April 2016


പാവറട്ടിഎളവള്ളി കളമധുര മഹാവിഷ്ണു ക്ഷേത്രത്തില്‍ ദീപസ്തംഭം സമര്‍പ്പിച്ചു. ദീപാരാധനയോടെ കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യ ദീപം കൊളുത്തി. ക്രൈംബ്രാഞ്ച് റിട്ട. ഡിവൈഎസ്​പി കെ.ബി. സുരേഷ്, സിനിമാതാരം സന്തോഷ് കെ. നായര്‍, എളവള്ളി ദേവസ്വം ചെയര്‍മാന്‍ പി.എസ്. സുകുമാരന്‍ എന്നിവര്‍ ദീപങ്ങള്‍ കൊളുത്തി.

തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം, പഞ്ചാരിമേളം, ഫാന്‍സി വെടിക്കെട്ട്, പ്രസാദഊട്ട് എന്നിവ നടന്നു. ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് കാര്‍മ്മികനായി. മാതൃസമിതിയുടെ നാരായണീയ പാരായണവും ഉണ്ടായി. ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തിലാണ് ഏഴടി ഉയരവും അഞ്ചു തട്ടുകളുമുള്ള ദീപസ്തംഭം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് പ്രശാന്ത് മേനോന്‍, സെക്രട്ടറി ചന്ദ്രശേഖരന്‍നായര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി


പാവറട്ടി വെന്മേനാട് തത്തകുളങ്ങര ഭഗവതിക്ഷേത്രത്തില്‍ സര്‍വൈശ്വര്യപൂജയും ഭക്തിപ്രഭാഷണവും ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് ആധ്യാത്മികാചാര്യന്‍ കണ്ണന്‍ ചിറ്റണ്ടയുടെ നേതൃത്വത്തില്‍ ഭക്തിപ്രഭാഷണവും തുടര്‍ന്ന് സര്‍വൈശ്വര്യപൂജയും നടക്കും. ക്ഷേത്രത്തിലെ മാതൃസമിതിയുടെ അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി.


ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ജീവശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സി.കെ.സി. ഗേള്‍സ് സ്‌കൂളില്‍ മാമ്പഴോത്സവം നടത്തി.

മൂവാണ്ടന്‍, പ്രിയൂര്‍, വളോര്‍, മയില്‍പ്പീലി, മല്ലിക തുടങ്ങി 22 ഓളം മാമ്പഴങ്ങളാണ് ഉണ്ടായിരുന്നത്.

അധ്യാപകരുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നുതന്നെയായിരുന്നു മാമ്പഴോത്സവത്തിനായുള്ള മാമ്പഴശേഖരണം. പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ വി.എസ്. സെബി ഉദ്ഘാടനം ചെയ്തു. എം.കെ. സൈമണ്‍ അധ്യക്ഷനായി. സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ അന്ന ആന്റണി, എന്‍.ജെ. ജെയിംസ്. കെ.വി. കിരണ്‍, കെ.ജി. ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.



വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്  മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവടങ്ങളിൽ  രാജസ്ഥാന്‍ ബി.ഡി.ഒ. പരിശീലനസംഘം സന്ദര്‍ശനം നടത്തി. ജെയ്പ്പൂര്‍ ഇന്ദിരാഗാന്ധി പഞ്ചായത്ത്രാജ് സംസ്ഥാന്‍ അസി. ഡയറക്ടര്‍ ഡോ. പ്രവീണ്‍ കച്ചോരിയയുടെ നേതൃത്വത്തിലുള്ള 25 പേരാണ് പഠനത്തിന്റെ ഭാഗമായി പഞ്ചായത്തിലും ബ്ലോക്കിലുമെതിയത് .

കിലയിലെ പ്രൊഫ. ടി. രാഘവിന്റെ നേതൃത്വത്തിലെത്തിയ സംഘത്തെ ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് വി.കെ. രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിൽ  പ്രസിഡണ്ട് ശ്രീമതി. രതി എം ശങ്കർ ഇവരെ സ്വീകരിച്ചു. ഇ.എം. എസ് കോൺഫറൻസ് ഹാളിൽ വിവിധ പദ്ധതികളെ കുറിച്ച് വിവരണങ്ങൾ നൽകി. വിവിധ ഓഫീസുകളും,ആസ്പത്രികളും സംഘം സന്ദർശിച്ചു.

മുല്ലശ്ശേരി ബിഡിഒ അനീഷ് ജെ. അലയ്ക്കാപ്പിള്ളി ബ്ലോക്ക് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബി.ഡി.ഒ.യുടെ ചുമതലകള്‍, ബ്ലോക്കിലെ വിവിധ പദ്ധതികള്‍, പ്രവര്‍ത്തനരീതി, ഭരണസമിതി അംഗങ്ങളുടെ ചുമതല തുടങ്ങിയവയെക്കുറിച്ച് രാജസ്ഥാന്‍ സംഘം മനസ്സിലാക്കി.

രാജസ്ഥാനിലെ പഞ്ചായത്ത്രാജ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തിലെ പഞ്ചായത്ത്രാജ് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ സംഘം കേരളത്തിലെത്തിയത്.


47 വര്‍ഷമായി വെന്‍മേനാട് ജുമാ മസ്ജിദില്‍ ദര്‍സ് നടത്തുന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ശൈഖുന അല്‍ഹാജ് ടി.പി. അബൂബക്കര്‍ മുസ്ലിയാരെ (വെന്‍മേനാട് ഉസ്താദ്) ആദരി ച്ചു . വ്യാഴാഴ്ച വൈകുന്നേരം ഏഴിന് വെന്‍മേനാട് ജുമാ മസ്ജിദ് പരിസരത്ത് നടന്ന സമ്മേളനത്തില്‍ കേരള മുസ്ലിം ജുമാ അത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആദരവ് സമര്‍പ്പിച്ചു .

പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി.കെ. ബാവ ദാരിമി ഉദ്ഘാടനം ചെയ്തു .

സമസ്ത ജില്ലാ പ്രസിഡന്റ് താഴപ്ര മുഹ്യിദ്ധീന്‍കുട്ടി മുസ്ലിയാര്‍ ആധ്യക്ഷ്യം വഹി ച്ചു . സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്കി

ബുധനാഴ്ച വൈകീട്ട് ആറിന് ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോലയുടെ മതപ്രഭാഷണവും ഉണ്ടായിരുന്നു .

മഹല്ല് നിവാസികളും സുന്നി സംഘടനാ കുടുംബവും സംയുക്തമായാണ് സമ്മേളനം ഒരുക്കിയത് .


വെന്മേനാട് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ മതപണ്ഡിതവും വാഗ്മിയുമായ അഹമ്മദ് കബീര്‍ ബാഖവിയുടെ മതപ്രഭാഷണം ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുമെന്ന് ഭാരവാഹികള്‍  അറിയിച്ചു.

വെന്മേനാട് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ വൈകീട്ട് ഏഴിനാണ് മതപ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്. സമൂഹത്തില്‍ നിര്‍ധനരായ വീടില്ലാത്ത കുടുംബങ്ങള്‍ കാരുണ്യഭവനം, നിത്യരോഗികള്‍ക്ക് സാമ്പത്തികസഹായം എന്നിവയുടെ ധനശേഖരണാര്‍ഥമാണ് മതപ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്. 


ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിന് യു.ജി.സി.യുടെ 'കോളേജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ്' പദവിക്ക് അര്‍ഹത ലഭിച്ചു. 62 വര്‍ഷമായി വനിതാ വിദ്യാഭ്യാസ രംഗത്ത് നിലകൊള്ളുന്ന കോളേജിന് നാക് അക്രഡിറ്റേഷന്‍ ലഭിച്ചതിന് പുറമെയാണ് പുതിയ പദവി ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ട്രീസ ഡൊമിനിക് അറിയിച്ചു.

ഇതിന്റെ അനുമോദന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.ഡബ്ല്യു.എ. വൈസ് പ്രസിഡന്റ് നിസാമുദ്ദീന്‍ കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ട്രീസ ഡൊമിനിക്കിന് മൊമെന്റോ നല്‍കി അനുമോദിച്ചു.

മാനേജര്‍ സിസ്റ്റര്‍ റോസ് അനിത അധ്യക്ഷത വഹിച്ചു. ഫാ. സൈജന്‍ വാഴപ്പിള്ളി, പി. ആര്‍.ഒ. സി. ആന്‍ഞ്ജല, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സി. മോളി ക്ലെയര്‍ എന്നിവര്‍ പ്രസംഗിച്ചു. 

വേനല്‍ രൂക്ഷമായതോടെ പാവറട്ടി പൈങ്കണ്ണിയൂര്‍ കൂരിക്കാട് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പൊതുടാപ്പിലൂടെ വെള്ളം വരാത്തതുമൂലമാണ് താഴെ കുഴികുത്തി വെള്ളം ശേഖരിക്കേണ്ട ഗതികേടുവരുന്നത്. .


അമ്പതിലധികം വരുന്ന വീട്ടുകാര്‍ക്ക് ഒരു ടാപ്പിനെ ആശ്രയിച്ചു വേണം കുടിവെള്ളം ശേഖരിക്കുന്നത് . വര്‍ഷങ്ങളോളം പഴക്കമുള്ള പൈപ്പുകളും മറ്റനുബന്ധ സാമഗ്രികളും കാലപ്പഴക്കംമൂലം ശോച്യമാണ്. അധികൃതര്‍ ടാങ്കറില്‍ കുടിവെള്ളവിതരണം നടത്തുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും വീട്ടുകാര്‍ക്ക് ലഭിക്കുന്നില്ല.  മിക്കദിവസങ്ങളിലും വീട്ടമ്മമാര്‍ കുടങ്ങളും നിരത്തിവെച്ച് കുടിവെള്ളത്തിനായി കാത്തിരിപ്പാണ്. പല പല ദിവസങ്ങളിലാണ് ടാങ്കര്‍ കുടിവെള്ളം എത്തുന്നത്.

ടാങ്കര്‍ കുടിവെള്ളം കിട്ടാതെവരുമ്പോള്‍ പൊതുടാപ്പിനു കീഴെ ഉണ്ടാക്കിയ കുഴിയില്‍ ഇറങ്ങിനിന്ന് കലങ്ങിയവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് നിവാസികള്‍. 

മണിക്കൂറോളം കാത്തുനിന്ന് കുഴിയില്‍ ഇറങ്ങിനിന്ന് ശേഖരിച്ചാല്‍ മൂന്നോ നാലോ കുടം വെള്ളം മാത്രമേ ലഭിക്കുകയുള്ളൂ.

photo mathrubhoomi

ജില്ലയില്‍ എസ്എസ്എല്‍സി പാസായ എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല. ജില്ലയിലെ 199 സ്കൂളുകളിലായി 31,544 സീറ്റുകളാണു നിലവിലുള്ളത്. എസ്എസ്എല്‍സി പരീക്ഷ 38,990 പേര്‍ വിജയിച്ചിട്ടുണ്ട്.


പ്ലസ് വണ്‍ സീറ്റുകളില്‍ പകുതിയിലേറെയും വിവിധ സയന്‍സ് വിഷയങ്ങള്‍ക്കുള്ളതാണ്. ഏകജാലക സംവിധാനം വഴിയാണ് ഇക്കുറിയും പ്ലസ് വണ്‍ പ്രവേശനം നടത്തുക. ഇതര ജില്ലകളില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കു നേടിയവര്‍കൂടി പ്രവേശനം തേടി തൃശൂര്‍ ജില്ലയില്‍ എത്തുന്നതിനാല്‍ തൃശൂര്‍ ജില്ലക്കാര്‍ക്ക് അവസരം പിന്നേയും കുറയും. പരീക്ഷ ജയിച്ച പകുതിയോളം പേര്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ ലഭിക്കാന്‍ പ്രയാസമാകും.

എസ്എസ്എല്‍സി പരീക്ഷ പാസായവരില്‍ കുറേപ്പേര്‍ ഐടിഐ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തുടങ്ങിയ കോഴ്സുകളിലേക്കും പ്രവേശനം തേടാറുണ്ട്. ഉയര്‍ന്ന മാര്‍ക്കു നേടിയവര്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്കു പരിശീലിക്കുന്നതിനായി സയന്‍സ് വിഷയങ്ങള്‍ പഠിക്കാനാണു താത്പര്യം പ്രകടിപ്പിക്കാറുള്ളത്.

