ ധാരണയായെന്നു കളക്ടര്‍ അറിയിച്ചു.
എഡിഎം കെ. ശെല്‍വരാജ്, സബ് കളക്ടര്‍ ഹരിത വി. കുമാര്‍, പോലീസ് കമ്മീഷണര്‍ കെ.ജി. സൈമണ്‍, റൂറല്‍ എസ്പി കെ. കാര്‍ത്തിക്, കോര്‍പറേഷന്‍ സെക്രട്ടറി ബഷീര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഭാസ്കരന്‍ നായര്‍, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ പ്രഫ.എം.മാ ധവന്‍കുട്ടി, സി. വിജയന്‍, കെ. മനോഹ രന്‍, രാമചന്ദ്രപിഷാരോടി,പാവറട്ടി പള്ളി ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.