ക്ഷേത്ര നഗരിയിലെ പൊതു നിരത്തുകളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ പിടിപ്പിച്ച് മാലിന്യം വലിച്ചെറിയുന്ന കേന്ദ്രങ്ങള്‍ കൃഷിയിടങ്ങളാക്കി മാറ്റിയ പദ്ധതിയുടെ നാമകരണം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രഫ.പി.കെ.ശാന്തകുമാരി നിര്‍വഹിച്ചു.
ജി.യു.പി സ്കൂളിന് മുന്നില്‍ ക്ലീന്‍ ഗ്രീന്‍ സ്ക്വയര്‍(സ്വച്ഛഹരിത ചതുരം) എന്ന ബോര്‍ഡ് സ്ഥാപിച്ചു. മാലിന്യ കൂമ്പാരങ്ങളായിരുന്ന 60ഓളം സ്ഥലങ്ങളില്‍ പച്ചക്കറികള്‍ പിടിപ്പിച്ച ഗ്രോബാഗ് സ്ഥാപിച്ച് പദ്ധതി നടപ്പിലാക്കി.
ഗ്രൊബാഗുകള്‍ക്ക് ചുറ്റും സംരക്ഷണ വലയവും തീര്‍ത്തിട്ടുണ്ട്. നഗരത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നഗരസഭ സ്ഥിച്ചിട്ടുള്ള ക
മ്പോസ്റ്റ് പ്ലാന്‍റുകളില്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ബോധവല്‍ക്കരണ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിര്‍മ്മല കേരളന്‍, സുരേഷ് വാര്യര്‍, എം.രതി, ഷൈലജ ദേവന്‍, നഗരസഭ സെക്രട്ടറി രഘുരാമന്‍, ഹെല്‍ത്ത് സൂപ്രവൈസര്‍ കെ.എസ്.ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോള്‍തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
photo deepika
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.