ഒന്നര ഏക്കറോളം വരുന്ന ഗുരുവായൂര് ശ്മശാന ഭൂമിയെ മാന്തോപ്പാക്കി മാറ്റി.
ഗുരുവായൂര്‍ നഗരസഭയും എല്‍.എഫ്.കോളജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായാണ് പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി കാടും പടലവും പിടിച്ചു കിടന്ന ശ്മശാന ഭൂമിയെ മാന്തോപ്പാക്കിയത്. കാടും പടലവും വൃത്തിയാക്കിയശേഷം കൃഷ്ഭവനില്‍ നിന്ന് കൊണ്ടുവന്ന അന്‍പത് ഒട്ടുമാവിന്‍ തൈകള്‍ വച്ചു പിടിപ്പിച്ചു.
ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രഫ പി.കെ.ശാന്തകുമാരി മാവിന്‍ തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍.ഡോ.ഫിലോ ജീസ്, കൗണ്‍സിലര്‍മാരായ സുരേഷ് വാര്യര്‍. ജലീല്‍ പണിക്കവീട്ടില്‍, സിസ്റ്റര്‍ നിര്‍മ്മല മരിയ, കെ.എസ്.ലക്ഷ്മണന്‍, പോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബ്
തിരുവെങ്കിടം പ്രദേശത്തെ പൊതു ഇടങ്ങളുടെ ശുചിത്വം ഏറ്റെടുത്ത് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സമ്പൂര്‍ണ മാലിന്യ മുക്ത തിരുവെങ്കിടം എന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. ഇതിന്‍റെ ഉദ്ഘാടനം നഗരസഭ ചെയര്‍ പേഴ്സന്‍ പ്രഫ.പി.കെ.ശാന്തകുമാരി നിര്‍വ്വഹിച്ചു. എം.രതി, ശ്രീദേവി ബാലന്‍, പ്രസാദ് പൊന്നരാശ്ശേരി, ചന്ദ്രന്‍ ചങ്കത്ത്, രവികുമാര്‍ കാഞ്ഞുള്ളി, ജിഷോ പുത്തൂര്‍, വേണുഗോപാല്‍ പാഴൂര്‍, എന്നിവര്‍ പ്രസംഗിച്ചു.
ജീവ കാരുണ്യ സംഘടന
ജീവ കാരുണ്യ സംഘടനയായ ആക്ട്സ് ഗുരുവായൂരിന്‍റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തും സൗജന്യ കുടി വെള്ള വിതരണ പദ്ധതി ആരംഭിച്ചും പരിസ്ഥിതി ദിനാചരണം നടത്തി. കെ.വി.അബ്ദുള്‍ ഖാദര്‍ എംഎല്‍എ വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍ പേഴസന്‍ പ്രൊഫ.പി.കെ.ശാന്തകുമാരി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്‍റ് കെ.പി.എ.റഷീദ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രകാശ് ഈശ്വര്‍ പരിസ്ഥിതി സന്ദേശം നല്‍കി. കൗണ്‍സിലര്‍ ആന്‍റോ തോമസ്, മേഴ്സി കോളജ് പ്രിന്‍സിപ്പല്‍ സി.ടി.വിനോദ്, ഫൈസല്‍ പേരകം, സി.ഡി.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ബ്ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളി -
പരിസ്ഥിതിദിനാചരണത്തിന്‍റെ ഭാഗമായി ബ്ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ പ്രസിഡന്‍റ് പി വി അലിഹാജി തണല്‍ മരങ്ങള്‍ നട്ടു. ജന. സെക്രട്ടറി സി.ഹസന്‍കോയ, റാഫി വലിയകത്ത് , പി.വി.അബൂബക്കര്‍, ഹംസ മൗലവി, പി.വി.സെയ്തു മുഹമ്മദ്, കെ.വി.ഷാഹു, ആര്‍.വി .ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.
