52 വര്‍ഷം ശബ്ദവും വെളിച്ചവും.........


അര നൂറ്റാണ്ടിന്‍റെ ശബ്ദം മുഴക്കി, പ്രകാശം പരത്തി
ആന്‍റോചേട്ടന്‍ ജീവിതത്തിന്‍റെ സ്റ്റേജില്‍നിന്ന്
പാവറട്ടി തിരുനാളിന് ഇപ്പോഴും ശബ്ദം പകരുന്നു
ചില്ലിക്കാശ് പ്രതിഫലം പറ്റാതെ......



എത്ര വലിയ നേതാവിനുനേരെയും മൈക്ക് ചൂണ്ടി നിലക്കു നിര്‍ത്തിയ ആന്‍റോ പാലയൂര്‍ 1962ല്‍ ഒരു നിയോഗം പോലെയാണ് പാവറട്ടി പളളിയില്‍ എത്തുന്നത്. പളളിയു

ടെ ആദ്യത്തെ പെരുന്നാള്‍ എന്‍ക്വറി ഓഫീസിന് 2 ഹോണ്‍ ഘടിപ്പിക്കുന്നതിനായിരുന്നു ആ വരവ്. പിറ്റത്തെ വര്‍ഷം 4 കുഴലായി. അവിടന്നിങ്ങോട്ട് പാവറട്ടിതിരുനാളിന് അമ്പത്തിരണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടു ആ ശബ്ദ വെളിച്ച വിതരണക്കാരന്‍.....

മൈക്കും ലൈറ്റും കൊണ്ട് പ്രകാശമാനവും ശബ്ദമാനവുമായ ഒരു ജീവിതം തീര്‍ത്ത ആന്‍റോചേട്ടന് ഒട്ടേറെ കഥകളുണ്ട് പറയാന്‍. 1967 ല്‍  തിരുനാളിന് 6 കുഴലുകള്‍ വേണമെന്ന് കമ്മറ്റിക്കാര്‍ പറഞ്ഞു. ഇല്ലെന്ന് പറയാന്‍ മനസ്സ്വന്നില്ല  കൈയ്യില്‍ അതിനുവേണ്ട അംപ്ളിഫയറോ അത് വാങ്ങാനുളള സ്ഥിതിയോ ഇല്ല. തിരുനാളടുത്തതോടെ ആന്‍റോചേട്ടന് ആധിയായി  . തിരുനാളിന്‍റെ തലേദിവസം അമ്മയുടെ താലിമാല വിറ്റുകിട്ടിയ തുകയുമായി മദ്രാസിലേക്ക് വണ്ടി കയറി. തിരുനാള്‍ ദിനമായ ശനിയാഴ്ച പുതിയ ആംപ്ളിഫര്‍ ഘടിപ്പിച്ചതിനുശേഷം മൈക്കിലൂടെ പുണ്യവാനെ നോക്കി ശബ്ദമിടറിക്കൊണ്ട് ഹലോ..ഹലോ..ചെക്ക് ഹലോ...പറയുമ്പോള്‍ ആന്‍റോചേട്ടന്‍റെ കണ്ണില്‍ ചോരപൊടിഞ്ഞിരുന്നു.  അന്നും ഇന്നും തൊഴിലാളി മദ്ധ്യസ്ഥനെ നെഞ്ചിലേറ്റി ആന്‍റോചേട്ടന്‍.

1970 ല്‍ സഖറിയാസ് പുതുശ്ശേരിയാണ് 600രൂപക്ക് ആദ്യമായി പളളി ദീപാലംകൃതമാക്കാന്‍ ആന്‍റോചേട്ടനോട് ആവശ്യപ്പെട്ടത്. വലിയ ബള്‍ബുകള്‍ ഉപയോഗിച്ച് څഔസേപ്പിതാവിന്‍റെ പക്കല്‍ പോകുവിന്‍ څഎന്ന് എഴുതി പ്രകാശിപ്പിച്ചു അന്ന്. ലൈറ്റ് അറേജ്മെന്‍റ് ഇഷ്ടപ്പെട്ട സഖറിയാസച്ചന്‍ 25 രൂപകൂടി ചായക്കാശ് നല്‍കി അഭിനന്ദിച്ചു. 

പാവറട്ടി പളളിയില്‍ 40 അടി ഉയരത്തില്‍ യൗസേപ്പിതാവിന്‍റെ രൂപം, ഓട്ടോമാറ്റിക് സംവിധാനം, ടൈമര്‍ എന്നിവയൊക്കെ ആദ്യമായി നടപ്പിലാക്കിയതും ആന്‍റോചേട്ടനാണ്. ജനറേറ്ററില്‍ ട്യൂബ് ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നത് അത്ഭുതമായി കരുതിയിരുന്ന കാലഘട്ടത്തില്‍ തിരുനാളിന്വേണ്ടി ജനറേറ്റര്‍ വിമാനത്തില്‍ കൊണ്ടുവന്നു. തൃശൂര്‍ ജില്ലയില്‍ ആരും തന്നെ പളളിയില്‍ ഇതിനായി കൊട്ടേഷന്‍ വെക്കാന്‍ പോലും തയ്യാറായില്ല.

2004 ല്‍ വെടിക്കെട്ടില്‍ എട്ട് സ്പീക്കറുകളാണ് തെറിച്ച്പോയി ഉപയോഗശൂന്യമാത്. ശബ്ദ നിയന്ത്രണത്തിന്‍റെ പേരില്‍ ഒരു തിരുനാള്‍ രാത്രി കോളാമ്പിമൈക്കകള്‍ പിടിച്ചെടുക്കപ്പെട്ടപ്പോള്‍ തല്‍സ്ഥാനത്ത് അപ്പോള്‍ തന്നെ ബോക്സുകള്‍ വെച്ച് മൈക്കിനെ പണിമുടക്കാതെ സൂക്ഷിച്ചതും ആന്‍റോചേട്ടനാണ്.

പതിനെട്ട് വയസില്‍ തുടങ്ങിയ ശബ്ദായമാനമായ ജീവിതം എഴുപതാം വയസ്സ് പിന്നിടുകയാണ്. പാവറട്ടിതിരുനാളിന്  തന്‍റെ സഹപ്രവര്‍ത്തകര്‍ക്കുളള കൂലി കൊടുത്ത് കഴിഞ്ഞ് ഒരുചില്ലിക്കാശുപോലും ശബ്ദവിന്യാസമൊരുക്കിയതിന്  എടുക്കാതെ ആന്‍റോചേട്ടന്‍ യാത്രയാകും. അടുത്തവര്‍ഷവും കാണാമെന്ന് പുണ്യവാളനോട് ഏറ്റുകൊണ്ട്....

Post a Comment

Emoticon
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget