തൃശൂര്‍ കൊടകര സൗഹൃദയ കോളജ് ഓഫ് എന്‍ജിനിയറിംഗിലാണ് ഈ വര്‍ഷം 'ടെക്ടോപ്പ് 2016' മത്സരം നടക്കുക.
കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി തിരുവന ന്തപുരം ടെക്നോപാര്‍ക്കിലും ബസേലി യോസ് കോളജിലുമായിരുന്നു മേള സംഘടിപ്പിച്ചിരു ന്നത്. ടെക്നോപാര്‍ക്ക് മുന്‍ സിഇഒ ആര്‍.കെ.നായര്‍, സെന്‍റര്‍ ഫോര്‍ എന്‍വയേ ണ്‍മെന്‍റ് ആന്‍ഡ് ഡവലപ്മെന്‍റിന്‍റെ ചെയര്‍ മാന്‍ വി.കെ. ദാമോധരന്‍, രാജേഷ്നായര്‍ (എം.ഐ.ടി അമേരിക്ക) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് ടെക്ടോപ്പ് മത്സരങ്ങള്‍ നടത്തുന്നത്. എട്ടു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ സാങ്കേതികവിദ്യയെ ആധാരമാക്കി രൂപപ്പെടുത്തുന്ന പദ്ധതികളാണ് 'നാഷണല്‍ ജൂനിയര്‍ ഇന്നവേറ്റര്‍ കോണ്ടസ്റ്റ്' വിഭാഗത്തില്‍ മത്സരത്തിനായി ക്ഷണിച്ചിട്ടുള്ളത്.
തെരഞ്ഞെടുക്കുന്ന നല്ല പ്രോജക്ടിന് 25,000 രൂപയും മികച്ച രണ്ടാമത്തെ പ്രോജക്ടിനു 15,000 രൂപയും മൂന്നാമത്തേതിനു 10,000 രൂപയും സമ്മാനം നല്‍കും. വെബ് സൈറ്റില്‍നിന്ന് അപേക്ഷ ലഭിക്കും.
പ്രോജക്ട് സംബന്ധിച്ച വിവരങ്ങള്‍ നാലു പേജുകളില്‍ ചിത്രങ്ങളുടെ സഹായത്തോടെ വിവരിച്ചു ജൂണ്‍ 30നു മുമ്പ് സമര്‍പ്പിക്കണം. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന 'ടെക് ടോപ്പ് ' ദേശീയ മേളയില്‍ തെരഞ്ഞെടുക്കുന്ന പദ്ധതികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9995434335.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.