പാവറട്ടി വെടിക്കെട്ട്‌ അനുമതിയായി






വീഡിയോ കാണാം 

തൃശൂര്‍ പൂരം ഭംഗിയായി നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കും രാമനിലയത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പാവറട്ടി വെടിക്കെട്ടിന് അനുമതി നല്കും . നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വെടിക്കെട്ട്,
വെടിക്കെട്ടിന്റെ കാഠിന്യം കുറച്ച് നടത്താനാണ് ധാരണയായിട്ടുള്ളത്. . 
നിലവിലുള്ള നിയമ വ്യവസ്ഥകള്‍ പാലിച്ച് കര്‍ശന സുരക്ഷയും ഒരുക്കി പാവറട്ടി വെടിക്കെട്ടിന് അനുമതി നല്‍കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ-പോലീസ്-ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തിരുനാള്‍ കമ്മിറ്റി ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് വെടിക്കെട്ടിന് അനുമതി നല്കാൻ ധാരണയായത് . ഇതിന്റെ അടിസ്ഥാനത്തില്‍ വെടിക്കെട്ടിനുള്ള അനുമതിപത്രം കളക്ടര്‍ ഉടന്‍ കൈമാറും. കര്‍ശന സുരക്ഷാ പരിശോധനയ്ക്ക് ശേഷമായിരിക്കും വെടിക്കെട്ട് നടത്തുക.

[fquote]ശനിയാഴ്ച രാത്രി കൂടുതുറക്കലിന് ശേഷം 7.30ന് പള്ളിവക വെടിക്കെട്ടും, രാത്രി പന്ത്രണ്ടിന് തെക്കുഭാഗത്തിന്റെ വെടിക്കെട്ടും നടക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് പ്രദക്ഷിണത്തിന് മുന്‍പായി സിമന്റ്-പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടും രാത്രി 9ന് വടക്ക് ഭാഗത്തിന്റെ വെടിക്കെട്ടും നടക്കും.[/fquote]

കുണ്ടന്നൂര്‍ സജി, ദേവകി വേലായുധന്‍ എന്നിവരാണ് വെടിക്കെട്ട് ഒരുക്കുന്നത്. പള്ളിയുടെ പുറകിലെ പറമ്പിലാണ് വെടിക്കെട്ട് നടത്തുക.


പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മുന്നറിയിപ്പിനെ തുടര്‍ന്ന് അത്യുഗ്ര ശബ്ദവും തീവ്രതയുമുള്ള ഡൈന-അമിട്ടുകള്‍ ഒഴിവാക്കുമെന്ന് പാവറട്ടി തീര്‍ത്ഥകേന്ദ്രം വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ കെ.ജെ.ജെയിംസ്, അസിസ്റ്റന്റ് വികാരി ഫാ.ഫിജോ ആലപ്പാടന്‍ എന്നിവര്‍ പറഞ്ഞു. വികാരി ഫാ.ജോണ്‍സണ്‍ അരിമ്പൂര്‍, സി.എല്‍.ജോയ്, ഒ.ടി.ഷാജന്‍, ജോബി ഡേവിസ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.


Post a Comment

[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget