പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അവാര്‍ഡുദാനം 26നു നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തീര്‍ഥകേന്ദ്രം ഇടവക അതിര്‍ത്തിയില്‍ താമസിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നത്.
ഈ മാസം 26നു രാവിലെ 11നു പള്ളി സ്കൂള്‍ ഹാളില്‍ നടക്കുന്ന സമ്മേളനം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്യും. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ വിതരണം തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.ഡി. ജോസ്, കെ.എഫ്. ലാന്‍സണ്‍, എ.ടി. ആന്‍റോ, എ.ടി. ജോയ് എന്നിവര്‍ പങ്കെടുത്തു.
Post a Comment