കളക്ടറുടെ ഇടപെടല്‍- ഗുരുവായൂര്‍ റോഡരികിലെ മുഴുവന്‍ മാന്‍ഹോളുകളും നീക്കം ചെയ്തു





കളക്ടറുടെ ഇടപെടലിനെത്തുടര്‍ന്ന് ഗുരുവായൂരിലെ റോഡുകളില്‍ വഴിമുടക്കിയായി കിടക്കുന്ന മാന്‍ഹോളുകളെല്ലാം നീക്കം ചെയ്തു. രണ്ടാഴ്ച മുമ്പ് കളക്ടര്‍ വി. രതീശന്‍ വിളിച്ചുകൂട്ടിയ നഗര വികസനയോഗത്തില്‍ ഉയര്‍ന്ന പ്രധാന പരാതികള്‍ മാന്‍ഹോളുകള്‍ സംബന്ധിച്ചായിരുന്നു.
അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ കഴിഞ്ഞ് ബാക്കിയുള്ളതാണ് മാന്‍ഹോളുകള്‍. ഔട്ടര്‍ റിങ്ങ് റോഡുകളില്‍ ഇവ അട്ടിയിട്ടിരിക്കുകയായിരുന്നു. അതിനു മേലെ ആളുകള്‍ മാലിന്യം നിക്ഷേപിക്കാനും തുടങ്ങിയപ്പോള്‍ അവസ്ഥ മോശമായി. തിരക്കുള്ള ദിവസങ്ങളില്‍ റോഡരികില്‍ വാഹനം പാര്‍ക്കുചെയ്യാനും മാന്‍ഹോളുകള്‍ തടസ്സമുണ്ടാക്കി. അതുകൊണ്ട് എത്രയുംവേഗം ഇവ മാറ്റാന്‍ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. റോഡുകളില്‍ കൂട്ടിയിട്ടിരുന്ന മാന്‍ഹോളുകള്‍ അദ്ദേഹവും നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ. ശാന്തകുമാരിയും സന്ദര്‍ശിക്കുകയും ചെയ്തു.

ഒരാഴ്ച കഴിഞ്ഞിട്ടും മാന്‍ഹോളുകള്‍ മാറ്റാതായപ്പോള്‍ ചെയര്‍മാന്‍ കളക്ടറെ അറിയിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അടിയന്തരമായി വിളിപ്പിച്ച് ചെയര്‍മാന്‍ താക്കീതുനല്‍കി. ഇനിയും താമസിച്ചാല്‍ മാന്‍ഹോളുകള്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനുമുന്നില്‍ കൊണ്ടിടുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.

ശനിയാഴ്ച വൈകിട്ട് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ മുഴുവന്‍ മാന്‍ഹോളുകളും നീക്കം ചെയ്തു.

mathrubhoomi

Post a Comment

[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget