കനത്ത മഴയില്‍ പാവറട്ടിയില്‍ ഓടിട്ട വീടിന്‍റെ മേല്‍ക്കൂരയും ചുമരും വീണ് തകര്‍ന്നു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വയനാടന്‍ തറക്കു സമീപം പൂവത്തൂര്‍ വീട്ടില്‍ കൊച്ചുകുട്ടന്‍റെ ഭാര്യ അമ്മിണിയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് വീട് ഇടിഞ്ഞു വീണത്. ഈ സമയം അമ്മിണിയും മകള്‍ ഗീതയും പേരകുട്ടികളും വീടിനകത്ത് ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഗീത കുട്ടികളുമായി പുറത്തേക്കോടി രക്ഷപ്പെട്ടു. വൃദ്ധയായ അമ്മിണി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓട് വീണ് സരമായി പരിക്കേറ്റു. തലയിലും ഇടതു തോളിലും പരിക്കേറ്റ അമ്മിണി ആശുപത്രിയില്‍ ചികിത്സ തേടി.
പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. കാദര്‍മോന്‍, വില്ലേജ് ഓഫീസര്‍ സി.എസ്. അജയഘോഷ് എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. തകര്‍ന്ന വീട്ടിലുണ്ടായിരുന്നവരെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.