പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി. ദാസിന്‍റെ ജന്മദിനമായ ജൂലൈ ഏഴുവരെയുള്ള 19 ദിവസങ്ങള്‍ വായനാപക്ഷമായി ആചരിക്കുമെന്നു ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ .
ഇന്നു വൈകീട്ട് നാലരയ്ക്ക് തൃശൂര്‍ വെളിയന്നൂരിലെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയിലെയും താലൂക്കുകളിലെയും മികച്ച ലൈബ്രറികള്‍ക്കു മന്ത്രി പുരസ്കാരങ്ങള്‍ നല്കും.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസി ഡന്‍റും എംഎല്‍എയുമായ മുരളി പെരുനെ ല്ലി അധ്യക്ഷനാകും. ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
ജില്ലയിലെ മികച്ച ലൈബ്രറിയായി വടൂക്കര സന്മാര്‍ഗദീപം ഗ്രാമീണ വായനശാലയും താലൂക്കിലെ മികച്ച ലൈബ്രറികളായി പുതൂര്‍ക്കര ദേശീയവായനശാല (തൃശൂര്‍), പുത്തന്‍ചിറ ഗ്രാമീണ വായനശാല (മുകുന്ദപുരം), പാറന്നൂര്‍ ജനകീയ വായനശാല (തലപ്പിള്ളി), നാട്ടിക ബീച്ച് ഗ്രാമീണ ഗ്രന്ഥശാല (ചാവക്കാട്), എറിയാട് മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സ്മാരക ലൈബ്രറി (കൊടുങ്ങല്ലൂര്‍), വെസ്റ്റ് കൊരട്ടി ജ്ഞാനോദയം വായനശാല (ചാലക്കുടി) എന്നിവയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
താലൂക്ക്-വായനശാല തലങ്ങളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികള്‍ വായനാപക്ഷാചരണത്തില്‍ സംഘടിപ്പിക്കുമെന്ന് കൗണ്‍സില്‍ സെക്രട്ടറി പറഞ്ഞു.
Post a Comment