വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് ആരംഭിച്ച സാന്‍ജോസ് കാരുണ്യനിധിയുടെ ഫണ്ട് കൈമാറി.
കാരുണ്യനിധിയുടെ ആദ്യപ്രവര്‍ത്തനമായ സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടാണ് കൈമാറിയത്. ഘട്ടംഘട്ടമായി മൊത്തം അഞ്ച്‌കോടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സാന്‍ജോസ് കാരുണ്യനിധിയുടെ നേതൃത്വത്തില്‍ ചെയ്യുന്നത്.
തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യനിധി കണ്‍വീനര്‍ ജെയിംസ് ആന്റണി അധ്യക്ഷത വഹിച്ചു. ചന്ദനമഴ സീരിയല്‍ താരം മേഘ്‌ന, സിനിമാതാരം ശിവജി ഗുരുവായൂര്‍, ടോഷ്‌ക്രിസ്റ്റി, മാത്യൂസ് പാവറട്ടി എന്നിവര്‍ മുഖ്യാതിഥികളായി. ഒ.ജെ. ഷാജന്‍, അഡ്വ. ജോബി ഡേവിഡ്, വി.സി. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
ഭൗമദിനത്തോടനുബന്ധിച്ച് വൃക്ഷത്തെ കൈമാറി. തുടർന്നു കൊച്ചിൻ ഹി രോസിന്റെ ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു.
Post a Comment