എസ്കെഎസ്എസ്എഫ് തൊട്ടാപ്പ് മേഖല കമ്മിറ്റി
എസ്കെഎസ്എസ്എഫ് തൊട്ടാപ്പ് മേഖല കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. തന്‍വീറുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്ഷത്തൈവിതരണം ചെയ്തു. മൊയ്തു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.തയ്യിബ്, ഇര്‍ഷാദ്, എസ്.കെ.സാദിഖ് , തുഫൈല്‍, സലീല്‍ ആര്‍.എസ്.എന്നിവര്‍ സംബന്ധിച്ചു.
മുല്ലശേരി നല്ല ഇടയന്‍റെ ദേവാലയം
മുല്ലശേരി നല്ല ഇടയന്‍റെ ദേവാലയത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. രാവിലെ നടന്ന കുര്‍ബാനയില്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഫാ. സോളി തട്ടില്‍ സന്ദേശം നല്‍കി. ഫാ. സോളി തട്ടിലും അസിസ്റ്റന്‍റ് വികാരി ഫാ. ചാള്‍സ് തെക്കേതൊടിയിലും ചേര്‍ന്ന് പള്ളി അങ്കണത്തില്‍ വൃക്ഷതൈ നട്ടു.
കടപ്പുറം പഞ്ചായത്ത് ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്സ് -
കടപ്പുറം പഞ്ചായത്ത് ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്സിന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. മുന്‍പഞ്ചായത്ത് പ്രസിഡന്‍റ് ടി.മൂസകുട്ടിഹാജി പഞ്ചായത്ത് പരിസരത്ത് തണല്‍മരം നട്ടു ഉദ്ഘാടനം ചെയ്തു. മുന്‍ മെമ്പര്‍മാരായ എ.കെ.അബ്ദുല്‍ കരീം, വി .പി.മന്‍സൂര്‍ അലി, ആര്‍.എസ്.മുഹമ്മദ്മോന്‍, എം.എസ്.പ്രകാശന്‍, സതീഭായ് പഞ്ചായത്തഗം എന്‍ ഷന്‍മുഖന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ചേറ്റുവ സ്വതന്ത്ര ഓട്ടോ തൊഴിലാളി കൂട്ടായ്മ
പുഴയോരത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ നാനൂറ് കാല്‍നീട്ടി കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു. ചേറ്റുവ സ്വതന്ത്ര ഓട്ടോ തൊഴിലാളി കൂട്ടായ്മയാണ് ഇവ നട്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.അശോകന്‍ ഉദ്ഘാടനം ചെയ്തു. എം.കെ.ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് കെ.ചേറ്റുവ, സുമയ്യ സിദ്ധിക്ക്, തമ്പി കളത്തില്‍, പി.ബി.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃത്തല്ലൂര്‍ കമലാനെഹ്റു മെമ്മോറിയല്‍ വിഎച്ച്എസ് സ്കൂള്‍ -
കമലാ നെഹ്റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് പ്രിന്‍സിപ്പല്‍ വി.എ.ബാബു വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.ജെ.സുനില്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. എന്‍.കെ.സുരേഷ് കുമാര്‍, അനിത മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
അരിമ്പൂര്‍ പഞ്ചായത്ത് ബിജെപി പ്രവര്‍ത്തകര്‍ -
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ 101 തുളസി തൈകള്‍ നട്ട് ബിജെപി പ്രവര്‍ത്തകര്‍ ലോക പരിസ്ഥിതി ദിനമാചരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുധീഷ് മേനോത്തപറമ്പില്‍ അധ്യക്ഷത വഹിച്ചു.
