Sister Cecilia Maria in her final days. Credit: Curia Generalizia Carmelitani Scalzi
കൊടിയ വേദനയ്ക്കിടയിലും പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് വിട പറഞ്ഞ കന്യാസ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളേറ്റെടുത്തത് വളരെപ്പെട്ടന്നാണ്. അർജൻറീനയിലെ സെൻറസ് തെരേസ ആൻഡ് ജോസഫ് സന്യാസിനി മഠത്തിലെ അംഗമായിരുന്ന സിസിലിയ മരിയ എന്ന കന്യാസ്ത്രീയാണ് മനസു തുറന്ന ചിരിയോടെ മരണത്തെ സ്വീകരിച്ചത് ആറ് മാസത്തിനു മുൻപാണ് അർബുദമാണെന്ന് സ്ഥിരീകരിച്ചത്. നാക്കിൽ ഒരു തടിപ്പ് വന്നതിനെത്തുടർന്ന് നടത്തിയ വിശദപരിശോധനയിലാണ് അർബുദം ശ്വാസകോശത്തിലും പടർന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതേത്തുടർന്ന് ചികിൽസയിലായിരുന്ന ഈ കന്യാസ്ത്രീ ജൂൺ 22 നാണ് പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് വിടപറഞ്ഞത്. അർബുദം ശരീരത്തെ തളർത്താൻ ശ്രമിച്ചപ്പോഴൊക്കെ തൻെറ മണവാളനായ ദൈവത്തെസ്തുതിച്ചുകൊണ്ട് അവർ പ്രാർത്ഥനാ ഗാനങ്ങൾ വയലിനിൽ ആലപിച്ചു.
രോഗം മൂർച്ഛിച്ചു തുടങ്ങിയപ്പോൾ തൻെറ മരണാനന്തരകർമങ്ങൾ എങ്ങനെയായിരിക്കണമെന്നതിനെപറ്റി ഒരു കുറിപ്പ് തയാറാക്കിയിരുന്നു. ‘പ്രാർഥനയോടെ വേണം എന്നെ യാത്രയാക്കാൻ. അവസാനിക്കാത്ത ആഘോഷങ്ങളോടെയും. അവയിൽ കണ്ണീർനനവ് പാടില്ല…’’. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ പുഞ്ചിരിയോടെ നേരിട്ട ആ കന്യാസ്ത്രീയുടെ വാക്കുകൾക്കു മുന്നിൽ ലോകം ശിരസു നമിക്കുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് ചിരിച്ചുകൊണ്ട് മരണത്തെ സ്വീകരിച്ച കന്യാസ്ത്രീയുടെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.
പതിമൂന്നു വർഷങ്ങൾക്ക് മുൻപാണ് ഇവർ തിരുവസ്ത്രം സ്വീകരിച്ചത്. അന്നുമുതൽ 42–ാം വയസിൽ ചിരിച്ചുകൊണ്ട് മരണത്തിനു കീഴടങ്ങുന്നതുവരെ ഈ കന്യാസ്ത്രീ ആതുരശുശ്രൂഷ ചെയ്തിരുന്നു. 26–ാം വയസിലാണ് നഴ്സിങ് പഠനം പൂർത്തിയാക്കിയ സിസിലിയ മരിയ ക്രിസ്തുവിൻെറ മണവാട്ടിയാകാൻ തീരുമാനിച്ചത്.
NEWS : MANORAMA
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.