[fquote] ജില്ലയിലെ എയ്ഡഡ് മേഖലയിലുള്ള 94 സ്കൂളുകളിലായി 16,650 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. ജില്ലയില്‍ 71 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലായി 11,050 പ്ലസ് വണ്‍ സീറ്റുകളുണ്ട്.[/fquote]

ഇതില്‍ മുക്കാല്‍ ഭാഗവും സയന്‍സ് വിഭാഗങ്ങള്‍ക്കാണ്. ബയോളജി സയന്‍സ്, ഗണിതശാസ്ത്രമുള്ള സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണു സീറ്റുകള്‍. പ്രവേശനത്തിനു കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് ഈ സീറ്റുകളിലേക്കാണ്.

എന്‍ജിനിയറിംഗ്, മെഡിസിന്‍ പ്രവേശന പരീക്ഷയ്ക്കു പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി തുടങ്ങിയതിനാല്‍ തൃശൂരിലേക്കുള്ള വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റം അല്പം കുറഞ്ഞേക്കും.


വലച്ചത് കണക്ക്‌

തൃശ്ശൂര്‍ ജില്ലയില്‍ വിജയശതമാനം ഏറ്റവും കുറവ് കണക്കിന്. 98.7 ശതമാനം പേരാണ് കണക്കിന് ജയിച്ചത്. 4717 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. എല്ലാവരും വിജയിച്ച വിഷയം ഐ.ടിയാണ്. ഇതില്‍ 18972 പേര്‍ക്ക് എ പ്ലസുമുണ്ട്. സോഷ്യല്‍സയന്‍സും ഫിസിക്‌സുമാണ് വിജയശതമാനം കുറഞ്ഞ മറ്റ് രണ്ട് വിഷയങ്ങള്‍ - യഥാക്രമം 99.17ഉം 99.07ഉം. സോഷ്യല്‍ സയന്‍സില്‍ 4667 പേര്‍ക്കാണ് എ പ്ലസ് കിട്ടിയത്. ഏറ്റവും കുറവ് എ പ്ലസുകാരുള്ള വിഷയമാണിത്. ഫിസിക്‌സില്‍ 7973 പേര്‍ക്ക് എ പ്ലസുണ്ട്. ഇംഗ്ലീഷില്‍ 99.79 ശതമാനമാണ് ജയം. 10597 പേര്‍ക്ക് എ പ്ലസ് കിട്ടി. ഹിന്ദിയില്‍ 10697 പേര്‍ക്കാണ് എ പ്ലസ്. കെമിസ്ട്രിക്ക് 8613, ബയോളജിക്ക് 5781, ഒന്നാം ഭാഷ (പേപ്പര്‍ ഒന്ന്) 16,754, രണ്ടാം ഭാഷ 14675 എന്നിങ്ങനെയാണ് ജില്ലയില്‍ എ പ്ലസ് നേടിയവരുടെ എണ്ണം.

പാവറട്ടി സെന്റെ ജോസഫ്‌ സ്കൂളിൽ 317 ൽ 315 കുട്ടികൾ വിജയിച്ചു.(22 ഫുൾ A+ , പത്ത് 9 A )

ജില്ലയില്‍ നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളും കുട്ടികളുടെ എണ്ണവും 




  1. എല്‍.എഫ്. ഗേള്‍സ് എച്ച്.എസ്. ചേലക്കര 391
  2. സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്. കുറ്റിക്കാട് 388
  3. സി.ജെ.എം.എ.എച്ച്.എസ്.എസ്. വരന്തരപ്പിള്ളി 383
  4. എല്‍.എഫ്.സി.എച്ച്.എസ്. ഇരിങ്ങാലക്കുട 382
  5. എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂര്‍ 363
  6. എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ്. ചാലക്കുടി 343
  7. എല്‍.എഫ്.സി.എച്ച്.എസ്.എസ്. കൊരട്ടി 324
  8. മാതാ എച്ച്.എസ്. മണ്ണംപേട്ട 233 
  9. സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്. ചിറ്റാട്ടുകര 226
  10. എം.എ.എം.എച്ച്.എസ്. കൊരട്ടി 221
  11. സെന്റ് സെബാസ്റ്റ്യന്‍സ് സി.ജി.എച്ച്.എസ്. നെല്ലിക്കുന്ന് 220
  12. ഐ.ജെ.ജി.എച്ച്.എസ്. അരണാട്ടുകര 218
  13. ഒ.എല്‍.എഫ്.ജി.എച്ച്.എസ്. മതിലകം 216
  14. സെന്റ് മേരീസ് സി.ജി.എച്ച്.എസ്. ഒല്ലൂര്‍ 212
  15. സെന്റ് ജോസഫ്‌സ് ഇ.എം.എച്ച്.എസ്.എസ്. ആളൂര്‍ 204
  16. സെന്റ് ആന്‍സ് ഗേള്‍സ് എച്ച്.എസ്. എടത്തിരുത്തി 196
  17. സെന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ്. മിഷന്‍ ക്വാര്‍ട്ടേഴ്‌സ് തൃശ്ശൂര്‍ 194
  18. സെന്റ് ജോസഫ്‌സ് മോഡല്‍ എച്ച്.എസ്.എസ്. കുരിയച്ചിറ 193
  19. എസ്.എന്‍.ജി.എസ്.എച്ച്.എസ്. കാരമുക്ക് 193
  20. സെന്റ് ക്ലെയേഴ്‌സ് സി.ജി.എച്ച്.എസ്.എസ്. 189
  21. ഐ.സി.എ.ഇ.എച്ച്.എസ്.എസ്. വടക്കേക്കാട് 188
  22. സെറാഫിക് സി.ജി.എച്ച്.എസ്. പെരിങ്ങോട്ടുകര 185
  23. സെന്റ് ആന്‍സ് സി.ജി.എച്ച്.എസ്. വെസ്റ്റ് ഫോര്‍ട്ട് തൃശ്ശൂര്‍ 175
  24. എസ്.സി.ജി.എച്ച്.എസ്.എസ്. കോട്ടയ്ക്കല്‍, മാള 174
  25. സെന്റ് ആന്റണീസ് എച്ച്.എസ്. പഴുവില്‍ 170
  26. സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്. മാന്ദാമംഗലം 163
  27. ഡോണ്‍ ബോസ്‌കോ എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട 160
  28. സെന്റ് ജോസഫ്‌സ് എച്ച്.എസ്. പങ്ങാരപ്പിള്ളി 160
  29. എച്ച്.എസ്. അന്തിക്കാട് 151
  30. സെന്റ് എം.എം.സി.എച്ച്.എസ്. കാണിപ്പയ്യൂര്‍ 151
  31. ഡോണ്‍ബോസ്‌കോ എച്ച്.എസ്. മണ്ണുത്തി 148
  32. സെന്റ് ഫ്രാന്‍സിസ് എച്ച്.എസ്.എസ്. മറ്റം 147
  33. എസ്.എന്‍.എം.എച്ച്.എസ്. ചാഴൂര്‍ 147
  34. സെന്റ് ഡോണ്‍ ബോസ്‌കോ ജി.എച്ച്.എസ്. കൊടകര 146
  35. സെന്റ് തോമസ് എച്ച്.എസ്. തോപ്പ്, തൃശ്ശൂര്‍ 145
  36. സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. മാള 144
  37. സെന്റ് ഫ്രാന്‍സിസ് എച്ച്.എസ്.ഫോര്‍ ഗേള്‍സ് മറ്റം 142
  38. കാര്‍മല്‍ എച്ച്.എസ്.എസ്. ചാലക്കുടി 141
  39. സെന്റ് പോള്‍സ് സി.ഇ.എച്ച്.എസ്.എസ്., കുരിയച്ചിറ 141
  40. സെന്റ് സേവ്യേഴ്‌സ് എച്ച്.എസ്. ചെവ്വൂര്‍ 139
  41. പി.സി.ജി.എച്ച്.എസ്. വെള്ളിക്കുളങ്ങര 138
  42. സെന്റ് തോമസ് കോളേജ് എച്ച്.എസ്.എസ്. തൃശ്ശൂര്‍ 136
  43. ജെ.എം.ജെ.ഇ.എം.എച്ച്.എസ്. അത്താണി 131
  44. സെന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ്. കരുവന്നൂര്‍ 124
  45. സെന്റ് ജോസഫ്‌സ് എച്ച്.എസ്. മേലൂര്‍ 123
  46. സെന്റ് ജോസഫ്‌സ് എച്ച്.എസ്. വേലൂപ്പാടം 123
  47. എന്‍.എസ്.എസ്.വി.എച്ച്.എസ്.എസ്. മുണ്ടത്തിക്കോട് 118
  48. ഡി.പോള്‍ ഇ.എം.എച്ച്.എസ്.എസ്. ചൂണ്ടല്‍ 118
  49. ലൂര്‍ദ് മാതാ ഇ.എം.എച്ച്.എസ്.എസ്. ചേര്‍പ്പ് 118
  50. സെന്റ് ജോര്‍ജ്ജ് എച്ച്.എസ്. പരിയാരം 109
  51. കോണ്‍കോര്‍ഡ് ഇംഗ്‌ളീഷ് മീഡിയം എച്ച്.എസ്.എസ്. ചിറമനേങ്ങാട് 108
  52. പി.എസ്.എച്ച്.എസ്.എസ്. തിരുമുടിക്കുന്ന് 100
  53. ഗവ. സമിതി എച്ച്.എസ്.എസ്. മേലഡൂര്‍ 99
  54. യു.എച്ച്.എസ്.എസ്. മാമ്പ്ര 99
  55. അസീസ്സി ഇംഗ്‌ളീഷ് മീഡിയം ഹൈസ്‌കൂള്‍ തലക്കോട്ടുകര 98
  56. എച്ച്.സി.സി.ഇ.എം.എച്ച്.എസ്., സ്‌നേഹഗിരി മാള 97
  57. ഹോളി ഏഞ്ചല്‍സ് എച്ച്.എസ്.എസ്, ഒല്ലൂര്‍ 97
  58. വി.എച്ച്.എസ്.എസ്. കാറളം 96
  59. ഗവ. എച്ച്.എസ്.എസ്. വാടാനപ്പള്ളി 88
  60. ജി.വി.എച്ച്.എസ്.എസ്. പുത്തന്‍ചിറ 86
  61. ജി.എച്ച്.എസ്.എസ്. വില്ലടം 84
  62. കെ.എ.യു.എച്ച്.എസ്. വെള്ളാനിക്കര 84
  63. സെന്റ് ആന്റണീസ് ജി.എച്ച്.എസ്.എസ്. സൗത്ത് താണിശ്ശേരി 78
  64. ജി.എച്ച്.എസ്.എസ്., മണലൂര്‍ 65
  65. ഗവ. വി.എച്ച്.എസ്.എസ്. വലപ്പാട് 61
  66. ഇസ്‌ളാമിക് വി.എച്ച്.എസ്.എസ്. ഒരുമനയൂര്‍ 60
  67. ജി.എച്ച്.എസ്.എസ്. എടവിലങ്ങ് 59
  68. റഹ്മത്ത് ഇംഗ്‌ളീഷ് എച്ച്.എസ്. തൊഴിയൂര്‍ 59
  69. ഗവ. മോഡല്‍ എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് കുന്നംകുളം 56
  70. ജി.എച്ച്.എസ്.എസ്. കൊടകര 53
  71. ഫോക്കസ് ഇസ്‌ളാമിക് ഇംഗ്‌ളീഷ് എച്ച്.എസ്.എസ്. തൊട്ടാപ്പ്52
  72. ജി.ജി.എച്ച്.എസ്. ചാലക്കുടി52
  73. സെന്റ് തോമസ് എച്ച്.എസ്. വല്ലച്ചിറ 52
  74. വിമല എച്ച്.എസ്.എസ്., വെള്ളിക്കുളങ്ങര49
  75. ഗവ. വി.എച്ച്.എസ്.എസ്., തളിക്കുളം 45
  76. എസ്.എന്‍.എച്ച്.എസ്.എസ്., ഇരിങ്ങാലക്കുട 45
  77. സെന്റ് ജോസഫ്‌സ് എച്ച്.എസ്. അവിണിശേരി 44
  78. ജി.എച്ച്.എസ്. കുഴൂര്‍ 38
  79. ജി.എച്ച്.എസ്.എസ്. പെരിങ്ങോട്ടുകര 36
  80. ജി.എച്ച്.എസ്.എസ്. താണിയം 34
  81. ടി.എച്ച്.എസ്. അരണാട്ടുകര 34
  82. ജി.എം.ആര്‍.എസ്. ഫോര്‍ ബോയ്‌സ് തിരുവില്വാമല 33
  83. സെന്റ് സേവിയേഴ്‌സ് എച്ച്.എസ്. കരാഞ്ചിറ33
  84. ഗവ. എച്ച്.എസ്. വിജയരാഘവപുരം 31
  85. ജി.എച്ച്.എസ്.എസ്. കട്ടിലപൂവ്വം 31
  86. ജി.എച്ച്.എസ്.എസ്. വെറ്റിലപ്പാറ 30
  87. അല്‍-അമീന്‍ ഇംഗ്‌ളീഷ് ഹൈസ്‌കൂള്‍, കരിക്കാട് 30
  88. വി.ജി.എച്ച്.എസ്.എസ്. തൃശ്ശൂര്‍ 29
  89. എസ്.എന്‍.ജി.എച്ച്.എസ്. കണിമംഗലം29
  90. ജി.എച്ച്.എസ്.എസ്. ഐരാണിക്കുളം 28
  91. സിറാജുല്‍ ഉലൂം ഇംഗ്‌ളീഷ് സ്‌കൂള്‍ കല്ലുംപുറം 27
  92. തക്വാ ആര്‍.ഇ.എച്ച്.എസ്. അണ്ടത്തോട് 26
  93. തക്വാ റസിഡന്‍ഷ്യല്‍ ജി.എച്ച്.എസ്. അണ്ടത്തോട് 25
  94. ജി.എച്ച്.എസ്.എസ്. പൂങ്കുന്നം 22
  95. ജി.ജി.വി.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട 20
  96. എസ്.എന്‍.ബി.എച്ച്.എസ്. കണിമംഗലം 17
  97. വൈലോപ്പിള്ളി എസ്.എം.എം. ഗവ. എച്ച്.എസ്.എസ്. ഒല്ലൂര്‍ 17
  98. ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചേലക്കര 17
  99. വി.വി.എസ്.എച്ച്.എസ്. മണ്ണുത്തി 15
  100. സെന്റ് ജോസഫ്‌സ് ഇ.എം.എച്ച്.എസ്. ആനന്ദപുരം 15
  101. ജി.വി.എച്ച്.എസ്.എസ്. പുതുക്കാട് 15
  102. ഗവ. ആര്‍.എഫ്.ടി.എച്ച്.എസ്. ചാവക്കാട് 7


മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കമ്യൂണിക്കേഷന്‍ സെന്‍ററില്‍ തേനീച്ച വളര്‍ത്തല്‍ എ ന്ന വിഷയത്തില്‍ 28നും 29നും പരിശീലനം നല്കും. 1000 രൂപയാണു രജിസ്ട്രേ ഷന്‍ ഫീസ്. ഫോണ്‍: 8086405476.


നിയമസഭ തെരഞ്ഞെടുപ്പു ഡ്യൂട്ടി ലഭിച്ച ഉദ്യേഗസ്ഥന്മാര്‍ക്കു ഡ്യൂട്ടിക്കുശേഷം പിറ്റേന്നു  അവധി നല്‍കണമെന്നാവശ്യപ്പെട്ടു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കു പരാതി. 48 മണിക്കൂര്‍ നീണ്ട ഡ്യൂട്ടിക്കുശേഷം പുലര്‍ച്ചെയാണു പലര്‍ക്കും വീ ട്ടിലെത്താന്‍ സാധിക്കുക. മണിക്കൂറുകള്‍ക്കകം ജോലി ക്കു ഹാജരാകാന്‍ പ്രയാസമാണെന്നു ചൂണ്ടിക്കാണിച്ചു തൃശൂര്‍ സെന്‍റ് തോമസ് കോളജിലെ ജൂനിയര്‍ സൂപ്രണ്ട് പി.ഒ. സെബാസ്റ്റ്യനാണു പരാതി നല്‍കിയത്.

2014 ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടി നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ക്കു പിറ്റേന്ന് അവധി ലഭിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തു തെരഞ്ഞെടുപ്പിനു പോയ ഉദ്യോഗസ്ഥര്‍ക്ക് അവധി ലഭിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് അവധി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണു പരാതി സമര്‍പ്പിച്ചത്.  

വീണ്ടും  ഒരു തിരഞ്ഞെടുപ്പുകാലം കൂടി. വോട്ട് ചോദിക്കാൻ വരുന്നവരോട് അവരുടെ വികസന സ്വപ്‌നങ്ങൾ ചോദിക്കണം. 

പാവറട്ടിയുടെ വികസന സ്വപ്‌നങ്ങൾ 2020;  ഒരു ചർച്ച ആയാലോ 

മെച്ചപ്പെട്ട വിദ്യാഭ്യാസവും, ഉയര്‍ന്ന ജീവിതനിലവാരവും  സാമൂഹ്യ രാഷ്ട്രീയ മതപരമായ രംഗങ്ങളില്‍ നാം നേടിയിട്ടുളള വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ എന്തൊക്കെയാകാം പാവറട്ടിയുടെ മുന്നിലുളള വികസന ദൗത്യങ്ങള്‍? 



വികസനവും ആസൂത്രണവും പരസ്പര പൂരകങ്ങളാണ്. സ്വന്തം പരിധിയില്‍ നിന്നുകൊണ്ട് പഞ്ചായത്ത് നടപ്പിലാക്കേണ്ട പദ്ധതികള്‍ പരിശോധിച്ചാല്‍ ഒന്നുംതന്നെ ഒഴി വാക്കപ്പെടേണ്ടതില്ലെന്നു മാത്രമല്ല ഒറ്റയടിയ്ക്ക് ചെയ്തുതീര്‍ക്കാന്‍ പ്രയാസവു മാണ്. ഈ സന്ദര്‍ഭത്തി ല്‍ ശാസ്ത്രീയവും മുന്‍ഗണനാക്രമത്തിലെടുക്കേണ്ടതുമായ പ്രവത്തനങ്ങളുടെ ആസൂത്രണം പ്രസക്തമാവുന്നു. പാവറട്ടിയുടെ വികസനത്തിന് വേണ്ട ഏതാനും ആവശ്യ ങ്ങള്‍ മുന്നോട്ടുവെക്കുകയാണ്.

1. ഗതാഗതം

വണ്‍വേ സംവിധാനം: ഗതാഗതകുരുക്കിന് ഉടനെയുള്ള പരിഹാരം വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ചാവക്കാട് ഭാഗത്തു നിന്ന് വരുന്ന ബസ്സുകള്‍ പാലുവാ യ് റോഡിനും ഇപ്പോള്‍ ഗള്‍ഫ് ഹോട്ടല്‍ ഉള്‍പ്പെടുന്ന ബില്‍ഡിംഗി നും ഇടയിലൂടെയോ നിലവിലുളള രീതിയിലോ ബസ് സ്റ്റാന്‍ന്‍റിലേയ്ക്ക് കയറുകയും ബസ്റ്റാന്‍റിന്‍റെ മുന്‍വശത്തുകൂടി പടിഞ്ഞാറോട്ട് ഇറങ്ങി പാങ്ങ് ഭാഗത്തേക്കുളള റോഡിലേക്ക് പ്രവേശിക്കുകയും വേണം. തെക്ക് ഭാഗത്ത് നിന്നു വരുന്ന ബസ്സുകള്‍ ചിറ്റാട്ടുകര റോഡിലേയ്ക്ക് തിരിഞ്ഞ് ബസ് സ്റ്റാന്‍ ഡിന്‍റെ കിഴക്ക് ഭാഗത്തുകൂടി പ്രവേശിച്ച് വെയ്റ്റിംഗ് ഷെഡിനു മുന്നില്‍ നിര്‍ത്തി പടിഞ്ഞാട്ട് ഇറ ങ്ങി ചാവക്കാട് ഭാഗത്തേക്ക് പോ കാവുന്നതാണ്.

ഇതുവഴി മറ്റൊ രു പ്രയോജനംകൂടിയുണ്ട്. ഇപ്പോ ള്‍ ബസ്സ് സ്റ്റാന്‍ന്‍റിലെ വെയ്റ്റിംഗ് ഷെഡും ബസ്സ് നില്‍ക്കുന്ന സ്ഥല വും വിരുദ്ധധ്രുവങ്ങളിലാണ്. ഇത് യാത്രക്കാര്‍ക്ക് വലിയ പ്രയാസ്സം ഉണ്ടാക്കുന്നു. ഈ രീതിയില്‍ ക്രമീ കരിക്കുമ്പോള്‍ വെയ്റ്റിംഗ് ഷെഡി ന് സമീപത്ത് ബസ്സുകള്‍ നിര്‍ത്താ ന്‍   സാധിക്കും.

സെന്‍ററിലെ ഗതാഗതക്കുരുക്കി ന് പരിഹാരം കാണാനായി  പാര്‍ ക്കിംഗ് സൗകര്യം പാവറട്ടി ബസ് സ്റ്റാന്‍റി ല്‍ ഒരുക്കണം.  

2. പാവറട്ടി സെന്‍ററിലെ രൂക്ഷമായ വെള്ളക്കെട്ട്

ഇതിന് പ്രധാനകാരണം സെന്‍ററിലെ വളരെ ചെറിയ ഓടകളും മാ ലിന്യ നക്ഷേപവുമാണ്. സെന്‍ററി ലെ മുഴുവന്‍ വെള്ളവും പാലുവാ യ് റോഡ് ജംഗ്ഷനില്‍ എത്തി മെ യിന്‍ റോഡ് ക്രോസ്സ് ചെയ്ത് ഇടതുഭാഗത്തുകൂടി പറമ്പുകളിലെ തോടുകളിലൂടെ ഒഴുകി വീണ്ടും സലഫിപള്ളിക്ക് സമീപം റോഡ് ക്രോസ്സ് ചെയ്ത് 3-ാം വാര്‍ഡിലെ പറമ്പുകള്‍ക്കിടയിലൂടെ ഒഴുകി വീണ്ടും മെയിന്‍ റോഡ് ക്രോസ്സ് ചെയ്ത് പടിഞ്ഞാട്ടേയ്ക്ക് ഒഴുകുന്ന ഇത് പാവറട്ടി സെന്‍ററിലെ വെള്ളക്കെട്ടിന് കാരണമാകുന്നു.

ഇതിന് ശാശ്വതപരിഹാരമുണ്ടാകണമെങ്കില്‍ സെന്‍ററില്‍ നിന്നുള്ള കാനകള്‍ താഴ്ചയും വീതി യും വര്‍ദ്ധിപ്പിച്ച് മെയിന്‍ റോഡ് ക്രോസ്സ്ചെയ്യാതെനേരെ വടക്കോട്ട് കാശ്മീര്‍ റോഡ്വരെ  നിര്‍മ്മിക്കണം. 

ഇതുവഴി വെള്ളക്കെട്ട് ഒഴിവാക്കാനും ജനവാസമേഖലയിലൂടെ മാലിന്യം ഒഴുകുന്നത് തടഞ്ഞ്  ഭൂഗര്‍ഭജലം മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യാം.

3. സെന്‍റര്‍ വികസനത്തിന് അടിയന്തിരമായി കെട്ടിടങ്ങളും സ്ഥല വും അക്വയര്‍ ചെയ്യണം

പഞ്ചായത്ത് ഓഫീ സിന്‍റെ പടിഞ്ഞാറ് ഭാഗത്തുളള കെട്ടിട സമുച്ചയങ്ങളും പൊളിച്ചു നീക്കണം. സെന്‍റര്‍ വികസനത്തിന് അത്യന്താപേക്ഷിതമായ കെട്ടിടങ്ങ ള്‍ ഏറ്റെടുക്കുമ്പോള്‍ അവയിലെ വ്യാപാരികള്‍ക്കും ഉടമകള്‍ക്കു അര്‍ഹമായ ബദല്‍സംവിധാനം ഒരുക്കണം.