അഞ്ചുസെന്‍റില്‍ തണലൊരുക്കിയ റഷീദിന് ആദരം
അഞ്ച് സെന്‍റ് സ്ഥലത്ത് തണലൊരുക്കിയ തണല്‍ വീടിന്‍റെ ഗൃഹനാഥനായ ടി.എ.റഷീദിന് യൂത്ത് കോണ്‍ഗ്രസിന്‍റെ ആദരം. അങ്ങാടിക്കുരുവികള്‍ക്കും തേനീച്ചകള്‍ക്കും കൂടുകളൊരുക്കിയും ബുദ്ധബാംബുവും നാരങ്ങയും സസ്യങ്ങളുമാണ് ഈ വീട്ടുപറമ്പില്‍ തഴച്ചു വളരുന്നത്.ജില്ലാ പഞ്ചായത്തംഗം ശോഭ സിബിന്‍ റഷീദിന് ഉപഹാരം നല്‍കി ആദരിച്ചു. സുമേഷ് പാനാട്ടില്‍ അധ്യക്ഷനായിരുന്നു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് -
തളിക്കുളം ബ്ലോക്ക് പഞ്ചായത്തുതല പരിസ്ഥിതി ദിനാചരണം നാട്ടിക ടിപ്പു സുല്‍ത്താന്‍ റോഡരികില്‍ തണല്‍ മര തൈകള്‍ നട്ട് ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍.സുഭാഷിണി ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വിനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ജെ.യദുകൃഷ്ണ, ഷൈന്‍ നാട്ടിക എന്നിവര്‍ പ്രസംഗിച്ചു.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ യൂണിറ്റ് -
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. മണി ശശി ഉദ്ഘാടനം ചെയ്തു.അന്തിക്കാട് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ അന്തിക്കാട് സെന്‍ററില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എം.കിഷോര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.കെ.മോഹനന്‍, ഷാജു, എ.വി.ശ്രീവത്സന്‍, എ.ബി.ബാബു, രാധിക മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
ആറ്റുപുറം സെന്‍റ് ആന്‍റണീസ് പള്ളി
ആറ്റുപുറം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ ഫ്രാന്‍സിസ്കന്‍ അല്‍മായ സഭ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. ഫാ. സിന്‍റോ തൊറയന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.വര്‍ഗീസ് മാസ്റ്റര്‍, എം.വി.ജോസ്, എം.എ.ജോയി എന്നിവര്‍ പ്രസംഗിച്ചു.
വേദി എരനെല്ലൂര്‍
വേദി എരനെല്ലൂരിന്‍റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാഘോഷവും വൃക്ഷതൈ വിതരണവും നടത്തി. എരനെല്ലൂര്‍ മുരിയന്‍കുളം സെന്‍ററില്‍ വൃക്ഷതൈ നട്ടുകൊണ്ട് ചൂണ്ടല്‍ പഞ്ചായത്ത് മുന്‍ അംഗം പി.ടി.ജോസ് പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ടി.സി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ.ഇസ്ബാല്‍ പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ചെയര്‍പേഴ്സണ്‍ കോമളം കൃഷ്ണന്‍, പി.ബി.നൗഷാദ്, കെ.ജെ.റഫീഖ്, എ.കെ.ബേബി എന്നിവര്‍ പ്രസംഗിച്ചു.
കേച്ചേരി പ്രതിഭ കോളജ്
പ്രതിഭ കോളജിന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. കോളജ് ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം പ്രിന്‍സിപ്പല്‍ ടി.എ.ഡെന്നി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റസാക് കേച്ചേരി അധ്യക്ഷത വഹിച്ചു. എ.എ.അനില്‍കുമാര്‍, ടോണി, ഇ.സി.അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.
തണല്‍ താന്ന്യം പഞ്ചായത്ത് ചാരിറ്റബിള്‍ സൊസൈറ്റി
തണല്‍ താന്ന്യം പഞ്ചായത്ത് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് അയ്യായിരം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്ന നമുക്കൊരു തണലാകാം. പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി സിനിമാ സംവിധായകന്‍ മണിലാല്‍ ഉദ്ഘാടനം ചെയ്തു. സി.എല്‍.ജോയ് അധ്യക്ഷത വഹിച്ചു. സാജന്‍, ഷീബ രാമചന്ദ്രന്‍, മിനി ജോസ്, പി.എം.ഹബിയുള്ള, മിനി ജോസ്, വി.ജി.മോഹനന്‍, പി.യു.ശോഭനന്‍ എന്നിവര്‍ പ്രസംഗിച്ചു. തണല്‍ വോളണ്ടിയര്‍മാര്‍ നൂറ് തണല്‍ മരതൈകള്‍ നട്ടു. ആയിരം വൃക്ഷതൈകള്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്തു.
പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍
പോലീസ് സ്റ്റേഷനില്‍ പരിസ്ഥിതി ദിനം ആചരിച്ചു. അഡീഷണല്‍ എസ്ഐ സുനില്‍ വൃക്ഷതൈ നട്ട് ഉ്ദഘാടനം ചെയ്തു.
പുന്നയൂര്‍ക്കുളം പഞ്ചായത്ത്
പഞ്ചായത്തിന്‍റെ പരിസ്ഥിതി ദിനാചരണം ആറ്റുപുറത്ത് വച്ച് പഞ്ചായത്ത് പ്രസിഡന്‍റ് എ.ഡി.ധനീപ് ഉദ്ഘാടനം ചെയ്തു. നാട്ടുകാര്‍ക്കെല്ലാവര്‍ക്കും വൃക്ഷതൈ വിതരണം നടത്തി. പഞ്ചായത്ത് മെംബര്‍ യു.എം.ഫാരിക്ക്, എ.വൈ.കുഞ്ഞുമൊയ്തു, വി.എന്‍.അബൂബക്കര്‍, എ.ടി.ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഞമനേങ്ങാട് തിയേറ്റര്‍ വില്ലേജ് -
ഞമനേങ്ങാട് തിയേറ്റര്‍ വില്ലേജിന്‍റെ നേതൃത്വത്തില്‍ വാലിശേരി സ്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം വൃക്ഷതൈ നട്ടുകൊണ്ട് ബംഗാളി സിനിമാതാരം നൈജില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബര്‍ ഷൈനി മൈക്കില്‍ അധ്യക്ഷത വഹിച്ചു. ആത്രപുള്ളി നാരായണന്‍, ഐ.ബി.അബ്ദു റഹിമാന്‍, ജെയ്സന്‍ ഗുരുവായൂര്‍, പ്രദീപ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
വലപ്പാട് ഗവ. എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ് -
ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് പരിസ്ഥിതി ദിനത്തില്‍ ചെടികള്‍ നടുന്നത് പഴയ ഫ്ളക്സുകള്‍ ഉപയോഗിച്ചുണ്ടാക്കിയ ഗ്രോ ബാഗുകളില്‍. ഗ്രോ ബാഗ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ പിടിഎ എക്സിക്യൂട്ടീവ് അംഗം കെ.ബി.ഹനീഷ്കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ഐ.കെ.ലവന്‍, സാന്ത്രാസ് ട്രസ്റ്റിലെ പ്രധാന പരിശീലക കെ.എസ്.സ്റ്റിജ, യൂണിറ്റ് ലീഡര്‍മാരായ ദിയ പവിത്രന്‍, വി.പി.ആദിഷ് എന്നിവര്‍ നേതൃത്വം നല്‍കിയത്.ഗീതഗോപി എംഎല്‍എ ചെടി നട്ട് ഉദ്ഘാടനം ചെയ്തു.
തളിക്കുളം പഞ്ചായത്ത്
ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. ഗീതാഗോപി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍.സുഭാഷിണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ.ബാബു, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണന്‍ എന്നിവര്‍ പ്രസംഗിച്ചു.
നെല്ലിമല - പുതുക്കാട്:
തീപ്പിടുത്തത്തില്‍ കത്തി നശിച്ച ചെങ്ങാലൂര്‍ മാട്ടുമലയിലെ നെല്ലിമലക്ക് പുതുജീവന്‍. ഔഷധിയും മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്‍റേയും നേതൃത്വത്തില്‍ നടക്കുന്ന നെല്ലിമല പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി മാട്ടുമലയില്‍ നൂറ്റ് നെല്ലിമരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടു.
