
സൗജന്യ സേവനങ്ങളുമായി രാജ്യത്തെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍ ആസ്
പത്രി 'ശാന്തിഭവന്‍ പാലിയേറ്റീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കെയര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ' 20ന് പല്ലിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ അതിരൂപത അധ്യക്ഷനും അഭയം പാലിയേറ്റീവ് കെയര്‍ ചെയര്‍മാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത ഹോസ്പിറ്റലിന്റെ ആശീര്‍വാദകര്‍മ്മം ഉച്ചതിരിഞ്ഞ് 4ന് നിര്‍വ്വഹിക്കും. വൈകുന്നേരം ആറിന് പൊതുസമ്മേളനം നടക്കും.
ഹോസ്പിറ്റലിന് സമീപത്തുള്ള റോക്ക് ഗാര്‍ഡനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ച കരുണയുടെ രൂപം സ്ഥാപിക്കും. ഉച്ചയ്ക്കു രണ്ടിനു പല്ലിശ്ശേരി പള്ളിയില്‍നിന്ന് ആസ്പത്രിയിലേക്ക് കരുണയുടെ രൂപവുമായി കരുണയുടെ പ്രദക്ഷിണം നടക്കും. വൈകുന്നേരം നാലിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആസ്പത്രിയുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വ്വഹിക്കും.
വൃക്കരോഗികളെ വീട്ടില്‍നിന്ന് വാഹനത്തില്‍ ആസ്പത്രിയിലെത്തിച്ച് ഡയാലിസിസ് നല്‍കിയശേഷം തിരികെ വീട്ടിലെത്തിക്കുന്ന സേവനമാണ് നല്‍കുക. ഡയാലിസിസിനുവേണ്ടി 0480 2790077, 2793131 എന്നീ ഫോണ്‍ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുണ്ടോയെന്നു പരിശോധിക്കാന്‍ ആസ്പത്രിയില്‍ ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നുണ്ട്. ഈ ഇന്‍സ്റ്റിറ്റിയൂട്ടിനു കീഴിലുള്ള മെഡിക്കല്‍ ലബോറട്ടറിയിലാണ് സൗജന്യമായി ലാബ് പരിശോധനകള്‍ നടത്തുക. പഞ്ചായത്തു തലത്തില്‍ എല്ലാ ഞായറാഴ്ചയും 200 പേര്‍ക്കാണു പരിശോധന സൗകര്യം.
ഈ സേവനം ലഭിക്കേണ്ടവര്‍ ഈ മാസം 21 മുതല്‍ ഡിസംബര്‍ 15 വരെ 7510512009 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് മൊബൈല്‍ ബുക്കിങ് നടത്തണം. ശാന്തിഭവന്‍ ആസ്പത്രിയുടെ ഉദ്ഘാടനം സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും പിന്നീട് സൗജന്യ പരിശോധനാസൗകര്യം ഉറപ്പുവരുത്തും.
http://shanthibhavanpicrt.org/images/shanthibhavan.pdf
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.