4. മിനിസിവില്‍ സ്റ്റേഷന്‍

മാസ്റ്റര്‍ പ്ളാനോടുകൂടി പുതിയ സ്ഥലം ഏറ്റെടുത്ത് സെന്‍ററില്‍നി ന്ന് മാറി വ്യാപാര സ്ഥാപനങ്ങളട ക്കമുള്ള മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കണം.
പല നിലകളിലായി പണിയുന്ന സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയില്‍ കടകള്‍, ജനസേവന കേന്ദ്രം,  കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവയും ഒന്നാം നിലയില്‍ ട്രഷറി, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീ സ്, ക്യഷി ഭവന്‍, മിനി കോണ്‍ഫ്രന്‍ സ്ഹാള്‍ എന്നിവ ഉള്‍പ്പെടുത്തണം. രണ്ടും മൂന്നും നിലകളിലായി ഏ.ഇ.ഒ. ഓഫീസ്, ലൈബ്രറി & റീ ഡിങ് റൂം....... തുടങ്ങി സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കപ്പെടണം. 

മിച്ചം വരു ന്ന മുറികള്‍ വാടകയ്ക്ക് നല്‍കുക യും ഏറ്റവും മുകളിലെ നിലയില്‍ കമ്മ്യൂണിറ്റിഹാള്‍ ക്രമീകരിക്കു കയും വേണം.

5. പാര്‍ക്കിംഗ്

പാവറട്ടിയില്‍ സെന്‍റര്‍ കേന്ദ്രീകരിച്ച് 5 സ്ഥലത്താണ് ഓട്ടോറിക്ഷ പാര്‍ക്കിംഗ് ഉള്ളത്. ഇത് പുനക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ബസ് സ്റ്റാന്‍റിന് കിഴക്ക് ഭാഗത്ത് പൊളിക്കാന്‍ അനുമതിയായ കടകള്‍ പൊളിക്കുന്ന മുറയ്ക്ക് ഓട്ടോ പാര്‍ക്കിംഗ് പുനസംവിധാനം ചെയ്യണം. പാവറട്ടി സെന്‍ററില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ അടുത്ത് പൂക്കട വരെ മാത്രം പാര്‍ക്കിംഗ് അനുവദിക്കുകയും അവിടന്ന് തെക്കോട്ട് ഓട്ടോ പാര്‍ക്കിംഗ് ഒഴിവാക്കുകയും ചെയ്യണം. ഇതുമൂലം വീതികുറഞ്ഞ ഈ ഭാഗത്ത് ഗതാഗതം സുഗമമാകും.
മദര്‍ മെഡിക്കല്‍സിനു മുന്നിലെ ഓട്ടോപാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിലൂടെ ആ ഭാഗത്തുളള ഗാതാഗത തടസ്സം ഒഴിവാക്കാം.

വണ്‍വേ സംവിധാനം ഏര്‍പ്പെടു ത്തുന്ന മുറയ്ക്ക് ബസ് സ്റ്റാന്‍ഡി ലും നിലവില്‍ ബസ്സുകള്‍ ഇറങ്ങി വരുന്ന കമ്മ്യൂണിറ്റി ഹാളിന്‍റെ അ രികിലുളള വഴിയിലും ഓട്ടോ പാര്‍ക്കിംഗ് അനുവദിക്കാം. 

കമ്മ്യൂണിറ്റി ഹാളിനുളളിലൂടെയുളള വഴി പൊ തുജനങ്ങള്‍ക്ക് തുറന്നുകൊടുക്കു കയും ഹാളിന്‍റെ മുന്‍വശത്തെ ഓ ട്ടോ പാര്‍ക്കിംഗ് ഒഴിവാക്കുകയും വേണം.


6. റോഡ് വികസനം

ഒരു പ്രദേശത്തിന്‍റെ വികസനധമ നികളാണ് റോഡുകള്‍. യാത്രാ യോഗ്യവും, വീതിയുമുള്ള റോഡു കളാണ് വികസനത്തിന് നാന്ദി കു റിക്കുന്നത്. മെയിന്‍ റോഡ് റബ റൈസ്ഡ് ചെയ്ത് ലൈനിങ് ഏര്‍ പ്പെടുത്തണം.
ബൈപാസ് റോഡുകള്‍ നിര്‍മ്മി ക്കുന്നതിന് നാറ്റ്പാക്കിന്‍റെ സഹക രണത്തോടെ സര്‍വ്വേ നടത്തണം.
വിശേഷദിനങ്ങളിലും മറ്റും ഉണ്ടാകുന്ന ഗതാഗതതടസ്സം തരണം ചെയ്യുന്നതിന് സെന്‍ററിന് സമീ പമുള്ള റോഡുകള്‍ ഉപയോഗപ്പെ ടുത്തണം. 

ചിറ്റാട്ടുകര റോഡില്‍നി ന്ന് കോഴിത്തോടിന്‍റെ വശത്തുകൂ ടി ആവശ്യമായ വീതിയോടുകൂടി പാരലല്‍റോഡ് നിര്‍മ്മാണം, കു ണ്ടുവക്കടവ് റോഡ്-ക്രൈസ്റ്റ് കിംഗ്-പളളിക്കുളം റോഡിന്‍റെ വി കസനം എന്നിവ ഗതാഗതക്കുരു ക്കിനും ആപത്ഘട്ടങ്ങളിലുളള സമ യനഷ്ടത്തിനും പരിഹാരമാണ്. സെന്‍ററിലെ കാനകളുടെ സ്സാബു കള്‍ ക്രമീകരിച്ച് ടൈലുകള്‍ വിരിച്ച് നടപ്പാത മനോഹരവും സൗകര്യ പ്രദവുമാക്കണം.


7. ഡ്രൈനേജ്, പൊതുശ്മശാനം, മാലിന്യ സംസ്കരണം

ഖര-ദ്രവ മാലിന്യങ്ങളുടെ അശാ സ്ത്രീയമായ നിക്ഷേപവും പൊ തുസ്ഥലങ്ങളിലെ ശുചിത്വമില്ലായ്മ യും ആരോഗ്യപ്രശ്നമാകുന്നു. ടൗണി ന്‍റെ വ്യാപ്തി കണക്കിലെടു ത്ത് അനുയോജ്യമായ ഖര-ദ്രവ മാ ലിന്യ സംസ്കരണ മാര്‍ഗ്ഗങ്ങള്‍ ഏര്‍ പ്പെടുത്തണം. കച്ചവടസ്ഥാപന ങ്ങളിലെ മാലിന്യങ്ങള്‍ സംസ്ക രിക്കുന്നതിന് മാലിന്യത്തിന്‍റെ അള വനുസരിച്ച് ലെവി ഏര്‍പ്പെടുത്ത ണം. മാലിന്യങ്ങളില്‍ നിന്ന് ഊര്‍ജ്ജ വും, വളവും ഉല്‍പാദിപ്പിക്കാന്‍ കഴിയണം. സെന്‍ററിലെ മാലിന്യ പ്രശ്നപരിഹാരത്തിന് മാത്രമായി ഇന്‍സിനേറ്റര്‍ അടക്കമുളള പദ്ധതികള്‍.
ഖര-ദ്രവ മാലിന്യങ്ങള്‍ അവരവരുടെ വീടുകളില്‍ സംസ്കരിക്കു വാന്‍ ജനങ്ങളെ ശീലിപ്പിക്കണം. 'ക്ലീന്‍ പാവറട്ടി പദ്ധതി' യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം. 

പ്ളാസ്റ്റിക്ക് മാലിന്യങ്ങള്‍ കുറയ്ക്കു ന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ അനുശാസിക്കുന്ന മൈക്രാണിനേ ക്കാള്‍ കുറവുളള പ്ളാസ്റ്റിക്ക് കവറുകള്‍ നിരോധിക്കണം.


8. മത്സ്യമാര്‍ക്കറ്റിന്‍റെ നവീകരണം.

 നിലവിലുളള മത്ത്യമാര്‍ക്കറ്റിന്‍റെ പുനസംവിധാനം ചെയ്യണം.

9. ആരോഗ്യം

ജില്ലയിലെ മികച്ച പി.എച്ച്.സി. ക്കുളള അവാര്‍ഡ് നേടിയ പാവറട്ടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് അഭിനന്ദനങ്ങള്‍. ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരു ടെ  രണ്ടൊഴിവ് നികത്തുക, ഫാര്‍ മസി ഉള്‍പ്പെടുന്ന പഴയകെട്ടിടം നവീകരിക്കുക, ഒ.പി.വിഭാഗം ട്രസ്സ് വര്‍ക്ക് നിര്‍വ്വഹിക്കുക, ഒ.പി.വിഭാഗത്തില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് മതിയായ ഇരിപ്പിടങ്ങള്‍ ഒരു ക്കുക എന്നിവ അടിയന്തിരമായി നടപ്പിലാക്കണം.

12.  ടൂറിസം (വിനോദം)

ചരിത്രമുറങ്ങുന്ന വെന്മേനാട് ക്ഷേത്രവും ഗോത്തിക് മാതൃകയി ലുള്ള കൊവേന്തപള്ളിയും, 650ല്‍ പരം വര്‍ഷം പഴക്കമുള്ള വെന്മേനാ ട് ജുമാമസ്ജ്ജിദും പൂര്‍വ്വകാല പ്ര സിദ്ധിയിലേ ക്ക് ഉയര്‍ത്തപ്പെടണം. പാവറട്ടി പള്ളി-പാലയൂര്‍ പള്ളി - മണത്തല പള്ളി - ചാവക്കാട് ബീച്ച് -ഗുരുവായൂര്‍ ക്ഷേത്രം - ആന ക്കോട്ട - അരികന്നിയൂര്‍ ക്ഷേത്രം - മുനിമട - കുടക്കല്ലുകള്‍...... പുതിയ മേഖലകള്‍ തുറക്കപ്പെടണം.
കനോലികനാല്‍ ഒഴുകുന്ന പടിഞ്ഞാറന്‍ പ്രദേശം സഞ്ചാരിക ളെ ആകര്‍ഷിക്കത്തക്കവിധം പ്രകൃ തി മനോഹരമായ തിനാല്‍ തീരദേ ശ റോഡിന്‍റെ നിര്‍മ്മാണം ടൂറിസം വികസനത്തിന് തുടക്കമാകും. പാ വറട്ടിയെ സമൃദ്ധിയിലേക്ക് നയി ക്കുന്ന ഈ പദ്ധതി പൂര്‍ത്തീകരി ക്കാന്‍ അധികൃതര്‍ ജാഗ്രത കാണി ക്കണം. കനോലി കനാലിലുളള തു രുത്തുകള്‍ ശാസ്ത്രീയമായി പരി ഷ്ക്കരിച്ചും കണ്ടല്‍ക്കാടുകളിലെ അപൂര്‍വ്വങ്ങളായ പക്ഷിസങ്കേത ങ്ങള്‍ സംരക്ഷിച്ചും സഞ്ചാരികളെ  ആകര്‍ഷിക്കാവുന്നതാണ്. കുണ്ടു വക്കടവില്‍ നിന്ന് തുരുത്തുകളി ലേക്ക് ബോട്ട് സര്‍വ്വീസ് ആരംഭിക്കണം. സ്വകാര്യവ്യക്തികളുടെ ബോട്ടുകള്‍ക്ക് സര്‍വ്വീസ് നടത്തു ന്നതിനുവേണ്ട അടിസ്ഥാന സൗക ര്യങ്ങള്‍ നല്‍ക്കണം.
തീരദേശത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ചെറിയ പാര്‍ക്ക് നിര്‍മ്മിക്കുകയും  ഉദ്യാന ങ്ങളാല്‍ മോടിപിടിപ്പിക്കുകയും  വേണം.
 പുഴകളുടെ ആഴം വര്‍ദ്ധി പ്പിക്കുന്നതിലൂടെ ലഭ്യമാകുന്ന മണ്ണ് ഇതിനുപയോഗിക്കാം. വഴിയോര ങ്ങളിലും പാര്‍ക്കിലും സൗരോര്‍ ജ്ജ വിളക്കുകള്‍ സ്ഥാപിക്കണം. കാന്‍റീന്‍ നിര്‍മ്മിച്ച് കാന്‍റീനിന്‍റേ യും പാര്‍ക്കിന്‍റേയും പ്രവര്‍ത്തന ചുമതല കുടുംബശ്രീ യൂണിറ്റുക ളെ ഏല്‍പ്പിച്ചാല്‍ തൊഴില്‍ ലഭി ക്കുകയും സന്ദര്‍ശകര്‍ക്ക് അനുഗ്ര ഹമാകുകയും ചെയ്യും.രാത്രി 8 വരെ പ്രവര്‍ത്തന സമയമാക്കുക യും ജനകീയ പോലീസിനെ കാവ ല്‍ ഏല്‍പ്പിക്കുകയും വേണം. ഇ ത്തരം സംരംഭങ്ങളുടെ ദുര്‍വിധി മുന്‍കൂട്ടിക്കണ്ട് സമീപവാസികളും പോലീസും ഇതിന്‍റെ സംരക്ഷകാ രാകാതിരുന്നാല്‍ സാമൂഹ്യവിരു ദ്ധര്‍ പാര്‍ക്ക് ഏറ്റെടുക്കും.