ജയരാജ് വാര്യര്‍, ജില്ലാ പഞ്ചായത്തംഗം കെ.ജെ. ഡിക്സണ്‍, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി ശിവരാജന്‍, ഔഷധി മാനേജിങ്ങ് ഡയറക്ടര്‍ കെ. ശശിധരന്‍, സജിത്ത് കോമത്തുകാട്ടില്‍, രാജു തിളയപറമ്പില്‍, എ.കെ .സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. സുസ്ഥിര പുതുക്കാട് വികസന പദ്ധതിയുടെ ഭാഗമായി 2006ലാണ് നെല്ലിമല പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലുണ്ടായ തീപിടുത്തത്തില്‍ പത്ത് ഹെക്ടര്‍ നെല്ലിമല കത്തി നശിച്ചിരുന്നു.
ചെങ്ങാലൂര്‍ ശാന്തിനഗര്‍
പുതുക്കാട്: കൊടകര ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയുടെ ഭാഗമായി വഴിയോരത്ത് വൃക്ഷതൈകള്‍ നട്ടു. ചെങ്ങാലൂര്‍ ശാന്തിനഗര്‍ ഭാഗത്താണ് വൃക്ഷതൈകള്‍ നട്ടത്.
മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി ശിവരാജന്‍, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് കാര്‍ത്തിക ജയന്‍, കെ.ജെ. ഡിക്സണ്‍, ഷാജു കാളിയേങ്കര, വി.കെ ലതിക, കലാപ്രിയ സുരേഷ്, സജിത്ത് കോമത്തുകാട്ടില്‍, പി.വി.ജെന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട്: യുവമോര്‍ച്ച പുതുക്കാട് നിയോജകമണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ തണല്‍ മരങ്ങള്‍ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബാബു വലിയവീട്ടില്‍ അരയാലിന്‍ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.വി. ഗുരുവായൂരപ്പന്‍ അധ്യക്ഷനായി. യുവമോര്‍ച്ച നേതാക്കളായ കെ.ആര്‍. രതിന്‍, ദീപക് നായര്‍, രാഹുല്‍ നായര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാലപ്പിള്ളി
പാലപ്പിള്ളി: പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി പാലപ്പിള്ളി വി.കെ. രാജന്‍ മെമ്മോറിയല്‍ ലേബര്‍ ക്ലബും കന്നാറ്റുപാടം ഗവ. ഹൈസ്കൂളും സംയുക്തമായി ഹരിതോത്സവം സംഘടിപ്പിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഔസേഫ് ചെരടായി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇ. ഉഷ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ജയന്തി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി. അബ്ദുള്‍ ജലീല്‍ പരിസ്ഥിതി സന്ദേശം നല്‍കി.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പഴയന്നൂര്‍: പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് മേജര്‍ ഇറിഗേഷന്‍ വകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി വിഭാഗം എന്നിവ സംയുക്തമായി ചീരക്കുഴി ഡാം പരിസരത്ത് വൃക്ഷതൈകള്‍ നട്ടു. ചേലക്കര എംഎല്‍എ യു.ആര്‍. പ്രദീപ് ഉദ്ഘാടനം ചെയ്തു.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. തങ്കമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എം.പത്മകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രവീന്ദ്രനാഥ ടാഗോര്‍ വായനശാല
എല്‍ത്തുരുത്ത്: രവീന്ദ്രനാഥ ടാഗോര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു.
വായനശാല പ്രസിഡന്‍റ് സിജു കുമാര്‍ അധ്യക്ഷത വഹിച്ച യോഗം ഡിവിഷന്‍ കൗണ്‍സിലര്‍ ഫ്രാന്‍സിസ് ചാലിശേരി ഉദ്ഘാടനം ചെയ്തു. വൃക്ഷതൈകളുടെ വിതരണം സി.ആര്‍. രാജന്‍ നിര്‍വഹിച്ചു. രഞ്ജിത്, അനില്‍കുമാര്‍, സുകുമാരന്‍, ഗോപകുമാര്‍, ഹേമമാലിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.ടി. പോള്‍സണ്‍ സ്വാഗതവും കെ. സോമന്‍ നന്ദിയും പറഞ്ഞു.
