കേന്ദ്ര സര്‍ക്കരിന്‍റെ അമൃത് പദ്ധതിയില്‍പ്പെടുത്തി ഗുരുവായൂര്‍ നഗരസഭയില്‍ 46.25 കോടിയുടെ വികസന പദ്ധതികള്‍ക്ക് ഈവര്‍ഷം തുടക്കമാവും.
ആന്ധ്ര പാര്‍ക്കില്‍ മള്‍ട്ടി ലവല്‍ കാര്‍ പാര്‍ക്കിംഗ്, ചാമുണ്ഡേശ്വരി മുതല്‍ വലിയതോടിന്‍റെ നിര്‍മാണം, മമ്മിയൂര്‍ മുതല്‍ ആനക്കോട്ടവരെ രണ്ടു കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക.
35 കോടിയാണു മള്‍ട്ടിലവല്‍ പാര്‍ക്കിഗിനു നീക്കിവച്ചിരിക്കുന്നത്. രണ്ടു നടപ്പാതകള്‍ക്കുമായി 11 കോടിയും ചെലവാക്കും. സമയ ബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കുന്ന വടകരയിലെ നിര്‍മാണ കമ്പനിക്കാണു മള്‍ട്ടി ലവല്‍ പാര്‍ക്കിഗിന്‍റെ കരാര്‍ നല്‍കുന്നത്. 500 ഓളം കാറുകള്‍ക്കും 40ലേറെ ബസുകള്‍ക്കും ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഡോര്‍മിറ്ററി, ടോയ്ലറ്റ് തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ടാവും.
16നു ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. 46.25 കോടിയില്‍ 30 ശതമാനം സംസ്ഥാന വിഹിതവും 20 ശതമാനം നഗരസഭാ വിഹിതവുമാണ്. നഗരസഭ 250 കോടിയുടെ വികസന പദ്ധതികളാണ് അമൃത് പദ്ധതിയിലേക്കു സമര്‍പ്പിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കുന്നതനുസരിച്ചു അമൃത് പദ്ധതിയിലുള്‍പ്പെടിത്തിയിട്ടുള്ള മറ്റു പദ്ധതികളും വരുംവര്‍ഷങ്ങളില്‍ പൂര്‍ത്തീകരിക്കും.
Post a Comment