ഇവയെല്ലാം ഒന്നാം ഘട്ടത്തി ലുള്‍പ്പെടുത്തി പൂര്‍ത്തീകരിപ്പെട്ടാ ല്‍ നഗരവത്ക്കരണത്തിന്‍റെ ദോ ഷവശങ്ങളില്‍ നിന്ന് മോചനം നേ ടാനും, ആളുകള്‍ക്ക് വിശ്രമിക്കാനും  വിനോദിക്കാനും കഴിയും. അയല്‍പ്രദേശക്കാരുടെകൂടി ഒത്തുചേരല്‍ വേദികളായിക്കുടി തീരത്തെ മാറ്റിത്തീര്‍ക്കാം. വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തി ക്കുന്നതും വിശ്വസിച്ച് ആശ്രയിക്കാ വുന്നതുമായ യാത്രാസൗകര്യങ്ങ ള്‍ ഏര്‍പ്പെടുത്തണം. കമനീയങ്ങ ളായ ഇരിപ്പിടം, കുടിവെള്ളം, കംഫ ര്‍ട്ട് സ്റ്റേഷന്‍, ശുചിത്വവും ഗുണ നിലവാരമുളളതുമായ താമസസൗകര്യം തുടങ്ങി ഒട്ടുമിക്ക പദ്ധതിക ളും സ്വകാര്യ-സര്‍ക്കാര്‍ സംരഭമായി രണ്ടാം ഘട്ടത്തിലൂടെ നടപ്പാക്കണം.

വികസനം സര്‍ക്കാരിന്‍റെ മാ ത്രം ബാധ്യതയാകാതെ എല്ലാവരു കൂടി ഏറ്റെടുക്കേണ്ട പദ്ധതിയാ ണെന്ന മനോഭാവം സൃഷ്ടിക്ക ണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേ യും പദ്ധതിയാകാതെ ജനതയുടെ പദ്ധതികളാകണം അത്. വ്യക്തിക ളും പ്രസ്ഥാനങ്ങളും ഇത്തരം ഉ ത്തരവാദിത്വങ്ങള്‍ ഏറ്റെടുത്താലേ പാവറട്ടിയുടെ വികസനം യാഥാര്‍ ത്ഥ്യമാകൂ. അതിനായി നമുക്ക് കൂട്ടായി യത്നിക്കാം.
.......................................................................................
2014 പ്രസിദ്ധികരിച്ച ഫീച്ചർ 

മൂന്നുമണിക്കൂര്‍ നീണ്ട തിരുസന്നിധിമേളത്തില്‍ പുരുഷാരം തിങ്ങിനിറഞ്ഞു 


തീര്‍ഥകേന്ദ്രം തിരുനാളിനോടനുബന്ധിച്ച് തെക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരുസന്നിധിമേളം ആസ്വാദകരുടെ മനം കവര്‍ന്നു. മേള വിദ്വാന്‍ കലാമണ്ഡലം രതീഷിന്റെ പ്രാമാണികത്വത്തില്‍ 100ഓളം കലാകാരന്മാരും ചേര്‍ന്നായിരുന്നു മേളം അവതരിപ്പിച്ചത്.

മേള പ്രേമികളെ ആവേശം കൊള്ളിച്ച് രതീഷിന്റെ ശരീര ചലനങ്ങളും ഭാവമാറ്റങ്ങളും തിരുനാളിനെത്തിയ മേള പ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി. 

വൈകിട്ട് പള്ളിനടയില്‍ വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഭദ്രദീപം കൊളുത്തിയതോടെ തിരുസന്നിധിമേളത്തിന് തുടക്കമായി. പള്ളി നടയിലെ കൊടിമരത്തിനു സമീപത്തുനിന്നും മേളം ആരംഭിച്ച് ചെന്പട കൊട്ടി പാണ്ടിയിലേക്ക് കടന്ന് ദേവാലയ മൈതാനിയിലെത്തിയപ്പോള്‍ മേളാസ്വാദകരുടെ ആവേശം വാനോളം ഉയര്‍ന്നിരുന്നു.

ട്രസ്റ്റി ഇ.എല്‍. ജോയി, കണ്‍വീനര്‍ സേവ്യര്‍ കുറ്റിക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.


ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലാംഗ്വേജ് ക്ലബിന്റെ നേതൃത്വത്തില്‍ സ്‌പോക്കണ്‍ ഇംഗ്‌ളീഷ് വ്യാകരണക്ലാസ് നടന്നു. സ്‌കൂള്‍ മാനേജര്‍ വി.കെ. അബ്ദുള്ളമോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഹാരിഫ് ഒരുമനയൂര്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ടി.എ. ജയിംസ്, സി.വി. വിന്‍സെന്റ്, നിഷ ഫ്രാന്‍സിസ്, ബിജിത്ത്, ലിനറ്റ് ഡേവിസ് എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.




പാവറട്ടി മരുതയൂര്‍ പൈങ്കണ്ണിപ്പറമ്പില്‍ ഭദ്രകാളിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍ നടന്നു. ക്ഷേത്രം തന്ത്രി ചെമ്മാലില്‍ നാരായണന്‍കുട്ടി മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് അന്നദാനം നടത്തി. 29ന് ക്ഷേത്രത്തില്‍ രാത്രി 9.00ന് വിഷ്ണുമായയ്ക്ക് രൂപക്കളം നടക്കും.


പതിവ് തെറ്റാതെ ടൈറ്റസ് ചേട്ടൻ എത്തി. ടൈറ്റസ് ചേട്ടൻ മേളം ആസ്വദിക്കുന്നത് ഇങ്ങനെയാണ്. തൃശൂര് ജില്ലയില് ഒട്ടു മിക്ക പൂരത്തിനും പെരുനാളിനും മേളം ആസ്വദിക്കാന് ഇദ്ദേഹം ഉണ്ടാകും. താളം കാണാപാഠം ആണ് പുള്ളിക്ക്

[youtube src="http://www.youtube.com/embed/Lm9k1EUd9f8"][/youtube]



വെടിക്കെട്ടിന്റെ അപകടരഹിതമായ ചൈനീസ് വഴിയാണ് പാവറട്ടി പള്ളിയിലെ എട്ടാമിടം തിരുനാളിന്റെ ഭാഗമായി പരീക്ഷിച്ചത്. തീകൊടുത്തത് വൈദ്യുതി ഉപയോഗിച്ചും.

അന്താരാഷ്ട്ര മത്സരങ്ങളുടെയും മറ്റും മുന്നോടിയായി നടത്താറ് ഇത്തരത്തിലുള്ള വര്‍ണ്ണവെടിക്കെട്ടാണ്. ഈ മേഖലയില്‍ പരിചയമുള്ള എലുവത്തിങ്കല്‍ ഫ്രാന്‍സിസ് ആണ് പാവറട്ടിയിലെ വെടിക്കെട്ടിന് നേതൃത്വം നല്‍കിയത്.

ശബ്ദംകുറഞ്ഞ ചൈനീസ് വെടിക്കെട്ടുകളാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ കെട്ടിടത്തിന്റെ മുകളില്‍ വെച്ചുപോലും പൊട്ടിക്കാവുന്നതാണിത്. പാവറട്ടിയില്‍ പള്ളിയുടെ ആര്‍ച്ചിനു മുകളില്‍ വെച്ചും പള്ളി ഓഫീസിനു മുകളില്‍ വെച്ചുമാണിത് പൊട്ടിച്ചിരുന്നത്. പള്ളിക്കും ഓഫീസിനും മുകളില്‍ ഇത് വര്‍ണ്ണപ്പൂക്കള്‍ തീര്‍ക്കുകയും ചെയ്തു

.
കൊല്ലം പരവൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് ഈ പരീക്ഷണം നടക്കുന്നത് എന്നതും പ്രത്യേകതയാണ്. മറ്റു വെടിക്കെട്ടുകളെ അപേക്ഷിച്ച് വളരെ ചെലവ് കുറവുള്ള രീതിയാണ് ചൈനീസ് വെടിക്കെട്ടിന്റേത്.
വര്‍ണ്ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ശബ്ദം കുറച്ചുള്ള വെടിക്കെട്ട് കഴിഞ്ഞദിവസം പാവറട്ടിയില്‍ നിരവധിപേരാണ് ആസ്വദിച്ചത്.






സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ എട്ടാമിട തിരുനാള്‍ ഭക്തിസാന്ദ്രമായി.


ഇന്നലെ രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ചെമ്മണ്ണൂര്‍ പള്ളി വികാരി ഫാ.സ്റ്റാര്‍സണ്‍ കള്ളിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.സാജന്‍ മാറോക്കി വചനസന്ദേശം നല്കി. തുടര്‍ന്ന് ദേവാലയം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഭണ്ഡാരപ്പെട്ടിയുടെ താക്കോല്‍ ആശീര്‍വദിച്ച് തുറന്നതോടെ ഭണ്ഡാരം എണ്ണലിന് തുടക്കമായി. ട്രസ്റ്റിമാരായ ഇ.എല്‍. ജോയ്, പി.ഐ. ഡേവിസ്, അഡ്വ. ജോബി ഡേവിഡ്, സി.എ. സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

രാവിലെ മുതല്‍ വിവിധ വീടുകളില്‍നിന്നും ദേശങ്ങളില്‍ നിന്നുള്ള വള എഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തി. പാവറട്ടി ഡ്രൈവേഴ്‌സ് യൂണിയന്‍, സെന്റര്‍ ഓട്ടോ തൊഴിലാളി, മനപ്പടി നാട്ടുകൂട്ടം തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകള്‍ വാദ്യമേളങ്ങളോടെ തീര്‍ഥകേന്ദ്രത്തിലെത്തി സമാപിച്ചു.

എട്ടാമിട തിരുനാളിനോടനുബന്ധിച്ച് തെക്ക് തെക്ക് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ കലാമണ്ഡലം രതീഷിന്റെ പ്രമാണികത്വത്തില്‍ നൂറോളം കലാകാരന്മാർ അണിനിരന്ന തിരുമുറ്റമേളംആസ്വദിക്കാന്‍ തീര്‍ഥകേന്ദ്രം തിരുമുറ്റത്ത് നിരവധി മേളപ്രേമികള്‍ എത്തിയിരുന്നു.

തുടര്‍ന്ന് പൂര്‍ണ്ണമായും വൈദ്യുതി ഉപയോഗിച്ച് അപൂര്‍വ്വമായ ഡിജിറ്റല്‍ വെടിക്കെട്ട് അരങ്ങേറി. അത്താണി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഡിജിറ്റല്‍ വെടിക്കെട്ട് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ സ്വിച്ച് ഓണ്‍ ചെയ്തു. 

