പാവറട്ടി പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്ക് സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ എത്തിച്ചുനല്‍കി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ സാന്ത്വന വായന പദ്ധതിയ്ക്ക് തുടക്കമായി. വായനവാരത്തോടനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്.
കിടപ്പുരോഗിയായ സുനന്ദയുടെ മകന്‍ വിദ്യാര്‍ഥി എം.ആര്‍. നിഖിലിന് ആദ്യപുസ്തകങ്ങള്‍ നല്‍കി സാഹിത്യകാരി സാറാ ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.
10 ഓളം പുസ്തകങ്ങളാണ് ഒരു രോഗിയ്ക്ക് നല്‍കുന്നത്. അമ്പതോളം രോഗികള്‍ക്കാണ് സാന്ത്വന വായന പദ്ധതി ഒരുക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ പി.വി. ലോറന്‍സ്, അധ്യാപകരായ എ.ഡി. തോമസ്, ഇ.എന്‍. ജോസഫ്, കെ.എം. ഷിന്‍സി, ലിജി ജോര്‍ജ്ജ്, ജീന, റീന തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post a Comment