വരന്തരപ്പള്ളി
വരന്തരപ്പിള്ളി: പോലീസിന്‍റെയും ഗ്രാമപഞ്ചായത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഹരിതോത്സവം നടത്തി.
പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് ഔസേഫ് ചെരടായി ഉദ്ഘാടനം ചെയ്തു. പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജി.അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ജയന്തി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി. അബ്ദുള്‍ ജലീല്‍ പരിസ്ഥിതി സന്ദേശം നല്‍കി.
വടക്കാഞ്ചേരി നഗരസഭ
വടക്കാഞ്ചേരി: നഗരസഭയുടെയും പുഞ്ചിരി സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷം മിണാലൂര്‍ ഗ്രൗണ്ടില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍.സോമനാരായണന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പരിസ്ഥിതി അവാര്‍ഡ് ജേതാവ് രാമചന്ദ്രന്‍ മുഖ്യാതിഥിയായി. പരിസ്ഥിതി ബോധവത്കരണവും നടത്തി.
സെന്‍റ് മേരീസ് കോളജ്
തൃശൂര്‍: സെന്‍റ് മേരീസ് കോളജില്‍ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികള്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മരിയറ്റ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡോ. റെജി റാഫേല്‍ പച്ചക്കറിവിത്തുകളും ചീരത്തൈയും വിതരണം ചെയ്തു.
കാര്‍ഷിക സര്‍വകലാശാല കമ്യൂണിക്കേഷന്‍ സെന്‍റര്‍ മേധാവി ഡോ. എസ്. എസ്റ്റൊലീറ്റ ക്ലാസെടുത്തു. ബോധവത്കരണ ക്ലാസുകള്‍, മൃഗശാല സന്ദര്‍ശനം, ഡോക്യുമെന്‍ററി പ്രദര്‍ശനം, വിവിധ മത്സരങ്ങള്‍ തുടങ്ങിയവയും നടന്നു.
വടക്കുന്നാഥ ക്ഷേത്രം
തൃശൂര്‍: ലോക പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനടയില്‍ മുറിച്ചുമാറ്റിയ വൃക്ഷത്തിനു പകരം പുതിയ അരയാല്‍, കര്‍പ്പൂരാദി മാവ് എന്നിവ നട്ടു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.വി. മായ ഉദ്ഘാടനം ചെയ്തു.
പൂരം ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍കുമാര്‍, ക്ഷേത്രം സമിതി കണ്‍വീനര്‍ ടി.ആര്‍. ഹരിഹരന്‍, വടക്കുന്നാഥന്‍ ദേവസ്വം അസിസ്റ്റന്‍റ് എ. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുണ്ടുകാട് നിര്‍മല ഹൈസ്കൂള്‍
തൃശൂര്‍: കുണ്ടുകാട് നിര്‍മല ഹൈസ്കൂളില്‍ പരിസ്ഥിതി ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ജോര്‍ജി പി. മാത്തച്ചന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ത്രേസ്യാതോമസ് കെ. അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ലീഡര്‍ ജിസ്മോന്‍, അധ്യാപിക ടെസി ദാസ്, ക്ലബ് കണ്‍വീനര്‍ ജിഷ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുരിയച്ചിറ
തൃശൂര്‍: ലോക പരിസ്ഥിതി ദിനാത്തോടനുബന്ധിച്ച് കുരിയച്ചിറ സെന്‍റ് ജോസഫ്സ് സ്ട്രീറ്റ് റസിഡന്‍സ് യൂത്ത്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു.
സ്കൂള്‍ മാനേജര്‍ ഫാ. ആന്‍റണി ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. ലെമിന്‍ ബാബു, ലൈജു വില്‍സണ്‍, ജോയ് ചക്കാലയ്ക്കല്‍, ഹെമിന്‍ ബാബു, മിലന്‍ ജീസ്, ഗോഡ്വിന്‍, കൃഷ്ണപ്രമോദ്, റിഥിന്‍ റോയ്, സിറില്‍ റാഫേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കടപ്പാട് ദീപിക
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.