ജനറല്‍ കണ്‍വീനര്‍ കെ.ജെ. ജെയിംസ് നേതൃത്വം നല്‍കി. വാനില്‍ വര്‍ണ്ണമഴ പെയ്യിച്ചുകൊണ്ട് നടന്ന ഡിജിറ്റല്‍ വെടിക്കെട്ട് കാണികള്‍ക്ക് ദൃശ്യവിരുന്നായി. വി.യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ എട്ടാമിടം തിരുനാളോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി. ഇനി അടുത്തവർഷം  വരെ കാത്തിരിക്കാം  തിരുനാൾ  കാഴ്ചകൾക്ക് 

കള്ളില്‍ മായം ചേര്‍ക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്നു വിജിലന്‍സ് കണ്ടെത്തല്‍.


ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസിന്‍റെ കീഴിലുള്ള വിവിധ ഗ്രൂപ്പുകളിലുള്ള കള്ളുഷാപ്പുകളിലേക്കു പാലക്കാട് ജില്ലയില്‍ നിന്നുമെത്തിക്കുന്ന കള്ളില്‍ ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസ് കോമ്പൗണ്ടില്‍വച്ചു മായം ചേര്‍ക്കുന്നുവെന്നാണു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

പാലക്കാട് നിന്നെത്തിച്ച കള്ളിന്‍റെ കണക്കു രേഖപ്പെടുത്തിയിരിക്കുന്നതിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. 1900 ലിറ്റര്‍ കള്ളിനു പകരം 2,135 ലിറ്ററാണു രേഖപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട്ടുനിന്ന് കൊണ്ടുവരുന്ന കള്ള് എക്സൈസ് ഓഫീസില്‍വച്ച് അളക്കണമെന്നാണ് നിയമം. ഇതനുസരിച്ച് കൊണ്ടുവരുന്ന കള്ള് അളന്നതിനുശേഷം ഇവിടെ വച്ചുതന്നെ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് കള്ള് ഉണ്ടാക്കി പാലക്കാട്ടുനിന്ന് കൊണ്ടുവരുന്ന കള്ളിനോടൊപ്പം ചേര്‍ത്താണ് ഷാപ്പുകളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിനുവേണ്ട രാസപദാര്‍ഥങ്ങള്‍ എക്സൈസ് ഓഫീസില്‍ സൂക്ഷിച്ചിരുന്നതാണ് പിടികൂടിയത്.

photo deepika




പാവറട്ടി പള്ളിയിൽ ഗംഭിരമായ ഡിജിറ്റൽ വെടിക്കെട്ട്‌  25 മിനിറ്റ് നീണ്ടു നിന്നു.

പാവറട്ടി പള്ളിയിൽ പൂര്‍ണ്ണമായും വൈദ്യുതി ഉപയോഗിച്ച് അപൂര്‍വ്വമായ ഡിജിറ്റല്‍ വെടിക്കെട്ട് അരങ്ങേറി. അത്താണി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഡിജിറ്റല്‍ വെടിക്കെട്ട് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ സ്വിച്ച് ഓണ്‍ ചെയ്തു. വാനില്‍ വര്‍ണ്ണമഴ പെയ്യിച്ചുകൊണ്ട് നടന്ന ഡിജിറ്റല്‍ വെടിക്കെട്ട് കാണികള്‍ക്ക് ദൃശ്യവിരുന്നായി.


കേരളത്തിൽ ആദ്യമായി ഡിജിറ്റൽ വെടിക്കെട്ട്  ഇന്ന് രാത്രി എട്ടു മണിക്ക് പാവറട്ടി പള്ളിയിൽ. ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവൽ ഒരുക്കാറുള്ള അത്താണി ഫ്രാന്‍സിസിയാണ് ഇതു ആദ്യമായി കേരളത്തിൽ പരിക്ഷിക്കുനത്.
പ്രമുഖ ചാനലുകളിൽ ലൈവ് / ന്യൂസ്‌ കാണാം.



പൂങ്കുന്നം വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക് ഹോസ്​പിറ്റലില്‍ 27 ന് രാവിലെ 9 മുതല്‍ സൗജന്യ ഹൃദ്രോഗനിര്‍ണ്ണയ ക്യാമ്പ് നടക്കും. കോപ്പറേഷന്‍ പരിധിയിലെ ആര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. കൂടുതൽ വിവരങ്ങള്ക്ക്
ഫോണ്‍: 8547860054, 0487-2388999.


സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ എട്ടാമിടം തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ 5.30 മുതല്‍ 8.30 വരെ തുടര്‍ച്ചയായി ദിവ്യബലികള്‍. പത്തിനുള്ള ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഫാ. സ്റ്റാര്‍സണ്‍ കള്ളിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സാജന്‍ മാറോക്കി തിരുനാള്‍ സന്ദേശം നല്കും. തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ എട്ടാമിട തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കും.  വൈകീട്ട് അഞ്ചിനും ഏഴിനും തീര്‍ഥകേന്ദ്രത്തില്‍ ദിവ്യബലി ഉണ്ടാകും.

രാത്രി 7.3-ന് തെക്ക് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ തിരുസന്നിധി മേളം അരങ്ങേറും. 

പാവറട്ടി ടാക്‌സിഡ്രൈവേഴ്‌സ്, സെന്റര്‍ ഓട്ടോത്തൊഴിലാളി, മനപ്പടി നാട്ടുകൂട്ടം തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വള എഴുന്നള്ളിപ്പുകള്‍ രാത്രിയില്‍ തീര്‍ഥകേന്ദ്രത്തിലെത്തി സമാപിക്കും.

എട്ടിന് ഡിജിറ്റല്‍ വെടിക്കെട്ട് അരങ്ങേും


വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് ആരംഭിച്ച സാന്‍ജോസ് കാരുണ്യനിധിയുടെ ഫണ്ട് കൈമാറി.


കാരുണ്യനിധിയുടെ ആദ്യപ്രവര്‍ത്തനമായ സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടാണ് കൈമാറിയത്. ഘട്ടംഘട്ടമായി മൊത്തം അഞ്ച്‌കോടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സാന്‍ജോസ് കാരുണ്യനിധിയുടെ നേതൃത്വത്തില്‍ ചെയ്യുന്നത്.

തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യനിധി കണ്‍വീനര്‍ ജെയിംസ് ആന്റണി അധ്യക്ഷത വഹിച്ചു. ചന്ദനമഴ സീരിയല്‍ താരം മേഘ്‌ന, സിനിമാതാരം ശിവജി ഗുരുവായൂര്‍, ടോഷ്‌ക്രിസ്റ്റി, മാത്യൂസ് പാവറട്ടി എന്നിവര്‍ മുഖ്യാതിഥികളായി. ഒ.ജെ. ഷാജന്‍, അഡ്വ. ജോബി ഡേവിഡ്, വി.സി. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

ഭൗമദിനത്തോടനുബന്ധിച്ച് വൃക്ഷത്തെ കൈമാറി. തുടർന്നു കൊച്ചിൻ ഹി രോസിന്റെ ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു.

കോട്ടപ്പടിയിലെ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ കേന്ദ്രത്തിന്റെ ചൂണ്ടലിലെ സംഭരണ കേന്ദ്രത്തില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചൂണ്ടല്‍ സെന്ററിലെ മരക്കമ്പനിയുടെ സ്ഥലം വാടകയ്ക്ക് എടുത്താണ് സംഭരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.



 പരിശോധനയില്‍ പത്ത് ബ്രാന്‍ഡുകളുടെ പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. 
വ്യാജ വെളിച്ചെണ്ണ വില്പന നടത്തുന്നതിന് വേണ്ടിയുള്ള ഒട്ടേറെ കന്നാസുകള്‍, ടാങ്കറുകള്‍ എന്നിവയും കണ്ടെടുത്തു. പരിശോധനയുടെ വിവരം അറിഞ്ഞ് ഇവിടെ നിന്ന് സാധനങ്ങള്‍ മാറ്റിയതിന്റെ ലക്ഷണങ്ങളുമുണ്ട്. സംഭരണ കേന്ദ്രവും പുറത്തേക്കുള്ള വഴിയും ഉദ്യോഗസ്ഥര്‍ പൂട്ടി മുദ്രവെച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നര മാസം മുമ്പ് ചൂണ്ടലില്‍ നടത്തിയ പരിശോധനയില്‍ ലോറിയില്‍ നിന്ന് വ്യാജ വെളിച്ചെണ്ണ പിടികൂടിയിരുന്നു. ഇതിന്റെ ഉടമസ്ഥരുടെ കോട്ടപ്പടിയിലെ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ഇവരുടേതെന്ന് സംശയിക്കുന്ന രീതിയില്‍ പുന്നയൂര്‍ക്കുളത്ത് ഉപേക്ഷിക്കപ്പെട്ട രീതിയില്‍ വാഹനവും പോലീസ് കണ്ടെടുത്തിരുന്നു.

പെട്രോളിയത്തിന്റെ അംശങ്ങള്‍ ഈ വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, ദിലീപ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കെ. ജയചന്ദ്രന്‍, അനിലന്‍, രണ്‍ദീപ്, ദിലീപ്, ഷണ്‍മുഖന്‍ തുടങ്ങിയവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

മാതൃഭൂമി 

ഫിബ്രവരി 18നാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഡി സോൺ കലോത്സവത്തിനിടെ കടപുഴകിയ മരം വീണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്

സുധിലക്കും ലയനക്കുമിത് രണ്ടാം ജന്മമാണ്. തളർന്ന കാലുകൾവെച്ച് തളരാത്ത മനസ്സോടെ വീൽച്ചെയറിലിരുന്ന് സുധിലയും അപകടത്തിന്റെ മായാത്ത പാടുകളുമായി ലയനയും വാശിയോടെ പറഞ്ഞു- 'ഞങ്ങൾ വരും ആ കലാലയമുറ്റത്തേക്ക്, കൂട്ടുകാർക്കിടയിലേക്ക്'.

നിറഞ്ഞ കൈയടികളായിരുന്നു ഇവർക്കുള്ള മറുപടി. അമല ആസ്പത്രിയിൽ അഭിന്ദനയോഗത്തിൽ പങ്കെടുക്കുകയായിരുന്നു സുധിലയും ലയനയും. ഫിബ്രവരി 18നാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഡി സോൺ കലോത്സവത്തിനിടെ കടപുഴകിയ മരം വീണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്.

സുധിലയുടെ നടുവിനാണ് പരിക്കേറ്റത്. രക്തയോട്ടം നിലച്ചതോടെ കാലുകൾ തളർന്നു. ഇടതുകാലിന്റെ എല്ലും പൊട്ടി. ഫിസിയോ തെറാപ്പി തുടരുന്നുണ്ട്. ലയനയുടെ വലതുകൈയിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട അവസ്ഥയിലായിരുന്നു. ഫിസിയോ തെറാപ്പിയിലൂടെ കൈ ചെറുതായി പൊന്തിക്കാമെന്ന സ്ഥിതി വന്നു. തലയിൽ മുറിവുകളേറ്റതിനാൽ ലയനയുടെ തലമുടി പറ്റെ വെട്ടി. കഴിഞ്ഞ മാർച്ചിൽ ലയനയെ ഡിസ്ചാർജ്ജ് ചെയ്തെങ്കിലും സുധില ഇപ്പോഴും ആസ്പത്രിയിൽ തുടരുകയാണ്.

അപകടമുണ്ടായ ദിവസത്തെ നടുക്കുന്ന ഓർമ്മകളൊന്നും ഇരുവരുടെയും മനസ്സിലില്ല. ആസ്പത്രിയിലെത്തിച്ച് ഒരുപാട് മണിക്കൂറുകൾക്ക് ശേഷമാണ് ഇരുവരും ഓർമ്മ വീണ്ടെടുത്തത്. തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടർമാരോട് നന്ദി പറഞ്ഞു സുധില. മേയ് മാസത്തിൽ നടക്കുന്ന പരീക്ഷയെഴുതാൻ വരുമെന്ന് ലയനയും ഉറപ്പുനൽകി. 


ശ്രീകൃഷ്ണകോളേജിലെ രണ്ടാം വർഷ ബി.എ. സംസ്കൃതം വിദ്യാർത്ഥിയാണ് ലയന. ഒന്നാം വർഷ ബി.എ. ഇക്കണോമിക്സ് വിദ്യാർത്ഥിയാണ് സുധില.

