പാവറട്ടി: ക്രിസ്മസ് ദിനം ശ്രമദാന ദിനമാക്കി വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ചായമടിച്ച് വൃത്തിയാക്കിയാണ് ദേവസൂര്യ ക്രിസ്മസ് ആഘോഷിച്ചത്. 32 കട്ടിലുകള്‍, കബോര്‍ഡ്, ഗ്‌ളൂക്കോസ് സ്റ്റാന്‍ഡ് സ്റ്റൂള്‍, മേശ, സ്ട്രച്ചര്‍, റാക്ക്, ഓക്‌സിജന്‍ സ്റ്റാന്‍ഡ് തുടങ്ങിയവയാണ് ചായമടിച്ചത്. സാമൂഹികാരോഗ്യകേന്ദ്രത്തിലെ രോഗികള്‍ക്ക് ക്രിസ്മസ് കേക്ക് നല്കി. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഹുസൈന്‍, വാര്‍ഡ് അംഗം ക്‌ളമന്റ് ഫ്രാന്‍സിസ്, ലിജോ പനക്കല്‍, സുബ്രഹ്മണ്യന്‍ ഇരിപ്പശ്ശേരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവസൂര്യ ഭാരവാഹികളായ കെ.സി. അഭിലാഷ്, റെജി വിളക്കാട്ടുപാടം എന്നിവര്‍ ശ്രമദാനത്തിന് നേതൃത്വം നല്‍കി.
Post a Comment