പാലയൂര്‍: മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ ദുക്റാന ഊട്ടുതിരുനാളും തര്‍പ്പണ തിരുനാള്‍ കൊടിയേറ്റവും ഞായറാഴ്ച ആഘോഷിക്കുമെന്നു തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍, സഹവികാരി ഫാ. ജസ്റ്റിന്‍ കൈതാരത്ത്, ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഇ.എം. ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുനാള്‍ ഊട്ടില്‍ അരലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കണ്‍വീനര്‍ ടി.ജെ. ഷാജു പറഞ്ഞു.
രാവിലെ ഒന്‍പതരയ്ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരുനാള്‍ ഊട്ടുവിഭവങ്ങള്‍ ആശീര്‍വദിക്കും. തുടര്‍ന്ന് വൈകിട്ട് നാലരവരെ ഊട്ടുസദ്യവിളമ്പും. പായസം, പഴം, പപ്പടം അടക്കമുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. ഊട്ടിനുള്ള ചെലവ് വഹിക്കുന്നത് ഇടവകക്കാരും മാര്‍തോമ ഭക്തരുമാണ്. രാവിലെ ഒന്‍പതിനു തളിയകുളത്തില്‍നിന്ന് കൊടിയേന്തിയുള്ള പ്രദക്ഷിണം ദേവാലയത്തിലെത്തിയാല്‍ ആര്‍ച്ച്ബിഷപ് തിരുനാള്‍ കൊടിയേറ്റം നിര്‍വഹിക്കും. തുടര്‍ന്ന് ആര്‍ച്ച്ബിഷപ്പിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും. രാവിലെ 6.30നും ഉച്ചകഴിഞ്ഞ് 2.30നും നാലിനും 5.25നും തീര്‍ഥകേന്ദ്രം ദേവാലയത്തില്‍ ദിവ്യബലിയുണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും പ്രത്യേക തിരുകര്‍മങ്ങള്‍ ഉണ്ടാകും.
ഇതേദിവസം വൈകിട്ട് വിവിധ വിഭാഗങ്ങളില്‍പെടുന്ന വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍, തലയില്‍കൈവച്ചു പ്രാര്‍ഥന, ആശീര്‍വാദം, തിരിപ്രദക്ഷിണം, നേര്‍ച്ചവിതരണം തുടങ്ങിയ തിരുകര്‍മങ്ങള്‍ നടക്കും.
തിരുനാള്‍ ദിവസങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ നടത്താനും മാര്‍തോമ ശ്ളീഹായുടെ തിരുശേഷിപ്പ് വണങ്ങാനും ചരിത്ര സ്മാകങ്ങള്‍ കാണാനും സൗകര്യമുണ്ടായിരിക്കും. വെടിക്കെട്ടിനുള്ള ചെലവു ചുരുക്കി പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കും. കഴിഞ്ഞവര്‍ഷം രണ്ടുലക്ഷത്തോളം രൂപയാണു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഈ വര്‍ഷം കൂടുതല്‍ പണം ഇതിനായി ചെലവഴിക്കും.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.