അമല ആസ്പത്രിയിൽ നടന്ന അഭിനന്ദനയോഗത്തിൽ ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി, ജോയിന്റ് ഡയറക്ടർമാരായ ഫാ. ജൂലിയസ് അറക്കൽ, ഫാ. ഡെൽജോ പുത്തൂർ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ഭവദാസൻ, ഡോ. ഗോപിനാഥൻ, ഡോ. സുധീർ, ഡോ. വിൻസെന്റ്, കോളേജ് പ്രിൻസിപ്പൽ ഡി. ജയപ്രസാദ്, സിസ്റ്റർ ഷെറിൻ എന്നിവർ സംസാരിച്ചു.

വാര്ത്തയും ചിത്രവും  :  മാതൃഭൂമി 

അന്യം നിന്നു പോകുന്ന സൈക്കിള്‍ യാത്ര പാവറട്ടി പബ്ലിക് ലൈബ്രറി വായനക്കൂട്ടായ്മയുടെ സൈക്കിള്‍ ക്‌ളബ്ബിലൂടെ തിരിച്ചുവരുന്നു. 


ഇരുപതോളം യുവാക്കള്‍ ചേര്‍ന്നാണ് സൈക്കിള്‍ ക്‌ളബ് രൂപവത്കരിച്ചിട്ടുള്ളത്. യുവാക്കളില്‍ വ്യായാമ ശീലം വര്‍ദ്ധിപ്പിക്കല്‍, ജീവിതശൈലി, രോഗനിയന്ത്രണം, വായുമലിനീകരണ നിയന്ത്രണം, സൗഹൃദം ഊട്ടി ഉറപ്പിക്കല്‍, സൈക്കിളിങ് ടൂറിസം എന്നിവയാണ് സൈക്കിള്‍ യാത്രയിലൂടെ ക്‌ളബ് ലക്ഷ്യമിടുന്നത്. കണ്ടല്‍, ജലാശയങ്ങള്‍,പക്ഷി സങ്കേതങ്ങള്‍ തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള പഠനത്തിനും നിരീക്ഷണത്തിനും ഇവര്‍ സൈക്കിള്‍ യാത്ര നടത്തും.

ദിവസവും അരമണിക്കൂര്‍ സൈക്കിള്‍ ക്‌ളബ് അംഗങ്ങള്‍ സൈക്കിള്‍ യാത്ര നടത്തുന്നുണ്ട്. പാവറട്ടിയിലെ ജനതയ്ക്ക് സൈക്കിള്‍ യാത്രയ്ക്ക് േ്രേപചാദനമായ 85-ാം വയസ്സിലും സൈക്കിള്‍ യാത്ര നടത്തുന്ന കെ.ടി. ജോബിനെ സൈക്കിള്‍ ക്‌ളബ് അംഗങ്ങള്‍ ആദരിച്ചു. 

ക്‌ളബ്ബിന് തുടക്കമിട്ട് നടത്തിയ സൈക്കിള്‍യാത്ര പാവറട്ടി എ.എസ്.ഐ. ഗിരിജന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പബ്ലിക് ലൈബ്രറി സെക്രട്ടറി എന്‍.ജെ. ജെയിംസ് അധ്യക്ഷനായി. വര്‍ഗ്ഗീസ് പാവറട്ടി, കെ.പി. ജോസഫ്, റാഫി നീലങ്കാവില്‍, ജെയ്ഫ് സി. ജോണി, ഫെബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

അമലയില്‍ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നാളെയും മറ്റന്നാളും നടക്കും.


 തൈറോയ്ഡ്, കുടലിറക്കം, വെരിക്കോസ് വെയിന്‍, സ്തനങ്ങളിലെയും വയറിലെയും മുഴകള്‍ എന്നിവ പരിശോധിക്കുന്നതിനും ഓപ്പറേഷന്‍ നടത്തുന്നതിനുമാണ്  സൗജന്യ ക്യാമ്പ്

. ഫോണ്‍: 2304000. 


എളവള്ളി കളമധുര മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 25ന് തുടങ്ങും. 30 വരെയാണ് ആഘോഷ പരിപാടികള്‍. 25, 26 തിയ്യതികളില്‍ വൈകീട്ട് ഭക്തി പ്രഭാഷണം. 27ന് വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക് തുടര്‍ന്ന് ഏഴിന് ഓട്ടം തുള്ളല്‍. 28ന് ഭക്തിപ്രഭാഷണം. 29ന് ഭക്തിഗാനസുധ.

30 ന് പ്രധാന ചടങ്ങായ ദീപസ്തംഭ സമര്‍പ്പണം നടക്കും.

രാവിലെ ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പ്ാടിന്റെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍. എട്ടിന് സമ്പൂര്‍ണ്ണ നാരായണീയ പാരായണം. 11.30 മുതല്‍ പ്രസാദ ഊട്ട്, വൈകീട്ട് 5.30ന് സാംസ്‌കാരിക സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ദീപാരാധനയോടെ ദീപസ്തംഭം സമര്‍പ്പണം നടക്കും. പഞ്ചാരിമേളം, ഫാന്‍സിവെടിക്കെട്ട്, പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും.






തിരുനാളിനോടനുബന്ധിച്ച് പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സംഗീതവിരുന്ന് നടത്തി. പാവറട്ടി ജീസസ് യൂത്ത് ഒരുക്കിയ റീജോയ്‌സ് സ്വര്‍ഗീയ സംഗീതവിരുന്നിലാണ് മനോജ് ജോര്‍ജിന്റെ വിസ്മയ സംഗീതം നിറഞ്ഞത്. തൃശ്ശൂര്‍ ജീസസ് യൂത്ത് ടാലന്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മ്യൂസിക് ഫ്യൂഷന്‍, നൃത്തം തുടങ്ങിയവയും അരങ്ങേറി. വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ഫിജോ ആലപ്പാടന്‍ ഉപഹാര സമര്‍പ്പണം നടത്തി. ടിജോ വി. തോമസ്, എ.എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.



ചലഞ്ചേഴ്സ് ചേറ്റുവയുടെ അവധിക്കാല ഫുട്ബോള്‍ പരിശീലനം ഗ്രാമപഞ്ചായത്തംഗം ഇര്‍ഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് റിയാദ് കുന്നത്തുപടി അധ്യക്ഷത വഹിച്ചു. ഗോജു ഫാറൂക്ക്, ജംഷില്‍ മൂസ എന്നിവര്‍ പ്രസംഗിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ദിവസേന രാവിലെ 6.30 മുതല്‍ 8.30വരെയാണ് ക്യാമ്പ്. എം.എം. ഷെഫിയാണ് പരിശീലകന്‍.
താല്പര്യമുള്ളവര്‍ 9995106010 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. 
അഞ്ച് വയസ് മുതല്‍ 15 വയസുവരെയുള്ളവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം.


അടുത്ത പൂരത്തിന് നാളുകുറിച്ചു; 2017ല്‍ മേയ് അഞ്ചിനാണ് (മേടം 22) തൃശൂര്‍പൂരം. ഇനി നാളുകളെണ്ണിയുള്ള കാത്തിരിപ്പാണ്. മാറ്റങ്ങളോടെയാകും 2017ല്‍ പൂരമെന്നാണു സൂചന. പരവൂര്‍ ദുരന്തപശ്ചാത്തലത്തില്‍ വെടിക്കെട്ടിനും, ആനയെഴുന്നെള്ളിപ്പിനുമുണ്ടായ നിയന്ത്രണങ്ങളെ കണക്കിലെടുത്ത് വെടിക്കെട്ട്, എഴുന്നെള്ളിപ്പ് ഉള്‍പ്പെടെയുള്ള തൃശൂര്‍ പൂരത്തിന്‍റെ ഘടനയിലും മാറ്റം വരുത്താന്‍ ഒരുങ്ങുകയാണു തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍.

പൂരം എഴുന്നെളളിപ്പിനും വെടിക്കെ ട്ടിനും കൂടുതല്‍ നിയന്ത്ര ണങ്ങള്‍ വന്ന സാഹചര്യത്തില്‍ അതിന് അനുസൃതമായി പൂരം പരിഷ്കരിക്കുന്ന കാര്ത്തില്‍ കൂട്ടായി ആലോചിച്ചു തീരുമാന മെടുക്കാനാണു ശ്രമം.

ആചാരങ്ങളിലും ചടങ്ങുകളിലും മാറ്റാംവരുത്താതെയും പൂരത്തി ന്‍റെ പൊലിമ ചോരാതെയും കാലാനുസൃത മായ മാറ്റങ്ങള്‍ വരുത്താനാണ് ആലോചി ക്കുന്ന ത്. വെടിക്കെട്ടിലായിരിക്കും പ്രധാന മാറ്റം. ലേസര്‍ വെടി ക്കെട്ടുള്‍പ്പെടെയുള്ള ആധുനികത സാങ്കേതികവിദ്യകള്‍ ആവിഷ്കരിക്കണമെന്ന് ആഭ്യന്തരമന്ത്രി തൃശൂരില്‍ ദേവസ്വങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഏതു വിഭാഗങ്ങളിലെല്ലാം മാറ്റം വേണമെന്നത് സംബ ന്ധിച്ച് പൂരപ്പങ്കാളികളായ മറ്റ് ദേവസ്വങ്ങളുടെയും ആചാര്യന്മാരുടെയും ജനകീയ അഭിപ്രായങ്ങളും കണക്കിലെടുത്താവും മാറ്റംഉണ്ടാകുക.



തെരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെടുന്ന വരുടെ പരാതി പരിഹരിക്കുന്നതിനു സമിതി രൂപീകരിക്കുവാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി.

ഒരു വീട്ടില്‍ നിന്ന് ഭാര്യക്കും ഭര്‍ത്താവിനും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടെങ്കില്‍ ഒരാളെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കും. പുരുഷന്മാര്‍ ലഭ്യമാണമെങ്കില്‍ സ്ത്രീ ജീവനക്കാരെ നിയോഗിക്കരുതെന്നും സര്‍ക്കുലറില്‍ ഉണ്ട്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രണ്ടു വയസില്‍ താഴെയുളള കുട്ടികളുളളവര്‍ എന്നിവരെ ഒഴിവാക്കണം.



ആരോഗ്യപ്രശ്നമുളളവരെയും മുന്‍ഗണനാടിസ്ഥാനത്തില്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പു ജോലിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോള്‍ ജില്ലയിലെ എല്ലാ ഓഫീസിന്‍റെ യും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഒന്നോ രണ്ടോ ഓഫീസുകളില്‍ നിന്നായി ഡ്യൂട്ടിക്കു നിയോഗിക്കുന്നത് ഒഴിവാക്കി ആ ക്ഷേ പരഹിതമായി ജോലി ഏ ല്‍പ്പിച്ചു നല്‍കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.


സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത്തിരുനാള്‍ സമാപിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2 മുതല്‍ 9 വരെ തുടര്‍ച്ചയായ ദിവ്യബലി നടന്നു. ഇംഗഌഷ് കുര്‍ബാനയ്ക്ക് മേരിമാത ജേമര്‍ സെമിനാരി റെക്ടര്‍ ഫാ. ബാബു പാണാട്ടുപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

 തടര്‍ന്നുനടന്ന തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ജെയ്‌സണ്‍ വടക്കേത്തല മുഖ്യകാര്‍മികനായി. ഫാ. ഫ്രാന്‍സിസ് ആളൂര്‍ സന്ദേശം നല്‍കി.. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍പ്രദക്ഷിണവും.  സിമന്റ്-പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന വെടിക്കെട്ടിന് കണ്‍വീനര്‍ വി.ആര്‍. ആന്റോ തിരികൊളുത്തി. പ്രദക്ഷിണച്ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ട്രസ്റ്റിമാരായ ഇ.എല്‍. ജോയ്, പി.ഐ. ഡേവിസ്, അഡ്വ. ജോബി ഡേവിസ്, സി.എ. സണ്ണി, പബ്ലിസിറ്റി കണ്‍വീനര്‍ വി.ജെ. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.


പ്രദക്ഷിണത്തിന് വെള്ളി, സ്വര്‍ണ്ണക്കുരിശുകളും വാദ്യമേളങ്ങളും വര്‍ണ്ണവൈവിധ്യമാര്‍ന്ന അഞ്ഞൂറില്‍പ്പരം മുത്തുക്കുടകളും ലില്ലിപ്പൂക്കളും അണിനിരന്നു. തിരുനാള്‍ ഊട്ടുസദ്യക്ക് ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന തമിഴ് കുര്‍ബാനയ്ക്ക് ഫാ. സെബി വെള്ളാനിക്കാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പള്ളിവക ചെറിയ വെടിക്കെട്ട് നടത്തി.


എട്ടാമിടം തിരുനാള്‍ വരെ വിവിധ ആഘോഷപരിപാടികള്‍ അരങ്ങേറും. 24നാണ് തീര്‍ത്ഥകേന്ദ്രത്തില്‍ എട്ടാമിടം തിരുനാള്‍.

എട്ടാമിടം തിരുനാള്‍ ദിവസം രാവിലെ പത്തിന് ആഘോഷമായ പാട്ടുകുര്‍ബാന, തുടര്‍ന്ന് ഭണ്ഡാരം തുറക്കല്‍, വൈകീട്ട് അഞ്ചിനും ഏഴിനും ദിവ്യബലി. തുടര്‍ന്ന് തെക്ക് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ തിരുസന്നിധിമേളം അരങ്ങേറും.


ദേ... പാവറട്ടി പെരുന്നാളിന് പാവറട്ടിയെ ഇളക്കിമറിക്കാൻ മനോജ് ജോർജിന്റെ സംഗീത സംഘം വരണ്ട്ണ്ട് ട്ടാ...

 ജീസസ് യൂത്ത് ഏപ്രിൽ 18 രാത്രി 7 മണി മുതൽ മൂന്ന് മണിക്കൂർ സമയം പള്ളി തിരുമുറ്റത്ത് സംഗീതത്തിന്റെ തരംഗം സൃഷ്ടിക്കും' ക്ലാസിക്ക്, റോക്ക്, ഐറിഷ് സംഗീത ശാഖകൾ കോർത്തിണക്കി മലയാളത്തിലെ ഗ്രാമി അവാർഡ് ജേതാവ് പാവറിയെ സ്വയം സംഗീതമാക്കി മാറ്റും. അപ്പോ ഏങ്ങനെയാ.... പോര് ല്ലേ മ്മ്ടെ പാവറട്ടി പെരുന്നാൾക്ക് ' 



 ചെറുപ്പകാലത്ത് തന്നെ പാവറട്ടി തിരുനാളിന് ഞാനും കുടുബവും ഒളരിയില്‍നിന്നം ബസ്സില്‍ വരാറുണ്ട്. കൂടുതുറക്കല്‍ ശുശ്രൂഷയിലെ പാട്ട് കുര്‍ബാനയ്ക്ക് തിക്കിനും തിരക്കിനുമിടയില്‍ പളളിയിലെ ഗായഗസംഘത്തിനടുത്താണ് ഞാന്‍ ഇടം കണ്ടെത്താറുളളത്. തിരുക്കര്‍മ്മങ്ങളിലെ സംഗീതത്തില്‍ ദിവ്യമായ അനുഭൂതി ഞാന്‍ അനുഭവിക്കാറുണ്ട്.. ഗായകരോടും സംഗീതഉപകരണളങ്ങോടും എത്ര ആദരവായിരുന്നെന്നോ?

ഒളരിദേവാലയ സംഗീതസംഘത്തിലെ പാട്ടുകാരനാവാന്‍ ശ്രമിച്ചെങ്കിലും ശ്രുതിപോരെന്ന കാരണത്തില്‍ ഇടം നേടാനായില്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പളളിയിലെ വയലിനിസ്റ്റിനെ അനുകരിച്ച് വയലിന്‍ പഠനം ആരഭിച്ചത്. സ്ട്രിങ്ങുകള്‍ പെട്ടെന്ന്തന്നെ എനിക്ക് വഴങ്ങി. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പളളി ഗായകസംഘത്തിലും കലാസദന്‍ ഓര്‍ക്കസ്ട്രയിലും സജീവമായി.

[fquote]പാവറട്ടി പളളിയില്‍ ഗായകസംഘത്തോടൊപ്പം പങ്കുചേരണമെന്ന ആഗ്രഹം അപ്പോഴും ഞാന്‍ മനസ്സില്‍ താലോലിച്ചുവെച്ചു ഞാന്‍. ഒരിയ്ക്കല്‍ ഗായകസംഘത്തിലെ ഡേവീസ് അറയ്ക്കലിനെ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. പിന്നീടുളള പല വര്‍ഷങ്ങളിലും ഗായകസംഘത്തിലെ വയലിനിസ്റ്റായി ഞാന്‍ പങ്കെടുത്തു. യൗസേപ്പിതാവേ വാഴ്ക...., പോകുവിന്‍..., പരിപാവന പാദം തേടി... എന്നിങ്ങനെ ഓരോ പാട്ടിനൊപ്പവും വയലിനില്‍ തന്ത്രികളില്‍ സംഗീതം തീര്‍ത്ത ഓര്‍മ്മകള്‍ക്ക് മരണമില്ല. ദേവാലയസംഗീതത്തിന് തനിക്ക് ലഭിച്ച തുക പളളി ഭണ്ഡാരത്തിലിട്ട് പുണ്യാളനോട് നന്ദി പറഞ്ഞ് ഞാന്‍ യാത്രയാകും, അടുത്തവര്‍ഷവം വരാമെന്ന് ഏറ്റുകൊണ്ട്.[/fquote]

തന്‍റെ സംഗീത ജീവിതത്തിന് കാരണക്കാരനായ പാവറട്ടി വിശുദ്ധയൗസേപ്പിതാവിന് കാണിയ്ക്കയായി സംഗീതസാഗരം സമര്‍പ്പിക്കാന്‍ ലോക പ്രശസ്തമായ ഗ്രാമി സംഗീത പുരസ്കാരം നേടിയ ആദ്യ മലയാളി ഏപ്രില്‍ 18ന് പാവറട്ടിയിലെത്തുന്നു.

വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളാഘോഷത്തിന് തുടക്ക മായി.  തീര്‍ത്ഥകേന്ദ്രം വൈദ്യുതിദീപ പ്രഭയില്‍ മുങ്ങി. എല്‍.ഇ.ഡി. ബള്‍ബുകളുടെ ബഹുവര്‍ണ്ണപ്രഭയില്‍ മുങ്ങിയ ദേവാലയം ദര്‍ശിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്.
 പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി.

രാവിലെ 10ന് നൈവേദ്യപൂജയ്ക്ക് തീര്‍ത്ഥകേന്ദ്രം വികാരി ഫാ.ജോണ്‍സണ്‍ അരിമ്പൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.  തുടര്‍ന്ന് പാരിഷ് ഹാളില്‍ നേര്‍ച്ചഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ടും ആരംഭിച്ചു . തുടര്‍ച്ചയായി 30മണിക്കൂര്‍ നേര്‍ച്ചയൂട്ട് വിളമ്പും.

 വൈകിട്ട് 7.30ന് നടക്കുന്ന കൂടുതുറക്കല്‍ ശുശ്രൂഷയ്ക്ക് അഭിലാബാദ് രൂപത മെത്രാന്‍ മാര്‍. പ്രിന്‍സ് പാണേങ്ങാടന്‍ കാര്‍മ്മികനാകും.

രാത്രി കൂടുതുറക്കലിന് ശേഷം 7.30ന് പള്ളിവക വെടിക്കെട്ടും, രാത്രി പന്ത്രണ്ടിന് തെക്കുഭാഗത്തിന്റെ വെടിക്കെട്ടും നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് പ്രദക്ഷിണത്തിന് മുന്‍പായി സിമന്റ്-പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടും രാത്രി 9ന് വടക്ക് ഭാഗത്തിന്റെ വെടിക്കെട്ടും നടക്കും. 

 കുണ്ടന്നൂര്‍ സജി, ദേവകി വേലായുധന്‍ എന്നിവരാണ് വെടിക്കെട്ട് ഒരുക്കുന്നത്. പള്ളിയുടെ പുറകിലെ പറമ്പിലാണ് വെടിക്കെട്ട് നടത്തുക.

file photo 2012


വിശുദ്ധ ഔസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിന്റെ പ്രധാന ചടങ്ങായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കും എഴുന്നള്ളിപ്പിനും തിരുസ്വരൂപങ്ങളൊരുങ്ങി. ഉണ്ണിയേശുവിനെ കയ്യിലേന്തിയ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങളാണ് കൂടുതുറക്കലിന് ശേഷം പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് അഞ്ചിന് ബിഷപ്പ്  മാര്‍. പ്രിന്‍സ് പാണേങ്ങാടന്‍
(അദീലാബാദ്  രൂപതാ മെത്രാന്‍ )  മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയര്‍പ്പണം നടക്കും. തുടര്‍ന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ പ്രത്യേക നൊവേനയ്ക്ക്‌ശേഷം അള്‍ത്താരയില്‍ പ്രതിഷ്ഠിച്ച വിശുദ്ധന്റെ രൂപക്കൂട് വിശ്വാസികള്‍ക്കായി തുറക്കും. ഇതിനുശേഷമാണ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പുറത്ത് മുഖമണ്ഡപത്തിലേയ്ക്ക് എഴുന്നള്ളിക്കുന്നത്. വിശുദ്ധന്റെ വള, ലില്ലിപ്പൂവ് എന്നിവ ഭക്തര്‍ക്ക് വഴിപാടായി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.



ചെറുപ്പത്തില്‍ തിരുനാളിന് വെങ്കിടങ്ങില്‍ നിന്നും പാവറട്ടിയിലേക്ക് ഞാനും കൂട്ടുകാരും സൈക്കിളില്‍ വരും. വലിയ ആരവത്തോടെയാണ് ആ രസികന്‍ വരവുകള്‍. അവധിക്കാലമായതിനാല്‍ പെരുന്നാളിനോടടുത്ത ദിവസങ്ങളിലൊക്കെ പാവറട്ടിയില്‍ ഞങ്ങള്‍ കറങ്ങാനെത്തും.

ആമേന്‍ എന്ന സിനിമയില്‍ കപ്യാരുടെ വേഷം തന്‍മയത്വത്തോടെ അവതരിപ്പിച്ച സുനില്‍ സുഗത തന്‍റെ പെരുനാള്‍ ഓര്‍മ്മിക്കുന്നത് ഈ യാത്രകളിലൂടെയാണ്. പളളിയിലെ അലങ്കാരപ്പണികളും ലൈറ്റുപണികളും ഏറെനേരം കൂട്ടുകാരോടൊപ്പം നോക്കിനില്‍ക്കും.

തിരുനാള്‍ വന്നാല്‍ പിന്നെ അരങ്ങും തിരക്കും വെടിക്കെട്ടും ആയി. പെരുനാള്‍ വെടിക്കെട്ട് കഴിഞ്ഞാല്‍ അന്ന് തന്നെ രാത്രിബസ്സില്‍ തൃശൂര്‍ പൂരത്തിന് പോകും. പെരുനാളിന്‍റേയും പൂരത്തിന്‍റെ വെടിക്കെട്ട് പൂര്‍ത്തിയായാല്‍ പിന്നെ വിഷമമാണ്. അതുവരെ മറന്ന സ്കൂളും പഠനവും ഓര്‍മ്മ വരുന്നതുപോലെ.

നടനായി പാവറട്ടിയില്‍ പലപ്പോഴും വന്നിട്ടുണ്ട് തിരുവമ്പാടി തമ്പാന്‍ ഗോവേന്ത പളളിയിലും പാലയൂര്‍ പളളിയിലുമൊക്കെ ചിത്രീകരിച്ചിട്ടുണ്ട്. പുതിയ സിനിമയായ വെളളിമൂങ്ങയിലും വൈദികന്‍റെ വേഷം തന്നെയാണ് അവതരിപ്പിക്കാനുളളത്.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget